“ഇവളുടെ കാര്യം നോക്കാനാ പറഞ്ഞത് അല്ലാതെ അവളുടെ കൂടെ കിടക്കാനല്ല…..ഇങ്ങനെയാണെങ്കിൽ ഞാനും കിടക്കും ” ദേവു അതും പറഞ്ഞു അച്ചുവിന്റെ മറ്റേ സൈഡിലേക്ക് ഓടിക്കേറി കിടന്നു.
“എടി പട്ടി എന്റെ കാലു ” അവളുടെ വരവ് കണ്ട് പേടിച്ചു അച്ചു കാറി.
“പോടീ കാലൊടിഞ്ഞ മഞ്ഞ തവളെ” അച്ചുവിന്റെ വയറിലൂടെ ദേവു കൈ ചുറ്റി പിടിച്ചുകൊണ്ടു പറഞ്ഞപ്പോൾ. അച്ചു അവളെ കണ്ണുരുട്ടി നോക്കി.
“ഓഹോ അപ്പൊ ഞാൻ വിളിച്ചാൽ കുറ്റം അവൾ വിളിച്ചാൽ ഒന്നുമില്ല ല്ലേ ” ഞാൻ തലപൊക്കി രണ്ടുപേരെയും നോക്കിയപ്പോൾ അവർ അത് ചിരിച്ചു തള്ളി…..
ദേവു വന്നതോടുകൂടി എന്റെ പണികളെല്ലാം കുറഞ്ഞു. അച്ചുവിന് വേണ്ട കാര്യങ്ങളൊക്കെ ദേവു എന്നെക്കൊണ്ട് തന്നെ ചെയ്യിച്ചു. എന്ത് ചെയ്യുമ്പോഴും അച്ചുവിന്റെ ഉണ്ടക്കണ്ണ് മിഴിച്ചുള്ള നോട്ടം അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. റൂമിൽ കിടത്തി പുറത്തേക്ക് ഞാൻ പോരുമെങ്കിലും ഇടക്കിടക്കി അവളെ കാണാൻ തോന്നും.അതെന്താണെന്ന് എനിക്കും അറിയില്ല.അവളുടെ റൂമിന് മുന്നിലൂടെ നടന്ന് ഞാൻ ഒളികണ്ണിട്ട് അകത്തേക്ക് നോക്കുമ്പോൾ ചിലപ്പോൾ അവൾ ഉറങ്ങുകയായിരിക്കും. ചിലപ്പോൾ ഫോണിലേക്ക് തള്ളിയിട്ട കണ്ണുകൾ ഉയർത്തി എന്നെ കണ്ടുപിടിക്കും. ആ സമയം അവളുടെ മുഖത്ത് വശ്യമായ ആ ചിരി വിരിയും . പിടിക്കപ്പെട്ടവനെ പോലെ ഞാൻ നിന്നുരുകും.പക്ഷെ അച്ചുവിനെ ചേച്ചിയുടെ സ്ഥാനതല്ലാതെ കണ്ടില്ലെന്നതാണ് സത്യം. ദേവു എപ്പോഴും ആക്റ്റീവ് ആയിരുന്നു തമാശ പറയലും കളിയാക്കലുമായി ദിവസങ്ങൾ കഴിഞ്ഞു പോയി.
അന്ന് അച്ചുവിനെയും കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി. രണ്ടാഴ്ച കഴിഞ്ഞിരുന്നു.കൈ ഏകദേശം ശരിയായി വന്നിരുന്നുവെങ്കിലും കാലിന് കുറച്ചു കൂടെ സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞു.റിയേച്ചിയുടെ കണ്ണുകൾ വട്ടമിട്ടു എന്നിലേക്ക് വന്നുവെങ്കിലും അവയെ ഞാൻ പരമാവധി അവഗണിച്ചു. ദേവു അവളുടെ വർക്കിന്റെ കാര്യത്തിൽ രാവിലെ മുതലേ ബിസി ആയിരുന്നു.നിർത്താതെയുള്ള വിളികളിൽ അവൾ മുഴുകിയപ്പോൾ ഞാൻ ബില്ല് പേ ചെയ്യാൻ താഴെക്കിറങ്ങി. അച്ചു കൂടെ വർക്കുചെയ്യുന്ന സഹപ്രവർത്തകരുമായി കത്തി വെക്കുകയായിരുന്നു. തിരിച്ചു വന്നപ്പോഴും ദേവു പുറത്തേക്കിറങ്ങി ഫോണിലാണ് എന്താടീ എത്ര പറയാനെന്ന് ചോദിച്ചപ്പോ. ഒരഞ്ചു മിനിട്ടെന്ന് കൈകൊണ്ടു കാട്ടി. അച്ചുവിന്റെ അടുത്തേക്കെത്തിയപ്പോ ഒരു സുമുഖനായ ചെറുപ്പക്കാരനുമുണ്ടായിരുന്നു. ഇടതുകയ്യിലെ സ്തെതസ്കോപ്പ് കണ്ടപ്പോ ഡോക്ടറാണെന്ന് മനസ്സിലായി പക്ഷെ അവന്റെ സംസാരം എനിക്കതികം ഇഷ്ടപ്പെട്ടില്ല. ചാരി ബെഡിലിരിക്കുന്ന അച്ചുവിന്റെ തൊട്ടടുത്തതായി സ്ട്ടൂളിലാണ് അവന് ഇരിക്കുന്നത്. അച്ചുവിന്റെ കെട്ടുള്ള വലതു കൈ അവന് ഇടക്ക് തഴുകുന്നുമുണ്ട്.
