റോക്കി – 2 3അടിപൊളി  

അടുത്തത് ആയിരുന്നു ഏറ്റവും റിസ്ക് കൂടിയ ഭാഗം. മണ്ടത്തരം എന്നും പൊട്ടത്തരം എന്നും തോന്നാം. പക്ഷെ എന്റെ മനസിൽ ആകെ വന്ന ഐഡിയ അവളുടെ വീട്ടിൽ രാത്രി കയറുക എന്നതായിരുന്നു. സെക്യൂരിറ്റി ഉള്ള സിസിടിവി ഉള്ള അത്രയും വലിയ വീട്ടിൽ രാത്രി കള്ളനെ പോലെ ഒളിച്ചു കയറുക.. അതും ഒരു ഫോണിന് വേണ്ടി.. അതാണ് എന്റെ കൂർമബുദ്ധിയിൽ തോന്നിയ പ്ലാൻ.

 

എല്ലാവരും ഉറങ്ങി അർധരാത്രിയിൽ കയറുന്നത് ആണ് ഉചിതം. അത്രയും നേരം ഉറക്കം വരാതെ ഞാൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടക്ക് കുറച്ചു നേരം കൃഷ്ണയോട് ചാറ്റ് ചെയ്തു. അവൾക്ക് സംശയം തോന്നാത്ത രീതിയിൽ ഞാൻ ലക്ഷ്മിയെ പറ്റി ചോദിച്ചു. അങ്ങനെ ലക്ഷ്മി അവിടെ തന്നെ ഉണ്ടെന്ന് ഞാൻ ഉറപ്പാക്കി. അവിടെ ചെന്നിട്ട് അവൾ ഇനി അവിടില്ല എങ്കിൽ എല്ലാം വെറുതെ ആകുമല്ലോ.. അങ്ങനെ ഏകദേശം രണ്ട് മണി കഴിഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. അവളുടെ വീടിന് കുറച്ചു മുന്നേ ഉള്ള വഴിയിൽ ഞാൻ ബൈക്ക് സൈഡ് ആക്കി. എന്നിട്ട് കയ്യിൽ കരുതിയ മുഖം മൂടി ഞാൻ മുഖത്തിട്ട്.. അത് കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല. ഞാൻ വന്ന വഴിയിൽ എല്ലാം സിസിടിവി ഉള്ള റെസിഡന്റ് ഏരിയ ഒക്കെ ആണ്. എന്റെ ബൈക്ക് വച്ചു ഞാൻ ആരെന്ന് കണ്ടു പിടിക്കാവുന്നതേ ഉള്ളു. എങ്കിലും മാസ്ക് ഇടുന്നതാണ് സേഫ് എന്ന് ഞാൻ കരുതി

 

ലക്ഷ്മിയുടെ വീടിന്റെ മതിൽ ഒരൊന്നൊന്നര വലുപ്പമുള്ള മതിൽ ആയിരുന്നു. പിന്നെ എനിക്ക് മതിൽ ചാടി നല്ല ശീലം ഉള്ളത് കൊണ്ട് ആ മതിലിന് എന്നെ തടയാൻ കഴിഞ്ഞില്ല. മതിൽ ചാടി മാത്രം അല്ല എനിക്ക് ശീലം. സ്ത്രീകളെ കണ്ട ഉടനെ അവരുടെ അനാട്ടമി മനസിലാക്കുന്ന ഒരു ശീലമുണ്ട് എനിക്ക്.. അത് പോലെ ഉള്ള മറ്റൊരു ശീലമാണ് ഒരു ബിൽഡിങ് കണ്ടാൽ അതിന്റെ സ്‌ട്രക്ചർ മനസിലാക്കുക എന്നത്. ഒരുതരം വട്ട് സ്വഭാവമാണ്. പുതിയ ഒരു ബിൽഡിങ് കണ്ടാൽ എന്റെ മനസിൽ ആദ്യം തോന്നുന്നത് മെയിൻ വാതിൽ അല്ലാതെ എങ്ങനെ ഇതിനുള്ളിൽ കടക്കാം എന്നാണ്. എന്റെ ഉള്ളിൽ തന്നെ അതിനുള്ള സമസ്യകൾ ഞാൻ പൂരിപ്പിച്ചു കൊണ്ടിരിക്കും. വലിഞ്ഞു കയറിയും പൈപ്പിൽ അള്ളി പിടിച്ചും ഒക്കെ എങ്ങനെ ആ കെട്ടിടത്തിൽ കടക്കാം എന്ന് ഞാൻ കണ്ടു പിടിച്ചിരിക്കും. ഒരു ഉദാഹരണം പറഞ്ഞാൽ “കത്തി” സിനിമയിൽ മാപ് കാണുമ്പോ വിജയ് അണ്ണന് എസ്‌കേപ്പ് റൂട്ട് മനസിലാകുന്ന പോലെ..

