ചിണുങ്ങിയെങ്കിലും വിട്ടില്ല..
“നീ എന്റെ ചന്തിക്ക് അടിക്കുമല്ലേ?…” കണ്ണുരുട്ടി ഞാൻ പേടിപ്പിച്ചപ്പോ അവൾ ചുണ്ട് പിളർത്തി സങ്കടം അഭിനയിച്ചു..
“നീ എന്റെ… ചന്തിക്ക് നുള്ളുന്നതോ? “അവളുടെ മുഖം കണ്ടു എനിക്ക് ചിരി വന്നെങ്കിലും അങ്ങനെ വിടാൻ മനസ്സുവന്നില്ല.ഇടക്കിടക്ക് കൊട്ടാൻ ഞാൻ എന്താ ചെണ്ടയോ .
“ഓഹോ അത് ഒരുമ്പു കടിക്കുന്ന പോലെ അല്ലെ. ഇതോ……എന്നേ ഇതുപോലെ ടീച്ചർ പോലും തല്ലിയില്ല.ഇനി…..നീ ഇങ്ങനെ കാട്ടുവോ “രണ്ടു ഇടുപ്പിലും കയ്യിട്ട് അവളെ ഇക്കിളിയാക്കിയപ്പോൾ അവൾ സങ്കടം മാറ്റി ആർത്തു ചിരിച്ചു..കിടന്നു പുളഞ്ഞു. എന്റെ കൈ പിടിച്ചു മാറ്റാൻ പാടുപെട്ടു.
“ഹ ഹ ഹ
……കിച്ചൂട്ടാ…… വിടാടാ.. കിച്ചൂ
..കിച്ചൂ..പ്ലീസ്…….മാമി…”
“ഇനി നീ ഇങ്ങനെ ചെയ്യോ” ഭീഷണിയോടെ ഞാൻ ഇക്കിളിയാക്കൽ നിർത്തി ചോദിച്ചപ്പോൾ അവൾ കുറുമ്പുള്ള മുഖവുമായി എന്റെ കൈക്ക് പിടിച്ചു പറഞ്ഞു
“ചെയ്യും ”
“ആഹ്ഹ ”
ഞാൻ കൈകൾ വീണ്ടും അവളെ ഇരു വശത്തെക്കും കൊണ്ടുപോയപ്പോൾ അവൾ വീണ്ടും കുതറി
“മാ….മി…”
വാതിലടച്ചു മാമി വന്നു കാണുന്നത് ഞങ്ങളുടെ കോപ്രായങ്ങൾ ആണ്.. ദേവുവിന്റെ വിളിക്കേട്ട് മാമി എന്റെ ചെവിക്കു പിടിച്ചു
“വിടാടാ എന്റെ കൊച്ചിനെ.. ” മാമി പറഞ്ഞത് കൊണ്ട് ഞാൻ പിൻവാങ്ങി. ദേവു വേഗം എഴുന്നേറ്റു മാമിയോട് ചേർന്നു നിന്നു.
“മാമി ഇവളെന്റെ ചന്തിയടിച്ചു പൊളിച്ചു”. ഞാൻ ചതിയുഴിഞ്ഞു പറഞ്ഞപ്പോൾ ദേവു മാമിയുടെ തോളിൽ താടികുത്തി ചുറ്റിപിടിച്ചുകൊണ്ട് എന്നെ നോക്കി കൊഞ്ഞനം കുത്തി.ഞാൻ ദേഷ്യത്തോടെ ചുണ്ടുകളനക്കി പോടീയെന്നു വിളിച്ചു.
“കേട്ടോ മാമി ഇവന് ഒരു ബഹുമാനവുമില്ല എന്തൊക്കെയാ ന്നെ വിളിക്കലെന്ന് അറിയോ “എന്റെ വിളിക്കേട്ട് ദേവു പറഞ്ഞപ്പോ ഞാൻ മിഴിച്ചു അവളെ നോക്കി. അവൾ കുസൃതിയോടെ മാമി കാണാതെ ചുണ്ടുകൾ കൂർപ്പിച്ചു എനിക്ക് ഒരുമ്മ തന്നു.ഞാൻ അത് ഇഷ്ടപ്പെടാതെ വീണ്ടും വിളിച്ചു “പോടീ…” നേരത്തെ പോലെ ചുണ്ടനക്കി ആയിരുന്നില്ല ഉച്ചത്തിൽ വിളിച്ചു. അത് കേട്ടു മാമി എന്റെ കൈക്ക് ശാസനയുടെ ഒരടി തന്നു.
