“നീ എന്തിനാടാ അവളെ അങ്ങനെ വിളിച്ചത് ” ദേവു ദേഷ്യത്തിലാണ് ചോദിച്ചതെങ്കിലും. ചോദിക്കുന്നതിന്റെ ഇടക്ക് അവൾ കണ്ണുറുക്കി കാണിച്ചു. അതോടെ അവൾ അച്ചുവിന്റെ കൂടെ നിനൽക്കുന്നതുപോലെ അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലായത്.അതുകൊണ്ട് ഞാനും കുറച്ചു അഭിനയിച്ചു.ദേവു എന്റെ ചെവിക്ക് നുള്ളാതെ വെറുതെ വിരലുകൾ വെച്ചപ്പോൾ ഞാൻ ആർത്ത് കരഞ്ഞു.എന്റെ അഭിനയം കണ്ട് ദേവുവിന്റെ മുഖത്ത് ഒരു ഒരു കള്ളച്ചിരി അച്ചു കാണാതെ വിരിഞ്ഞു.
“നീ ഇനി അവളെ മഞ്ഞത്തവളെന്ന് വിളിക്കോടാ…..” ചെവിയിൽ അമർത്തിനുള്ളുന്ന പോലെ കാട്ടി പല്ലുകടിച്ചുകൊണ്ട് ദേവു ചോദിച്ചപ്പോൾ ഞാൻ അച്ചുവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി ഇത്രനേരം സന്തോഷിച്ച അവളുടെ മുഖത്ത് ഞാൻ വേദന സഹിക്കുന്നതിലുള്ള ഒരു വിഷമം പടർന്നു.
“ഇല്ല ദേവു ഞാൻ ഇനി ഒരിക്കലും വിളിക്കില്ല ” ഞാൻ ചിണുങ്ങി.
“മതി ദേവു…..” എന്നെ വേദനിപ്പിക്കുന്നത് കൂടിയപ്പോ അച്ചു തടഞ്ഞു.
“ഹാ നീ പറഞ്ഞോണ്ട് അല്ലെങ്കിൽ ഇവനെ ഉണ്ടല്ലോ…….,അവനിത്തിരി കളി കൂടുന്നുണ്ട് ”
“എന്നാൽ എനിക്കും ഒരു കാര്യം പറയാനുണ്ട് ” അച്ചുവിനെ കളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ ഇന്നലെ നടന്ന കാര്യത്തിന് തുടക്കമിട്ടു.
“എന്ത് കാര്യം ” ദേവു വേഗം തന്നെ എന്നോട് ചോദിച്ചു.
“അത് ” ഞാൻ അച്ചുവിന്റെ മുഖത്ത് കനപ്പിച്ചു നോക്കിയതും. അച്ചു കണ്ണുരുട്ടി പറയല്ലേ എന്ന് കാണിച്ചു തലയാട്ടി .
“അതില്ലേ ദേവു ഈ അച്ചുവില്ലേ…”ഞാൻ വാ തുറന്നതും അച്ചു ഇടപെട്ടു.
“അമ്മി………….” അവൾ ഈണത്തിൽ പറഞ്ഞതും ഞാനും ദേവൂവും ഇതെന്താന്നുള്ള രീതിയിൽ അവളുടെ മുഖത്ത് നോക്കി.
“എന്തൊക്കെയാ നിങ്ങൾ പറയുന്നേ “ഞങ്ങളുടെ പരസ്പര ബന്ധമില്ലാത്ത കളി കണ്ടു ദേവു ചോദിച്ചു.അച്ചു അവളുടെ എടത്തെ കൈകൊണ്ട് അവളുടെ എടതു മുല. ദേവു കാണാതെ തടവിയതും അവളുടെ’ അമ്മി ‘ വിളിയുടെ അർത്ഥം എനിക്ക് മനസ്സിലായി. അവളുടെ അമ്മിഞ്ഞക്ക് പിടിച്ചത് പറയും എന്നുള്ള ഭീഷണിയാണത് . എന്റെ തൊണ്ട വരണ്ടു.
“നീ പറയടാ…..” ദേവു എന്റെ നേർക്ക് നോക്കി പറഞ്ഞപ്പോ. ഞാൻ കുടുങ്ങി. അതിനിടക്ക് അച്ചു ഒന്ന് കൂടെ ഈണത്തിൽ എങ്ങോട്ടോ നോക്കി പറഞ്ഞു.