സത്യത്തിൽ ഞാൻ ആദ്യമായ് കീഴടക്കുന്ന വീട് അല്ല ഇത്. പണ്ട് പല പെണ്ണുങ്ങളുടെയും വീടും ഹോസ്റ്റലും ഒക്കെ ഈ ഒരു ത്രില്ലിന്റെ പുറത്ത് മാത്രം ചാടി കയറിയിട്ടുണ്ട്. അവിടെ ചെന്നു കളിക്കുന്നതിലും ഉന്മാദമായിരുന്നു ആരുമറിയാതെ അവിടെ കയറുന്നതിലൂടെ എനിക്ക് കിട്ടിയിരുന്നത്. ചിലപ്പോ പൂർവജന്മത്തിൽ ഞാൻ വല്ല കായംകുളം കൊച്ചുണ്ണിയും ആയിരുന്നിരിക്കണം. എന്തായാലും ലക്ഷ്മിയുടെ കൊട്ടാരം ഞാൻ ഇത് വരെ കയറിയതിൽ വച്ചു ഏറ്റവും വലിയ വീടാണ്. ഒരിക്കൽ കൃഷ്ണ നിർബന്ധിച്ചു ഞാൻ ഇവിടെ വന്നിരുന്നു. അന്ന് ചായ കുടിക്കുന്നതിന് ഇടയിൽ ഞാൻ വീട് ഒന്ന് പെട്ടന്ന് മനസിലാക്കിയിരുന്നു. ഇവിടെ പട്ടിയില്ല എന്നതാണ് ഏറ്റവും നല്ല കാര്യം. ആ ഒറ്റ ദിവസത്തെ പരിചയം വച്ചാണ് ഞാൻ ഇപ്പോൾ മതിൽ ചാടി അവരുടെ വീടിന്റെ പിൻവശത്ത് നിൽക്കുന്നത്. സെക്യൂരിറ്റി മുൻ വശത്താണ്. മതിലിലെ ബൾബിന്റെ മങ്ങിയ വെട്ടത്തിൽ ഒരു കള്ളനെ പോലെ ഞാൻ പതുങ്ങി നിന്നു. ശോ ഞാനിവിടെ മോഷ്ടിക്കാൻ തന്നെ അല്ലെ വന്നത്. അപ്പോൾ കള്ളനെ പോലെ അല്ല കള്ളൻ തന്നെ. മുൻവശത്തെയും പിൻവശത്തെയും ഒക്കെ വാതിൽ അല്ലാതെ വീടിനുള്ളിൽ കടക്കാൻ ഞാൻ നോക്കിയിട്ട് കണ്ട ഏക പോംവഴി ലക്ഷ്മിയുടെ റൂമിന് മുന്നിലുള്ള ബാൽക്കണി ആണ്. അവിടേക്ക് കയറുക എന്നതാണ് ബുദ്ധിമുട്ട്. ലക്ഷ്മിയുടെ മുറി രണ്ടാം നിലയിൽ ആണ്. അന്ന് കൃഷ്ണ പറഞ്ഞ അറിവ് മാത്രമെ എനിക്കിതിൽ ഉള്ളു. ഞാൻ മെല്ലെ ചെടിച്ചട്ടി തൂക്കാൻ വേണ്ടി ഭിത്തിയിൽ കൊളുത്തിയിട്ട കൊളുത്തിൽ അമർത്തി പിടിച്ചു മുകളിലേക്ക് ഉയർന്നു. അല്പം ആയാസപ്പെട്ടിട്ട് ആണെങ്കിലും ഷേഡിന് മുകളിൽ ഞാൻ എത്തി. ഇനി