അവർ രണ്ടു പേരും നല്ല സന്തോഷത്തിലാണ് സംസാരിക്കുന്നതൊക്കെ പക്ഷെ ഞാൻ റൂമിലേക്ക് കയറിയിട്ടും അവർ അത് കണ്ടിട്ടും എന്നെ ഒരു മൈൻഡ് പോലും വച്ചില്ല. അതെനിക്ക് കുറച്ചു ദേഷ്യമുണ്ടാക്കിയെങ്കിലും ഞാൻ വിട്ടുകളഞ്ഞു. അടുത്ത നീക്കമാണ് എന്നെ ഞെട്ടിച്ചത് കെട്ടുള്ള കാലു അച്ചു അവന് മുന്നിൽ തുറന്നു കാട്ടി അവന്റെ നോട്ടവും ഭാവവും കണ്ട് എനിക്ക് കലി കയറി. അച്ചുവിന്റെ അവനോടുള്ള പെരുമാറ്റം കണ്ട് എന്റെ ദേഷ്യം ഇരട്ടിച്ചു. കൃത്യസമയം ദേവു കേറിവന്നതുകൊണ്ട് എന്റെ ദേഷ്യം ഞാൻ കടിച്ചു പിടിച്ചു നിർത്തി. അച്ചുവിനോടെനിക്ക് അന്ന് വല്ലാത്ത ദേഷ്യം തോന്നി.ആ ഡോക്ടറെയാണേൽ കൊല്ലാനുള്ള ദേഷ്യവും. തിരിച്ചു വരുമ്പോൾ കാറിൽ ഞാൻ നിശബ്ദമായിരുന്നു.
“എന്താ കിച്ചു നീ മിണ്ടാതിരിക്കുന്നത് ” എന്റെ നിശബ്ദത കണ്ട് കാറോടിക്കുന്ന ദേവു ചോദിച്ചു.അത് കേട്ട് മുന്നിലിരുന്ന അച്ചു എന്നെ ഒന്ന് തിരിഞ്ഞു നോക്കി അവളുടെ നോട്ടം കണ്ടതും ഞാൻ തല വെട്ടിച്ചു.
“ഒന്നുമില്ലടീ ഒരു തലവേദന ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“അതെന്താ പെട്ടന്നൊരു തലവേദന” തിരിഞ്ഞു നോക്കിയ അച്ചു എന്നെ സംശയത്തോടെ നോക്കിയെങ്കിലും അവളുടെ ചോദ്യം ഞാൻ പാടേ അവഗണിച്ചു. സീറ്റിലേക്ക് ചാരിയിരുന്നു കണ്ണടച്ചു.
ഫ്ലാറ്റിലേക്ക് അച്ചുവിനെ എടുത്ത് പോകുമ്പോൾ അവളുടെ അവളുടെ നോട്ടങ്ങൾ എന്നെ കളിപ്പിച്ചുവെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. നേരെ ചെന്നുഞാൻ ബെഡിലേക്ക് മറിഞ്ഞു. അച്ചുവിന്റെ പ്രവർത്തി എന്നെ ഏറെ വല്ലാതാക്കി. എന്താണെന്ന് അറിയില്ലെങ്കിലും അവനോട് ചിരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഇപ്പോഴും കരളിൽ മുള്ളു തറിക്കുന്ന വേദന. രാത്രി ദേവുവന്നു കഴിക്കാൻ പറഞ്ഞുവെങ്കിലും ഞാൻ പോവാൻ കൂട്ടാക്കിയില്ല. തലവേദനയാണെന്ന് പറഞ്ഞു കിടന്നു.
രാവിലെ കണ്ണു തുറക്കുമ്പോൾ ബെഡിൽ ദേവുവുമുണ്ടായിരുന്നു. അവൾ കള്ള കണ്ണുമായി എന്നെ നോക്കി നിൽക്കുകയാണ് ഞാൻ കണ്ണു തുറന്നതും അവൾ നാക്കുകടിച്ചു.
“ഗുഡ് മോണിംഗ് ദേവു ”
“ഗുഡ് മോർണിംഗ് , നിനക്കിന്നലെ എന്താ പറ്റിയത്……..” എന്റെ തലയിലൂടെ വിരലോടിച്ചുകൊണ്ട് അവൾ ചോദിച്ചപ്പോ അവളുടെ മൂക്കിലൂടെ ഇഴഞ്ഞ മുടി ഞാൻ വിരലുകൊണ്ട് ചുഴറ്റി.
