ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“റോഷ എനിക്കെന്തോ പേടിയാവുന്നുണ്ട്…?” ഞാൻ റോഷനോട് ഉള്ള കാര്യം അങ്ങു പറഞ്ഞു….
” ഒന്ന് നിർത്തെന്റെ കിച്ചൂ, അവൾ എവിടെ പോവാന? ആ ദേഷ്യത്തിൽ അവിടെ എവിടെയെങ്കിലും മാറി നിന്നിട്ടുണ്ടാകും ” റോട്ടിലൂടെ ബൈക്ക് പായിച്ചുകൊണ്ട് അവൻ ചൂടായി . ഞാൻ ദേവുവിനെ നിർത്താതെ വിളിച്ചുകൊണ്ടിരുന്നു എടുക്കുന്നില്ല.. ഫ്ലാറ്റിൽ പാർക്കിങ്ങിൽ തന്നെ അച്ചുവുണ്ടായിരുന്നു.. അവളെ കണ്ടതും എനിക്ക് എന്തെല്ലാമൊ മനസ്സിലൂടെ കടന്നു പോയി അവളെ കെട്ടിപിടിച്ചു മാപ്പ് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവൾ എന്നോട് ഒരകൽച്ചയിൽ നിന്നു.. കരയുന്നുണ്ടായിരുന്നു. മുഖത്തേക്ക് അധികം നോക്കുന്നുന്നില്ല റോഷനോടാണവൾ സംസാരിച്ചത്.എന്നെ ഒരു അന്യനെപോലെ നിർത്തിയപ്പോൾ ഞാൻ ഉരുകിയിലിച്ചു പോയി…നിറഞ്ഞ കണ്ണുകൾ കാട്ടാതെ ഞാൻ തിരിഞ്ഞു നിന്നു.
“കിച്ചൂ ദേവൂചേച്ചി വൈകിട്ട് 4 നാണ് ഇവിടെ നിന്ന് ഇറങ്ങിയത്… ഇവിടെ മൊത്തം അന്വേഷിച്ചു എവിടെയുമില്ല . “റോഷന് എന്റെ അടുത്ത് വന്നു പറഞ്ഞു. ഞാൻ വീണ്ടും ഫോണിൽ ദേവുവിനെ വിളിക്കുകയായിരുന്നു.. എടുക്കുന്നില്ല… പ്ലീസ് ദേവു എടുക്ക്!! ഞാൻ മനസ്സില് പറഞ്ഞു..റോഷന് സിറ്റിയിലെ മുഴുവൻ അറിയുന്ന ആളുകളെയും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു… അച്ചു പലരെയും വിളിച്ചു… ഞാൻ ദേവുവിനെ തന്നെ ട്രൈ ചെയ്തുകൊണ്ടിരുന്നു…കുറേ നേരം കഴിഞ്ഞതും ഒരു വിവരവും കിട്ടിയില്ല…
“കിച്ചൂ നമുക്ക് സ്റ്റേഷൻ വരെ ഒന്ന് പോകാം…” റോഷന് അവസാനം പതിയെ എന്നോട് വന്നു പറഞ്ഞു. ഞാൻ അച്ചുവിനെ നോക്കി അവൾ എന്നെ പ്രതീക്ഷയോടെ നോക്കുന്നു. നോട്ടം താങ്ങാൻ ആവത്തെ ഞാൻ തല താഴ്ത്തി.. കുറ്റബോധം അത്രക്ക് തന്നെയുണ്ടായിരുന്നു.പോലീസ് സ്റ്റേഷനിൽ പോവാൻ തന്നെ ഞാൻ തീരുമാനിച്ചു.. എല്ലാ കാര്യങ്ങളിലും ഞാൻ നിസ്സഹായനായി പോകാറുണ്ട് പക്ഷെ എന്റെ ദേവു അവൾക്ക് എന്തെങ്കിലും പറ്റിയാൽ…? .. തളർന്നുകൂടാ എന്നെന്റെ മനസ്സ് പറഞ്ഞു…
ഞാൻ പോയി വരാം എന്ന ഒരു നോട്ടം അച്ചുവിനെ നോക്കി. റോഷൻറെ പിറകെ കേറി. സ്റ്റേഷനിലക്ക് പകുമ്പോഴാണ് ഫോൺ മുഴങ്ങിയത്… ഞാൻ പെട്ടന്നു എടുത്തു നോക്കി ദേവുവിന്റെ … ഒരു മിസ്സ്ഡ് കാൾ ആയിരുന്നു.
“റോഷാ നിർത്ത് ദേവു വിളിക്കുന്നുണ്ട് ” തോളിൽ തട്ടി ഞാൻ അവനോട് പറഞ്ഞതും അവന് വണ്ടി സൈടാക്കി.
ഞാൻ വേഗം ദേവുവിനെ തിരിച്ചു വിളിച്ചു.. നാലു റിങ്.ഓരോ റിങ് കഴിയുമ്പോഴും അവളുടെ ശബ്‌ദമൊന്ന് കേൾക്കാൻ വേണ്ടി പ്രാർത്ഥിച്ചു…
അവസാനം അവൾ ഫോൺ എടുത്തു.. അപ്പുറത്ത് നിന്ന് നല്ല പോലെ ശ്വാസമെടുക്കുന്നതാണ് ഞാൻ കേട്ടത്… ഫോൺ എവിടെയൊക്കെയോ തട്ടുന്ന ശബ്ദവും

” കിച്ചൂ കിച്ചൂ ” ഭയന്നു വിറക്കുന്ന ദേവുവിന്റെ ശബ്‌ദം…അവൾ ഓടുന്നുണ്ടെന്ന് എനിക്ക് തോന്നി നല്ല പോലെ കിതക്കുന്നുമുണ്ട്.
“ദേവു എന്താ പറ്റിയെ നീ എവിടെയാ “ഞാൻ പേടിയോടെ ചോദിച്ചു… അവൾ മറുപടി തന്നില്ല ഓടുന്നതിന്റെയും കിതക്കുന്നതിന്റെയും ശബ്‌ദം മാത്രം.
” ദേവു… ദേവു…. ” ഞാൻ വീണ്ടും അവളെ വിളിച്ചു….
“കിച്ചൂ അവന്…ബിബിൻ…” ദേവുവിന്റെ പതിഞ്ഞ ശബ്‌ദം വന്നതും ഞാൻ വിറച്ചു പോയി.. ‘ബിബിനോ ‘
“ഡീ…..” അപ്പുറത്തുനിന്ന് ബിബിന്റെ ആർക്കൽ കേട്ടപ്പോൾ ഫോൺ വീഴുന്ന ഒച്ച കേട്ടു കാൾ കട്ട്‌ ആയി…
തളർന്നു ഇരുന്നു പോയി ഞാൻ ..വീണ്ടും ദേവുവിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ പറഞ്ഞു.
“കിച്ചൂ ദേവു എവിടെ…” റോഷന് എന്നെ തട്ടി ചോദിച്ചു..
ഞാൻ കരഞ്ഞ കണ്ണുമായി അവനെ നോക്കി
“എടാ ബിബിൻ അവൻ ദേവുവിനെ “റോഷന് ഞെട്ടി… പക്ഷെ തളർന്നില്ല. അവന് ഫോൺ എടുത്തു ആരൊക്കെയോ വിളിച്ചു…
എന്റെ മുന്നിലൂടെ സ്വപ്നത്തിലെ കാഴ്ചകൾ വീണ്ടും കടന്നു പോയി.. അതിൽ നിസ്സഹായനായി നിന്ന പോലെ ഇന്ന് ഞാൻ ദേവുവിനെ കാണാതെ, കണ്ടുപിടിക്കാൻ കയ്യാതെ നിസ്സഹായനായി നിൽക്കുന്ന പോലെ…
റോഷന് ആരെയൊക്കെയോ വിളിച്ചു. ബിബിനെ കുറിച്ച് ആരോടെക്കെയോ ചോദിച്ചു… ഒരു മറുപടിയും കിട്ടാതെ ഞങ്ങൾ ആ റോഡ് സൈഡിൽ കുറേ നേരം നിന്നു. എവിടെ പോയി അന്വേഷിക്കും എന്ന് അറിയാതെ പകച്ചു നിന്നു… അവസാന പ്രതീക്ഷ പോലെ റോഷന്റെ ഫോൺ അടിച്ചു… അവന് ഫോൺ എടുത്തതും അവന്റെ മുഖം മാറുന്നത് കണ്ടു ഞാൻ പേടിച്ചു.
അവന് പതിയെ എന്റെ തോളിൽ കൈവെച്ചു..
“കിച്ചൂ സിറ്റി ഹോസ്പിറ്റലിൽ ” അത്രയും അവൻ പറഞ്ഞത് വിറച്ചു കൊണ്ടായിരുന്നു.നിർത്തിയപ്പോൾ എനിക്ക് എല്ലാം മനസ്സിലായി…
അവൻ വണ്ടിയെടുത്തു എത്രയും പെട്ടന്നു ഹോസ്പിറ്റലിൽ എത്തണമെന്നേ എനിക്കുണ്ടായിരുന്നുള്ളു…

Leave a Reply

Your email address will not be published. Required fields are marked *