“അച്ചുച്ചേച്യേ ഞങ്ങൾ വെറുതെ ചിരിച്ചതാട്ടോ. ചേച്ചി ഇങ്ങനെ കരയല്ലേ, അയ്യേ, ചെറിയ കുട്ടികളെപ്പോലെ… ” റോഷന്റെ വായിൽ നിന്നുള്ള വാക്കുകേട്ടതും.ഞാൻ അവനെയൊന്ന് നോക്കി. ശത്രുക്കളായി നടന്ന രണ്ടെണ്ണമാണ്. അവന്റെ വായിൽ നിന്ന് തന്നെയാണോ ഇത് വന്നതെന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു.
പൊട്ടിക്കരഞ്ഞു കൊണ്ട് അച്ചു എന്നെ കെട്ടിപ്പിടിച്ചപ്പോൾ. അന്ന് ഞാൻ ആകെ വല്ലാതായി. അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ കുഴങ്ങി. ഞങ്ങൾ ചിരിച്ചത് ഒരു കാരണമേയല്ലെന്ന് എനിക്ക് മനസ്സിലായിരുന്നു.അല്ലെങ്കിലും കളിയാക്കലിനൊക്കെ തിരിച്ചു നല്ലപോലെ മറുപടി തരുന്ന പെണ്ണാണു.
“വേദനയുണ്ടോ….” എങ്ങലടിച്ചു കരയുന്ന അച്ചുവിന്റെ പുറത്തു തലോടികൊണ്ട് ഞാൻ ചോദിച്ചപ്പോൾ ഒരു ചെറിയ മൂളലായിരുന്നു അവളുടെ മറുപടി. അവളുടെ കരച്ചിൽകണ്ട് നിർവികാരനായി റോഷനും നോക്കി നിന്നു. കുറച്ചു നേരം നിന്നു അവൾ ഒന്ന് ശാന്തമായപ്പോ ഞാനും റോഷനും പുറത്തേക്കിറങ്ങി. അവനോട് ഒരു വണ്ടി വിളിക്കാനും ഉച്ചക്കെത്തേക്കുള്ള ചോറു വാങ്ങി ഫ്ലാറ്റിലേക്ക് പൊയ്ക്കോളാനും ഞാന്‍ പറഞ്ഞു. ഫ്ലാറ്റിലേത്തിതും അച്ചു നല്ലയുറക്കം. കാലു തട്ടിക്കാതെ മുകളിലെത്തിക്കാൻ ഞാൻ പെട്ട പാട്. റോഷനും കുറേ കഷ്ടപ്പെട്ടു. ഞാൻ ദേവുവിനെ ട്രൈ ചെയ്തെങ്കിലും അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.ആകെ മൊത്തം ഒരു അങ്കലാപ്പുപോലെ.
റോഷൻ പോയി കഴിഞ്ഞപ്പോഴാണ് അച്ചു എഴുന്നേറ്റത്. അവൾക്കുള്ള ചോറ് വരിക്കൊടുക്കുബോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ആ നിറച്ച ഉണ്ടാക്കണ്ണുകൾ ഉയർത്തി എന്നെ നോക്കുമ്പോൾ ചിരിക്കാനല്ലാതെ എനിക്കൊന്നും കഴിഞ്ഞില്ല. ദേവു രാത്രിയാണ് അന്ന് വിളിച്ചത്. കൺടെയ്മെന്റ് സോണിൽ പെട്ട് അവൾ അവിടെ കുടുങ്ങി വരാൻകഴിയില്ലെന്ന് പറഞ്ഞ അവള്‍ .അച്ചുവിന്റെ സംഭവം കേട്ടപ്പഴേക്ക് കരച്ചിൽ തുടങ്ങി. അവളെ നോക്കാൻ കൂട്ടുകാരികളെ ആരെങ്കിലും വിടണോന്ന് ചോദിച്ചെങ്കിലും. കൊറോണയായതിനാൽ വേണ്ടെന്ന് അച്ചു വിലക്കി.കൈകുന്നേരം റിയേച്ചി വന്നു ഒന്ന് കണ്ടു വേഗം പോയി. അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി.
പിറ്റേ ദിവസം പിന്നെയും പണികിട്ടി. അച്ചുവിന്റെ വലത്തേ കൈക്ക് നല്ല വേദന. അവൾ കിടന്ന് നിലവിളിച്ചപ്പോ. വീണ്ടും താങ്ങിപ്പിടിച്ചു ഹോസ്പിറ്റലിലേക്ക് ഓടേണ്ടിവന്നു. അങ്ങനെ ആ കൈയ്യിലും കെട്ടാക്കി. അന്നും എനിക്ക് ചിരി വന്നെങ്കിലും ഞാൻ പിടിച്ചുവച്ചു. കാരണം അവളുടെ ഇടതു കൈ എന്‍റെ കൈയ്യില്‍ പിടിച്ചിരിക്കുകയായിരുന്നു. ശബ്ദം വല്ലതും കേട്ടിരുന്നേല്‍ ഉള്ള കൈ കൊണ്ട് എന്തും കാട്ടാന്‍ അവള്‍ മടിക്കില്ല. തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോഴേക്കും അച്ചു പഴയ ആൾ തന്നെയായിരുന്നു. കട്ടിലിൽ കിടന്നു ഓരോ ഓർഡർ ഇടും.
“കിച്ചൂ തുണികളെല്ലാം വാഷിങ് മെഷീനിലിട്, അവിടെ അടിച്ചുവാര്, ഇവിടെ തുടക്ക്, തുലികളെല്ലാം അറിയിടണം, പത്രങ്ങൾ കഴുകാനുണ്ടാവല്ലോ അത് കഴുക്” എനിക്കൊരു അന്നൊരു വേലക്കാരെന്റെ റോളായിരുന്നു. ദോശയും വാങ്ങി വന്ന റോഷനും അതിൽ പെട്ടു അവന്റെ ദയനീയ നോട്ടം പാടേ അവണിക്കനെ എനിക്ക് കഴിഞ്ഞുള്ളു.. .രാവിലത്തെ പണികളെല്ലാം കഴിഞ്ഞു അവൾക്കുള്ള ദോശയും പാത്രത്തിലാക്കി ചെല്ലുമ്പോൾ അവളുടെ മുഖത്തു ഒരു കള്ള ചിരിയുണ്ടായിരുന്നു.ഒരിക്കലും പണിയെടുക്കാത്ത എന്നെ പണിയെടുപ്പിച്ചത്തിലുള്ള ആത്മസന്തോഷം.മുഖത്തു പുച്ഛം വാരി വിതറി ഞാന്‍ അവളെ കഴുപ്പിക്കുമ്പോൾ. അവൾക്കുള്ള ചായയുമായി റോഷന്‍ വന്നു.
“റോഷ നീ കഴിച്ചോ ” അച്ചുവിന്റെ ചോദ്യം കേട്ടതും കിളിപോയവനെ പോലെ നിൽക്കുന്ന റോഷനെ കണ്ടിട്ട് അവൾ പിന്നെയും ചോദിച്ചു.
“നീ എന്താടാ ഇങ്ങനെ നോക്കുന്നെ”
“എടീ അച്ചു അവന് ആദ്യായിട്ട നിന്റെ വായിൽ നിന്ന് ചീത്തയല്ലാത്തൊരു വാക്കു കേൾക്കുന്നത്. അതിൽ മുഴുകിയിരിക്ക പാവം ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞതും അതേയെന്ന് അവനും തലയിട്ടി.
കുറച്ചു നേരം നിന്ന റോഷൻ ഉച്ചക്ക് ചോറുമായി വരാമെന്ന് പറഞ്ഞു സ്ഥലം കാലിയാക്കി. കഴിച്ചു കഴിഞ്ഞ പത്രങ്ങൾ കഴുകുമ്പോഴായിരുന്നു. അച്ചു വിളിച്ചത്. മുറിയിൽ ചെന്നു നോക്കുമ്പോൾ അവൾക്കൊരു പരിഭ്രമം പോലെ.
“എന്താ അച്ചു ”
“എടാ അ..ത് എനിക്കൊന്നു..ടോയ്‌ലെറ്റിൽ പോണം “അവൾ വിക്കി വിക്കി പറഞ്ഞു.അത് കേട്ടപ്പോ എനിക്ക് ചിരിവന്നു.
“അതിനാണോ നീ കിടന്ന് വിക്കിയത് വാ പോകാം…”
“അ ത് നീ…….”
“എന്റെ പൊന്നച്ചു ഞാൻ നോക്കാൻ ഒന്നും പോകുന്നില്ല നിന്നെ അവിടെ കൊണ്ട് ഇരുത്തി ഞാൻ ഇറങ്ങിയാൽ പോരെ.”
“അതൊക്കെ ഒക്കെ പക്ഷെ അടിയിൽ ”
“അടിയിലെന്താ….നിക്കറുവല്ലതു മുണ്ടോ ”
“എടാ അടിയിൽ പാന്‍റിയുണ്ട് …”
“ഹേ! ഇതിനിടക്ക് നീ എന്തിനാ അതൊക്കെ ഇടാൻ പോയെ ”
“എടാ പൊട്ടാ അത് ഇന്നലെത്തേതാ…”താഴേക്ക് നോക്കി അവൾ മറുപടി പറഞ്ഞു
“അയ്യേ വൃത്തികേട് ഇന്നലെയുടുത്ത ഷെണ്ടി തന്നെ നീ ഇന്നും ഉടുത്തോ.വല്ല്യ നേഴ്സ് ആണ് പോലും നേഴ്സ്.ദേവുവോക്കെ നിന്നെക്കാളും ബേധമാണ്. അവൾ ഇടക്ക് ഞാന്‍ അഴിച്ചിട്ട ബൊക്സറൊക്കെയെ ഇടാറുള്ളു “
