“കസിൻസല്ല. ഞാൻ ജിനു അച്ചാച്ചന്റെ സ്വന്തം അനിയത്തിയാണ് മേം.” ഞാൻ വായ തുറക്കും മുമ്പ് ജെസ്സി പെട്ടന്ന് മറുപടി കൊടുത്തു.
“അതെയോ.? എനിക്കറിയില്ലായിരുന്നു.” മേഡം ജെസ്സിയോട് പറഞ്ഞിട്ട് എന്നെ കൂർപ്പിച്ചു നോക്കി. “ജിനു എന്താ ഇക്കാര്യം എന്നോട് പറയാതിരുന്നത്..?” അവർ കുറ്റപ്പെടുത്തും പോലെ എന്നോട് ചോദിച്ചു.
“മേഡത്തെ ഞാൻ പരിചയപ്പെടുന്ന സമയത്ത് ജെസ്സി ആ യൂണിവേഴ്‌സിറ്റിയിൽ ജോയിൻ ചെയ്തിട്ടില്ലായിരുന്നു. അപ്പൊ, അന്ന് മേഡം കണ്ടിട്ട് പോലുമില്ലാത്ത എന്റെ അനിയത്തിയെ ഞാൻ എങ്ങനെയാണ് മേഡത്തിന് പരിചയപ്പെടുത്തുക.” ഞാൻ ന്യായീകരിച്ചു.
“പക്ഷേ അവള്‍ ജോയിൻ ചെയ്ത ശേഷം നിനക്ക് എന്നോട് ജെസ്സിയെ കുറിച്ച് പറയാമായിരുന്നല്ലോ..?” എയ്ഞ്ചല മേഡം തര്‍ക്കിച്ചു.
അപ്പോ ഉത്തരം മുട്ടി ഞാൻ എന്റെ തല ചൊറിഞ്ഞപ്പോ ചെറിയൊരു കൂട്ടച്ചിരി ഉയർന്നു. എന്റെ അനിയത്തിയും, ഫ്രണ്ട്സും, രണ്ട് ആന്റിമാരും മറ്റുള്ളവർക്കൊപ്പം ചേര്‍ന്ന് ചിരിച്ചു.
“ഓക്കെ, മേമിന് എന്റെ അച്ചാച്ചനെ എങ്ങനെയറിയാം..?” ജെസ്സി ചിരി നിര്‍ത്തി അവളുടെ സംശയം ചോദിച്ചു.
പക്ഷേ അന്നേരമാണ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മൈക്കിലൂടെ ഒരു അനൗണ്സ്മെന്റ് വന്നത്. ഓരോ കോളേജില്‍ നിന്നുള്ള ഹെഡ്സും അവരവരുടെ സ്റ്റുഡന്റ്സിനേയും കൂട്ടി മീറ്റിംഗ് ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നായിരുന്നു അനൗണ്സ്മെന്റ്.
“ഓക്കെ സ്റ്റുഡന്റ്സ്…,” പെട്ടന്ന് എയ്ഞ്ചല മേഡം അലർട്ടായി. “എന്റെ ടീമിലുള്ള 8 സ്റ്റുഡന്റ്സും ഒരു ലൈനില്‍ നില്‍ക്കു.” മേഡം നിര്‍ദേശിച്ചതും 8 സ്റ്റുഡന്റ്സ് ഗ്രൂപ്പിൽ നിന്നും വേര്‍പ്പെട്ട് ലൈനിൽ നിന്നു.
“എന്റെ സ്റ്റുഡന്റ്സും സെപ്പറേറ്റ് ലൈൻ ക്രിയേറ്റ് ചെയ്തു നില്‍ക്കു.” സരസ്വതി മേഡവും സ്റ്റുഡന്റ്സിനെ നോക്കി പറഞ്ഞപ്പോ ജെസ്സിയും ഫ്രണ്ട്സും ഉള്‍പ്പെടെ 8 പേര് ചെന്ന് ആദ്യത്തെ ലൈനിന് അടുത്തായി മറ്റൊരു ലൈൻ ഉണ്ടാക്കി നിന്നു.
