‘സോറി.. ഞാൻ ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ ഈ എടാ പോടാ വിളി..’
കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഇഷാനി പറഞ്ഞു.
‘ചേട്ടന്റെ ജൂനിയർ കൊച്ചിന്റെ പ്രണയം എന്തായി..? അവളോട് പറഞ്ഞോ ഇഷ്ടം ആണെന്ന്..?
‘ഏത് ജൂനിയർ കൊച്ചു..?
എനിക്ക് പെട്ടന്ന് aa വിഷയം മനസ്സിൽ വന്നില്ല..
‘ഇയാളെ പ്രൊപ്പോസ് ചെയ്ത ഒരാളെ ഇഷ്ടം ഉണ്ടന്ന് എന്നോട് പറഞ്ഞില്ലേ.. അതിനോട് ഇഷ്ടം ആണെന്ന് പറഞ്ഞോ എന്ന്..?
ഓ അപ്പോൾ ഇത്രയും പ്രശ്നത്തിന് ഇടയിലും അവൾക്ക് ഇത് ഓർമ ഉണ്ടായിരുന്നു. ഞാൻ ഇന്നലെ അതൊരു തമാശക്ക് പറഞ്ഞതാണ്.
‘ഹേയ് ഇല്ല. അത് ഞാൻ വെറുതെ പറഞ്ഞതല്ലേ.. നീ സീരിയസ് ആണെന്ന് കരുതിയോ..?
അത് കേട്ട് അവൾ മെല്ലെ ഒന്ന് ചിരിച്ചു. അപ്പോളേക്കും ലഞ്ച് ബ്രേക്ക് കഴിഞ്ഞ ബെല്ലടിച്ചത് കൊണ്ട് ഇഷാനി പെട്ടന്ന് തന്നെ ക്ലാസ്സിലേക്ക് പോയി. ഞാൻ പോയത് നേരെ ലക്ഷ്മിയുടെ ഡിപ്പാർട്മെന്റ്ലേക്കാണ്. അവിടെ തന്നെ കൂട്ടുകാരുടെ നടുവിൽ അവൾ ഇരിപ്പുണ്ടായിരുന്നു. പേർസണൽ ആയി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു ഞാൻ അവളെ തനിച്ചു ഒരിടത്തേക്ക് വിളിച്ചു
‘എന്താ വീണ്ടും അവൾക്ക് വേണ്ടി വക്കാലത്തു പറയാനാണോ ഇവിടോട്ട് വന്നത്…? ആണെങ്കിൽ വിട്ടോ.. എനിക്ക് വേറെ പണി ഉണ്ട്..’
‘വക്കാലത്തു പറയാൻ ഒന്നുമല്ല. അവളെ ഇനി ഉപദ്രവിക്കരുത് എന്ന് പറയാനാണ് വന്നത്. അവൾ ഇപ്പോൾ ക്ലാസ്സിൽ കയറിയിട്ടുണ്ട്.. ഇനിയും ഇവിടെ പഠിക്കും. അത് നിന്നെ ബാധിക്കുന്ന കാര്യമല്ല..’
ഞാൻ വളരെ ശാന്തമായാണ് സംസാരിച്ചത്. മാക്സിമം ആളുകൾ ശ്രദ്ധിക്കാത്ത ഒരിടത്തു നിന്നായിരുന്നു ഞങ്ങളുടെ സംസാരം
‘ആഹാ ഭീഷണി ആയാണോ വരവ്. എങ്കിൽ ഒന്ന് കാണണമല്ലോ അവളിവിടെ പഠിക്കുന്നത്.. നീ ലക്ഷ്മി ആരാണെന്ന് കണ്ടിട്ടില്ല. അവൾക്കറിയാം.. അവളോട് ഒന്ന് ചോദിച്ചു നോക്ക്..’
ലക്ഷ്മി വല്ലാതെ എന്നോട് തട്ടി കയറി. ഞാൻ വളരെ സൗമ്യനായി ചിരിച്ചു കൊണ്ട് പറഞ്ഞു
‘ലക്ഷ്മി ആരാണെന്ന് ഒക്കെ ഞാൻ ഇന്നലെ വിശദമായി കണ്ടതാണ്..’
