റോക്കി – 2അടിപൊളി  

 

‘നിന്റെ പ്രശ്നം എന്താണ്.. ഞാൻ ഓടിക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ..?

 

‘സ്പീഡ് ആണ്. ഇത്രയും സ്പീഡ് എനിക്ക് പേടിയാ..’

എനിക്ക് അവൾക്കൊരു തോഴി കൊടുക്കാൻ തോന്നി. ഇത്രയും പതുക്കെ ഞാൻ സൈക്കിളിൽ പോലും പോയിട്ടില്ല. എന്നിട്ട് ഇത് സ്പീഡ് ആണെന്ന്.. അത് പറഞ്ഞപ്പോളാണ് പേടിയുടെ യഥാർത്ഥ കാരണം വെളിയിൽ വന്നത്

 

‘ഞാൻ ഇത് വരെ ബൈക്കിൽ കയറിയിട്ടില്ല… ആദ്യമായ് ഇപ്പോളാണ് എന്റെ ഓർമയിൽ…’

 

എനിക്ക് അത് കേട്ട് അതിശയം ആയി. ബൈക്കിൽ കയറാത്ത പിള്ളേരോ. അവളുടെ വീട്ടിൽ ബൈക്കും ആക്റ്റീവയും ഒന്നുമില്ല. അതോടിക്കാൻ അറിയുന്നവരും ഇല്ല. പിന്നെ ആരുടെയെങ്കിലും ബൈക്കിൽ അവൾ കയറണം എങ്കിൽ അത് കാമുകന്റെയോ ഫ്രണ്ട്ന്റെയോ ഓക്കേ ആവണം.. അങ്ങനെ ഒന്നും ഉണ്ടായിട്ടുമില്ല. ഞാൻ അവളുടെ അടുത്ത് വന്നിരുന്നു

 

‘ഈ ബൈക്ക് എന്ന് പറയുന്നത് അത്ര അത്ര പേടിക്കണ്ട കാര്യം ഒന്നുമല്ല. നിനക്ക് വൈകുന്നേരത്തിന് മുമ്പ് അങ്ങ് ചെല്ലണ്ടേ..’

 

അതോർത്തപ്പോൾ ഇഷാനിക്ക് വേറെ വഴി ഇല്ലെന്നായി. സൈഡ് ചെരിഞ്ഞു ഇരുന്നിട്ടാണ് വീഴാൻ തോന്നുന്നത് എന്ന് പറഞ്ഞു ഞാൻ അവളെ കാൽ കവച്ചു സാധാരണ പോലെ ഇരുത്തി. അവളുടെ കയ്യിലെ ബാഗ് ഞാൻ തോളിലിട്ടു. ഇപ്പൊ അവൾക്ക് ബാഗിൽ കെട്ടിപ്പിടിച്ചു ഇരിക്കാം. എന്നെ കെട്ടിപ്പിടിക്കേണ്ടി വരില്ല. ഞങ്ങൾ പിന്നെയും യാത്ര തുടർന്നു. വഴിയിൽ ആകെ മൂകത ആയിരുന്നു. ഒറ്റ കട പോലും തുറന്നിട്ടില്ല. കുറച്ചു നേരം ബൈക്കിൽ ഇരിക്കുന്നതിൽ ഇഷാനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നെ അത് മാറി. കുറെ കഴിഞ്ഞപ്പോൾ എനിക്ക് വിശക്കാൻ തുടങ്ങി. വഴിയിൽ ഒന്നും ഒറ്റ കട തുറന്നിട്ടില്ല. അവസാനം എന്തോ ഭാഗ്യത്തിന് ഒരു ഹോട്ടൽ തുറന്നിരിക്കുന്നത് കണ്ടു

 

‘നമുക്ക് എന്തെങ്കിലും കഴിക്കാം. നിനക്ക് വിശക്കുന്നില്ലേ..?

 

‘ഹേയ് ഇല്ല. കുഴപ്പമില്ല വണ്ടി വിട്ടോ..’

എങ്ങനെ എങ്കിലും വീട്ടിൽ ചെല്ലണം എന്ന നിലയിൽ ആയിരുന്നു ഇഷാനി. വിശപ്പ് ഒന്നും അവൾ കാര്യമാക്കുന്നില്ല എന്ന് തോന്നി

 

‘ഇപ്പൊ വിശക്കുന്നില്ലായിരിക്കും. കുറച്ചു കഴിയുമ്പോ വിശക്കും അപ്പോൾ കടയും കാണില്ല. നീ ഇറങ്ങു.. നമുക്ക് ഇവിടുന്ന് കഴിച്ചിട്ട് പോകാം..’

