‘എല്ലാം നീ കാരണമാ.. ഞാൻ ഇന്ന് വരില്ലായിരുന്നു. നീ കാരണമാ ഇവിടെ വന്നെ. അവളുടെ ദേഷ്യവും കൂടിയത്.. ഇനി എന്റെ ഫോട്ടോ ഇവിടെ എല്ലാം ഒട്ടിക്കുമ്പോ കണ്ടോ ശരിക്കും. നിനക്ക് അതാണല്ലോ വേണ്ടേ…’
ഇഷാനിയുടെ മുഖം സങ്കടം കൊണ്ടും ദേഷ്യം കൊണ്ടുമൊക്കെ ചുവന്നു വന്നു. എന്നെ തള്ളി മാറ്റിയിട്ടു അവൾ തിരിച്ചു നടന്നു.
‘നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ.. നീ എന്നെ അങ്ങനെ ആണോ കണ്ടിരിക്കുന്നെ..? നിന്റെ ന്യൂഡ് കാണാൻ ആണേൽ എനിക്ക് അവൾ ഒട്ടിക്കുന്ന ഒന്നും നോക്കി ഇരിക്കണ്ടല്ലോ ഈ ഫോൺ ഓപ്പൺ ചെയ്തു നോക്കിയാൽ പോരായിരുന്നോ..’
എന്റെ ആ പറച്ചിൽ കേട്ട് അവൾ നടത്തം നിർത്തി. സംശയത്തോടെ അവൾ എന്നെ തിരിഞ്ഞു നോക്കി
‘എന്താ ഇപ്പോൾ പറഞ്ഞത്..?
‘നിന്റെ ന്യൂഡ് കാണാൻ ആണേൽ എനിക്ക് ഈ ഫോൺ തുറന്നു നോക്കിയാൽ പോരേ എന്ന്..’
പറഞ്ഞത് തന്നെ ഞാൻ വീണ്ടും ആവർത്തിച്ചു. ഒപ്പം പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഫോണും എടുത്തു. ആ ഫോൺ കണ്ടിട്ടും ഇഷാനിക്ക് കാരണം മനസിലായില്ല. അവൾ എന്റെ അടുക്കലേക്ക് വന്നു. ഞാൻ ആ ഫോൺ അവളുടെ കയ്യിൽ വച്ചു കൊടുത്തു. ഇഷാനി അതിന്റെ സ്വിച്ചിൽ അമർത്തിയപ്പോൾ ഫോണിന്റെ ലോക്ക് സ്ക്രീൻ തെളിഞ്ഞു വന്നു. അത് ലക്ഷ്മിയുടെ ചിത്രം ആയിരുന്നു..
‘ഇത്.. ഇത്.. അവളുടെ ഫോൺ ആണോ…? ഇതെങ്ങനെ..?
ഇഷാനിയുടെ കയ്യിൽ നിന്നും ഞാൻ ഫോൺ തട്ടിപ്പറിച്ചു വാങ്ങി. ഒരു കൃത്രിമ ദേഷ്യം ഞാൻ മുഖത്ത് വരുത്തി
‘എന്നെ എന്തൊക്കെ ആണ് പറഞ്ഞത് ഇപ്പോൾ. ഇത്രയും ഒക്കെ ചെയ്തിട്ട് അവസാനം പറയാവുന്ന മോശം തന്നെ എന്നെക്കുറിച്ച് നീ പറഞ്ഞു.. കൊള്ളാം..’
‘അയ്യോ.. ഞാനാകെ ടെൻഷൻ ആയി.. എന്നോട് വരാൻ പറഞ്ഞിട്ട് ചേട്ടൻ വരാതെ ഇരുന്നപ്പോൾ കൊല്ലാനുള്ള ദേഷ്യം തോന്നി എനിക്ക്.. അതാണ്.. സോറി.. ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞേൽ ക്ഷമിക്ക്.. ശരിക്കും സോറി..’
ഇഷാനിയുടെ മുഖം ഇപ്പോളാണ് ഒന്ന് തെളിഞ്ഞത്.
‘നീ ഇപ്പോൾ എന്താ എന്നെ വിളിച്ചത്..?
‘ചേട്ടാ എന്ന്..’
ഇഷാനി ഒരു സംശയത്തോടെ മെല്ലെ പറഞ്ഞു
‘ഫ…! ഇത്രയും നേരം എവിടെ പോയിരുന്നു നിന്റെ ചോട്ടാ വിളി..’
