ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“കിച്ചൂ ഫുഡ്‌ എപ്പോ വരും ഇപ്പോൾ തന്നെ പന്ത്രണ്ടായി ” ദേവു വന്നു ഓർമപ്പെടുത്തിയപ്പോൾ ഞാൻ റോഷനെ വിളിച്ചു.
“എടാ നീ എവിടെ…..”
“എന്റെ കിച്ചൂ ഞാൻ താഴെ എത്തിയിട്ടുണ്ട്….. നീ ഒന്ന് ഇങ്ങട്ട് വാ ” റോഷന്റെ പരുക്കൻ ശബ്‌ദം.
” നീ ഇങ്ങു പോര് ഫുഡ്‌ ഒക്കെ കഴിച്ചിട്ട് പോകാം ”
“ഞാനില്ല എനിക്ക് പോയി വേറെ പണിയുണ്ട് നീ വേഗം താഴേക്ക് വന്നേ ”
“ശെരി “ഞാൻ ഫോൺ വെച്ചു താഴേക്ക് നടന്നു.
“എന്താടാ നിന്റെ മുഖം വല്ലാതിരിക്കുന്നെ ” അവന് ഒരാക്കിയ ചിരിയോടെ ചോദിച്ചപ്പോ. ഞാൻ ചിരിക്കാൻ ശ്രെമിച്ചു.
“ഒന്നുമില്ല ചെറിയ തലവേദന ”
“കൊറോണ വലതുമാണോടെ, നീ എന്നെ കുടുക്കോ ”
“ഒന്ന് പോടാ ” ഞാൻ അവന്റെ കയ്യിൽ നിന്ന് സാധനം വാങ്ങിക്കൊണ്ടു പറഞ്ഞു.
“നീ വരുന്നില്ലേ ”
“ഞാനെങ്ങും ഇല്ല.”അവന് വണ്ടി തിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ വിളിക്കാം ”
“ശെരി ”
ഫുഡ്‌ എല്ലാവർക്കും ഞാനും ദേവൂവും കൂടെ വിളമ്പി. എല്ലാവരും അച്ചുവിന്റെ ചുറ്റിനുമായി റൂമിൽ തന്നെ ഇരുന്നു.
“കിച്ചൂ നീ അച്ചുവിന് ഒരു പാത്രത്തിൽ എടുത്ത് വാ ഞാൻ കഴിപ്പിക്കാം ” എല്ലാവർക്കും വെള്ളം കൊടുത്തുകൊണ്ടിരുന്ന ദേവു പറഞ്ഞപ്പോൾ ഞാൻ കിച്ചനിലേക്ക് പോയി. ഒരു പത്രത്തിൽ ഫുഡ്‌ എടുത്ത് തിരിച്ചു റൂമിലെത്തിയപ്പോൾ എന്റെ ജീവൻ പോകുന്ന പോലെ തോന്നി ഋഷിഡോക്ടർ അച്ചുവിന്റെ അടുത്തിരുന്നു അവളെ കഴിപ്പിക്കുന്നു. അവൾ നല്ല സന്തോഷത്തോടെ അത് കഴിക്കുന്നുമുണ്ട്.എന്റെ ഹൃദയത്തിൽ കത്തികെട്ടുംനതുപോലെ തോന്നി. ചുണ്ടുകൾ വിറകൊണ്ട്. കണ്ണുകൾ കലങ്ങി. എന്നെ കണ്ടു ദേവു ചോദിച്ചു.
“എടാ നീ എടുത്ത് വന്നോ സാരല്ല അത് നീ കഴിച്ചോ അവൾ കഴിക്കുന്നുണ്ട് ”
“ഞാൻ പിന്നെ കഴിക്കാം ” നിറഞ്ഞ കണ്ണുകൾ കാണിക്കാതെ ഞാൻ തിരിഞ്ഞു എങ്ങനെയോ പറഞ്ഞൊപ്പിച്ചു.കാലുകൾ പതറുന്ന പോലെ തോന്നി തിരിഞ്ഞു നടക്കുമ്പോൾ. അപ്പോഴാണ് ഒന്നുകൂടെ ഞാൻ കേട്ടത്.

“ദേവു നമുക്ക് അച്ചുവിനെ ഋഷി ഡോക്ടറെ കൊണ്ട് കെട്ടിച്ചാലോ ” റിയയുടെ വാക്കുകളായിരുന്നു അത്. എനിക്കങ്ങു ചത്താൽ മതിയെന്നായി. കണ്ണുകൾ നിറഞ്ഞൊഴുകി ശ്വാസം നിലക്കുന്നപോലെ. പിന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. വാതിൽ കൊട്ടിയടച്ചു ഞാൻ താഴെക്കിറങ്ങി. റോഷനെ വിളിക്കാൻ തോന്നിയില്ല നേരെ ബീച്ച്ലേക്ക് വിട്ടു. ആളൊഴിഞ്ഞ കോണിൽ ഞാൻ ചെന്നിരുന്നു.ഫോണിലേക്ക് ദേവുവിന്റെ നിരന്തരം കോളുകൾ വന്നെങ്കിലും ഞാൻ എടുക്കാൻ നിന്നില്ല. ഹൃദയം നുറുങ്ങുന്ന വേദന.
ആ സമയം ഞാൻ മനസ്സിലാക്കി ഞാൻ അച്ചുവിനെ എന്തോരം സ്നേഹിക്കുന്നുണ്ടെന്ന്. അവനോട് കൊഞ്ചി കുഴയുന്ന ഓരോ നിമിഷവും അവൾ എന്നിൽ നിന്ന് അകന്നു പോകുന്ന പോലെ. അവളുടെ മുഖം ആലോചിക്കും തോറും എന്റെ കരച്ചിലിന് ശക്തി കൂടി. എന്നോട് അച്ചു ഇഷ്ടം തുറന്നു പറഞ്ഞ നിമിഷം തന്നെ എനിക്കത് തുറന്നു പറയാൻ പറ്റിയിരുന്നെങ്കിൽ!!!!!. പക്ഷെ അച്ചുവെന്തിനാ അവനെ ഇങ്ങനെ അടുപ്പിക്കുന്നെ. ഇനി ദേവുവിനെ ആലോചിച്ച് എന്നോടുള്ള ഇഷ്ടം ഇല്ലാതാക്കുകയാണോ.??……

“ഹലോ കിച്ചൂ… നീ എവിടെ പോയി കിടക്ക… മര്യാദക്ക് വേഗം വന്നോ… നീ കേൾക്കുന്നുണ്ടോ ” ഫോൺ എടുത്തപ്പഴേ ദേവുവിന്റെ ചോദ്യമെത്തി.
“എടീ ഞാൻ…..”
“വേണ്ട നീ വേഗം വന്നേ…” അവൾ കുറച്ച് കടുപ്പത്തിൽ പറഞ്ഞു ഫോൺ വെച്ചു. ഞാൻ താഴാൻ തുടങ്ങുന്ന എരിയുന്ന സൂര്യനെ നോക്കി ഒന്ന് കണ്ണടച്ചു. അച്ചുവിന്റെ മുഖം മനസ്സിലേക്ക് വന്നപ്പോൾ ഒരു വിങ്ങൽ. പിന്നെ ഋഷിയുടെ മുഖമാണ് വന്നത് ആ നിമിഷം എനിക്ക് അടക്കാനാകാത്ത ദേഷ്യം വന്നു. അവനെ അങ്ങനെ വിട്ടുകൂടാ… എന്തെങ്കിലും പണി അവന് കൊടുക്കണം. ഞാൻ പെട്ടന്ന് ഫോണെടുത്തു റോഷനെ വിളിച്ചു.
“എടാ നീ ഇപ്പോ എവിടെയുണ്ട്?….”
“എന്താടാ ഞാൻ വീട്ടില എന്ത് പറ്റി വല്ല പണിയും കിട്ടിയോ ” അവന്റ പരിഹാസത്തിലുള്ള ചോദ്യം. ഞാൻ പല്ലുകടിച്ചു.
“എടാ ഒരാളെ പൊക്കണം ഉടൻ തന്നെ ” എന്റെ മനസ്സിലുള്ള ദേഷ്യം ആ വാക്കിലൂടെ പുറത്തുവന്നതെന്ന് ഉറപ്പ്. അവന് ഒന്ന് നിശബ്ദതമായി.
“എടാ ചെറ്റേ. ഞാനെന്താ വല്ല്യ ഡോൺ ആണോ നീ പറയുമ്പോൾ പറയുമ്പോൾ പൊക്കാനും തല്ലാനും… ദേ ഞാൻ ഒരു കാര്യം പറയാം ഇനി മേലാൽ ഇങ്ങനത്തെ കാര്യം പറഞ്ഞു എന്റെ അടുത്ത് വന്നാലുണ്ടല്ലോ.ഒരാളെ പൊക്കിയ ക്ഷീണം ഇത് വരെ മാറിയില്ല അപ്പഴാ അവന് അടുത്തത് ” റോഷൻ അപ്പുറത്തു നിന്ന് കാറി. എന്റെ പക അതോടെ അണഞ്ഞു.
” എന്താടാ റോഷ. നീ ഇങ്ങനെ പറയല്ലേ. ഒന്നുല്ലേലും നിനക്ക് വേണ്ടി ഞാൻ എത്ര തല്ലു കൊണ്ടിട്ടുണ്ട്. അതൊന്നും നീ ഇത്ര വേഗം മറക്കുമെന്ന് ഞാൻ കരുതിയില്ല. സോറി ടാ എന്റെ മിസ്റ്റേക്ക് ആണ്. ഞാൻ നിന്നെ വിളിക്കരുതായിരുന്നു ” ഞാൻ സെന്റി വാരി വിതറി. ശബ്‌ദം താഴ്ത്തി പറഞ്ഞതും അവന് അപ്പുറത്തുനിന്ന് പല്ലുകടിക്കുന്നത് ഞാൻ ഫോണിലൂടെ വെക്തമായി കേട്ടു. ഇങ്ങനെ ഒന്നും പറഞ്ഞില്ലേൽ തെണ്ടി ഒഴിവാകും.

Leave a Reply

Your email address will not be published. Required fields are marked *