ഫ്രണ്ട് ന്റെ വീട്ടിൽ എത്തിയപ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു. അവൻ ആളൊരു നൂബ് ആണ്. അത്യാവശ്യം നന്നായി ഹാക്കിങ് ഒക്കെ അറിയാം. ആ രീതിയിൽ ഉള്ള ഹെല്പ് ഒക്കെ എനിക്ക് അവൻ വഴി ആയിരുന്നു കിട്ടിക്കൊണ്ട് ഇരുന്നത്. കാർത്തിക്ക് എന്നാണ് എന്റെ ഈ ഫ്രണ്ട് ന്റെ പേര്. ഞാൻ ബെല്ല് അടിച്ചപ്പോൾ ഉറക്കച്ചടവോടെ വന്നു അവൻ വാതിൽ തുറന്നു. കാര്യങ്ങളുടെ ഏകദേശരൂപം ഞാൻ തലേന്ന് തന്നെ അവന് കൊടുത്തിട്ടുണ്ടായിരുന്നു. എനിക്ക് വേണ്ടി ഇന്ന് പണിക്ക് പോലും പോകാതെ ലീവ് എടുത്തിരിക്കുകയാണ് എന്റെ നൻപൻ.
അഞ്ചു മിനിറ്റ് കൊണ്ട് കോഫി ഉണ്ടാക്കി ഞങ്ങൾ രണ്ടും അവന്റെ സിസ്റ്റത്തിന് മുന്നിൽ വന്നു ഇരുന്നു. ഫോണിന്റെ ലോക്ക് തൊട്ട് ഒരുപാട് കാര്യങ്ങൾ അവനെ കൊണ്ട് ചെയ്യിക്കാൻ ഉള്ളതാണ്. ലോക്കും കുടച്ചക്രവും ഒക്കെ അഴിച്ചു അവൻ എനിക്ക് ഫോൺ കയ്യിൽ തന്നു. ഇനി ആ ഫോട്ടോ ഡിലീറ്റ് ആക്കിയാൽ മതി. അത് കഴിഞ്ഞു അവൻ അത് പെർമെനെന്റ് ആക്കി കളയും. അത് പറഞ്ഞു അവൻ ബാത്‌റൂമിലേക്ക് പോയി. ഞാൻ ലക്ഷ്മിയുടെ ഫോണിലെ ഗ്യാലറി ഓപ്പൺ ചെയ്തു. ക്യാമറ ഫോൾഡറിൽ അവസാനം കിടക്കുന്നത് തന്നെ ഇഷാനിയുടെ പിക്സ് ആണ്.. ഒരുപാട് ഫോട്ടോകൾക്ക് ഇടയിൽ അവളുടെ ഫോട്ടോസ് ആദ്യം തന്നെ കിടപ്പുണ്ട്. ഡിലീറ്റ് ആക്കുന്നതിന് മുമ്പ് ആ പിക് ഒക്കെ നോക്കണ്ടേ.. ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഞാൻ കാണാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ എന്റെ കയ്യിൽ ഉള്ളത്. പക്ഷെ അതൊരിക്കലും ഞാൻ ആഗ്രഹിച്ച രീതിയിൽ അല്ല. എന്തായാലും ഞാൻ അവസാനത്തെ പിക്കിൽ ക്ലിക്ക് ചെയ്തു അത് ഓപ്പൺ ആയി വന്നു. കുതറിയത് കൊണ്ട് ഇഷാനി അല്പം ബ്ലർ ആയാണ് കാണുന്നത്. ഡ്രസ്സ് ഒരു കൈ കൊണ്ട് പിടിച്ചു താഴ്ത്തുന്നതാണ് കാണാൻ പറ്റിയത്. അതാണ് അവസാനത്തെ ഫോട്ടോ. അപ്പോൾ അവരെടുത്ത ന്യൂഡ് ഒക്കെ അതിന് മുമ്പ് ഉള്ള പിക്കിൽ ആണ്. കൈ ഒന്ന് സ്ലൈഡ് ചെയ്താൽ അത് എനിക്കിപ്പോ കാണാം. പക്ഷെ എന്നെ അവിടെ ഏറ്റവും അലട്ടിയത് മറ്റൊരു കാര്യമാണ്. ആ പിക്കിലെ ഇഷാനിയുടെ മുഖം. വ്യക്തമല്ല എങ്കിലും അവളുടെ കണ്ണുകളിലെ ദൈന്യത എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു. ഞാൻ ഗ്യാലറിയിൽ നിന്നും തിരിച്ചിറങ്ങി. ഈ പിക് ഒന്നും എനിക്ക് കാണാൻ കഴിയില്ല. ഇത് നഗ്നത അല്ല, ഒരു പെണ്ണിന്റെ ജീവിതം ആണ്. അത് അവൾ തന്നെ സ്വന്തം കൈ കൊണ്ട് കളയണം.. അതാണ് ശരി..