ഞാൻ ചുമ്മാ ഒന്ന് ചൂടായി അവളോട്
‘സോറി…’
അവൾ ചുണ്ടിന്റെ കോണിൽ ഒരു മന്ദഹാസം വരുത്തി എന്റെ കയ്യിൽ പിടിച്ചു. ഞാൻ ആ കൈ ബലമായി വിടുവിച്ചു തിരിച്ചു കോളേജിലേക്ക് നടന്നു. ഇഷാനി എന്റെ പുറകെ ഓടി വന്നു. ഞാൻ നല്ല വേഗത്തിൽ നടന്നു. എന്റെ ഒപ്പം എത്താൻ അവൾക്ക് ചെറുതായി ഓടേണ്ടി വന്നു. എന്റെ മുഖത്ത് ഒരു ചെറിയ ചിരി വന്നു പോയി. അത് ഇഷാനി കണ്ടു. എനിക്ക് അവളോട് ശരിക്കും ദേഷ്യം ഒന്നുമില്ല എന്ന് അവൾക്ക് മനസിലായി. ഞാൻ തിരിച്ചു ബൈക്ക് വച്ച സ്‌ഥലത്തു എത്തി. ബൈക്കിൽ കയറി അവളെ മൈൻഡ് ആക്കാതെ ഞാൻ വണ്ടിയൊടിച്ചു കോളേജിലേക്ക് പോയി. ആ പ്രവൃത്തി അവളെ ചെറുതായ് വേദനിപ്പിച്ചിരിക്കണം. അവൾ പതിയെ നടന്നു കോളേജിൽ എത്തിയപ്പോൾ ഞാൻ ബൈക്ക് പാർക്ക് ചെയ്യുന്ന ബദാം മരത്തണലിൽ അവളെയും കാത്ത് ഒരു ചെറു പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു. ഇഷാനി വന്നു എന്നോട് ചേർന്നിരുന്നു. അവളുടെ ശരീരത്തിലെ ഗന്ധം എന്നെ സത്യം പറഞ്ഞാൽ മൂഡ് ആക്കി. എന്റെ പുറകെ ചെറുതായ് ഓടിയത് കൊണ്ട് ഇഷാനി കുറച്ചു വിയർത്തിട്ടുമുണ്ടായിരുന്നു. ആ ഗന്ധവും അവളുടെ വിയർത്ത മുഖവും കഴുത്തും ഒക്കെ എന്റെ കാമ ഹോർമോൺകളെ വിളിച്ചുണർത്തി. അവളറിയാതെ ഞാൻ ശരിക്കും അവളെ ആസ്വദിച്ചു. എന്ത് രസമാണീ പണ്ടാരത്തെ കാണാൻ..!! ഞാൻ മനസിൽ അവൾക്കൊരു കടിയുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു. എന്റെ ചിന്ത മനസിലാക്കിയത് പോലെ അവളെന്നെ കുസൃതിയോടെ നോക്കി. മനസിനെ നിയന്ത്രിച്ചു പോക്കറ്റിൽ നിന്നും ലക്ഷ്മിയുടെ ഫോൺ ഓണാക്കി ഗാല്ലറി തുറന്നു ഞാൻ ആ ഫോൺ ഇഷാനിയുടെ കയ്യിൽ കൊടുത്തു.
ഇഷാനി ഒരു മരവിപ്പോടെ ആ ഗാല്ലറിയിലെ അവളുടെ ചിത്രങ്ങൾ നോക്കി. അവളുടെ പ്രൈവസിയേ മാനിച്ചു അർജുൻ ഫോണിൽ നിന്നും മുഖം തിരിച്ചാണ് ഇരിക്കുന്നത്. അത് കൊണ്ട് ഫോണിൽ ഇഷാനി അവളുടെ ഫോട്ടോ ഓപ്പൺ ആക്കിയത് അർജുൻ കണ്ടില്ല.. കാണാൻ ശ്രമിച്ചില്ല… ഇഷാനി സ്ലൈഡ് ചെയ്തു നോക്കി. അവളുടെ ഒമ്പത് ഫോട്ടോസ് ആണ് ഫോണിൽ ഉള്ളത്. ചിലത് ബ്ലർ ആയിരുന്നു. ചിലതിൽ അവളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇഷാനി ആ ഫോണിൽ തന്റെ നഗ്നത കാണിക്കുന്ന ചിത്രങ്ങളെ ഒരു നെടുവീർപ്പോടെ കണ്ടു. ദൈവം തന്നെ കൈവിട്ടിട്ടില്ല എന്ന് ഇഷാനിക്ക് ശരിക്കും തോന്നി തുടങ്ങി. കോളേജിൽ ചേർന്നപ്പോൾ മുതലുള്ള പല സംഭവങ്ങളും അവളിലെ ഈശ്വരവിശ്വാസത്തെ തളർത്താൻ പോന്നത് ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ നിമിഷം അവൾ പ്രാർഥിക്കാറുള്ള സകല ദൈവങ്ങളും അവളുടെ പ്രാർഥന കേട്ടു എന്ന് അവൾക്ക് തോന്നി. ദൈവം വിളി കേട്ടത് ആറടി നീളവും നീണ്ട മുടിയും കട്ടതാടിയും ഒക്കെ ഉള്ള ഒരാളുടെ രൂപത്തിൽ ആയിരുന്നു എന്ന് മാത്രം. അഞ്ചടി പതിനൊന്നു ഇഞ്ചിൽ കുറച്ചു കുരുത്തക്കേടും തന്റെടവും ഒക്കെയുള്ള സാധാരണ മനുഷ്യൻ മാത്രം ആയിരുന്നു അവൾ ദൈവദൂതൻ ആയി കരുതിയ അർജുൻ.
