ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“നിനക്ക് എന്നെ നോക്കാൻ പറ്റില്ല അല്ലേടാ…..” ഇരിക്കുന്നതിനിടയിൽ അവളുടെ ഉണ്ടക്കണ്ണുകൾ മിഴിച്ച് അങ്ങനെ പറഞ്ഞപ്പോ ഞാൻ തല താഴ്ത്തി.എന്താണെന്ന് അറിയില്ല ആ കണ്ണുകൾക്ക് എന്തോ ശക്തി പോലെ.
“എന്റെ അച്ചു നീ അങ്ങനെ നോക്കല്ലേ. എനിക്ക് എന്തോ പോലെ ” ഞാൻ ഉള്ള കാര്യം അങ്ങു പറഞ്ഞു.
“എന്ത് പോലെ…” അവളുടെ കുണുങ്ങിയുള്ള ചിരി.
“ഒന്ന് പോ അച്ചു….” ഞാൻ തിരിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളുടെ ചിരി പിന്നെയും കേൾക്കാമായിരുന്നു.ഞാൻ പുറത്തിറങ്ങി വാതിൽ ചാരി.
“കഴിയുമ്പോൾ വിളിക്ക് ” ഞാൻ വിളിച്ചു പറഞ്ഞു കിച്ച്നിലേക്ക് പോയി ദേവു അവിടെ എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്.
“ടാ കിച്ചു ശരിക്കും എന്താ ഉണ്ടായേ ” ഞാൻ അടുത്തത്തിയത് മനസ്സിലാക്കി ദേവു ചോദിച്ചു.
“എന്ത് “.
“എടാ അവളെങ്ങനെയാ വീണത് ”
“ഹേ അതെങ്ങനെ നിനക്ക് മനസ്സിലായി ”
“പിന്നെ അവൾ ചെറിയ കുട്ടിയാണല്ലോ സ്റ്റെപ്പിൽ നിന്നൊക്കെ വീഴാൻ, എന്താ കാര്യം നീ അതു പറ ” ദേവുവിന്റെ ചോദ്യം കേട്ടതും ഞാൻ ഒന്ന് അമ്പരന്നു. ഇവൾ മനസ്സിലുള്ളത് മുഴുവൻ വായിക്കാനറിയോ. ഇങ്ങനെയാണെങ്കിൽ ഒരു കള്ളവും ഇവളെയെടുത്ത് നിന്ന് മറച്ചുവെക്കാൻ പറ്റില്ലല്ലോ.എന്തായാലും ഉള്ളത് പറയാം.
“എടീ അവളുടെ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ എബിൻ ജോർജ്.. പുള്ളി കുറച്ചു നാളായി അവളുടെ പിറകെ… സ്റ്റൈയറ്റിൽ വെച്ച് ചെറിയൊരു വാക്കുകയറ്റം അയാൾ ഒന്ന് തള്ളി അച്ചു വീണു അത്രേ ഉള്ളു.” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
” ആഹാ കൊള്ളാലോ എന്നിട്ട് നീ ഇത്തെങ്ങനെയറിഞ്ഞു”
“അവൾ കിടന്നു കരയുന്നത് കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാ പിന്നെ റിയെച്ചിയോട് ചോദിച്ചപ്പോ ക്ലിയർ ഐഡിയ കിട്ടി. അച്ചുവിനോട് ഞാൻ ചോദിച്ച കാര്യം പറയരുതെന്നും പറഞ്ഞു.”ഞാൻ അന്നത്തെ കാര്യം ആലോചിച്ച് പറഞ്ഞു.അപ്പോഴേക്കും അച്ചുവിന്റെ വിളിയെത്തി
“കിച്ചൂ…….”
“ഡീ ഞാൻ അവളെ കിടത്തിയിട്ട് വരാം.”
“അതേ അയാൾ ഇപ്പൊ ഹോസ്പിറ്റലിൽ തന്നെയാണോ ഉള്ളത് ” ഞാൻ തിരിഞ്ഞപ്പോഴേക്ക് ദേവു വീണ്ടും ചോദിച്ചു.

