റോക്കി – 2അടിപൊളി  

 

പിന്നീട് അങ്ങോട്ട്‌ കുറച്ചു നാളുകൾ ആയിരുന്നു കോളേജിലെ എന്റെ ഏറ്റവും ബെസ്റ്റ് ദിവസങ്ങൾ. അതിനു പ്രധാനകാരണം ഇഷാനി ആയിരുന്നു. മുമ്പ് എന്നോട് എത്ര കമ്പനി ആയിരുന്നോ അതിന്റെ ഇരട്ടി ആണ് അവളിപ്പോൾ.. അന്ന് ഞാൻ എന്തെങ്കിലും പറഞ്ഞാൽ മിണ്ടാതെ കേട്ടോണ്ട് ഇരുന്നവൾ ഇപ്പോൾ ഞാനായി വഴക്കിടാനും പിണങ്ങാനും ഒക്കെ തുടങ്ങി.. ഞങ്ങൾ രണ്ട് പേരും ഏകദേശം ഒരു കമിതാക്കളെ പോലെ ആകാൻ തുടങ്ങിയിരുന്നു. പിണക്കങ്ങളും ഇണക്കങ്ങളും വഴക്കിടലും.. പക്ഷെ അതിനൊക്കെ അതിന്റെതായ സുഖം ഉണ്ടായിരുന്നു

 

ആ ടൈം എന്റെ മാത്രം ബെസ്റ്റ് ടൈം അല്ലായിരുന്നു.. ആഷിക്കിന്റെ കൂടി ശുക്രൻ ഉദിച്ച സമയം ആയിരുന്നു.. അവൻ ഫസ്റ്റ് ഇയർ തൊട്ട് ഫാത്തിമയേ ആത്മാർത്ഥമായി നോക്കുന്നുണ്ടെങ്കിലും അവൾ അവനെ കൂതി കൊണ്ട് പോലും മൈൻഡ് ആക്കുന്നില്ലായിരുന്നു. അവന് വേണ്ടി ഇടയ്ക്ക് അവളോട് സംസാരിച്ചപ്പോൾ ഒക്കെ അവളുടെ ഉള്ളിൽ ഒരു ഇഷ്ടം ഉള്ളത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അവളായിട്ട് അതൊരിക്കലും പറയില്ല.

 

‘എന്നാൽ അവൾ പറയും.. ഇവനെ ഇഷ്ടം ആണെന്ന് അവളെ കൊണ്ട് ഞാൻ പറയിക്കും..’

ഒരു ദിവസം ഡിപ്പാർട്മെന്റിന്റെ വരാന്തയിൽ ഇരുന്ന് കൊണ്ട് ഞാൻ പ്രഖ്യാപിച്ചു.

 

‘എങ്ങനെ..?

 

‘ഡാ പാത്തുമ്മ നിന്നോട് ഇഷ്ടം ആണെന്ന് പറയാത്ത ഏറ്റവും വലിയ കാരണം എന്താണെന്ന് അറിയാമോ..?

ഞാൻ അവനോട് ചോദിച്ചു

 

‘ഇവന്റെ ഊമ്പിയ മോന്ത് ആയിരിക്കും..’

രാഹുൽ ആഷിക്കിനെ ഒരു ഗ്യാപ് കിട്ടിയപ്പോ ഊക്കി

 

‘ശേ അതൊന്നും അല്ല. അവളുടെ കൂട്ടുകാരികൾ കാരണം.. അവരാണ് ഇവനായുള്ള റിലേഷന് തടസ്സം.. അവർ രണ്ട് പേരും സിംഗിൾ ആയിരിക്കുന്ന സമയം അവളെ കമ്മിറ്റെഡ് ആക്കാൻ അവളുമാർ സമ്മതിക്കില്ല.. ചില ഗേൾസ് അങ്ങനാ..’

പെണ്ണിനെ പറ്റിയുള്ള എന്റെ ജ്ഞാനം ഞാൻ അവർക്ക് പകർന്നു കൊടുത്തു.

 

‘ശെടാ നമ്മൾ ഇനി അവർക്ക് കൂടി ആളെ സെറ്റ് ആക്കി കൊടുക്കണോ.. അതൊരു തൊലിഞ്ഞ ഇടപാട് ആണല്ലോ..’

രാഹുൽ വീണ്ടും ഊളത്തരം പറഞ്ഞോണ്ട് ഇരുന്നു

 

‘അതൊന്നും വേണ്ട. തസ്‌നിയുടെ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാണ്. പിന്നെ ഉള്ളത് അഞ്ജന ആണ്..’

 

‘അവളെ നമ്മൾ എന്ത് ചെയ്യും..’

ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്നറിയാതെ ആഷിക്ക് കിളി പോയ പോലെ നിന്നു

 

‘ഒന്നും ചെയ്യണ്ട.. അവൾക്കൊരു ലൈൻ ഉണ്ട്.. ഞാൻ ഇന്നലെ രണ്ടിനെയും തിയേറ്ററിൽ വച്ചു പൊക്കി. കുറച്ചേ ആയുള്ളൂ സെറ്റ് ആയിട്ട്. അവൻ അവളുടെ ഒരു പഴയ ഫ്രണ്ട് ആണ്.. ഈ കാര്യം അവളുടെ ഫ്രണ്ട്സ് പോലും അറിഞ്ഞിട്ടില്ല..’

 

‘ഇത്രയും ക്ലോസ് ആയി നടന്നിട്ടും അവൾ അവരോട് അത് പറഞ്ഞില്ലേ..?

രാഹുലിന് അത്ഭുതം ആയി

 

‘ഇല്ല. മിണ്ടാപ്പൂച്ച കലം ഉടക്കുന്നു എന്ന് ഇവളെ ഒക്കെ കുറിച്ചാണ് പറയുന്നത്.. പിന്നെ ഞാൻ പൊക്കിയപ്പോ ഇവനെ സപ്പോർട്ട് ചെയ്യാം എന്ന് അവൾ ഏറ്റിട്ടുണ്ട്..’

ഞാൻ അത് പറഞ്ഞിട്ടും ആഷിക്കിന് ഒരു ആത്മവിശ്വാസം വന്നില്ല

 

‘എടാ പക്ഷെ എന്നാലും ഫാത്തിമ യെസ് പറയുമോ. എനിക്ക് ഇപ്പോളും തോന്നുന്നില്ല..’

 

‘എടാ നീ കഴിഞ്ഞ വർഷം പ്രൊപോസൽ ചെയ്ത ഫാത്തിമ അല്ല ഇപ്പോൾ അവൾ. അവളുടെ സ്റ്റാർ വാല്യൂ ഒക്കെ ഇടിഞ്ഞു. ജൂനിയർ പെൺകുട്ടികൾ വരുമ്പോൾ സീനിയർ ഗേൾസിന്റെ സ്റ്റാർ വാല്യൂ കുറയും. അവളെ അന്ന് നോക്കിയിരുന്ന മിക്കവരും പുതിയ പിള്ളേരുടെ പുറകെ പോകും.. അപ്പോൾ പിന്നെ അവൾക്ക് ഉള്ളിൽ നിന്നോട് ഇഷ്ടം ഉണ്ടെങ്കിൽ പറഞ്ഞെ പറ്റൂ..’

 

‘എന്നാലും എന്നോട് തന്നെ പറയും എന്ന് എന്താടാ ഉറപ്പ്..’

ആഷിക്ക് മൈരന്റെ സംശയം ഇന്നൊന്നും തീരുമെന്ന് തോന്നുന്നില്ല..

 

‘അതും ന്യായമായ ചോദ്യമാണ്.. അവൾ ഇഷ്ടം ആണെന്ന് പറയാൻ നിനക്ക് എന്താണ് ഉള്ളത്. നിനക്ക് കലാപരമായി എന്തെങ്കിലും കഴിവുണ്ടോടാ നാറി.’

 

‘ഞാൻ വരയ്ക്കും..’

ഞാൻ ഊക്കിയത് ആണെന്ന് മനസിലാകാതെ അവൻ പറഞ്ഞു.

 

‘നീ പറിക്കും. എന്നിട്ട് നീ ഇന്നേ വരെ അവളുടെ പിക് എന്തെങ്കിലും വരച്ചു അവൾക്ക് കൊടുത്തിട്ടുണ്ടോ..?

 

‘കൊടുത്തിട്ടില്ല.. പക്ഷെ വരച്ചിട്ടുണ്ട്. ‘

അവൻ നിഷ്കളങ്കമായി പറഞ്ഞു

 

‘എന്നാൽ ഇനി നീ വരയ്ക്കണം.. നിന്റെ കഴിവ് മുഴുവൻ എടുത്തു വരയ്ക്കണം.. അവളുടെ പടമല്ല.. റോസിന്റെ പടം..’

 

‘റോസിന്റെ പടമോ..? ഏത് റോസാപ്പൂവിന്റെയോ..? അത് കൊടുത്തു പ്രൊപ്പോസ് ചെയ്യാനാ.?

 

‘റോസാപ്പൂ അല്ല. റോസ്..! റോസ്മേരി..! നമ്മുടെ ജൂനിയർ ആണ്..’

 

‘അവളുടെ എന്തിനാണ് ഞാൻ വരയ്ക്കുന്നത്..?

ആഷിക്ക് സംശയത്തോടെ ചോദിച്ചു.

 

‘നിന്റെ പാത്തുമ്മയേ ഒന്ന് ഇളക്കാൻ..’

 

എല്ലാം എന്റെ പ്ലാൻ ആയിരുന്നു. അത് പോലെ തന്നെ റോസ് വന്നു ആഷിക്കിനോട് പടം വരച്ചു തരാമോ എന്ന് ചോദിച്ചു.. അവൾ ആഷിക്ക് ആയി കൊഞ്ചി കുഴയുന്നത് ക്ലാസ്സിൽ പലരും ശ്രദ്ധിച്ചു. ഫാത്തിമയും.. പക്ഷെ അവൾക്ക് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. റോസ് അങ്ങനെ ഒക്കെ ചെയ്തത് എന്റെ നിർദേശപ്രകാരം ആയിരുന്നു. ഞങ്ങളുടെ കോളേജ് റാഗിംഗ് അടക്കം പല അവരാതവും നിലനിന്നു പോകുന്ന ഒരു കോളേജ് ആണ്. ഞാൻ എനിക്ക് പരിചയം ഉള്ള പലരെയും അതിൽ നിന്ന് ഒഴിവാക്കുമായിരുന്നു. അങ്ങനെ പൊതുവെ വേറെ ഡിപ്പാർട്മെന്റ്ൽ നിന്നുള്ളവർ ഒന്നും എന്റെ ഡിപ്പാർട്മെന്റ്ലെ പിള്ളേരുടെ മെക്കിട്ട് കേറാൻ വരാറില്ല. ഞാൻ അറിയാതെ തന്നെ ഞാൻ കോളേജിലെ ഒരു “ഓസ്കാർ ഷിൻഡ്ലർ” ആയി തീരുക ആയിരുന്നു. റോസിനെ ഒക്കെ അങ്ങനെ പലതവണ ഞാൻ സഹായിച്ചിട്ടുണ്ട്. അതിന്റെ ഒരു നന്ദി എന്ന നിലയിൽ ആണ് അവൾ എനിക്ക് ഈ ഉപകാരം ചെയ്തു തരാം എന്ന് ഏറ്റത്. പിന്നെ ഈ നാടകം ഒന്നും അവൾക്ക് ഒരു വിഷയം അല്ലായിരുന്നു. അടുത്ത ദിവസം ആഷിക്ക് പടം വരച്ചത് വാങ്ങാൻ അവൾ വന്നത് മുകളിലെ ഞങ്ങളുടെ ക്ലാസ്സിലേക്കാണ്. സാധാരണ വെറുതെ ഒന്നും ജൂനിയഴ്‌സ് മുകളിലോട്ട് വരാറില്ല. സീനിയർസിന് അത് ഇഷ്ടം ആകാത്തത് കൊണ്ട് തന്നെ. ക്ലാസ്സിന് മുന്നിൽ വച്ചു തന്നെ ആഷി അവൾക്ക് വരച്ച പേപ്പർ കൊടുക്കുകയും ചെയ്തു. അവൾ ആണേൽ അവനോട് വളരെ അടുത്ത് നിന്ന് കുഴയാവുന്നതിന്റെ മാക്സിമം കുഴയുന്നുണ്ട്. അവൻ പക്ഷെ കുറച്ചു വലിഞ്ഞാണ് നിൽക്കുന്നത്. ഈ തെണ്ടി ഇത് കുളമാക്കും. ഞാൻ മനസിൽ പറഞ്ഞു. ഇതേ സമയം എന്റെ പദ്ധതി അനുസരിച്ചു അഞ്ജന ഫാത്തിമയ്ക്ക് എരിവ് കേറ്റി കൊണ്ടിരുന്നു. ഫാത്തിമക്ക് അവനോട് ശരിക്കും ഇഷ്ടം ഉണ്ടെങ്കിൽ ഇന്നെന്തെങ്കിലും നടക്കും.

കരുതിയത് പോലെ തന്നെ നടന്നു. ഫാത്തിമ റോസിനെ കണ്ടു നല്ലപോലെ ചൂടായി എന്നാണ് ഞാൻ കേട്ടത്. ചൂടായത് പടം വരച്ച കേസിനു ഒന്നുമല്ല. ഒരു കാര്യവും ഇല്ലാതെ സീനിയർസിന്റെ ക്ലാസ്സിന് മുന്നിൽ വന്നതിന് ആണെന്ന്. ഇന്നെ വരെ റാഗിംഗ് പോയിട്ട് ആരോടും ശബ്ദം ഉയർത്തി ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത ഫാത്തിമ ഇന്ന് റോസിനെ ഫയർ ചെയ്തെങ്കിൽ അത് ആഷിക്കിനോട് അടുത്തിടപഴകിയത് കൊണ്ട് മാത്രം ആണ്. അത് വച്ചു ഞങ്ങൾ എല്ലാവരും കൂടി അവളെ വളഞ്ഞപ്പോ അവളുടെ കയ്യിൽ നിന്ന് പോയി സംഭവം എന്ന് അവൾക്ക് മനസിലായി. അവളുടെ ഫ്രണ്ട്സ് തന്നെ ഈ കാര്യത്തിൽ സൈഡ് മാറിയതോടെ ആഷിക്കോളിയുടെ റൂട്ട് മൊത്തത്തിൽ സെറ്റായി..

Leave a Reply

Your email address will not be published. Required fields are marked *