ഇവിടെ നിന്നും അല്പം കൂടി പൊന്തി ഒരു കാൽപ്പത്തി മാത്രം വലുപ്പമുള്ള സിമെന്റ് ഷേഡിൽ വഴി അവളുടെ റൂമിന് മുന്നിലെ ബാൽക്കണിയിലേക്ക് എത്താം. ഞാൻ കണക്കു കൂട്ടിയത് പോലെ അത്ര എളുപ്പം ആയിരുന്നില്ല അത്. ഒന്നാമത് എന്റെ പുറത്തൊരു ബാഗ് ഉണ്ടായിരുന്നു. രണ്ടാമത് ഞാൻ നീങ്ങി നീങ്ങി ചെല്ലുന്നത് സെക്യൂരിറ്റിക്ക് കണ്ണെത്തുന്ന അവളുടെ ബാൽക്കണിയിലേക്കാണ്. അത് കൊണ്ട് ഒരുപാട് സമയം എടുക്കാതെ പെട്ടന്ന് തന്നെ അവിടെ എത്തണം. ഞാൻ ഉദ്ദേശിച്ച ചെറിയ ഷേഡിൽ കയറി നിൽക്കാൻ ഒരു വഴിയും ഞാൻ കണ്ടില്ല. ആകെ ഉള്ള വഴി കൈ കൊണ്ട് തൂങ്ങി അള്ളി പിടിച്ചു അവിടേക്ക് എത്തുക ആണ്. അതായിരുന്നു ഏറ്റവും ബുദ്ധിമുട്ട് ഏറിയ ഭാഗം. ബാഗിന്റെ കനമല്ല ഏറ്റവും പ്രശ്നം എന്ന് എനിക്ക് മനസിലായി. ഏറ്റവും വലിയ പ്രശ്നം ഞാൻ തന്നെ ആയിരുന്നു. എനിക്കിപ്പോ പതിനെട്ടും ഇരുപതും അല്ല പ്രായം. ആ പ്രായത്തിന്റെ തിളപ്പും ഊർജവും ഇപ്പോൾ എനിക്ക് ഇല്ല. ഒരു ഭാഗത്തു സെക്യൂരിറ്റിയുടെ കണ്ണിൽ പെടുമോ എന്ന ഭയം. മറുഭാഗത്ത് തൂങ്ങി ആടി കഴച്ചു ഒടിയാറായ കൈയും അണച്ചു ഒരു പരുവമായ ഞാനും. എന്റെ ഊര് കൊണ്ടാണോ ഇഷാനിയുടെ നേര് കൊണ്ടാണോ ഇതിലൊന്നും പരാജയപ്പെടാതെ ഞാൻ ബാൽക്കണി എന്ന ലക്ഷ്യത്തിൽ എത്തി. ബാൽക്കണി കടന്നതും അണച്ചു ഊപ്പാട് പോയ ഞാൻ അവിടെ നിലത്തു കിടന്നു.. ടൈൽസ്ന് നല്ല തണുപ്പുണ്ട്. ഞാൻ ആ തണുപ്പിന്റെ സുഖത്തിൽ കണ്ണടച്ചു കിടന്നു. അധികം നേരം കണ്ണടച്ചു കിടക്കണ്ട. ക്ഷീണത്തിൽ കണ്ണടച്ചു കിടന്നാൽ പിന്നെ കണ്ണ് തുറക്കുന്നത് ലോക്കപ്പിൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *