ദേവുവിനെ തിരഞ്ഞു അവളുടെ ഡോർ അടഞ്ഞു കിടക്കുന്നു. ഞാൻ ചന്ന് മുട്ടി.
“ദേവു ഞാനാ തുറക്ക്….”
അവൾ വന്നു വാതിൽ തുറന്നതും ഞാൻ അവളെ പൊക്കിയെടുത്തു ബെഡിൽ ഇട്ടു.
“എടീ പട്ടി നീയെന്ത് പണിയ കാട്ടിയത്…. അവളെന്തെങ്കിലും പറഞ്ഞു എന്ന് കരുതി ഇറങ്ങി പോവാണോ. ഞാൻ ഇവിടെ നെട്ടോട്ടം ഓടിയതൊന്നും നിനക്ക് അറിയേണ്ടല്ലോ. നിങ്ങൾക്ക് എല്ലാം കളിയാണല്ലോ.. സ്വന്തം ഇഷ്ടപ്രകാരം എങ്ങോട്ടാണ് എന്ന് വെച്ചാൽ പോവാം,വരാം. ഇവടെ ഉള്ളവരെ കുറിച്ചൊന്നും അറിയേണ്ടല്ലോ. ” എന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു അവളോട് ഉള്ള ദേഷ്യം മാത്രം ആയിരുന്നില്ല.. എന്റെ മനസ്സിലുള്ളത് മുഴുവൻ പുറത്തേക്ക് വന്നതായിരുന്നു.
ദേവു വികാരമൊന്നു മില്ലാതെ നിന്നതും അത് കണ്ടു എന്റെ നെഞ്ചു നീറി.
ഞാൻ അവക്ക് കെട്ടിപിടിച്ചു മുഖം മൊത്തം ഉമ്മകൊണ്ട് മൂടി..
“സോറി ദേവു ഞാൻ എത്ര പേടിച്ചെന്ന് അറിയോ… നിനക്ക് എന്തേലും പറ്റിയോ..” ഞാൻ അവളുടെ കൈകൾ തഴുകി കൊണ്ട് ചോദിച്ചപ്പോൾ അവൾ ഒന്ന് എരു വലിച്ചു… ഞാൻ പേടിച്ചു
“എന്താ ദേവു?” അവൾ ചെറിയ ഒരു ചിരി ചിരിച്ചു..
“കുറേ കാലം ആയില്ലേ ശരീരം ഒന്ന് അനങ്ങിയിട്ട് അതിന്റെയ “അവൾ പതിയെ പറഞ്ഞു..
എനിക്കും ചിരി പൊട്ടി..
“എടീ പട്ടി അവൻ എങ്ങാനും തീർന്നു പോയാൽ ”
“അവനെന്റെ ഫോൺ പൊട്ടിച്ചു പട്ടി, അതോണ്ടാ ” ദേവു ദേഷ്യത്തിൽ പറഞ്ഞതും അച്ചു റൂമിലേക്ക് കേറി വന്നു ഞാൻ വേഗം ദേവുവിന്റെ അടുത്ത് നിന്ന് മാറി…
” എനിക്ക് ഇവളോടൊന്ന് സംസാരിക്കണം ” അച്ചു കനപ്പിച്ചു എന്നെ നോക്കാതെ പറഞ്ഞതും അതിലെ അർത്ഥം മനസ്സിലാക്കിയ ഞാൻ പുറത്തേക്ക് നിന്നു… ഡോർ അകത്തുനിന്ന് കുട്ടിയിട്ട അച്ചുവിന്റെ പ്രവർത്തിയിൽ ഞാൻ കൂടുതൽ
നിരാശനായി… അവൾ വാതിലും തുറക്കുന്നത് കാത്തിരുന്നു… ഡോർ തുറന്നതും അച്ചു നേരെ അവളുടെ റൂമിൽ കേറി വാതിൽ അടച്ചു.ദേവു അകത്തുനിന്ന് കരയുകയായിരുന്നു ഞാൻ അവളുടെ അടുത്ത് ചെന്നു..
“ദേവൂ.. അവളെന്താ പറഞ്ഞെ ” അവൾ നിറഞ്ഞ കണ്ണുകൾ എന്റെ നേരെ നീട്ടി…
“അവൾ നാളെ പോകും..ഇവിടെ നിൽക്കാണ് അവൾക്ക് താല്പര്യമില്ലെന്ന് പറഞ്ഞു..” പ്രതീക്ഷിച്ചതായത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.. എന്റെ ജീവിതത്തിൽ സന്തോഷങ്ങളുടെ തുടക്കമാണെന്ന് കരുതിയ ദിവസത്തിന്റെ അടുത്ത ദിവസം തന്നെ എനിക്ക് അച്ചുവിനെ നഷ്ടമായി.എല്ലാം നഷ്ടപെട്ട അവസ്ഥ… ഞാൻ പെട്ടന്നു തന്നെ എഴുന്നേറ്റു നേരെ ചെന്നു അച്ചുവിന്റെ ഡോറിന് മുട്ടി..
“പ്ലീസ് അച്ചു ഒന്ന് തുറക്ക്… പ്ലീസ് ” ഞാൻ കരഞ്ഞു കൊണ്ട് അവളെ വിളിച്ചെങ്കിലും തുറന്നില്ല…
“പ്ലീസ് അച്ചു നീയില്ലാതെ എനിക്ക് പറ്റില്ല,… ഞാൻ കാലുപിടിക്കാം പോവല്ലേ അച്ചു…” ഞാൻ ഡോറിനു ശക്തമായി ഇടിച്ചതും അവൾ വാതിൽ തുറന്നു…
“കിടന്ന് ബഹളം വെക്കേണ്ട…എനിക്ക് നിന്നെ വിശ്വാസമില്ല.
എനിക്ക് നിന്നെ കാണണ്ട.
ദേവുവിനെ പോലെ നീ നാളെ വേറെ ആരുടെയും എടുത്തു പോവില്ലെന്നെന്താ ഉറപ്പ് ” അവൾ എന്റെ നേർക്ക് ചീറി ഞാൻ അവളുടെ കാലിലേക്ക് വീണു…
“അച്ചു പ്ലീസ്… തെറ്റു പറ്റിപ്പോയി.. എന്നോട് നീ മിണ്ടിയില്ലെങ്കിലും വേണ്ടില്ല. ഞങ്ങളെ വിട്ടു പോകല്ലേ ”
“കിച്ചൂ നീ മാറ് എനിക്ക് പാക്ക് ചെയ്യാനുണ്ട്. എന്റെ സമയം വെറുതെ കളയരുത്…” അച്ചു ചെറുതായി വിതുമ്പി കൊണ്ട് പറഞ്ഞതും ഞാൻ ആ കണ്ണിലേക്കു നോക്കി.. ഒരു നോട്ടം പോലും തരാതെ അവൾ പിന്മാറിയപ്പോൾ.. ഞാൻ മെല്ലെ വലിഞ്ഞു അവൾ ഡോർ കൊട്ടിയടച്ചു… ദേവു വന്നു വിളിച്ചപ്പോഴാണ് ഞാൻ അവിടെ നിന്ന് എഴുന്നേറ്റത്… ബെഡിൽ കിടന്നത് ഓയർമയുണ്ട്…
നീറിയാണ് രാവിലെ എഴുന്നേറ്റത്..മനസ്സ് മരിച്ച അവസ്ഥ. എല്ലാം യന്ത്രികമായി ചെയ്തു..അച്ചുവിനെ റൂമിന്റെ പുറത്തേക്ക് കണ്ടില്ല… ദേവു എന്റെ അടുത്ത് വന്നു.
“എയർപോർട്ട് വരെ നമുക്ക് പോണം അവൾ സമ്മതിച്ചില്ലേലും നമ്മുടെ
അച്ചുവല്ലേ…” ദ എന്റെ കൈപിടിച്ച് കൊണ്ട് ദേവു പറഞ്ഞപ്പോൾ കരച്ചിൽ കടിച്ചു പിടിക്കുന്ന പോലെനിക്ക് തോന്നി.
