ഞാനും എന്‍റെ ചേച്ചിമാരും 1അടിപൊളി 

രണ്ടാം നിലയിലേക്ക് ഞങ്ങൾ ഓടിയാണ് കേറിയത്… കിതപ്പിലും നീറുന്ന വേദനയിലും. കാഷ്വാലിറ്റിയുടെ മുന്നിൽ എത്തിയപ്പോൾ റോഷന്റെ ഫ്രണ്ട്‌ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു…. അവന്റെ മുഖം കണ്ടതും ഞാൻ വല്ലാതെയായി…
“റോഷാ കുറച്ചു കൂടെ കഴിഞ്ഞിരുന്നെങ്കിൽ… ആൾ അങ്ങു പോയേനെ. ഷാൾ കൊണ്ട് കഴുത്തിൽ അല്ലായിരുന്നോ കുരുക്കിട്ടത് ” റോഷന്റെ ഫ്രണ്ട്‌ എന്നെയും അവനെയും നോക്കി പറഞ്ഞതും. റോഷന് അത്ഭുതത്തോടെ എന്നെ നോക്കി.
എന്റെ ഫോൺ റിങ് ചെയ്തപ്പോൾ ഞാൻ അത് എടുത്തു അച്ചുവായിരുന്നു.. ചെവിയിലേക്ക് വെച്ചപ്പോൾ ഞാൻ വിചാരിച്ച വാക്ക് തന്നെ അച്ചു പറഞ്ഞു..
“അവൾ വന്നു…”എനിക്ക് ചിരി വന്നു പിന്നെ ദേവുവിനോട് കുറച്ചു ദേഷ്യവും.ഞാൻ ഫോൺ കട്ട്‌ ചെയ്തു. റോഷനെ നോക്കി ചിരിച്ചു.
“അവനെ നമുക്ക് ഒന്ന് കാണണ്ടെ റോഷാ”ഞാൻ ചോദിച്ചു.
“ഇനി കാണാൻ ഒന്നും ഉണ്ടാവില്ല.. എങ്കിലും ഒന്ന് കാണാം ”
റോഷന് അമർത്തി ഒന്ന് ചിരിച്ചു.അവനെയും കൂട്ടി ഞാൻ റൂമിലേക്ക് നടന്നു.. കർട്ടൻ മറച്ച ഒരു ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്നുണ്ടായിരുന്നു ബിബിൻ ഫുൾ പരിക്ക് കൈ ഓടിഞ്ഞിട്ടുണ്ട്. മുഖമൊക്കെ ചുവന്നു വീർത്തു കിടക്കുന്നു കഴുത്തിൽ ചുവന്ന പാടുകൾ.. റോഷന് താടിക്ക് കൈ വെച്ചു അവനെ നോക്കി.എനിക്ക് അവനെ കണ്ട് ദേഷ്യത്തിന് പകരം സങ്കടം ആണ് വന്നത്… അവൻ വേദന കൊണ്ട് അവിടെ കിടന്നു ഞെരങ്ങുന്നുണ്ട്. ഞങ്ങളെ കണ്ടതും അവന്റെ കണ്ണിൽ ഭയം നിറഞ്ഞു … സൈഡിൽ ഇരുന്നുകൊണ്ട് ഞാൻ അവനോട് പറഞ്ഞു..
“ഏയ്യ് നീ പേടിക്കേണ്ട നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല…” അവൻ എന്നാലും പേടിയോടെ ബാക്കോട്ട് നീങ്ങാൻ നോക്കിയതും റോഷന് അവന്റെ നേരെ കൈ വീശി.അപ്പൊ അവൻ അവിടെ നിന്നു…
“എന്താ റോഷ ഇത്…” ഞാൻ റോഷനെ ശാശിച്ചു പിന്നെ ബിബിൻ നേരെ തിരിഞ്ഞു..
“എന്റെ ബിബിനെ ദേവുവിന് പുറകെ നീയാണ് പോയത് എന്നറിഞ്ഞപ്പോൾ ഞാൻ എന്തോരം പേടിച്ചു എന്നറിയോ?.അപ്പൊ നീ വിചാരിക്കും ദേവുവിനെ

ആലോചിച്ചല്ലേ ഇത്ര പേടിച്ചതെന്ന്..?
എന്റെ ബിബിനെ നിനക്ക് അവളെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ലെന്ന് എനിക്ക് ഉറപ്പാണ്. പണ്ട് കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരിയോട് മോശമായി പെരുമാറിയ സാറിനെ കോളേജിലെ കിണറ്റിലിടാൻ നോക്കിയ മുതലാണ് അത്.. അതുകൊണ്ട് എനിക്ക് നിന്നെ ഓർത്തു മാത്രമായിരുന്നു വിഷമം. ഇപ്പൊ ഇത്രയൊക്കെയല്ലേ പറ്റിയുള്ളൂ.ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ് ട്ടോ.. ഇനി അവൾക്ക് എന്തേലും വിഷമം വന്നാൽ ഞാൻ ഒന്ന് കൂടെ നിന്നെ കാണാം അപ്പോഴേക്കും ഉള്ള പ്രശ്നം ഒക്കെ മാറ്റിയിട്ടു കിടക്കാൻ ഒരു പെട്ടിയും സങ്കടിപ്പിച്ചു നിൽക്കേണ്ടി.റോഷനെയും കൂട്ടി ഞാൻ അങ്ങു വരുന്നുണ്ട്…” ഞാൻ അതും പറഞ്ഞു അവിടെ നിന്ന് എഴുന്നേറ്റു.
“പിന്നെ നിനക്കെന്തേലും പ്രേശ്നമുണ്ടെൽ പറയ്… എനിക്ക് പറ്റുന്നതാണേൽ സഹായിക്കാം ” ഞാൻ ബിബിനോട് ഒന്നുടെ ചോദിച്ചു.
“നീയെന്ത കിച്ചൂ ഈ പറയുന്നെ അവന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാവും, കഴുത്തിലല്ലേ ഷാൾ കൊണ്ട് കുറുക്കിട്ടത് ” റോഷന് എന്നെ തിരുത്തി.ഞാൻ തല ചൊറിഞ്ഞു…അവനല്ലേ ഞാൻ സഹായിക്കാൻ പോകുന്നത്.വെറുതെ ഡയലോഗ് അടിക്കാനും ഈ തെണ്ടി സമ്മതിക്കില്ലേ…
“അപ്പൊ ശെരി ബിബിനെ ഇനി കാണാൻ ഇടവരാതിരിക്കട്ടെ ” ഞാൻ റോഷനെയും കൂട്ടി ഇറങ്ങി…
“എടാ തെണ്ടി നീ പിന്നെ ഇത്രയും പേടിച്ചതെന്തിനാ” റോഷന് തിരിച്ചു പോരുമ്പോൾ എന്നോട് ചോദിച്ചു.
“ഒന്ന് പോടാ.. ഞാൻ ശെരിക്കും പേടിച്ചതാ.. അവന്റെ മുന്നിൽ രണ്ടു ഡയലോഗ് അടിച്ചു എന്നല്ലേ ഉള്ളു…
ഒന്നാമത് ആ സ്വപനവും…”ഞാൻ ഉള്ളതങ്ങു പറഞ്ഞു..
“എടാ അച്ചുചേച്ചി… ഇപ്പോഴും ഒടക്കിലാണല്ലോ.. നാളെ ചേച്ചി പോവുവോ ” അവൻ ആ ചോദ്യം എടുത്തിട്ടതും എനിക്ക് വയ്യാതെയായി… അവൾ എന്നെ മര്യാദക്ക് നോക്കിയിത് പോലുമില്ല.. ആ ഫോൺ വന്നപ്പോൾ ഞാൻ ഒരുപാടു സന്തോഷിച്ചിരുന്നു.. പക്ഷെ അവളുടെ ഈ മാറ്റം എനിക്ക് സഹിക്കുന്നില്ല.
ഫ്ലാറ്റിൽ എന്നെ ഇറക്കി എന്റെ വണ്ടി കൊണ്ട് തന്നെ റോഷന് വീട്ടിലേക്ക് പോയി.
ഞാൻ ഡോർ മുട്ടാൻ മടിച്ചു എങ്ങനെ അച്ചുവിനെ ഫേസ് ചെയ്യും… കുറച്ചു നേരം നിന്നാണ് ഞാൻ വാതിൽ മുട്ടിയത്…വാതിൽ തുറന്നു അച്ചുവായിരുന്നു.. എന്റെ മുഖത്തു പോലും നോക്കാതെ അവൾ കിച്ച്നിലേക്ക് പോയി.. ഞാൻ ആകെ അവശനായി.. എന്റെ നെഞ്ച് ഉരുകിയോലിക്കുന്ന പോലെ. ഡോർ അടച്ചു ഞാൻ

Leave a Reply

Your email address will not be published. Required fields are marked *