“അടുത്തൊക്കെ കിടക്കാം പക്ഷെ കുരുത്തക്കേടൊന്നും ചെയ്യാൻ പാടില്ല . മനസ്സിലായോ?”
“മ് , ഒന്നും ചെയ്തില്ലെങ്കിലും വേണ്ടില്ല എന്റെ പെണ്ണിന്റെ ചൂടും കൊണ്ട് കിടക്കാലോ ”
“എന്റെ പെണ്ണോ “അവളുടെ മുഖത്തു നാണം വിരിഞ്ഞു
“എന്താ…… നീ എന്റെ പെണ്ണല്ലേടി ചേച്ചികുട്ടി ”
അവളെ ഞാൻ എന്റെ നേർക്ക് അടിപ്പിച്ചു ആ മുഖത്തേക്ക് നോക്കി. നാണം മാറി അവിടെ ഒരു നിരാശ പടർന്നു.
“സംഭവം ഒക്കെ ശരി തന്നെ, പക്ഷെ ദേവു ഒക്കെ അറിഞ്ഞിട്ട് മതി നീ എന്റെ എല്ലാം ആകുന്നത് . അത് വരെ നീ കാത്തിരിക്കേണ്ടി വരും”
ഞങ്ങളെ ഏറ്റവും അലട്ടിയിരുന്നത് ആ പ്രശ്നമാണ്. ദേവു ഞങ്ങളുടെ ബന്ധം അറിഞ്ഞാൽ എന്ത് കരുതും എന്ന് അച്ചു എപ്പോഴും ആശങ്ക പറയും. ദേവു ഞങ്ങളെ മനസിലാക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ അവളോട് തുറന്ന് പറയാൻ ഞങ്ങൾക്ക് ഇതുവരെ കഴിഞ്ഞില്ല.
“അത് പോട്ടെ ഇന്ന് എന്തായാലും എന്റെ അടുത്ത് കിടന്നേ പറ്റു..” ഞാൻ ചിണുങ്ങി.
“ആട ചെക്കാ”
“നല്ലചേച്ചി ”
ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഹാളിലേക്ക് ചെന്നു.അവിടുന്ന് കുറച്ചു നേരം ടീവി കണ്ടിരുന്നപ്പോഴേക്കും അച്ചു വന്നു ഞങ്ങൾ എന്റെ മുറിയിലേക്ക് പോയി അവിടെ കിടന്നു.ഞാൻ ഒരു സൈഡിലും നടുക്ക് അച്ചുവുമാണ് കിടന്നത് ദേവൂവന്നാൽ അപ്പുറത്തെ സൈഡിൽ കിടക്കട്ടെ എന്ന് കരുതി തന്നെയാണ് അങ്ങനെ കിടന്നത് .
ഇന്നത്തെ ഹോസ്പിറ്റലിലെ വിശേഷങ്ങളെല്ലാം അച്ചു വിടാതെ പറഞ്ഞുകൊണ്ടിരുന്നു. ഇത് സ്ഥിരം പരിപാടിയാണ്. അവളുടെ ആക്ഷനും, മറ്റുള്ളവർ പറയുന്നതുപോലുള്ള സംസാരവും കേട്ടിരിക്കാൻ തന്നെ രസമാണ്.
ഉണ്ടക്കണ്ണുകൾ മിഴിച്ചു കൃഷ്ണമണികൾ ഓടിനടക്കുന്ന്. പിരികങ്ങളുടെ ഓളവെട്ടി , ചുണ്ടിന്റെ ചടുലതാളവും നോക്കികൊണ്ട് ഞാൻ അവളുടെ സംസാരത്തില്‍ ലയിച്ചു ഇരിക്കുമ്പോഴാണ് ഞങ്ങളുടെ നടുക്ക് ഒരു സാധനം വന്നു വീണത് ഞെട്ടിയ ഞാൻ ചാടി എഴുന്നേറ്റുപോയി. നോക്കുമ്പോൾ ഇളിച്ചുകൊണ്ടിരിക്കുന്ന ദേവു . ഞങ്ങളുടെ നടുവിലേക്ക് ചാടിയതാണ് അവൾ. അയഞ്ഞ ഒരു ടി ഷർട്ടും പാവാടയുമാണ് വേഷം. തുറിച്ചു നോക്കുന്നത് കണ്ട് അവൾ ചോദിച്ചു.
“എന്താടാ കിടക്കുന്നില്ലേ ” ഞാൻ ദയനീയമായി ഒന്ന് അച്ചുവിനെ നോക്കി അവൾ ഇപ്പഴും ചിരിച്ചുകൊണ്ടിരിക്കുകയാണ് . ദേവുവിനെ എത്രയും പെട്ടന്ന് കെട്ടിച്ചു വിടണമെന്ന് മനസ്സിൽ കണ്ടു. പക്ഷെ അപ്പോൾ തന്നെ അതൊരു നോവായി. അവളുടെ ഈ സാമീപ്യം ഇല്ലാതെ എനിക്കും അച്ചുവിനും ജീവിക്കാൻ പറ്റുമോന്ന് തന്നെ സംശയമാണ്.