“ഇങ്ങനെ ആണോടാ ചേച്ചിയെ വിളിക്കുന്നെ. ഒന്നുവില്ലേലും നിന്നെക്കാൾ മൂത്തതല്ലേ?” പെട്ടന്നു ഞാൻ മുഖം വീർപ്പിച്ചു സോഫയിലേക്ക് ഇരിക്കാൻ നീങ്ങി. അതിനിടക്ക് ലെങ്കിൻസിൽ തള്ളി നിൽക്കുന്ന ദേവുവിന്റെ ചന്തിക്ക് ഞാൻ ഒരു നല്ല നുള്ളു വച്ചു കൊടുത്തു. നഖം ഇല്ലാത്തതുകൊണ്ട് രണ്ടു വിരലുകൾക്കിടയിൽ വെച്ചു ഞെരണ്ടി വിട്ടു . അവൾ എരു വലിച്ചു ചാടി നുള്ളിയ ഭാഗത്ത് അമർത്തി തടവിക്കൊണ്ട് എന്നെ ദേഷ്യത്തിൽ നോക്കി . ഞാൻ സോഫയിൽ ഒന്നുമറിയാത്തപോലെ ഇരുന്നു. മാമി അതുകണ്ടു ചിരിച്ചു.
ഞാൻ വാട്സ്ആപ്പ് തുറന്നപ്പോൾ അച്ചുവിന്റെ മെസ്സേജ് ഉണ്ട് ‘നീ ചായ കുടിച്ചോ ന്ന്’. ഞാൻ ഒരു സ്മൈലി അയച്ചു കഴിച്ചില്ലാന്ന് പറഞ്ഞാൽ ഹയ്യോ.ഭൂകമ്പം നടക്കും.
അവളെ ഓൺലൈനിൽ കാണുന്നില്ല ഞാൻ അവളുടെ ഡിപി എടുത്ത് നോക്കി ഞാനും ദേവുവും അച്ചുവും കൂടി ഉള്ളതാണ്. സുന്ദരമായി ചിരിച്ചു കൊണ്ട് രണ്ടു പേരും എന്നെ ചുറ്റി പിടിച്ചിരിക്കുന്നതാണ്.എന്റെ രണ്ടു കവിളിലും അവരുടെ രണ്ടു കവിളും ചേർത്തുവെച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അതൊന്ന് സൂം ചെയ്ത് നോക്കി. അപ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത് രണ്ടു പേരും എന്നെ ചുറ്റി പിടിച്ചിട്ടുട്ടെങ്കിലും ഞാൻ കൂട്ടി പിടിച്ചത് അച്ചുവിനെ മാത്രം ആണ് എന്റെ വലത്തെ കൈ അച്ചുവിനെ ഇടുപ്പിൽ ചുറ്റി എന്നോട് ചേർത്തു പിടിച്ചിട്ടുണ്ട്. എന്തുകോണ്ട് ഞാൻ ദേവുവിനെ ചേർത്തു പിടിച്ചില്ല?. എന്റെ മനസ്സില് എന്തോ ഒരു വിങ്ങൽ പോലെ ഞാൻ അവളെ അവോയ്ഡ് ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ. എപ്പോഴും ദേവു എന്റെ കാര്യങ്ങളെ കുറിച്ച് ചോദിക്കലുണ്ടെങ്കിലും ഞാൻ തിരിച്ചു അവളുടെ കാര്യങ്ങളൊന്നും ചോദിക്കലില്ലല്ലോ?. എനിക്കെന്തെങ്കിലും വിഷമം ഉണ്ടോന്ന് ഇടക്ക് ചോദിക്കുന്ന അവളോട് ഞാൻ ഒരിക്കൽ പോലും അത് തിരിച്ചു ചോദിച്ചിട്ടില്ല. അച്ചു ഇവളോട്