അത് പറഞ്ഞു ഞാൻ പോക്കറ്റിൽ നിന്നും അവളുടെ ഫോൺ എടുത്തു അവളെ കാണിച്ചു. ഫോൺ കവർ ഇല്ലാത്തതിനാൽ ലക്ഷ്മിക്ക് പെട്ടന്ന് ഫോൺ മനസിലായില്ല. ലോക്ക് സ്ക്രീൻ ഓൺ ആക്കി കാണിച്ചപ്പോൾ ആണ് അത് തന്റെ ഫോൺ ആണെന്ന് അവൾക്ക് മനസിലായത്. അവൾ പെട്ടന്ന് സ്വന്തം പോക്കറ്റിൽ ഇരുന്ന ഞാൻ ഇന്നലെ കൊണ്ട് വച്ച ഫോൺ എടുത്തു നോക്കി. എന്തോ തിരിമറി നടന്നത് അവൾ മനസിലാക്കി..
‘എന്റെ ഫോൺ… ഇതെങ്ങനെ…’
കാര്യം മനസിലാകാതെ അവൾ ഫോണിന് വേണ്ടി കൈ നീട്ടി. ഞാൻ ആ സമയം ഫോണിരുന്ന കൈ പിന്നിലേക്ക് വലിച്ചു
‘നീ എന്താ ഇന്നലെ ചോദിച്ചത് ഞാൻ വലിയ ദാദ ആണോന്ന്….? അതേടി ഇവിടുത്തെ ഏറ്റവും വലിയ ദാദ തന്നെ ആണെന്ന് കൂട്ടിക്കോ..! നിന്നെ പോലുള്ള വാണാലിനെ ഒക്കെ വെല്ലുവിളിക്കുന്നതേ എനിക്ക് കുറച്ചിലാണ്, എന്നാലും പറയുവാ.. ഇനി മോൾ എന്റടുത്തു നിന്റെ ഷോ ഇറക്കിയാൽ ഞാൻ വേറെ എന്തൊക്കെ ആയിരുന്നു എന്ന് കൂടി നീ അറിയും..’
ആ ഡയലോഗ് ഞാൻ പ്രിപയർ ചെയ്തു വന്നു അടിച്ചതാണ് ഒരു പഞ്ചിന് വേണ്ടി. സംഭവം കുറച്ചു ബോർ ആണേലും അതവളെ വല്ലാതെ ചൊടിപ്പിച്ചു
‘ഡോ എന്റെ ഫോൺ തരാൻ.. കളിക്കല്ലേ.. ഞാൻ എന്താ ചെയ്യാൻ പോണേന്ന് താൻ കണ്ടോ..’
ബലമായി എന്നിൽ നിന്നും ഫോൺ വാങ്ങാൻ കഴിയില്ല എന്ന് മനസിലാക്കി ലക്ഷ്മി പറഞ്ഞു.
‘നീ ഒരുണ്ടയും ചെയ്യില്ല. നീ പോലുമറിയാതെ നിന്റെ ഫോൺ എടുക്കാൻ അറിയാമെങ്കിൽ നിന്നെ നിലയ്ക്ക് നിർത്താനും എനിക്കറിയാം..’
ഞാൻ കൈ ചൂണ്ടി ശബ്ദം കൂട്ടി പറഞ്ഞു. ലക്ഷ്മി പെട്ടന്ന് ഒന്ന് ഒതുങ്ങിയത് പോലെ എനിക്ക് തോന്നി.
‘നമുക്ക് കാണാം..’
ദേഷ്യത്തിൽ അത് പറഞ്ഞിട്ട് ലക്ഷ്മി തിരിഞ്ഞു നടന്നു. എനിക്കെങ്ങനെ ഫോൺ കിട്ടി എന്നാകും അവളുടെ ചിന്ത മുഴുവൻ ഇപ്പോൾ. അവൾ ശരിക്കൊന്ന് അന്വേഷിച്ചാൽ രാത്രി ഞാൻ വീട്ടിൽ കയറിയത് അറിയാൻ പറ്റും. ഈ വാശിയോടെ ഇവളെ മടക്കി വിടുന്നത് ശരിയല്ല.