വേറെ നിവർത്തിയില്ലാതെ ഞാൻ അവിടെ കേറി കിടന്നു. ദേവു നേരെ എന്നെ വലിച്ചു അവളുടെ ശരീരത്തിലേകിട്ടു കെട്ടിപ്പിടിച്ചു. അതുപോലെ ഒരു കൈ കൊണ്ട് അവൾ അച്ചുവിനെ ബാക്കിൽ നിന്നും വലിച്ചു അവളുടെ പുറം ഭാഗത്തേക്ക് ചേർത്ത് വച്ചു അച്ചുവും അവളെ പുറകിൽ നിന്നും കെട്ടി പിടിച്ചു. എന്റെ തല ദേവുവിന്റെ മാറിന് മുകളിയായിട്ടാനുള്ളത്. അവൾ എന്റെ കഴുത്തിലൂടെ ചുട്ടിപിടിച്ചിട്ടുമുണ്ട്. അവളുടെ ശരീരം മൊത്തം എന്റെ മേലമർന്നിട്ടും. എന്നിൽ വേറെ ഒരു ചിന്തപോലും വന്നില്ല .അവളുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന ചൂട് നുകർന്ന് ഞാൻ ഒരു ചെറിയ കുട്ടിയായപോലെ തോന്നി . ചുറ്റിപ്പിടിച്ച ഒരു കൈ കൊണ്ട് അവളുടെ ബാക്കിലുള്ള അച്ചുവിനെയും ഞാൻ ചേർത്തു പിടിച്ചു. ഞങ്ങൾ മൂന്നു പേരും പരസ്പരം കെട്ടിപിടിച് കിടന്നു.കുറേ കാലങ്ങൾക്ക് ശേഷം ആയിരുന്നു അങ്ങനെ ഒരു കിടത്തം.
രാവിലെ ദേവൂന്റെ വിളികേട്ടാണ് ഉണർന്നത്. നേരെ പോയി ഫ്രഷായി. ഹാളിലേക്ക് ചെന്നു. രണ്ടുപേരും ഒരുങ്ങിയിട്ടുണ്ട്.അച്ചു ഹോസ്പിറ്റലിലേക്ക് ആണ്. വർക്ക് ഫ്രം ഹോം ആയ ദേവു എങ്ങോട്ടാ.
“ദേവു നീ ഇന്ന് എങ്ങോട്ടാ ”
“എടാ ഇന്ന് ഒരു മീറ്റിംഗുണ്ട് “ബാഗും തൂക്കി എന്റെ അടുത്ത് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
“ഈ കൊറോണ സമയത്താണോ മീറ്റിംഗ് ”
“എന്തോ ഇമ്പോര്ടന്റ്റ് ആണ് അല്ലെങ്കിൽ ഓൺലൈൻ ആയിട്ട് നടത്തില്ലേ ”
“ഇനി ഞാൻ ഒറ്റക്ക് ഇരിക്കണ്ടേ ” വൈകുന്നേരം വരെ വെറുതെ വെറുതെ ഇരിക്കുന്നതാലോചിച്ചു തല പെരുത്തു.
“മീറ്റിംഗ് വേഗം കഴിയുമെടാ ഉച്ചക്ക് മുന്നേ ഞാനെത്തും. പിന്നെ നമുക്ക് ഒന്ന് പുറത്തു പോകാം ” ഓഹ്! അതുവരെ ഇരുന്നാൽ മതി.
“പുറത്തു പോകൻ അച്ചു സമ്മതിച്ചോ ”
“നമുക്ക് പോകന്നെ…… വൈകുന്നേരം നമുക്ക് അവളെയും കൂട്ടി ഇങ്ങു പോന്നാൽ പോരെ ”
“അപ്പൊ സെറ്റ് ”
അപ്പോഴേക്കും അച്ചുവും വന്നു.
“കിച്ചൂ ചായ ഞാൻ എടുത്ത് വച്ചിട്ടുണ്ട് കുടിക്കണേ.. ഇന്നലത്തെ പോലെ കഴിക്കാണ്ടിരുന്നാൽ രാത്രി അതുതന്നെ ഞാൻ നിന്നെ കഴിപ്പിക്കും, പിന്നെ കുറച്ച് ഡ്രസ്സ് ആ ബക്കറ്റിലുണ്ട് നീ അതൊന്ന് ആ റിയിടണം “വീണ്ടും അച്ചു ഭദ്രകാളിയായി. ഞാൻ തലകുലുക്കി സമ്മതിച്ചു.
“പിന്നെ പുറത്തിറങ്ങി നടന്ന് കൊറോണ പിടിപ്പിക്കേണ്ട കേട്ടോ “
