റോക്കി – 2അടിപൊളി  

 

ലക്ഷ്മി അതിനും മറുപടി ഒന്നും തന്നില്ല. പക്ഷെ അവളുടെ മുഖം കണ്ടപ്പോൾ കുറച്ചു ദിവസങ്ങളായി ആ മുഖത്തുള്ള വിഷാദം അലിയാൻ തുടങ്ങിയത് പോലെ എനിക്ക് തോന്നി

‘ പിന്നെ ഒരു കാര്യം നിനക്കിനി പേടിക്കാൻ ഒന്നും ഇല്ലെന്നോർത്ത് അവളുടെ മേലെ ഇനിയും ചൊറിയാൻ ചെല്ലരുത്. എന്തെങ്കിലും ഉണ്ടേൽ എന്നോട് കാണിക്ക്. ഇഷാനിയെ ഒഴിവാക്കിയേര്..’

 

അതിനും അവൾക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. എന്തായാലും അതിന് ശേഷം പതിയെ പഴയ ലക്ഷ്മിയെ എനിക്ക് കാണാൻ സാധിച്ചു.. പഴയ ചുറുചുറുക്കും പ്രസരിപ്പുമൊക്കെയുള്ള കോളേജിന്റെ റാണിയെ.. അവളുടെ വില്ലത്തരം ഒന്നും പൂർണമായി അവളെ വിട്ടു പോയിരുന്നില്ല.. പക്ഷെ അവൾ പിന്നീട് ഒരിക്കലും ഇഷാനിയുടെ നേർക്ക് വന്നിട്ടില്ല. എന്നെയും അവൾ പരമാവധി ഒഴിവാക്കി വിടുകയാണ് ചെയ്തത്. കോളേജ് പിന്നെയും ഞങ്ങളുടെയൊക്കെ തമാശകളും വഴക്കും ഇണക്കവും ഓക്കേ അനുഭവിച്ചു മുന്നോട്ടു ഓടി. അതിനിടക്ക് ആണ് ഒരു വൈകുന്നേരം ഹർത്താൽ വിളിക്കുന്നത്. നാളെ ഹർത്താൽ ആയത് കാരണം കോളേജ് ഇല്ല. ആ ഓർമയിൽ ഞാൻ കുറച്ചു താമസിച്ചു ആണ് കിടന്നത്.. ഉറക്കത്തിനു ഇടയിൽ ഫോൺ വല്ലാതെ കിടന്ന് ബെല്ലടിക്കിന്നു.. ഉറക്കത്തിൽ തന്നെ യാന്ത്രികമായി ഞാൻ ഫോണെടുത്തു ഹലോ പറഞ്ഞു. അങ്ങേ തലക്കൽ ഇഷാനി ആയിരുന്നു

 

‘ചേട്ടാ ഇന്ന് ഹർത്താൽ ആണ്..’

 

‘അത് ഞാൻ ഇന്നലെ അറിഞ്ഞതാ.. താങ്ക്സ്..’

എനിക്ക് ശരിക്കും ബോധം വന്നിരുന്നില്ല. ഞാൻ ഉറക്കച്ചടവിൽ അവളോട് പുലമ്പി

 

‘എനിക്ക് വീട് വരെ പോണമായിരുന്നു.. വണ്ടി ഒന്നും ഇല്ല..’

 

‘വണ്ടി കാണില്ല. ഹർത്താൽ അല്ലെ.. നീ പോയി കിടന്നു ഉറങ്ങ്..’

 

‘ചേട്ടാ എനിക്ക് പോയെ പറ്റൂ അത്യാവശ്യം ആണ്.. എന്റെ ചേച്ചിയുടെ കല്യാണം ആണ്.. എന്നെ ഒന്ന് ഹെല്പ് ചെയ്യുവോ..?

 

‘ചേച്ചിയുടെ കല്യാണം ആയിട്ട് നീ ഇപ്പോളാണോ പോകുന്നത്..’

ചേച്ചിയുടെ കല്യാണത്തെ പറ്റി അവൾ എന്നോട് പറഞ്ഞിരുന്നു. ഡേറ്റ് നാളെ ആണെന്ന് ഞാൻ ഓർത്തിരുന്നില്ല. ദൂരവും തനിയെ അവിടെ തനിയെ ചെല്ലാനുള്ള മടി കൊണ്ടും എന്ത് ചെയ്യണം എന്നറിയാതെ കൺഫ്യൂഷൻ ആയിരുന്നു ഞാൻ.

 

‘നാളെ ആണ് കല്യാണം. ഞാൻ ഇന്നെങ്കിലും അവിടെ കാണണ്ടേ..’

