“കിച്ചൂ… “അവളുടെ ആ നീട്ടിയ വിളി. ചെവിയിൽ ഉറുമ്പരിക്കുന്ന പോലെ.
“എന്നെ കൊണ്ടായില്ലെങ്കിൽ….. ഇങ്ങട്ട്…ഇങ്ങട്ട് നോക്ക് ” ഞാൻ കാലു നേരെ വെക്കാൻ കുനിഞ്ഞപ്പോ എന്റെ മുഖം പിടിച്ചുയർത്തി.
“എന്താ” അവളുടെ സംസാരംഇഷ്ട്പ്പെടാതെ ഞാൻ ചോദിച്ചു
“നീയെന്റെ അമ്മിഞ്ഞക്ക് പിടിച്ചത് ഞാൻ ദേവുവിനോട് പറയും “.
എന്റെ കാറ്റ് അതോടെ പോയി. ഇത് വലിയ കുരിശായല്ലോ ഇങ്ങനെ പോയാൽ ഇവൾ എന്നെ ബ്ലാക്‌മെയ്ൽ ചെയ്ത് കൊല്ലും. ഇവളുടെ വിചാരമെന്താണ് ഇവൾക്ക് മാത്രമേ അമ്മിഞ്ഞയുള്ളൂ എന്നാണോ.ഇതിനെന്തെങ്കിലും പരിഹാരം കണ്ടേ തീരു. ആദ്യം അവളുപറയണത് അനുസരിക്കുക തന്നെ.
“എങ്ങോട്ടാ നിനക്ക് പോകണ്ടത് ” ഉള്ളിലുള്ള ദേഷ്യം അടക്കി ഞാൻ സൗമ്യനായി.
“ബാൽക്കണി ”
“ഒരു മിനുട്ട് ഞാൻ അവിടെ ഒന്ന് സെറ്റ് ചെയ്യട്ടെ “ഞാൻ പുറത്തേക്കിറങ്ങി ബാൽക്കണിയിൽ ഒരു കാസേയും സ്റ്റൂളും എടുത്ത് വച് ഞാൻ തിരിച്ചു ചെന്നു.കണ്ണും തിരുമ്മി അവളവിടെ കിടക്കുന്നുണ്ട്. പാവാടയതാ കയറി കയറി മുകളിലെത്തി കുറച്ചുകൂടി പൊന്തിയാൽ തുടകൾ മുഴുവൻ കാണാം. ഇവളിത് എന്നെ കാണിക്കാൻ നടക്കാണോ. ഷർട്ടും അതേ പോലെ പൊന്തി ആ പൊക്കിളും കാണിച്ചാണ് കിടത്തം ഇവളെന്നെ ഒരു വഴിക്കാക്കും.ഇന്നലത്തെ കാര്യം ഓർത്തത് കൊണ്ട് ഏറെ നേരം നോക്കാൻ നിന്നില്ല.ഞാൻ നേരെ അവളുടെ എടുത്ത് ചെന്ന് ആദ്യം ആ പാവാട താത്തി. പിന്നെ ഉയർന്നു നിന്ന ഷർട്ട് വലിച്ചു പൊക്കിളും മറച്ചപ്പോൾ ഇവനെന്താ കാട്ടുന്നെന്ന രീതിയിൽ അവളെന്നെ നോക്കി.വാരിയെടുത്ത് ഞാൻ ബാൽക്കണിയിലെ കാസാരയിലിരുത്തുമ്പോൾ അവൾ എന്റെ കവിളിൽ ഒന്ന് കടിച്ചു.
“നീയെന്നോട് പിന്നെയും പിണങ്ങിയോ ” പിണ്ടാതിരിക്കുന്ന എന്നെ കണ്ടതും അവളുടെ മുഖം വാടി.
“പോടി നിന്നെ പോലെ അത്ര ദുഷ്ടയൊന്നുമല്ല ഞാൻ, ഇന്നലെ മുതൽ ഞാൻ എത്ര വിഷമിച്ചൂന്ന് അറിയോ ” അവളുടെ സൈഡിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു.
“ഓ അപ്പം നീ വിഷമിച്ചതിനെ കണക്കുള്ളുല്ലെ ഞാൻ എത്ര വിഷമിച്ചൂന്ന് നിനക്കറിയണ്ടല്ലോ “അവൾ വീണ്ടും പരിഭവം പുറത്തെടുത്തു. ഇനിയിപ്പം കണ്ണുനിറയ്ക്കും.
“എടി അച്ചു അത് വിട് നീ ആ കാര്യങ്ങളെപ്പറ്റി പറ ” നിറഞ്ഞ കണ്ണു തുടക്കുന്ന അവളോട് ഞാൻ പറഞ്ഞു.
“അതൊക്ക പറയാം ആദ്യം നീ എന്റെ ഈ കണ്ണിലൊന്ന് നോക്കിയേ എന്തോ തടയുന്നു ” ഇടത്തെ കണ്ണ് തുറന്നു പിടിച്ചുകൊണ്ടവൾ എന്നെ കാട്ടി.
“ഹേ അപ്പൊ നീ നേരത്തെ പറഞ്ഞ കാര്യത്തിന് കരഞ്ഞതല്ലല്ലേ ”
“പിന്നെ എല്ലാകാര്യത്തിനും കരയാൻ നിൽക്കലല്ലേ എന്റെ പണി, നീയൊന്ന് നോക്ക് കിച്ചൂ ” കണ്ണ് എന്റെ നേർക്ക് തള്ളിയപ്പോ ഞാനെന്റെ കണ്ണ് കൂർപ്പിച്ചു.
“എടീ സൈഡിൽ ഒരു കരടു കാണുന്നുണ്ട് ”
“നോക്കി നിൽക്കാതെ അതെടുക്കട പൊട്ടാ ”
“പൊട്ടൻ നിന്റെ കെട്ടിയവൻ ഇങ്ങനെയാണെങ്കിൽ ഞാനെടുക്കില്ലാട്ടോ ” പൊട്ടൻന്ന് വിളിച്ച ദേഷ്യത്തിൽ ഞാൻ അവളുടെ തലക്ക് ഒരു കൊട്ടുകൊടുത്തു.
“ഒന്ന് എടുക്കട “അവൾ ദയനീയമായി പറഞ്ഞപ്പോ എനിക്ക് ഒരു കുസൃതി തോന്നി. ഞാൻ നേരെ അവളെ അടുപ്പിച്ചു കണ്ണു തുറന്നു വച്ചു കരട് കണ്ടതും കണ്ണിലേക്കു എന്റെ വായടപ്പിച്ചു നാക്കുകൊണ്ട് ആതിനെ നക്കിയെടുത്തു. പെട്ടന്നുള്ള പ്രവർത്തിയിൽ പേടിച്ച അച്ചു ഞാൻ അവസാനം അവളുടെ കണ്ണിലൊരു ഉമ്മകൂടി കൊടുത്തപ്പോൾ കുണുങ്ങി ചിരിച്ചു.
സൂര്യനസ്തമിച്ച് കഴിഞ്ഞു ഇരുട്ട് വ്യാപിച്ചു. നോക്കെത്താ ദൂരത്ത് തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളും, നിലത്തു പറന്നൊഴുകുന്ന തെരുവ് വിളക്കുകളും വാഹനങ്ങളും. പരസ്പരം മിണ്ടാതെ കുറച്ചു നേരം ഞങ്ങളിരുന്നു.അച്ചുയിരിക്കുന്നതിന്റെ തൊട്ടു താഴെ അവളുടെ താഴ്ത്തിവെച്ച ഇടതുകാലിനോട് ചേർന്നാണ് ഞാൻ ഇരുന്നത്.കുറച്ച് നേരത്തെ നിശബ്ദത മുറിച്ചത് ദേവു എന്റെ ഫോണിൽ വിളിച്ചപ്പോഴാണ് .അകത്തു അച്ചുവിന്റെ ബെഡിലായിരുന്നു ഫോൺ അതെടുത്തു അച്ചവിന്റെ അടുത്തിരുന്നു.
“ഹലോ മക്കൾസ് “അപ്പുറത്തുനിന്ന് ദേവുവിന്റെ ചിരി.ഞാൻ ഫോൺ സ്പീക്കറിലിട്ടു. “പറഞ്ഞോടി ഞങ്ങൾ കേൾക്കുന്നണ്ട് “അച്ചു മറുപടി പറഞ്ഞു.
“എവിടെ എന്റെ ചെക്കൻ അവനെ നീ സൈഡിലാക്കിയോ ”
“പിന്നെ അവന് ഇവിടെ മലമറിക്കുന്ന പണിയല്ലേ. ഇന്ന് റിയവന്ന എല്ലാം ചെയ്തത് അവനിവിടെ വിലസി നടക്ക കൂടെ കുറേവഷളത്തവും ” അച്ചു എന്റെ മുഖത്തു നോക്കി പറഞ്ഞു.ഞാൻ അവളുടെ കൈക്ക് പിടിച്ചു ബാക്കി കാര്യങ്ങളൊക്കെ പറയാതിരിക്കാൻ.അവളെന്റെ കവിളിലൊന്ന് തട്ടിയിട്ട് കൊഞ്ഞനം കാട്ടി.
“എടി ദേവു നീ നാളെ തന്നെ വരില്ലേ…. എപ്പഴാ രാവിലെ തന്നെയെത്തോ… പിന്നെയെന്തൊക്കെയാ…നീ ഭക്ഷണമൊക്കെ കഴിക്കുന്നില്ലെ?”