അന്നേരം രാധിക മേഡവും ബാക്കി ഉണ്ടായിരുന്ന 8 സ്റ്റുഡന്റ്സുന് നിര്‍ദേശം കൊടുത്തു. അപ്പൊ അവരും പോയി മൂന്നാമത്തെ ലൈൻ ക്രിയേറ്റ് ചെയ്തു നിന്നു.
മറ്റുള്ള കോളേജുകളിൽ നിന്നുള്ള ഹെഡ്സും അവരവരുടെ സ്റ്റുഡന്റ്സിനെ നിര്‍ദേശിക്കുന്നത് കേൾക്കാമായിരുന്നു.
“ഓക്കെ ജിനു, ഞങ്ങൾക്ക് അകത്ത് പോകാനുള്ള സമയമായി.” എയ്ഞ്ചല മേഡം വീണ്ടും എന്റെ കൈ പൊതിഞ്ഞു പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു. “അപ്പോ ബൈ, ഉച്ചക്ക് ഇങ്ങോട്ട് വരുമ്പോ നമുക്ക് വീണ്ടും കാണാം.” മേഡം എന്റെ കൈ കുലുക്കിയ ശേഷം വിട്ടു.
“ഓക്കെ മേഡം. വീണ്ടും കാണം.” അവരോട് ഞാൻ പറഞ്ഞിട്ട് ജെസ്സിയും ഫ്രണ്ട്സിനേയും നോക്കി ഞാൻ പുഞ്ചിരിച്ചു. “ഞങ്ങൾ പോട്ടെ..? ഉച്ചക്ക് കാണാം.” അവരോടും ഞാൻ പറഞ്ഞു.
“ശെരി മക്കളെ, ഞങ്ങൾ പോയിട്ട് ഉച്ചക്ക് വരാം.” സവിത ആന്റി മൂന്ന് പെണ്‍കുട്ടികളോടുമായി പറഞ്ഞു.
“ഹസ്ന മോളെ..,” ഷെഹിന ആന്റി ധൃതിയില്‍ നടന്ന് ലൈനില്‍ നില്‍ക്കുന്ന ഹസ്നയ്ക്കടുത്തേക്ക് പോയി നിന്നു. “നി ചോദിച്ച കാശ് ഞാൻ ജെസ്സി മോൾടെ അക്കൗണ്ടിൽ അയച്ചിട്ടുണ്ട്.” ആന്റി അവരുടെ മകളെ അറിയിച്ചു. എന്നിട്ട് ജെസ്സിയെ നോക്കി സംസാരിച്ചു, “ഇപ്പോഴാണ് ഞാൻ അയച്ചത്, കാശ് വന്നോന്ന് നോക്കിയേ മോളെ.”
“വന്നു ആന്റി.” മൊബൈൽ എടുത്ത് നോക്കിയിട്ട് ജെസ്സി കൺഫോം ചെയ്തു.
“അപ്പോ ശെരി. ഉച്ചക്ക് കാണാം.” ഷെഹിന ആന്റിയും അവർ മൂന്ന് പേർക്കും ടാറ്റാ കാണിച്ചിട്ട് തിരികെ നടന്ന് ഞാനും സവിത ആന്റിയും നില്‍ക്കുന്നിടത്തേക്ക് വന്നു നിന്നു.
ഒടുവില്‍, അവരവരുടെ ഹെഡ്ഡിന് പുറകെ ലൈനായി പോകുന്ന സ്റ്റുഡന്റ്സിനെ നോക്കി നിന്ന ശേഷം ഞാനും ഷെഹിന ആന്റിയും സവിത ആന്റിയും എന്റെ വണ്ടി കിടക്കുന്ന ഭാഗത്തേക്ക് നടന്നു.
ഞങ്ങൾ വണ്ടിയില്‍ കേറി വില്ലയിലേക്ക് മടങ്ങുന്നു വഴിക്ക് വച്ച് പുറകില്‍ ഇരിക്കുന്ന ഷെഹിന ആന്റി എന്നോട് ചോദിച്ചു, “ജിനു, നീയും ആ എയ്ഞ്ചല മാഡവും എങ്ങനെയാ പരിചയപ്പെട്ടത്..?”