 

എന്റെ ഉറക്കം മെല്ലെ പോയി തുടങ്ങിയിരുന്നു.. ഞാൻ പതിയെ എണീറ്റിരുന്നു കണ്ണ് തിരുമ്മി.

‘നീ ഇപ്പോൾ എവിടെയാ..?

 

‘ഞാൻ വീടിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ ആണ്..’

 

‘ഒരു അര മണിക്കൂർ അവിടെ നിൽക്ക്. ഞാൻ അങ്ങോട്ട്‌ വരാം..’

ഞാൻ ഫോൺ കട്ട് ചെയ്തു.. ഇഷാനി ആയി അവളുടെ നാട് വരെ ഒരു ട്രിപ്പ്‌ ആണ് ഇപ്പോൾ കയ്യിൽ വന്നിരിക്കുന്നത്. ഒരു ലിഫ്റ്റ് ആയി പോലും എന്റെ ബൈക്കിൽ കയറാത്തവളെ ഇന്ന് പിറകിലിരുത്തി കറങ്ങാം.. ആ ചിന്ത എന്റെ ചിന്തകളിൽ കുളിരണിയിച്ചത് കൊണ്ട് തണുത്ത വെള്ളം അതിരാവിലെ എന്റെ ദേഹത്ത് വീണത് ഞാൻ അറിഞ്ഞില്ല. കുളി കഴിഞ്ഞു നന്നായി ഒരുങ്ങി ഞാൻ ഇഷാനി താമസിക്കുന്ന വീടിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് അടുത്ത് വന്നു. അവളുടെ വീട്ടിൽ കയറിയിട്ടില്ല എങ്കിലും രണ്ട് മൂന്ന് വട്ടം ഞാൻ ഇവിടെ വന്നിട്ടുണ്ട് അവളെ കാണാൻ. ഞാൻ വന്നപ്പോൾ അവൾ ബസ് ഷെഡിന് ഉള്ളിൽ ബാഗും മടിയിൽ വച്ചു ആകുലപ്പെട്ടു ഇരിക്കുകയായിരുന്നു

 

‘ഹർത്താൽ ആണെന്ന് നീ ഇപ്പോൾ ആണോ അറിയുന്നത്. നിനക്ക് ഇന്നലെ പൊക്കൂടായിരുന്നോ വീട്ടിൽ..’

 

‘ഇന്നലെ എനിക്ക് പോകാൻ പറ്റിയില്ല. ഇന്ന് എപ്പോളെങ്കിലും ബസ് കാണുമെന്ന് കരുതി. ഇന്നേരം വരെ ഒരു കാർ പോലും പോയില്ല ഇത് വഴി..’

 

‘പാർട്ടിക്കാർ പേ പിടിച്ചു വിളിച്ച ഹർത്താൽ ആണ്. പുറത്തിറങ്ങിയ വണ്ടി ചിലപ്പോ അവർ അടിച്ചു തകർക്കും. അല്ലെങ്കിൽ ഞാൻ ഏതെങ്കിലും വണ്ടി അറേഞ്ച് ചെയ്തു താരമായിരുന്നു.. ഇതിപ്പോ ആരും വരില്ല പേടിച്ചു..’

 

‘അപ്പോൾ എനിക്ക് പോകാൻ പറ്റില്ലേ..?

ഇഷാനി വിഷമത്തോടെ ചോദിച്ചു. അർജുനെ വിളിച്ചാൽ എന്തെങ്കിലും വഴി ഉണ്ടാകുമെന്ന് കരുതിയാണ് അവൾ ഫോൺ ചെയ്തത്..

 

‘ആകെ ഒരു വഴിയേ ഉള്ളു. ദേ ഇത്..’

അർജുൻ ബൈക്ക് ൽ തൊട്ട് പറഞ്ഞു. ബൈക്ക് കണ്ടതും ഇഷാനി വല്ലാതായി

 

‘ഇതിലോ..?

അവളൊരു ചോദ്യഭാവത്തിൽ എന്നെ നോക്കി. ബൈക്ക് അവൾക്ക് താല്പര്യം ഇല്ലെന്ന് തോന്നുന്നു. എന്റെ വീട്ടിൽ കാർ ഉള്ള കാര്യം അവൾക്ക് അറിയാം. ഒരുപക്ഷെ അവൾ അതായിരിക്കും ചിന്തിക്കുന്നത്. കാറിൽ പോയാൽ പക്ഷെ ബൈക്കിൽ പോകുന്ന ത്രില്ല് കിട്ടില്ല..

 

‘വീട്ടിൽ പോയി ഞാൻ കാർ എടുക്കാം വേണേൽ. പക്ഷെ ഹർത്താൽ ആയത് കൊണ്ട് കാർ കണ്ടാൽ ആണ് പ്രശ്നം കൂടുതൽ. മാത്രം അല്ല അതിൽ അങ്ങ് വരെ ചെല്ലാനുള്ള ഡീസൽ ഒന്നും കാണില്ല ഇപ്പോൾ. ഹർത്താൽ ആണെന്ന് അറിഞ്ഞത് കൊണ്ട് ഞാൻ ഇതിൽ വെറുതെ ഫുൾ ടാങ്ക് അടിച്ചിട്ടതാണ്. എന്തായാലും അത് ഇപ്പോൾ നന്നായി എന്ന് തോന്നുന്നു..’

 

ബൈക്കിൽ പോകുക അല്ലാതെ വേറെ വഴി ഇല്ല എന്ന അവസ്‌ഥയിൽ ഇഷാനി എത്തി. ഒടുവിൽ മനസില്ലമനസ്സോടെ ആണെങ്കിലും അവൾ വന്ന് എന്റെ വണ്ടിയിൽ കയറി. കയ്യിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ഹെൽമെറ്റ്‌ ഞാൻ അവളുടെ കയ്യിൽ കൊടുത്തു. അതവൾ തലയിൽ വച്ചു. ഇടയ്ക്ക് രേണു ആയി കറങ്ങാൻ പോയപ്പോ വാങ്ങിച്ച ഹെൽമെറ്റ്‌ ആയിരുന്നു അത്. ബാഗ് ഞങ്ങളുടെ ഇടയിൽ വച്ചിട്ട് ചെരിഞ്ഞാണ് അവൾ ഇരുന്നത്. എന്റെ ബൈക്കിന്റെ ബാക്ക് സീറ്റ് ഹൈറ്റ് വച്ചു അങ്ങനെ ഇരിക്കുന്നതിലും നല്ലത് കാൽ കവച്ചു ഇരിക്കുന്നതാണ്. അങ്ങനെ ഇരിക്കാൻ ഇഷാനിക്ക് ബുദ്ധിമുട്ട് കാണും. ഞാൻ മെല്ലെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഇഷാനി ഒരു കൈ കൊണ്ട് മെല്ലെ എന്റെ തോളിൽ പിടിച്ചിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ബൈക്ക് ഓടിക്കുമ്പോൾ അവൾ വല്ലാതെ പേടിക്കുന്നത് എനിക്കറിയാൻ സാധിച്ചു. വളവുകൾ എടുക്കുമ്പോൾ ഇഷാനിയുടെ കൈകൾ എന്റെ ചുമലിൽ മുറുകി. മിററിലൂടെ അവൾ കണ്ണടച്ചാണ് ഇരിക്കുന്നത് എന്ന് എനിക്ക് കാണാം. റോഡിൽ എങ്ങും ഒറ്റ വണ്ടി ഇല്ലാഞ്ഞിട്ടും അവളുടെ പേടി കാരണം എനിക്ക് വളരെ പതുക്കെ ബൈക്ക് ഓടിക്കേണ്ടി വന്നു

 

ഞങ്ങൾ യാത്ര തുടങ്ങി ഒരു പതിനഞ്ച് മിനിറ്റ് ആയി കാണണം, ഇഷാനി വണ്ടി നിർത്താൻ പറഞ്ഞു ബഹളം ഉണ്ടാക്കി. ഞാൻ ഒരു സൈഡ് ചേർത്ത് ബൈക്ക് നിർത്തി. ഇഷാനി വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. റോഡ് സൈഡിൽ ഇരിക്കുന്നതിന് വേണ്ടിയുള്ള ഒരു ബെഞ്ച് ഉണ്ടായിരുന്നു. ഇഷാനി അതിൽ പോയിരുന്നു. അവളാകെ പേടിച്ചിരുന്നു. ദേഹമൊക്കെ വിറയ്ക്കുന്നുണ്ട്. രാവിലത്തെ തണുപ്പിന്റെ അല്ല ബൈക്കിൽ ഇരുന്നുള്ള പേടിയുടെ ആണ്

 

‘എനിക്ക് ഇതിൽ പോകാൻ വയ്യ ചേട്ടാ. ഒരു മിനിറ്റ് കൂടെ ഇരുന്നാൽ ഞാൻ തല കറങ്ങി താഴെ വീഴും..’

Leave a Reply

Your email address will not be published. Required fields are marked *