“ഹാ പുള്ളി അവിടെയല്ലേ വർക്ക്‌ചെയ്യുന്നേ…”
“അതല്ലടാ പുള്ളി ഹോസ്പിറ്റലിലാണോ കിടക്കുന്നത് അതോ വീട്ടിലാണോ ” ദേവുവിന്റെ ആക്കിയുള്ള ചിരി കണ്ടതും എനിക്കും ചിരി പൊട്ടി.
“ചിരിക്കൊന്നും വേണ്ട ഒരു പാടു തല്ലിയോ ” അപ്പോഴേക്കും അവളുടെ ചോദ്യം. ഇവൾക്ക് എന്തൊക്കെ അറിയണം.
” ഞാൻ പോയില്ല ഒക്കെ റോഷനാണ് ചെയ്തത് കാലൊന്ന് ഒടിഞ്ഞിട്ടുണ്ട് പിന്നെ കുറേ പരിക്കും ” ഞാൻ നിസാരമട്ടിൽ പറഞ്ഞു.അത് കേട്ടപ്പോ ദേവു വാ പൊത്തി ചിരിച്ചു.
ബാത്‌റൂമിൽ നിന്ന് അച്ചുവിനെ എടുത്ത് കൊണ്ടു വരുമ്പോൾ അവളുടെ കണ്ണ് എന്നിൽ തന്നെയായിരുന്നു. നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ഇടക്കിടക്ക് ആ മുഖത്തേക്ക് എന്റെ നോട്ടം നീളും അതുകാണുമ്പോൾ അച്ചുവിന്റെ ഒരു ചിരിയുണ്ട്. ഒരിക്കലും മായാത്ത ആ വശ്യമായ ഒന്ന്. എത്ര കനപ്പിച്ചു നോക്കിയാലും അവളതു വിടില്ല. ബെഡിൽ കിടത്തി ദേവുവിന്റെ അടുത്തേക്ക് പോകാൻ നോക്കിയ എന്നെ അച്ചു തടഞ്ഞു.
“കിച്ചൂ…”   ഞാൻ എന്താന്ന് പിരികമുയർത്തി ചോദിച്ചു.
“എന്റെ അടുത്ത് കുറച്ചു നേരം കിടക്കോ ” അവളുടെ ചോദ്യം കേട്ടതും എനിക്ക് ചിരി വന്നു. അത് കണ്ടു അവൾ പൂച്ചകുഞ്ഞിനെ പോലെ പരുങ്ങി.
“എന്റെ ചേച്ചികുട്ടീ നീ ഇങ്ങനെ പാവമാവല്ലേട്ടോ, നിനക്ക് ഇത് ഒട്ടും ചേരില്ലെടി” അവളുടെ സൈഡിൽ കിടന്നു കൊണ്ട് ഞാൻ പറഞ്ഞപ്പോ അവൾ എന്റെ നെഞ്ചിലേക്ക് തല താഴ്ത്തി കിടന്നു.
“കിച്ചൂട്ടാ എനിക്ക് എല്ലാ കാലവും ഇങ്ങനെ നിന്റെ നെഞ്ചിൽ കിടക്കാൻ കഴിയോ ” എന്റെ കുറ്റിത്താടിയിൽ വിരലോടിച്ചു കൊണ്ട് അവളതു ചോദിച്ചപ്പോൾ ഒരു നിമിഷം അത് എനിക്ക് ആലോചിക്കേണ്ടി വന്നു.ഒരുത്തരം നൽകാൻ എനിക്ക് കഴിയില്ലായിരുന്നു. ഞാൻ അവളെ എന്നിലേക്കടുപ്പിച്ചു കിടന്നു.
“ആഹാ രണ്ടുംകൂടെ എനിക്ക് പണിതന്ന് ഇവിടെ ചുരുണ്ടു കൂടി കിടക്കാനല്ലേ.” റൂമിലേക്ക് പെട്ടന്നായിരുന്നു ദേവു കേറി വന്നത്.ഞാൻ എഴുന്നേൽക്കാൻ നോക്കിയെങ്കിലും അച്ചു എന്നെ കൂട്ടി പിടിച്ചു.ദേവു വന്ന് എന്റെ ചന്തിക്ക് ചെറുതായൊന്നു അടിച്ചു.
“പോടീ കുശുമ്പീ നീതന്നെയല്ലേ ഇവളുടെ കാര്യം മാത്രം നോക്കിയാൽ മതിയെന്ന് പറഞ്ഞത്. എന്നിട്ടിപ്പോ….. ” അവളുടെ കുശുമ്പ് കണ്ട് എനിക്ക് ദേഷ്യം വന്നു.

Leave a Reply

Your email address will not be published. Required fields are marked *