അത് തന്നെ ആയിരുന്നു ശരിയെന്നു ഇഷാനിയുടെ കണ്ണുകളിൽ എനിക്കിപ്പോൾ കാണാൻ കഴിഞ്ഞു. വലിയൊരു മഴ പെയ്തൊഴിഞ്ഞ പോലെ ഉണ്ടായിരുന്നു അവളുടെ മുഖം അപ്പോൾ. നടന്ന സംഭവം ഒന്നും കൃത്യമായി അവളോട് പറഞ്ഞില്ല എങ്കിലും രാത്രി വീട്ടിൽ കയറി ഫോൺ എടുത്തത് ആണെന്ന് എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു. അത് കേട്ടതും അന്തം വിട്ടു വായിൽ കൈ വച്ചു ഇഷാനി. അവിടെ വച്ചു പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ പറ്റി ഒക്കെ അവൾ എനിക്ക് പറഞ്ഞു തന്നു. അതെല്ലാം അറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ആ കൃത്യത്തിന് മുതിർന്നത് എന്ന് കേട്ടപ്പോൾ അവൾ വല്ലാതായി.
‘ചേട്ടൻ എന്റെ ഇവിടുത്തെ ഗാർഡിയൻ എയ്ഞ്ചൽ ആണല്ലോ..’
‘ചേട്ടൻ അല്ല.. നീ.. അത് മതി..’.
അവളുടെ പുകഴ്ത്തലിനു ഞാൻ മറുപടി കൊടുത്തു
‘ഞാൻ അത് ആ ദേഷ്യത്തിൽ വിളിച്ചത് അല്ലെ. അത് മനസിൽ വക്കല്ലേ..’
‘മനസിൽ വച്ചതല്ല. ഞാൻ നിന്നോട് നേരത്തെ പറയാൻ ഇരുന്നതാ.. ചേട്ടൻ വിളിയേക്കാൾ അടുപ്പം നീ, എടാ എന്നൊക്കെ വിളിക്കുമ്പോ ആണ്..’
‘ചേട്ടൻ എന്നേക്കാൾ എത്ര വയസിനു മൂത്തത് ആണ്. എന്നിട്ട് ഞാൻ ഡാ എന്ന് വിളിക്കണോ..’
‘പ്രായം അല്ല ഇവിടെ വിഷയം. നമ്മൾ ഒരു ക്ലാസ്സിൽ അല്ലെ പഠിക്കുന്നെ. അപ്പോൾ ഈ ചേട്ടൻ വിളിയേക്കാൾ നല്ലത് പേരോ നീയെന്നോ ഒക്കെ വിളിക്കുന്ന ആണ്..’
‘എന്നിട്ട് ശ്രുതി ഇപ്പോളും ചേട്ടാ എന്നല്ലേ വിളിക്കുന്നത്..?
ശ്രുതിയെ പോലെ ആണോ നീ എനിക്ക്.. അത് പറയാൻ പക്ഷെ എനിക്ക് പറ്റിയില്ല. അവൾ ശ്രുതിയേ വച്ച സ്‌ഥിതിക്ക് കൃഷ്ണയേ പകരം വച്ചു ചെക്ക് ചെയ്യാമെന്ന് ഞാൻ കരുതി.
