റോക്കി – 2അടിപൊളി  

 

‘റോക്കി ഭായ് എന്താ കഴിഞ്ഞ മാച്ചിൽ കളിക്കാൻ ഇറങ്ങാഞ്ഞത്..?

ലച്ചുവിന്റെ ഒരു ഫ്രണ്ട് ഐശ്വര്യ എന്നോട് ചോദിച്ചു. യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ച് നടന്നോണ്ട് ഇരിക്കുവാണ്. ഞാൻ സ്‌ക്വാഡ് ൽ ഉണ്ടങ്കിലും ടീമിൽ കളിക്കാൻ ഇത് വരെ ഇറങ്ങിയില്ല.

 

‘പിള്ളേർ കളിക്കട്ടെ.. എനിക്കൊന്നും സത്യത്തിൽ വയ്യ.. ഫൈസി നിർബന്ധിച്ചാണ് ഞാൻ പ്രാക്ടീസ് ന് വരെ നിൽക്കുന്നത്..’

 

‘റോക്കി കളിക്കാൻ ഇറങ്ങും എന്ന് പറഞ്ഞാണ് ഇവൾ അത്രയും ദൂരം ഞങ്ങളെ കൊണ്ട് പോയത്.. അവിടെ ചെന്നപ്പോൾ നിങ്ങൾ കളിക്കാനും ഇറങ്ങിയില്ല..’

ഓരോ മാച്ചും ഓരോ കോളേജിൽ വച്ചാണ്. പ്രീ ക്വാർട്ടർ ആണ് അടുത്തിടെ കഴിഞ്ഞത്. അത് കുറച്ചു ദൂരെയുള്ള കോളേജിൽ ആയിരുന്നു. ഞാൻ ഇറങ്ങില്ല എന്ന് അറിഞ്ഞിട്ടും ലച്ചു എന്നെ കാണാൻ ചുമ്മാ അവിടെ ഇവരെയൊക്കെ കൂട്ടി വന്നിരുന്നു.. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് ലച്ചുവിന്റെ ഫ്രണ്ട് അലീന ഞങ്ങൾക്ക് മുന്നിലൂടെ പോയ ഒരു കൊച്ചിനെ വിളിച്ചത്

 

‘ഹേയ് കരീഷ്മ.. ഇവിടെ വാ..’

അവളാ പെൺകുട്ടിയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു.. അവൾ ഒരു ഭയത്തോടെ ഞങ്ങൾക്ക് അരികിലേക്ക് വന്നു. നല്ല കറുത്ത് സൈസ് ഉള്ള ഒരു പെണ്ണായിരുന്നു അവൾ

 

‘റോക്കി ഭായ്.. ഇത് കരീഷ്മ.. ഞങ്ങളുടെ ജൂനിയർ ആണ്..’

 

ഞാൻ ആ പെങ്കൊച്ചിനെ ചിരിച്ചു കാണിച്ചു. അവൾ ഒരു ചിരി മുഖത്ത് വരുത്തി

‘കരീഷ്മ.. വെറൈറ്റി പേരാണല്ലോ.. എനിക്ക് പണ്ടൊരു ബൈക്ക് ഉണ്ടായിരുന്നു ആ നെയിം..’

 

ഞാൻ പറഞ്ഞത് കേട്ട് അവളുമാർ എല്ലാം ചിരിച്ചു. ആ പെൺകൊച്ചു മാത്രം വല്ലാതെ ആയി നിന്നു. ഞാൻ വല്ല മണ്ടത്തരം പറഞ്ഞോ.. അതോ ഇങ്ങനെ ഒരു ബൈക്ക് ഉള്ളത് ഇവൾക്കൊന്നും അറിയില്ലേ.. ആ പെണ്ണ് ഞങ്ങളുടെ അടുത്ത് നിന്നും പോകാൻ തുടങ്ങിയപ്പോൾ ഐശ്വര്യ അവളെ കൈ പിടിച്ചു നിർത്തി

 

‘ആ പോകുവാണോ.. എങ്ങോട്ടാ പോണേ.. കാന്റീനിലേക്കാണോ..?

 

‘അല്ല ചേച്ചി.. ‘

ആ പെണ്ണ് ഒരു അടിമ എന്ന പോലെ ആണ് സംസാരിക്കുന്നത്

 

‘എന്നാൽ ക്യാന്റീനിൽ പോയിട്ട് വാ.. ഞങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചോണ്ട് വാ.. പെട്ടന്ന് വേണം..’

ആ പെൺകൊച്ചു തലയാട്ടി നടന്നു പോയി

 

‘അതിന്റെ കയ്യിൽ നിങ്ങൾ പൈസ കൊടുത്തില്ലല്ലോ..?

ഞാൻ സംശയത്തോടെ ചോദിച്ചു. വീണ്ടും അവരെല്ലാം എന്നെ നോക്കി ചിരിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..

 

‘അവളുടെ പേര് എന്താണെന്ന് അറിയാമോ..?

ലച്ചു എന്നോട് ചോദിച്ചു

 

‘കരീഷ്മ എന്നല്ലേ..’

 

‘അല്ല. ശരിക്കും അവളുടെ പേര് ഗ്രീഷ്മ എന്നാണ്.. കരീഷ്മ എന്ന് ഞങ്ങൾ വിളിക്കുന്നത് ആണ്..’

 

അതെന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്ന് ഞാൻ ചോദിച്ചില്ല. കാരണം എനിക്ക് വ്യക്തമായിരുന്നു. അവൾ കറുത്ത നിറമാണ്.. അതിനാണ് ഇവളുമാർ അതിനെ കളിയാക്കുന്നത്.. അതും എന്നെ വരെ ഇതിൽ ഉൾപ്പെടുത്തി അതിനെ കളിയാക്കാൻ..

 

‘എന്തിനാ അവളെ ചുമ്മാ കളിയാക്കുന്നെ.. അതൊരു പാവം ആണെന്ന് തോന്നുന്നു…’

 

‘ഇവളുടെ സ്‌ഥിരം കുറ്റിയാണ് അവൾ..’

നീലിമ ലച്ചുവിനെ നോക്കി പറഞ്ഞു

 

‘ലച്ചൂസിനെ ഒരു ദിവസം അവൾ ബാഡ്മിന്റൺ കോർട്ടിൽ ഇട്ടു “ക്ഷ” വരപ്പിച്ചു. അതിൽ പിന്നെ അവളെ എവിടെ കണ്ടാലും ഇവൾ വെറുതെ വിടില്ല..’

അലീന പറഞ്ഞത് കേട്ട് ലച്ചു എന്നെ നോക്കി ചിരിച്ചു

 

‘കളിയിൽ ഉള്ളതൊക്കെ കാര്യമാക്കി എടുക്കണോ.. ഒരു സ്പോർട്സ്മാൻ സ്പിരിറ്റ്‌ വേണ്ടേ.. അല്ലേൽ അടുത്ത കളി കളിച്ചു തോൽപ്പിക്ക്.. ഈ റാഗിംഗ് ഒക്കെ ബോർ അല്ലെ..?

 

‘ഞങ്ങൾ ജൂനിയർ ആയപ്പോ ഇതിന്റെ ഇരട്ടി കിട്ടിയിട്ടുണ്ട്.. ഇത് പോലെ ഒന്നും ആയിരുന്നില്ല അന്ന്..’

അലീന എനിക്ക് മറുപടി തന്നു

 

‘ആര് ചെയ്താലും ബോർ ആണ്. ആ കൊച്ചിന്റെ ഒക്കെ ഉള്ളിൽ ഇതൊരു ട്രോമ ആയി കിടക്കും..’

 

‘ചെറിയ റാഗിംഗ് ഒക്കെ നല്ലതാണ് ഭായ്.. പിള്ളേർക്ക് ഒക്കെ ഒരു തന്റേടം വരും ഡിഫിക്കൽട്ടീസ് ഫേസ് ചെയ്യാൻ..’

ഐശ്വര്യ ആണ് അത് പറഞ്ഞത്. എനിക്ക് ആണേൽ ചൊറിഞ്ഞു വരുന്നുണ്ട് ഇവളുമാരുടെ ന്യായം പറച്ചിൽ കേട്ട്..

 

‘ദേ ആ പോകുന്ന പെണ്ണിനെ റാഗ് ചെയ്യാമോ..? അവൾക്ക് കുറച്ചു തന്റേടം കുറവുണ്ട്..’

ഞാൻ അത് വഴി നടന്നു പോകുന്ന ഒരു പെണ്ണിനെ നോക്കി പറഞ്ഞു

 

‘അത് ഫിസിക്സ്‌ ലേ ഫിലിപ്പ് സാറിന്റെ മോളാണ് മെർലിൻ.. അതിനെ റാഗ് ചെയ്താൽ പണി കിട്ടും..’