“ദേവു എനിക്ക് കഴിയില്ല.ഞാൻ വരില്ല ”
അവൾ എന്നെ ചേർത്ത് പിടിച്ചു
“നീയുംകൂടെ ഇല്ലെങ്കിൽ ഞാൻ തളർന്നു പോവുമെടാ പ്ലീസ് കിച്ചൂ ” ദേവു നെഞ്ചത്ത് വീണു കരഞ്ഞതും മനസ്സില്ലാതെ ഞാൻ റൂളിലേക്ക് ഡ്രെസ് ചെയ്ഞ്ച് ചെയ്യാൻ പോയി.
ഇറങ്ങി വരുമ്പോൾ അച്ചു ഹാളിലുണ്ടായിരുന്നു എന്നെ ഒന്ന് ഒളിഞ്ഞു നോക്കുന്ന പോലെ തോന്നി..അവളുടെ മുഖം പ്രസന്നമായിരുന്നു.. അവൾക്ക് പോവുന്നത് ഏറ്റവും സന്തോഷം നൽകുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ അവളുടെ ബാഗുമായി താഴേക്ക് നടന്നു..
പാർക്കിങ്ങിൽ എത്തിയതും സങ്കടം കൊണ്ട് ഞാൻ പൊട്ടി കരഞ്ഞു പോയി. ദേവു വന്നപ്പോഴേക്ക് ഞാൻ കണ്ണുതുടച്ചു കൊണ്ട് കാറിൽ കേറി. ബാക്കിലാണ് ഇരുന്നത്… അച്ചു ദേവുവിനോട് ചാവി വാങ്ങി…
“എനിക്ക് ഇനി ഇത് ഓടിക്കാൻ കഴിയില്ലല്ലോ…” അച്ചു ദേവുവിനോട് എന്നെ പാളി നോക്കിയാണ് അത് പറഞ്ഞത്.. വണ്ടി അച്ചു എടുത്തു… ദേവു മുന്നിൽ കേറി… യാത്രയിലുടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല… ദേവുവിന്റെ മനസ്സ് എനിക്കറിയാം, അച്ചുവിന്റെ മനസ്സില് എന്താണ്.?
.സമ്മർദ്ദം കുറക്കാൻ ആണെന്ന് തോന്നുന്നു അച്ചു പാട്ട് വെച്ചു… അവൾ വളരെ കൂൾ ആയി ഇരിക്കുന്ന പോലെ തോന്നി..
എന്റെ ഉള്ളിൽ നിറയുന്ന വേദനയുടെ കനലിൽ അവൾ തീ ആളി പടർത്തുന്ന പോലെ തോന്നി.
അച്ചുവുമൊത്തുള്ള നല്ല കാലങ്ങൾ എന്റെ മനസ്സിലൂടെ വീശിയടിച്ചു. നീറ്റൽ അടങ്ങാതെയായപ്പോൾ സീറ്റിൽ നീണ്ടു നിവർന്നു ഞാൻ കണ്ണുകളടച്ചു…
ചെവിൽ ആരോ സ്വകാര്യവും പറയുന്നുവോ?. മുടിയിൽ ആരോ വിരൽ മീട്ടുന്നുവോ?, കവിളിൽ ആരോ തഴുകുന്നുവോ…കരഞ്ഞു തിങ്ങിയ കണ്ണിൽ ആരോ ഉമ്മവെക്കുന്നുവോ?.. കണ്ണുകൾ ഞാൻ തുറക്കാൻ മടിച്ചു.. എങ്കിലും ഏതോ പ്രേരണയിൽ ഞാൻ തന്നെ തുറന്നു… കാർ നിർത്തിയിട്ടിരുക്കുകയാണ്, ദേവുവും അച്ചുവും മുന്നിലില്ല.. ആലസ്യമായ കണ്ണുകൾ ഞാൻ ചിമ്മി തുറന്നു… സൈഡിലെ വിന്ഡോ ഗ്ലാസ് താഴ്ന്നിയ്ക്കുന്നു… പുറത്തുനിന്നും ഒഴുകിവരുന്ന തണുത്ത കാറ്റ് എന്റെ മനസ്സിനെ തണുപ്പിച്ചില്ല .. ഞാൻ നിൽക്കുന്നത്