 

ഞങ്ങൾ ആ ഹോട്ടലിൽ ചെന്നു. അവിടെ പക്ഷെ ഫുഡ്‌ പാർസൽ മാത്രമേ കൊടുക്കൂ. ഹർത്താൽ ആയത് കൊണ്ട് ഇരുത്തി കഴിപ്പിക്കാൻ ഭയം കാണും. ഞങ്ങൾ രണ്ട് പേർക്കുള്ള ദോശയും ചമ്മന്തിയും മിനറൽ വാട്ടറും വാങ്ങി യാത്ര തുടർന്ന്.. പോണ വഴി കഴിക്കാൻ പറ്റിയൊരു സ്പോട്ടിൽ വച്ചു ഞങ്ങൾ പാർസൽ അഴിച്ചു കഴിപ്പ് തുടങ്ങി. ഇഷാനി ആണേൽ ഒരു ദോശ കഴിച്ചിട്ട് മതിയായി എന്ന് പറഞ്ഞു എഴുന്നേറ്റ്.. പക്ഷെ എന്റെ നിർബന്ധം കാരണം മുഴുവൻ കഴിക്കാതെ അവളെ ഞാൻ വിട്ടില്ല. ഭക്ഷണം കഴിച്ചപ്പോൾ എനിക്ക് ഒരു ഉണർവ് ഒക്കെ തോന്നി. ഇഷാനിയുടെ മുഖത്ത് എന്തോ ഒരു വിഷമം രാവിലെ തൊട്ടുണ്ട്. അതെന്തെന്ന് അറിയാൻ എനിക്ക് ഇത് വരെ പറ്റിയില്ല. ഞങ്ങൾ വീണ്ടും യാത്ര തുടർന്ന് ഒരു ചെറിയ കവല എത്തിയപ്പോൾ ആണ് അവിടെ പാർട്ടിക്കാർ കൂടി നിൽക്കുന്നത് കണ്ടത്. ഞങ്ങൾക്ക് പോകാനുള്ള വഴി ഒക്കെ കല്ലും ഡെസ്കും കൊണ്ട് തടഞ്ഞു വച്ചിരിക്കുകയാണ്. ബൈക്കിനു പോകാനുള്ള ഗ്യാപ് ഉണ്ടെങ്കിലും അവരുടെ സമ്മതം ഇല്ലാതെ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞങ്ങൾക്ക് മുന്നിൽ രണ്ട് കാറും ഒരു ബൈക്കും അവർ തടഞ്ഞു വച്ചിട്ടുണ്ടായിരുന്നു. അവരെ ഒന്നും ഹർത്താലുകാർ കടത്തി വിട്ടിട്ടില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി ഒരു ഭവ്യതയോടെ അവിടെ മെയിൻ എന്ന് തോന്നിയ ഒരുത്തന്റെ അടുത്ത് ചെന്നു

 

‘ചേട്ടാ ഞങ്ങളെ ഒന്ന് കടത്തി വിടാമോ.. ഒരു കല്യാണം ഉണ്ടായിരുന്നു. അത്യാവശ്യമാണ്. അല്ലെങ്കിൽ ഇറങ്ങില്ലായിരുന്നു. ‘

 

‘ഇത്രയും പേര് ഇവിടെ നിക്കുന്ന കണ്ടില്ലേ.. പിന്നെ നിങ്ങളെ മാത്രമായ് കടത്തി വിടണോ..?

അവൻ വളരെ പരുഷമായി എന്നോട് സംസാരിച്ചു. അവന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തിട്ട് വണ്ടി എടുത്തോണ്ട് പോയാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഇഷാനി എന്റെ ഒപ്പം ഉള്ളത് കൊണ്ട് അത്തരം സഹാസങ്ങൾ ഒന്നും ചെയ്യാൻ എനിക്ക് തോന്നിയില്ല..

 

ഞാൻ അവരുടെ പാർട്ടി ആണെന്ന് ധരിപ്പിക്കാൻ ഞാൻ ചെറിയൊരു നമ്പർ ഇറക്കി നോക്കി. പക്ഷെ ഏറ്റില്ല.. ഞാൻ പിന്നെയും അവരുടെ അടുത്ത് കമ്പനി ആയി നിന്നു. ഇതൊക്കെയേ ഇവിടെ രക്ഷ ഉള്ളു. ഈ ബോധം ഇല്ലാത്തവന്മാരുടെ അടുത്ത് തള്ളാനും തൊഴിക്കാനും ഒന്നും പോയിട്ട് കാര്യമില്ല

 

‘ഒരു കാര്യം ചെയ്യാം. അഞ്ചു മണി ആകുമ്പോൾ വിടാം.. അത് വരെ പാർട്ടി ഓഫീസ് ഉണ്ട് അവിടെ പോയി ഇരുന്നോ..’

