അവൾ ഐസ്ക്രീം തിന്നുന്ന കണ്ടപ്പോൾ എനിക്ക് വീണ്ടും ആവശ്യമില്ലാത്ത വിചാരങ്ങൾ ഉണ്ടാകാൻ തുടങ്ങി. അവളെന്നോട് ഇത്രയും അടുത്ത് പെരുമാറുമ്പോൾ ഞാൻ അങ്ങനെ ഒക്കെ ചിന്തിക്കുന്നത് ശരിയല്ല എന്ന് തോന്നി. ഐസ്ക്രീം കഴിച്ചു കഴിഞ്ഞു എന്റെ മീശയിൽ പറ്റിയിരുന്ന ഐസ്ക്രീം തരികൾ അവൾ കൈ കൊണ്ട് തുടച്ചു മാറ്റി.
‘ഓരോരുത്തരുടെ ഒക്കെ നോട്ടം കാണുമ്പോൾ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നും..’
ഇഷാനി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു. അവൾ എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല
‘ആരുടെ നോട്ടം. നീ ആരെ കുറിച്ചാണ് പറയുന്നത്..?
ഞാൻ ചുറ്റും നോക്കി
‘പതുക്കെ പുറകിലേക്ക് നോക്ക്. രണ്ട് പേര് നമ്മളെ തന്നെ കുറെ നേരമായി നോക്കുന്നുണ്ട്..’
ഞാൻ മെല്ലെ തല തിരിച്ചു പിറകിലേക്ക് നോക്കിയപ്പോൾ ഒരു ജീപ്പിന്റെ അടുത്ത് ഒരു കറുത്ത ഷർട്ട് ഇട്ട മെലിഞ്ഞു പ്രായം അയ ഒരാളും അയാളുടെ കൂടെ കുറച്ചു വണ്ണമുള്ള മറ്റൊരുത്തനും ഞങ്ങളെ തന്നെ നോക്കികൊണ്ട് ഇരിക്കുന്നു..
‘സദാചാരം ടീംസ് ആണ്.. ശരിക്കും ഒന്ന് കൊടുത്താലോ..?
ഞാൻ ചുമ്മാ അവളോട് ചോദിച്ചു
‘ഓ അതൊന്നും വേണ്ട. നമുക്ക് പോയേക്കാം. ഇവരെ ഒക്കെ മൈൻഡ് ചെയ്താൽ ആണ് പ്രശ്നം..’
‘എന്നാലും അവരുടെ നോട്ടം കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു വരുന്നു… രണ്ടെണ്ണം പറഞ്ഞിട്ട് തന്നെ കാര്യം..’
ഞാൻ ദേഷ്യത്തിൽ ചാടി എഴുന്നേറ്റു. അപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് ഇഷാനിക്ക് മനസിലായി.
‘വേണ്ട. മതി… നമുക്ക് പോവാം.. അവരെ കണ്ടിട്ട് തന്നെ എനിക്ക് പേടി ആവുന്നു.. വാ പോവാം..’
അവളെന്റെ കയ്യിൽ ചുറ്റി പിടിച്ചു.. പക്ഷെ ഞാൻ റോഡ് ക്രോസ്സ് ചെയ്തു അവർക്ക് അരികിലേക്ക് നടന്നു. ഇഷാനി മാക്സിമം ബലം കൊടുത്തു എന്നെ പിന്നിലേക്ക് വലിക്കാൻ നോക്കുന്നുണ്ട്. പക്ഷെ ഞാൻ നടക്കുന്നതിന് ഒപ്പം അവൾ കൂടെ വരുന്നത് അല്ലാതെ അവൾ കയ്യിൽ പിടിച്ചു വലിക്കുന്ന കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല..
‘ഇനി വഴക്കിന് ഒന്നും പോവില്ല എന്ന് എന്നോട് പറഞ്ഞതല്ലേ.. പ്ലീസ് നമുക്ക് പോവാം.. കഷ്ടം ഉണ്ട്.. പ്ലീസ് പ്ലീസ്…’
ഇഷാനി എന്നോട് വല്ലാതെ കെഞ്ചി. പക്ഷെ അത് കാര്യം ആക്കാതെ ഞാൻ അവരുടെ മുന്നിൽ ചെന്നു. ഇഷാനി പേടിച്ചു വിറച്ചു ഒരു എന്റെ കയ്യിൽ കൈ കോർത്തു നിൽക്കുവാണ്..
‘എന്താ കുറെ നേരം ആയല്ലോ ഞങ്ങളെ തന്നെ നോക്കുന്നു.. ഞങ്ങൾ എന്താ തുണി ഇല്ലാതെ ആണോ ഇരിക്കുന്നെ അവിടെ..?
എന്റെ ചോദ്യം കേട്ട് അയാൾ മറുപടി ഒന്നും തന്നില്ല. കൂടെയുള്ള വണ്ണവുള്ള ആളെ നോക്കി ഒന്ന് ചിരിച്ചു..
‘വായിൽ നാക്കില്ലേ.. ഒരു ആണിനും പെണ്ണിനും ഒരിടത്തു വന്നിരിക്കാൻ പറ്റില്ലല്ലോ നിങ്ങളെ പോലത്തെ അമ്മാവന്മാരെ കൊണ്ട്..’
ഞാൻ നിർത്താൻ ഉദ്ദേശിച്ചില്ല..
‘അർജുൻ പ്ലീസ് ഞാൻ കാല് പിടിക്കാം.. നമുക്ക് പോവാം..’
ഇഷാനിയുടെ കണ്ണൊക്കെ നിറഞ്ഞു.. പേടി കൊണ്ട് അവൾ വിറയ്ക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്
‘കോളേജ് കഴിഞ്ഞാൽ വീട്ടിൽ പോണം. അല്ലാതെ ഇങ്ങനെ വഴിയിൽ കിടന്നു നാട്ടുകാരെ കൊണ്ട് പറയിക്കരുത്..’
അയാൾ എനിക്ക് മറുപടി തന്നു
‘രണ്ടെണ്ണം കിട്ടുമ്പോ നാട്ടുകാരുടെ പറച്ചിൽ നിന്നോളും..’
ഞാൻ കൈ തെറുത്ത് വച്ചു അവരോട് പറഞ്ഞു. ഇഷാനി പേടിച്ചു വിറയ്ക്കുന്നത് ഞങ്ങൾ രണ്ട് കൂട്ടരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു
‘ആഹാ എന്നാൽ അതൊന്ന് കാണട്ടെ..’
അതും പറഞ്ഞു അയാൾ എനിക്ക് നേരെ മെല്ലെ എനിക്ക് നേരെ കയ്യൊങ്ങി.. അത് കണ്ടതും എന്റെ സൈഡിൽ നിന്ന ഇഷാനി പെട്ടന്ന് ചാടി എന്റെ മുന്നിൽ കയറി.. പേടി കൊണ്ട് കണ്ണടച്ചു മുഖം എന്റെ നെഞ്ചിൽ ചേർത്താണ് അവൾ നിന്നത്.. എനിക്ക് ഉള്ള അടി ഇപ്പോൾ അവളുടെ പുറത്താണ് വീഴേണ്ടിയിരുന്നത്.. എന്നാൽ അതുണ്ടായില്ല. പകരം ഞങ്ങൾ രണ്ട് കൂട്ടരുടെയും ചിരി കേട്ട് ഇഷാനി പതിയെ കണ്ണ് തുറന്നു ഞങ്ങളെ നോക്കി.
