ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

കുറച്ചു നേരം ഉറങ്ങിയ ദേവു വീണ്ടും എഴുന്നേറ്റു…. തീരെ വയ്യാതായപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി…
അച്ചു വർക്ക്‌ ചെയ്യുന്നതായതുകൊണ്ട് തന്നെ അവൾ ഓടി നടന്നു എല്ലാം ചെയ്തു…. ആന്റിജൻ ടെസ്റ്റ്‌ വരെ ചെയ്തു… ഞാൻ ദേവുവിന്റെ അടുത്ത് തന്നെയിടുന്നു…. ട്രിപ്പ്‌ഇടാൻ മറ്റൊരു നേഴ്സ് വന്നപ്പോ ദേവുവിന്റ പേടി കണ്ടു അവർ ചിരിച്ചു…ദേവു എന്റെ കൈ ഒരു കൈകൊണ്ട് കൂട്ടിപ്പിടിച്ചു കണ്ണടച്ചു… സൂചി പതിയെ കേറിയപ്പോ അവളുടെ കാൽ പൊന്തുന്നതു കണ്ട്. ഞാൻ അന്തം വിട്ടു ആ നഴ്സിനെ അവൾ ഇപ്പൊ ചവിട്ടുമെന്ന് തോന്നിപ്പോയി..അച്ചു കേറി വന്നു… അവൾ കാൽ പൊക്കി നിൽക്കുന്നത് കണ്ടു പൊട്ടിച്ചിരിച്ചു…
“നീ ഞാൻ കിടക്കുമ്പോൾ എന്നെ മഞ്ഞതവളെ എന്നെ വിളിച്ചു കളിയാക്കും ല്ലെ” അച്ചു വാടി കിടക്കുന്ന ദേവുവിനെ നോക്കി പറഞ്ഞുതും.ദേവു സങ്കടത്തോടെ ചുണ്ട് പിളർത്തി എന്നെ നോക്കി..
” നീ പോടീ മഞ്ഞതവളെ….എന്റെ ദേവുവിനെ കളിയാക്കിയാൽ ഉണ്ടല്ലോ, ഞാൻ എബിൻ ഡോക്ടറെ വിളിക്കും പറഞ്ഞേക്കാം ” ഞാൻ അച്ചുവിനോട് തമാശക്ക് ചാടി… അച്ചു എബിൻ എന്ന് കേട്ടപ്പോൾ മുഖം വീർപ്പിച്ചു… ദേവു അത് കേട്ട് ആ അവസ്ഥയിലും ഒന്ന് കുണുങ്ങി…
എബിന് പണി കൊടുത്തിരുന്നു എന്ന് ഞാനും ദേവുവും കൂടിയാണ് അവളോട് പറഞ്ഞത്… അച്ചു ആദ്യം വിശ്വസിച്ചില്ലെങ്കിലും റിയയോട് ചോദിച്ചപ്പോൾ എല്ലാം ക്ലിയർ ആയി..
ദേവുവിന് കുറച്ചു ജീവൻ വന്നപ്പോൾ ഹോസ്പിറ്റൽ വിട്ടു ഫ്ലാറ്റിലേക്ക് പോയി.. അച്ചുവിന് ഇന്ന് നൈറ്റ്‌ ഷിഫ്റ്റിന് കേറേണ്ടതുകൊണ്ട്. അവൾ ഉച്ചക്ക് കിടന്നുറങ്ങി….. ഞാൻ ദേവുവിന് കഞ്ഞിയൊക്കെ കൊടുത്തു അവളുടെ കൂടെ തന്നെയിരുന്നു…കുഞ്ഞു കുട്ടികൾ ഉറങ്ങുന്ന പോലുള്ള നിഷ്കളങ്കമായ ഉറക്കം…. ഞാനും അവളുടെ കൂടെ കിടന്നു ഉറങ്ങി പോയി…
വൈകുന്നേരം അച്ചു ഒറ്റക്ക് പോയി.ദേവുവിന് രാത്രിയുള്ള കഞ്ഞിയും ഉണ്ടാക്കി അവൾക്കൊരുമ്മയും കൊടുത്തു.. മര്യാദക്ക് അടങ്ങി ഇരുന്നോളണം എന്ന് ഭീഷണിയും പറഞ്ഞ് അവൾ ഇറങ്ങി .
ദേവു വീണ്ടും ഉറക്കം പിടിച്ചു…രാത്രി അവളുടെ വിളി കേട്ടാണ് അവൾക്കുള്ള കഞ്ഞിയുമായി ഞാൻ റൂമിലേക്ക് കേറിയത്…