 

മൈരൻ ഒരു തരത്തിലും അടുക്കുന്നില്ല. ഈ നമ്പർ ഒക്കെ പലരും ഇറക്കി കാണുമെന്നു ഞാൻ ചിന്തിച്ചു. അത്രയും കാര്യത്തിൽ സംസാരിച്ചിട്ടും ഹർത്താൽ തീരുന്നതിനു ഒരു മണിക്കൂർ മുന്നേ വിടമെന്നാണ് ആ മൈരൻ പറഞ്ഞത്. ഞാൻ വീണ്ടും അവിടെ നിന്നു. അവരോട് സംസാരിച്ചു ഒന്ന് കമ്പനി ആയാൽ പൊക്കോളാൻ പറയും എന്നായിരുന്നു ഞാൻ കരുതിയത്. ഒരു മണിക്കൂർ അവിടെ നിന്ന് മുഷിഞ്ഞിട്ടും അവന്മാർ ഒരു മനസലിവ് കാണിച്ചില്ല. അതിനിടയിൽ പോലീസ് വന്നപ്പോൾ എങ്കിലും ഞങ്ങൾക്ക് കടന്ന് പോകാൻ കഴിയും എന്ന് കരുതി. പക്ഷെ ഇവന്മാർക്ക് ഇന്ന് എസ് ഐ നേക്കാൾ പവർ ആണ്. മിനിമം സി ഐ ഒന്നും വരാതെ ഇവരുടെ അടുത്ത് ഇന്ന് പിടിച്ചു നിൽക്കാൻ പറ്റില്ല.

സമയം പിന്നെയും മുന്നോട്ടു പോയി. വെയിൽ വന്നു ഉരുകാൻ തുടങ്ങി. ഞങ്ങൾ അവിടെ കുത്തിയിരിക്കാൻ തുടങ്ങിയിട്ട് രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു. ഞങ്ങൾക്ക് മുന്നേ വന്ന വണ്ടികളും ഞങ്ങൾക്ക് ഒപ്പം വന്നതുമൊക്കെ രക്ഷ ഇല്ലെന്ന് കണ്ടു തിരിച്ചു പോയിരുന്നു. എന്റെ ബൈക്ക് അവർ റോഡിൽ ഇട്ട കല്ലുകൾക്ക് തൊട്ട് സൈഡിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ ഇഷാനിയെ നോക്കി. രാവിലെ മുതൽ ഉള്ള എന്തോ അജ്ഞാതമായ സങ്കടവും വെയിൽ കൊണ്ടുള്ള ക്ഷീണവും മുന്നോട്ടുള്ള പൊക്കിനെ കുറിച്ചുള്ള ആവലാതിയുമൊക്കെ അവളെ വല്ലാതെ തളർത്തിയതായി തോന്നി. റോഡിനു അരികിലെ അടച്ചിട്ട ഒരു കടയുടെ തിണ്ണയിൽ ഞാൻ അവൾക്കൊപ്പം ഇരുന്ന് ഒരു അവസരത്തിനു വേണ്ടി നോക്കി ഇരിക്കുകയായിരുന്നു. ഇഷാനി മടുപ്പ് കൊണ്ടാവും പതിയെ മയങ്ങാൻ തുടങ്ങി. അവിടെ ഇരുന്നു തൂങ്ങി ആടുന്നത് കണ്ടു വിഷമം തോന്നി ഞാൻ അവളെ മെല്ലെ എന്റെ തോളിലേക്ക് ചായ്ച്ചു. ഉറക്കം കണ്ണിൽ പിടിച്ചു വന്നത് കൊണ്ട് അവൾ അതറിഞ്ഞില്ല. കുറച്ചു നേരത്തെ അവളുടെ ഒരു ചെറുമയക്കത്തെ ഭഞ്ചിച്ചു കൊണ്ട് ഒരു കാർ അവിടേക്ക് വന്നു. കാറിലുള്ളവർ കുറച്ചു ചെറുപ്പക്കാർ ആയിരുന്നു. അവർക്ക് മുന്നോട്ടു പോകണമെന്ന് പറഞ്ഞു സംസാരം ചെറിയൊരു വാഗ്വാദത്തിലേക്ക് പോകുന്നുണ്ടായിരുന്നു. ഇതാണ് അവസരം..

Leave a Reply

Your email address will not be published. Required fields are marked *