“അമ്മീ…..”
“ഇവളെന്തൊക്കെയാ ഈ പറയുന്നത് അമ്മിയോ, നിങ്ങൾക്കൊക്കെ എന്താ വട്ടായോ…?” ദേവുവിന്റെ ചോദ്യമെത്തിയതും ഞാൻ പെട്ടന്ന് കേറി പറഞ്ഞു.
“എടീ അതൊന്നുമില്ല ഇവൾക്ക് അമ്മിയിലരച്ച ചമ്മന്തി വേണമെന്ന്. അത് കൊടുക്കാത്തതിന്റെ ദേഷ്യ “ഞാൻ പറഞ്ഞതും ദേവു എന്നെ കൂർപ്പിച്ചു നോക്കി. ഭാഗ്യം ആവൾ വിശ്വസിച്ചെന്ന് തോന്നുന്നു.
“അതേ ഇങ്ങനെ കിടക്കാതെഎനിക്ക് ബാത്‌റൂമിൽ പോണം ” അച്ചുവിന്റെ സാധാ സ്വഭാവം വന്നപ്പോൾ ഞാനും ദേവൂവും ബെഡിൽനിന്ന് എഴുന്നേറ്റു.
“അപ്പൊ ദേവു ഇനി ഒക്കെ നിന്റെ കയ്യിലാണ് എനിക്കൊന്ന് സമാധാനമായി ഇത്തിരി നേരമെങ്കിലും ഇരിക്കണം ” ഇനി മുതൽ അച്ചുവിന്റെ പണികളെല്ലാം ദേവു നോക്കിക്കൊള്ളുമല്ലോന്ന് ആലോചിച്ച് ഞാൻ പറഞ്ഞു.
“അതേ മോനെ അവളുടെ ഒരു കാര്യവും ഞാൻ നോക്കില്ല, വീട്ടുപണി മൊത്തം ഞാൻ നോക്കിക്കൊള്ളാം അത് ഞാൻ നിനക്ക് തരുന്നില്ല. നീ തന്നെ ഇവളുടെ കാര്യം നോക്കണം ” ഊരയിൽ രണ്ടു കയ്യും കുത്തി ദേവു അത് പറഞ്ഞപ്പോ അച്ചു ബാക്കിൽ നിന്ന് ചിരിച്ചു. “അതെന്ത് പണിയ ദേവു ” ഇനിയും പണിയെന്നു കേട്ടപ്പോൾ ഞാൻ ചിണുങ്ങി. ദേവു എന്റെ അടുത്ത് വന്നു എന്റെ കവിളിൽ പിടിച്ചു.
“എന്റെ പോന്നു കിച്ചുവല്ലേ. നീ ഇവളുടെ കാര്യം മാത്രം നോക്കിയാൽ മതി.ഞാനും സഹായിക്കാം. എനിക്ക് കുറേ വർക്കും ചെയ്യാനുണ്ട് അതുകൊണ്ടാ ” അവളുടെ അപേക്ഷ എനിക്ക് തള്ളണവില്ലായിരുന്നു ഞാൻ തലകുലുക്കി സമ്മതിച്ചു.
“നല്ല കുട്ടി …. അപ്പൊ നീ അവളെ ബാത്‌റൂമിലേക്ക് കൊണ്ടുപോയിക്കോ ഞാൻ എന്തെങ്കിലും കഴിക്കാനുണ്ടാക്കാം “അവൾ എനിക്കൊരുമ്മയും തന്ന് പുറത്തേക്ക് പോയപ്പോ ഞാൻ തിരിഞ്ഞു അച്ചുവിനെ നോക്കി. എന്താടാന്നുള്ള ഭാവം പെണ്ണിന്. എന്തായിരുന്നു അവളുടെ അഭിനയം.
“എന്താടാ നോക്കുന്നത് മര്യാദക്ക് വന്നു എടുത്തോ ഇല്ലെങ്കിൽ അറിയാലോ ”
“അമ്മിഞ്ഞക്ക് പിടിച്ചത് പറയും എന്നല്ലേ “ഞാൻ പെട്ടന്ന് കേറി പറഞ്ഞു.
“ഹി ഹി അതുതന്നെ ” അവൾ അളിഞ്ഞ ഒരു ചിരി ചിരിച്ചു. വാ പോകാം. അവളെ വാരിയെടുത്ത് ഞാൻ ബാത്‌റൂമിലേക്ക് കൊണ്ടുപോയി.
