റോക്കി – 2 3അടിപൊളി  

 

‘നിന്നോട് ഇവൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ടോ..?

 

‘ഹേയ് എന്നോട് അങ്ങനെ നേരിട്ട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരു കല്യാണം ആലോചന സെറ്റപ്പ് ഒക്കെ പണ്ട് തൊട്ടേ ഉണ്ട്.. രവിയച്ഛനും ഉണ്ണിയേട്ടന്റെ വീട്ടുകാരും ഒക്കെ ഇതിൽ വലിയ എതിർപ്പ് ഒന്നുമില്ല.. പിന്നെ ഞാൻ ഈ വിഷയത്തിലേക്ക് സംസാരം കടക്കുമ്പോൾ പിടി കൊടുക്കാറില്ല വീട്ടിൽ..’

 

അപ്പോൾ എനിക്ക് നാട്ടിൽ തന്നെ ഒരു എനിമി ഉണ്ട്. അതും വർഷങ്ങൾ ആയി ഇഷാനിയെ അറിയുന്ന ആൾ.. ഞാൻ അവനെ നോക്കിയപ്പോൾ അവൻ ദൂരെ നിന്ന് ഇടകണ്ണിട്ട് ഞങ്ങളെ നോക്കുന്നുണ്ട്. എന്റെ വരവ് അവനെ ഒന്ന് അലോസരപ്പെടുത്തി കാണണം.. ഞാൻ അവനെ നോക്കി നിൽക്കുമ്പോളാണ് അത്രയും നേരം ഞാൻ അവളിൽ നിന്ന് മറച്ചു വച്ച ഒരു കവർ എന്റെ കയ്യിലുള്ളത് അവൾ കണ്ടത്

 

‘ഇതെന്തുവാ കവറിൽ.. ഗിഫ്റ്റ് ആണോ..? അത് വാങ്ങാൻ ആണോ പോയത്..?

 

ഞാൻ ആണെന്ന മട്ടിൽ തലയാട്ടി. അവളെ പതിയെ അമ്പലത്തിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് കൊണ്ട് പോയി ആ കവർ തുറന്ന് അതിനുള്ളിൽ ഉള്ളത് കാണിച്ചു കൊടുത്തു

 

‘സ്വർണമാലയോ..?

അവൾ അമ്പരപ്പോടെ എന്നെ നോക്കി

 

‘അതേ.. നിന്റെ പാറു ചേച്ചിക്ക് ഉള്ള വിവാഹസമ്മാനം.. എന്റെ വക അല്ല നിന്റെ വക..’

 

‘എന്റെ വകയോ.. എനിക്ക് വേണ്ടി ആണോ നീ ഇത് വാങ്ങിച്ചത്..’

 

‘അതേ.. നീ ആഗ്രഹിച്ചത് അല്ലെ അവൾക്ക് കൊടുക്കണം എന്ന്…’

 

‘അതേ.. പക്ഷെ ഇത് വേണ്ട..’

അവൾ ഒരു കണിശതയോടെ പറഞ്ഞു

 

‘അതെന്താ.. നാണക്കേട് വിചാരിച്ചാണോ.. ഈ എന്നോടോ ഇഷാനി..? നീ പലിശക്കാരന്റെ കയ്യിൽ നിന്ന് വാങ്ങാൻ ഇരുന്നതല്ലേ.. അപ്പൊ നീയെനിക്ക് അയാൾക്ക് കൊടുക്കുന്ന വില പോലും തരുന്നില്ലേ..’

 

‘അർജുൻ അങ്ങനെ അല്ല ഞാൻ പറഞ്ഞത്.. നിന്നോട് എനിക്ക് ഒരുപാട് കടപ്പാട് ഉണ്ട്. അതെല്ലാം എങ്ങനെ വീട്ടുമെന്ന് എനിക്ക് അറിയില്ല.. അപ്പോളാണ് ഇത്..’

 

‘പൈസ എനിക്ക് ഒരു വിഷയമല്ല. സത്യത്തിൽ ഞാനൊരു “ഗീവർ” ആണ്.. അങ്ങോട്ട്‌ കൊടുക്കുന്നതാണ് എനിക്ക് സന്തോഷം..’

ഞാൻ സത്യത്തിൽ അതൊരു ഡബിൾ മീനിങ് ആണ് ഉദ്ദേശിച്ചത്. സെക്സിൽ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതിൽ സുഖം കണ്ടെത്തുന്ന ആളുകൾ ആണ് ഗീവേർസ്.. പക്ഷെ അതൊന്നും ഇഷാനിക്ക് മനസിലായില്ല

‘ഇനി ഇപ്പൊ എന്റെ കയ്യിൽ നിന്ന് വെറുതെ വാങ്ങാനുള്ള ബുദ്ധിമുട്ട് ആണേൽ നീ കടം ആണെന്ന് കരുതിയാൽ പോരേ.. നിനക്ക് പൈസ ഉണ്ടാകുന്ന കാലത്ത് തിരികെ തന്നാൽ മതി. എനിക്ക് തിരിച്ചു വേണോന്ന് നിർബന്ധവുമില്ല..’

 

‘എന്നാലും അർജുൻ.. ഇത് ശരിയാവില്ലടാ..’

 

‘ആകുമെടാ.. നീ തല്ക്കാലം ഈ മാല കൊണ്ട് നിന്റെ ചേച്ചിക്ക് കൊടുത്തിട്ട് അവൾക്ക് കൊടുക്കാൻ വച്ചിരുന്ന സ്നേഹം എനിക്ക് താ..’

ഞാനത് അവളുടെ കണ്ണിൽ നോക്കി ഇമ ചിമ്മാതെ ആണ് പറഞ്ഞത്.. അവളുടെ തൊണ്ടക്കുഴിയിൽ ഉമിനീർ ഇറങ്ങുന്നത് ഞാൻ കണ്ടു.. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നു.. ഞാൻ ചോദിച്ചത് അവളുടെ ഹൃദയം ആണെന്ന് അവൾക്ക് മനസിലായി.. കയ്യിൽ കവറിൽ സ്വർണമാലയുമായി എന്നെ നോക്കി അനങ്ങാതെ നിൽക്കുന്ന അവളെ കണ്ടു ഞാൻ പൊട്ടിച്ചിരിച്ചു..

 

‘ഞാനൊരു തമാശ പറഞ്ഞതാ ഇഷ മോളെ.. നീ ഇത് നിന്റെ സമ്മാനം ആയി അവൾക്ക് കൊടുക്ക്. അവൾക്ക് എന്ത് സന്തോഷം ആകും.. അതല്ലേ ഇപ്പൊ വലുത്..’

ഞാൻ സംസാരം മാറ്റിയപ്പോൾ ശ്വാസം വീണ ഇഷാനി പെട്ടന്ന് മറുത്തൊന്നും പറയാതെ എന്റെ മുന്നിൽ നിന്നും പോയി. മണ്ഡപത്തിൽ താലി കെട്ട് സമയത്ത് ഇഷാനി തന്നെ അവളുടെ കഴുത്തിൽ ആ മാല ധരിപ്പിച്ചു.. കല്യാണം അടിപൊളി ആയി നടന്നു. ഞാനൊരു കല്യാണം കൂടിയിട്ട് ഒരുപാടായി എന്ന് തോന്നുന്നു. വൈകിട്ട് തിരിച്ചു പോകാൻ ഞാൻ റെഡി ആകുമ്പോളാണ് രവിയച്ഛൻ ഇഷാനിയോട് രണ്ട് ദിവസം നിന്നിട്ട് പോകാമെന്നു പറഞ്ഞത്. ദൈവമേ ഞാൻ അപ്പൊ തന്നെ തിരിച്ചു പോകേണ്ടി വരുമോ. പക്ഷെ അതുണ്ടായില്ല.. ക്ലാസ്സ്‌ ഉണ്ടെന്നും പിന്നെ എന്തൊക്കെയോ ഉണ്ടെന്നും പറഞ്ഞു ഇഷാനി എന്റെ ഒപ്പം തന്നെ വന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അവളെന്റെ തോളിൽ മാത്രമേ കൈ വച്ചിരുന്നുള്ളു.. പൂക്കുട കഴിഞ്ഞു കുറച്ചു ദൂരം ചെന്നപ്പോൾ ആ കൈ പതിയെ എന്റെ വയറിലൂടെ കെട്ടിപ്പിടിച്ചു, ഞാൻ പറയാതെ തന്നെ..

Leave a Reply

Your email address will not be published. Required fields are marked *