“എന്താ ദേവൂട്ടീ.. എന്തു പറ്റി ”
“എടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ “ദേവുവിന്റെ അടർന്ന ശബ്‌ദം നേരത്തേക്കാളും അവൾ ഉഷാറായിട്ടുണ്ട്…
“നീ പറയുന്നത് ഞാൻ എന്നെങ്കിലും അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ..”ഞാൻ അവളുടെ അടുത്ത് ചേർന്നിരിന്നു…
“അത് ശെരിയാണ്.പക്ഷെ ഇതിനുത്തരം താ…” അവൾ കൊഞ്ചി…. മറഞ്ഞ് പോയ നുണക്കുഴി തെളിഞ്ഞു…
“ഓക്കേ നീ ചോദിക്ക് ” ഞാൻ ഒന്നുമാലോചിക്കാതെ പറഞ്ഞു..
“അത്… ”     അവൾ ഒന്ന് ചിന്തയിലാണ്ടു
” ഞാനും, നീയും, അച്ചുവും, നമ്മുടെ പഴയവീട്, കാവ്, കുളം, പാടം ” പിന്നെ ഒന്ന് നിർത്തി.. ഞാൻ സ്വപ്നത്തിലേക്ക് തിരിച്ചു പോയി ദേവുവിന്റെ കരച്ചിൽ…കൂമൻകാവ്.പിന്നെ ആ വീട്ടിൽ അച്ഛനും അമ്മയും വെള്ള പുതച്ച ശരീരം…
“കിച്ചൂ ” ദേവു എന്നെ ഉണർത്തി എന്റെ മുഖത്തെ മാറ്റം കണ്ടുവെന്ന് തോന്നുന്നു…
“നീ ഒക്കെ അല്ലെങ്കിൽ വേണ്ട… ഞാൻ പറഞ്ഞുവെന്നെ ഉള്ളു ” നിരാശയോടെ ദേവു പറഞ്ഞു…. എനിക്കറിയില്ല ആ വീട്ടിൽ ഇനി എങ്ങനെ കേറുമെന്ന്.. ആ സ്വപനം കാണുന്നത് എന്തിനാണ്…അതെപ്പഴും എന്നെ വരിഞ്ഞു മുറുകുന്നത്. ദേവുവിനോട് നിഷേധിക്കാൻ തോന്നിയില്ല.. ഉള്ളിലെ പേടി ഞാൻ മാറ്റി വെച്ചു.. ഒന്ന് ചിരിച്ചു…
“പോവാം….”

“ഹേ ശെരിക്കും..” ദേവു സന്തോഷത്തോടെയും കുറച്ചു സംശയത്തോടെയും എന്നെ നോക്കി…..
“പെട്ടന്നു പറ്റില്ല എന്നാലും പോവാം ”
“എന്റെ കിച്ചൂസേ..ഉമ്മ ” അവൾ ഒരു ഫ്ലയിങ് കിസ്സ് തന്നു എഴുന്നേൽക്കാൻ മര്യാദക്ക് കഴിയുന്നില്ല അതാണ് അങ്ങനെ തന്നത് അല്ലെങ്കിൽ അവൾ ഉമ്മകൾ കൊണ്ട് മൂടിയേനെ.. അവൾ ഏറ്റവും ആഗ്രഹിച്ചതാണ് ഈ കാര്യം. എന്നെ ഓർത്തിട്ടാണ് അത് മൂടി വെച്ചത് അത് അച്ചുവിനും അറിയാം….
“ഇനി നീ ഈ കഞ്ഞി കുടിച്ചേ ആ ക്ഷീണം ഒക്കെ അങ്ങു മാറട്ടെ എന്നിട്ട് സുന്ദരിയാവണ്ടെ ” ഞാൻ സ്പൂൺ കൊണ്ടുകഞ്ഞി കോരി അവളുടെ ചുണ്ടിനെടുത്തു വെച്ചു കൊടുത്തു.. അവൾ ചിണുങ്ങി..
“എനിക്ക് വേണ്ട കഞ്ഞി…”
” ദേ ദേവു നല്ല അടി കിട്ടും കേട്ടോ മര്യാദക്ക് കുടിച്ചേ ” ഞാൻ ശാസനയോടെ അവളോട് പറഞ്ഞപ്പോ ആ കണ്ണിൽ നല്ല തിളക്കം.. എന്നാലും ആ ചുണ്ട് പിളർത്തി…അഭിനയിക്കാണ് കള്ളി കഞ്ഞി കുടിക്കാൻ മടിച്ചിട്ട്…
“കിച്ചൂ……നമ്മക്ക് നല്ല മൊരിഞ്ഞ പൊറോട്ടയും കുരുമുളക് ഇട്ടു വരട്ടിയെടുത്ത ബീഫും ഓർഡർ ചെയ്താലോ ” തെണ്ടി ദേവു എന്നെ കൊതിപ്പിക്കാൻ നോക്കുകയാണ്… ഞാൻ ഒരു നിമിഷം അതിൽ പതറി… പിന്നെ കണ്ട്രോൾ ചെയ്തു അവളെ കണ്ണുരുട്ടി നോക്കി…
“ഞാൻ അച്ചുവിനെ വിളിക്കണോ….”
“അയ്യോ വേണ്ട…” ദേവു പേടിച്ചു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *