റോക്കി – 2അടിപൊളി  

 

അടുത്ത ക്ലാസ്സ്‌ ഉള്ള ദിവസം കൃഷ്ണയേ ഫേസ് ചെയ്യാൻ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷെ അത് ഞാൻ പുറമെ കാണിച്ചില്ല. ഒന്നും സംഭവിക്കാത്ത രീതിയിൽ ഞാൻ അവളോട് പെരുമാറി. എന്നാൽ ഒറ്റക്ക് കിട്ടിയ ഒരു നേരത്ത് അവളെന്റെ അടുത്ത് ആ വിഷയം എടുത്തിട്ടു..

 

‘ഇന്നലെ ഞാൻ വല്ല അലമ്പും കാണിച്ചോ..?

 

‘കാണിച്ചോന്നോ.. നീ മഹാ അലമ്പ് ആയിരുന്നു. ഓടുന്ന കാറിന്റെ ഡോർ തുറക്കാൻ ഒക്കെ നോക്കി..’

കിസ്സിന്റെ കാര്യം സംഭവിക്കാത്തത് പോലെ അവളോട് ഞാൻ സംസാരിച്ചു. പക്ഷെ അവൾക്ക് എന്തോ സംശയം ഉള്ളത് പോലെ തോന്നി

 

‘അതല്ലാതെ വേറെ ഒന്നും ചെയ്തില്ല..?

 

‘പിന്നെ ഒരു ഒന്നൊന്നര വാൾ വച്ചു. എന്റെ ദേഹത്ത് വയ്ക്കണ്ടത് ആയിരുന്നു. ഞാൻ പെട്ടന്ന് നിന്നെ എടുത്തു ടോയ്‌ലെറ്റിൽ കൊണ്ട് പോയി..’

 

‘ എനിക്ക് ഒന്നും അങ്ങോട്ട്‌ കറക്റ്റ് ആയി ഓർമ കിട്ടുന്നില്ല. ഞാൻ അർജുന്റെ അടുത്ത് മോശമായി വല്ലതും പെരുമാറിയോ..?

 

‘അങ്ങനെ ഒന്നും നീ പെരുമാറിയില്ല.. ‘

 

‘എനിക്ക് ആണേൽ ഒന്നും ഓർമയില്ല കറക്റ്റ്. പക്ഷെ ഞാൻ നിന്റെ അടുത്ത് വളരെ ഇന്റിമേറ്റ് ആയിട്ട് എന്തോ ചെയ്ത പോലെ ഒരു ഓർമ..’

അവൾക്ക് എല്ലാം നല്ല ഓർമ ഉണ്ടെന്ന് എനിക്ക് മനസിലായി. എന്റെ വായിൽ നിന്ന് അങ്ങനെ നടന്നു എന്ന് വീഴാൻ ആണ് അവളീ നോക്കുന്നത്. അഥവാ എന്തെങ്കിലും ഞാൻ പറഞ്ഞാൽ അവസാനം ഇതെന്റെ കുറ്റം ആകും, അല്ലെങ്കിൽ ഇത് വച്ചു ഇവൾ എന്നെ ലോക്ക് ആക്കും..

 

‘നീ എന്താ ഉദ്ദേശിച്ചത്..?

ഞാൻ ഗൗരവത്തിൽ അവളോട് ചോദിച്ചു

 

‘അറിയില്ല… ഞാൻ നിന്നെ… ഉമ്മ വയ്ക്കുകയോ…. കെട്ടി പിടിക്കുകയോ.. അങ്ങനെ വെല്ലോം ചെയ്തോ..? ശോ…’

അവളൊരു കൃത്രിമ സമ്മർദ്ദം മുഖത്ത് സൃഷ്ടിച്ചു ചോദിച്ചു

 

‘എണീറ്റ് നിക്കാൻ വയ്യാത്ത നിന്നെ കൊണ്ട് വീട്ടിൽ ആക്കിയിട്ടു നീ ഇപ്പോൾ എന്തൊക്കെയാ പറയുന്നത്..?

 

‘നീ എന്തെങ്കിലും ചെയ്‌തെന്ന് അല്ല ഞാൻ പറഞ്ഞത്.. ഞാൻ ബോധം ഇല്ലാതെ…’

 

‘നിനക്ക് ബോധം ഇല്ലല്ലോ… അപ്പൊ എന്തെങ്കിലും ചെയ്താൽ അത് ഞാൻ അനുവദിച്ചു എന്നല്ലേ അർഥം….?

അവളെ പറഞ്ഞു മുഴുവിപ്പിക്കാതെ ഞാൻ ഇടയ്ക്കു കേറി സംസാരിച്ചു

 

‘അല്ലടാ ഞാൻ…’

 

‘നീ ഒന്നും പറയണ്ട…’

 

അവളോട് ഞാൻ പിന്നെയും ചൂടായി.. തിരിച്ചു എന്ത് പറയുമെന്ന് അറിയാതെ അവൾ വാ പൊളിച്ചു നിന്നു. അവളോട് അത്രയും കേറി റെയ്‌സ് ആയത് നന്നായി എന്നെനിക്ക് തോന്നി. ഇനി ഇമ്മാതിരി കൊണപ്പ് കൊണ്ട് അവൾ എന്റെ അടുത്ത് വരില്ല. ആ വിഷയത്തോടെ കൃഷ്ണ ആയി ചെറുതായ് ഒന്ന് പിണങ്ങി. പിണക്കം അല്ല ഒരു ചെറിയ ഗ്യാപ്. അന്നത്തെ ചൂടാകൽ കഴിഞ്ഞു എന്റെ അടുത്ത് വന്നു സംസാരിക്കാൻ അവൾക്കൊരു ബുദ്ധിമുട്ട് പോലെ. പരസ്പരം കാണുമ്പോൾ ഒക്കെ ഞങ്ങൾ കണ്ടില്ല എന്ന് നടിച്ചു. ഞങ്ങളുടെ ഈ ഗ്യാപ് ഇഷാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിന്റെ കാരണം ഞാൻ അവളോട് പറഞ്ഞില്ല.

അങ്ങനെ കൃഷ്ണയേ ഒഴിവാക്കി നടക്കുന്നതിന് ഇടയിലാണ് ലക്ഷ്മി ആയി ഞാൻ അങ്ങോട്ട്‌ കേറി മിണ്ടുന്നതു. അവളോട് മിണ്ടാൻ ഉള്ള ആഗ്രഹം കൊണ്ടൊന്നുമല്ല. ഒരു വൈകുന്നേരം മാളിൽ വച്ചാണ് ഞാൻ അവളെ കാണുന്നത്. അവളുടെ മുഖം ആകെ ഡെസ്പ് ആയി കലങ്ങി ഇരിക്കുകയായിരുന്നു. അന്നത്തെ ഞങ്ങൾക്ക് ഇടയിലുള്ള വിഷയം കഴിഞ്ഞു അവൾ ഓക്കേ ആയി വന്നതായിരുന്നു. പിന്നെയും ശോകം ആകാൻ എന്താണ് കാരണമെന്ന് എനിക്ക് മനസിലായില്ല. പഴയ കാരണം കൊണ്ട് കൂടി ആണോന്ന് അറിയാൻ ഞാൻ അവളുടെ അടുത്ത് ചെന്നു

ഞാൻ വന്നതും സംസാരിക്കുന്നതും അവൾക്ക് തീരെ താല്പര്യമില്ല എന്ന് തോന്നി. കൃഷ്ണ കൂടെ വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു

 

‘നീ ആകെ ഡൌൺ ആയി ഇരിക്കുന്നു.. എന്ത് പറ്റി..?

ഒരു മാന്യതയുടെ പുറത്ത് ഞാൻ ചോദിച്ചു

 

‘അതൊക്കെ നീ എന്തിനാണ് അറിയുന്നത്..?

അന്നത്തെ പ്രശ്നം സോൾവ് ആയെങ്കിലും അവൾക്ക് എന്നോടുള്ള ദേഷ്യം തീർന്നിട്ടില്ല.

 

‘അന്നത്തെ പ്രശ്നം ഓർത്തണേൽ മിസ്റ്റേക്ക് എന്റെ ഭാഗത്തും ഉണ്ടല്ലോ.. അത് അറിയാൻ വന്നതാ..’

 

‘അതൊന്നുമല്ല..’

അവൾ പറഞ്ഞു

 

‘നിന്നെ ഇങ്ങനെ മൂഡോഫ് ആയി കാണാറില്ല.. അതോണ്ട് ചോദിച്ചതാ..’

 

ലക്ഷ്മിക്ക് തന്റെ ഉള്ളിൽ ഉള്ളത് ആരോടെങ്കിലും പറയണം എന്ന് തോന്നി.

 

‘ഞാൻ ബ്രേക്കപ്പ് ആകാൻ പോകുവാ..’

അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

അപ്പോൾ അതാണ് ഇവളുടെ വിഷമത്തിന് കാരണം.. അല്ലാതെ ഞാൻ അല്ല. അർജുന് ആശ്വാസം ആയി.

 

‘എന്താണ് വീട്ടിൽ എന്തെങ്കിലും പ്രശ്നം…?

ഞാൻ അവളോട് ചോദിച്ചു

 

‘അതൊന്നുമല്ല.. അവൻ എന്നെ ചീറ്റ് ചെയ്യുവാണ് എന്ന് തോന്നി..’

 

‘ചീറ്റ് ചെയ്യുവാ എന്ന് തോന്നിയത് അല്ലെ.. ചീറ്റ് ചെയ്തോന്ന് ഉറപ്പില്ലല്ലോ..?

 

‘അവൻ ശരിക്കും എന്നെ പറ്റിക്കുവാ.. അവന് വേറൊരു പെണ്ണുമായി കണക്ഷൻ ഉണ്ട്. പക്ഷെ എന്റെ അടുത്ത് അത് സമ്മതിച്ചു തരുന്നില്ല. എന്റെ ഫ്രണ്ട് അവനെയും ആ പെണ്ണിനേയും ഒരിടത്തു വച്ചു കണ്ടതാണ്..’

 

‘നീ ഏതോ ഫ്രണ്ട് പറയുന്ന കേട്ടത് വച്ചു മാത്രം അവനെ അവിശ്വസിക്കരുത്..’

 

‘അവൾ എന്റെ അടുത്ത് കള്ളത്തരം പറയണ്ട കാര്യമില്ല.. അത് സത്യം ആണ്..’

 

‘എങ്കിലും എന്തെങ്കിലും തെളിവ് ഇല്ലാതെ നീ അത് പൂർണമായി വിശ്വസിക്കരുത്..’

അവളോട് ഞാൻ പറഞ്ഞു. കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നതിന് ശേഷം അവൾ എന്നോട് മടിച്ചു കൊണ്ട് ചോദിച്ചു

 

‘നിനക്ക് എന്നെ ഹെല്പ് ചെയ്യാൻ പറ്റുമോ..?

 

‘എന്ത് ഹെല്പ് ആണ് നിനക്ക് വേണ്ടത്..?

അവളെന്താണ് ചോദിക്കുന്നത് എന്നോർത്ത് എനിക്ക് സംശയം ആയി. അവളുടെ മനസ്സ് ആകെ കുഴഞ്ഞ് മറിഞ്ഞു കിടക്കുവാണ്. അല്ലെങ്കിൽ എന്നോട് ഹെല്പ് ചോദിക്കില്ല.

 

‘അവന്റെ ഇൻസ്റ്റ എനിക്ക് ഒന്ന് ഹാക്ക് ചെയ്തു തരുമോ..? നീ അന്ന് എന്റെ ഫോൺ ഹാക്ക് ചെയ്തില്ലേ..?

 

ഞാൻ അവളുടെ ഫോൺ ഹാക്ക് ഒന്നും ചെയ്തിട്ടില്ലായിരുന്നു. എന്നാണേലും അവളെന്നെ ഒരു ഹാക്കർ ആയാണ് കരുതിയിരിക്കുന്നത്. അതങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ കരുതി.

 

‘പണി ആകുമോ…?

ഞാൻ സംശയത്തോടെ ചോദിച്ചു

 

‘പണി ഒന്നും ആകില്ല. എനിക്ക് ഒന്ന് ഉറപ്പിക്കാൻ ആണ്.. അവനിപ്പോ പാസ്സ്‌വേർഡ്‌ ചേഞ്ച്‌ ആക്കിയത് കൊണ്ട് എനിക്ക് കേറാൻ പറ്റുന്നില്ല..’

 

‘ഞാൻ ശ്രമിക്കാം.. എന്റെ ഒരു ഫ്രണ്ട് ആണ് എന്നെ ഹെല്പ് ചെയ്തത്. അവനോട് ഞാൻ പറയാം..’

 

‘അയാളെ വിശ്വസിക്കാമോ..?

ലക്ഷ്മി ഒരു സംശയത്തോടെ എന്നോട് ചോദിച്ചു

 

‘വിശ്വസിക്കാം..’

ഞാൻ ഉറപ്പോടെ പറഞ്ഞു

 

‘എങ്കിൽ ഇപ്പോൾ പോകാം അങ്ങോട്ട്..’

Leave a Reply

Your email address will not be published. Required fields are marked *