ഐശ്വര്യ പറഞ്ഞു

 

‘ഓ അപ്പോൾ പണി തരും എന്നുള്ളവരോട് റാഗിംഗ് ഒന്നുമില്ല. തിരിച്ചു പറയാൻ അറിയാത്ത പിള്ളേരുടെ അടുത്താണ് ഈ ഷോയൊക്കെ അല്ലെ..’

ഞാൻ ഒരു പുച്ഛത്തിൽ അവരെ നോക്കി പറഞ്ഞു. എല്ലാ എണ്ണവും പരസ്പരം നോക്കി മറുപടി ഇല്ലാതെ നിന്നു..

 

‘നീയൊന്ന് വന്നേ..’

ഞാൻ ലച്ചുവിനെ വിളിച്ചോണ്ട് ഒറ്റക്ക് പോയി ഒരിടത്ത് മാറ്റി നിർത്തി.. അവൾ എന്റെയടുത്തു നല്ല ദേഷ്യത്തിൽ ആയിരുന്നു

 

‘നീയെന്തിനാ എന്റെ ഫ്രണ്ട്സിനെ ഇൻസൾട്ട് ചെയ്തെ..?

 

‘ഞാൻ അവരെ മാത്രം അല്ലല്ലോ നിന്നെയും കൂടെ അല്ലെ ഇൻസൾട്ട് ചെയ്തെ..’

ഞാൻ സൗമ്യമായി പറഞ്ഞു

 

‘അവൾ നിന്റെ ഡിപ്പാർട്മെന്റ് അല്ലല്ലോ. നിനക്ക് അവളുടെ പേര് പോലും അറിയില്ല. പിന്നെ എന്തിനാണ് നീ അവൾക്ക് വേണ്ടി ഞങ്ങളോട് ദേഷ്യപ്പെടുന്നത്..’

 

‘അവൾക്ക് വേണ്ടിയല്ല.. നിനക്ക് വേണ്ടിയാണ് പറഞ്ഞത്.. നീ ഈ ചെയ്യുന്നത് ഒക്കെ എനിക്ക് ഭയങ്കര ബോർ ആയി തോന്നുന്നുണ്ട്..’

 

‘ബോർ ആണേൽ ഞാൻ സഹിച്ചു. ഇതെന്റെ ക്യറക്റ്റർ ആണ്. അത് നീ മാറ്റണ്ട..’

 

‘നല്ല ഊമ്പിയ ക്യാരാക്ടർ തന്നെ..’

 

‘അത്രക്ക് സഹിക്കാൻ മേലാൽ നീയിനി എന്റെയടുത്തു വരണ്ട. ആ കറുമ്പിയുടെ അടുത്ത് ചെല്ല്..’

ലച്ചു വല്ലാതെ ഷൗട്ടായി

 

‘ഞാൻ ആരുടെ അടുത്ത് പോകണം എന്ന് നീയും തീരുമാനിക്കണ്ട..’

 

‘എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യും. അത് ചോദ്യം ചെയ്യാൻ നീയും വരണ്ട. നീയെന്റെ കാമുകൻ ഒന്നും തല്ക്കാലം കളിക്കണ്ട. അതിനുള്ള സ്‌ഥാനം ഒന്നും നിനക്ക് തന്നിട്ടില്ല..’

 

‘നിന്നെ പോലെ ഒരു ടോക്സിക് വാണത്തിന്റെ സെറ്റപ്പ് സ്‌ഥാനവും ഇനി എനിക്ക് വേണ്ട. എല്ലാം നിർത്തിയേക്കാം..’

ഞാൻ പറഞ്ഞു

 

‘നിർത്തിയേക്കാം.. ഇപ്പോൾ തന്നെ നിർത്തിയേക്കാം.. എനിക്ക് രണ്ട് മൈരാണ്..’

 

ഞങ്ങളുടെ വാഗ്വാദം വീണ്ടും കനത്തു.. അങ്ങോട്ടും ഇങ്ങോട്ടും കൊള്ളിക്കാൻ പലതും പറഞ്ഞു

 

‘നീ വലിയ കോളേജിലെ റാണി ആണെന്ന് വിചാരം ഉണ്ട്. പാവപ്പെട്ട പിള്ളേരുടെ അടുത്ത് കുതിര കയറുന്നത് പോലെ എന്റെ അടുത്ത് കളിച്ചാൽ നീ വിവരം അറിയും..’

ഒരു വെല്ലുവിളിയോടെ ഞാൻ തിരിഞ്ഞു നടന്നു.. അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *