ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

കുതറിയെങ്കിലും മുടി വലിഞ്ഞപ്പോൾ കിടന്നു കാറി…മുടിപിടിച്ച എന്റെ കൈ അവൾ രണ്ടു കൈകൊണ്ടും പിടിച്ചു.
“ടാ ടാ ടാ വിട് വിട്…..” ഞാൻ അച്ചുവിന്റെ ബാക്കിൽ നിന്ന് അവളെ അച്ചുവിന്റെ മുന്നിലേക്ക് കൊണ്ടുവന്നു.
“ഇനി പറ ഞാൻ നിന്നെ കേറി പിടിച്ചോ?”
“ഓ പിടിച്ചു ” ദേവു തിരിച്ചു പറഞ്ഞു.. ആഹാ..ഞാൻ ആ മുടി ഒന്ന് വലിച്ചു.
“പിടിച്ചോ ” ഞാൻ വീണ്ടും ചോദിച്ചു..
ദേവു വേദനയിൽ കാറി..
“ഇല്ലാഹ് ഹാ…കിച്ചു വിട് വേദനിക്കിന്ന്ണ്ട് “അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞപ്പോൾ.. ഞാൻ മുടി വിട്ടു.. എന്നിട്ട് അച്ചുവിന്റെ മുഖത്ത് നോക്കി കണ്ടോ കള്ളിയുടെ അഭിനയം എന്ന രീതിയിൽ.. എന്നാൽ അച്ചു ഭാവം മാറ്റിയില്ല ഇവൾക്കിതെന്തു പറ്റി.ദേവു മുടി വിട്ടപ്പോൾ ആശ്വാസത്തോടെ എന്റെ നേർക്ക് തിരിഞ്ഞു.അവളുടെ മുഖത്തു എന്നെ കൊല്ലാനുള്ള ദേഷ്യം..
“അച്ചു ഇവനെന്നെ വേറെ കണ്ണോടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയത് എന്തിനാണെന്ന് ചോദിക്ക് ” ദേവു അച്ചുവിനോട് പറഞ്ഞതും ഞാൻ ശിലപോലെ നിന്നു. ഇവൾ ഇതൊക്കെ അച്ചുവിനോട് പറഞ്ഞോ വെറുതെ അല്ല അവൾ മുഖം വീർപ്പിച്ചു നിൽക്കുന്നത്… ഞാൻ എന്ത്‌ പറയണം എന്ന് അറിയാതെ നിന്നു പോയി… അച്ചു എന്റെ ഉത്തരത്തിന് കത്തിരിക്കുന്ന പോലെ.. ദേവു സൈഡിൽ നിന്ന് നീ പെട്ടട എന്ന രീതിയിൽ കളിയാക്കി ചിരിച്ചു..
“അച്ചു അ….ത് അ.. വ ൾ വെറുതെ “ഞാൻ തല താഴ്ത്തി വിക്കി
“നീയെന്താടാ വിക്കുന്നത്…. കണ്ടില്ലേ അച്ചു അവന് തലതാഴ്ത്തി കള്ളം പറയുന്നത് ” എന്തോ എനിക്ക് പെട്ടന്നു സങ്കടം വന്നു. ദേവുവിന്റെ വിചാരണയും അച്ചുവിന്റെ മുന്നിൽ അങ്ങനെ നിൽക്കുന്നതും…. ദേവു ഇങ്ങനെ പറയും എന്ന് ഞാൻ കരുതിയില്ല ആ നേരത്ത് എന്തിനാവോ അങ്ങനെ നോക്കിയത്….. കണ്ണുകൾ നിറഞ്ഞെന്ന് തോന്നുന്നു അവരുടെ മുന്നിൽ നിന്ന് ഞാൻ ഉരുകി….

“അച്ചു,ദേവു, കിച്ചു… ” അകത്തുനിന്നും മാമിയുടെ വിളി അച്ചു വേഗം പുറത്തേക്ക് പോയി.. ഞാൻ തലതാഴ്ത്തി തന്നെയായിരുന്നു…ദേവുവിനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് പോലെ
“കിച്ചൂ…”എന്റെ ആ നിൽപ്പ്, അനങ്ങാത്തത് കണ്ടു പരിഭ്രമത്തോടെ ദേവു വിളിച്ചു… ഞാൻ തലപൊക്കിയില്ല…
“കിച്ചൂസേ…..” ദേവു അടുത്ത് വന്നു എന്റെ തല പിടിച്ചു പൊക്കി.ഞാൻ ഒന്നു ബലം പിടിച്ചെങ്കിലും അവൾ പൊക്കി. എന്റെ നിറഞ്ഞ കണ്ണു ഇപ്പോൾ കണ്ടു കാണും ഞാൻ അതൊന്ന് തുടക്കാൻ നോക്കിയപ്പോഴേക്ക് അവൾ എന്റെ കണ്ണുതുടച്ചു…
“കിച്ചൂസേ….നിനക്ക് വിഷമായോ….അയ്യോ ഞാൻ വെറുതെ നിന്നെ ശ്ശേ…. “എന്റെ കണ്ണു നിറഞ്ഞത് കണ്ടു അവൾ ആകെ വല്ലാത്തയെന്ന് തോന്നുന്നു…
“നോക്ക് കിച്ചൂസ്സേ… ഞാൻ വെറുതെ ഓരോന്നു പറയിണതല്ലേ? നീ അല്ലാതാരാ എനിക്ക് കുറുമ്പ് കാട്ടാൻ ഉള്ളത് അതാ ഞാൻ…. സോറി കിച്ചൂ… ” അവളും കരച്ചിലിന്റെ വക്കോളം എത്തിയപ്പോൾ. ഞാൻ ഒന്ന് അയഞ്ഞു. അവൾ വേണ്ടാത്ത കണ്ണോടെ അവളെ നോക്കി എന്ന് പറഞ്ഞതാണ് എനിക്ക് വേദനിച്ചത്..
“സോറി ദേവൂട്ടി ഞാൻ അറിയാതെ നോക്കി പോയതാ.. സോറി ” ഞാൻ അവളുടെ മേത്തേക്ക് ചാരി പറഞ്ഞു അവൾ എന്നെ കൂട്ടി പിടിച്ചു..
“പോടാ പട്ടി അവന്റെ ഒരു ചോരി “ദേവു എന്റെ തലക്ക് കിഴുക്കി. അപ്പോഴേക്ക് അച്ചു ബാൽക്കനിയിലെ വാതിൽക്കൽ വന്നു ഞങ്ങളെ നോക്കി. എന്റെ നിറഞ്ഞ കണ്ണ് കണ്ടു അവളും ഒന്ന് അമ്പരന്നു..
“ഇവനെന്തിനാ കരയുന്നെ ” അച്ചു അടുത്ത് വന്നുകൊണ്ട് ദേവുവിനോട് ചോദിച്ചു.
“എടീ ഇവൻ നേരത്തെ പറഞ്ഞ കാര്യത്തിന് കരയാ നോക്കിക്കേ ” ദേവു എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു പറഞ്ഞു… അതുകേട്ടപ്പോൾ എനിക്കൊരു നാണം പോലെ.കരഞ്ഞെന്ന് അച്ചുവിനോട് പറഞ്ഞപ്പോൾ….ഒന്നുമില്ലേലും ഞാൻ ഒരു ആണല്ലേ…
അച്ചു എന്നെ നോക്കി ചിരിച്ചു പിന്നെ ദേവുവിന്റെ നേർക്ക് ദേഷ്യത്തോടെ കൈ ഓങ്ങി പറഞ്ഞു

“നീ എന്റെ ചെക്കനെ കരയിക്കോ ” അവളുടെ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചു.ആദ്യമായിട്ടാണ് അച്ചു ദേവുവിന്റെ മുന്നിൽ വെച്ച് ആ ചേച്ചിയുടെ പക്വത മറന്നു സംസാരിക്കുന്നത്…ദേവു ആ കൈ ഓങ്ങലിൽ നിന്ന് മാറി വീണ്ടും എന്നെ കൂട്ടി പിടിച്ചു…
“നിന്റെ ചെക്കനോ…..?ഒന്ന് പോടീ…ഇതേ എന്റെ കിച്ചൂസാ…..എന്റെ മാത്രം ല്ലെടാ ” ദേവുവിൻറെ ആ കൊഞ്ചൽ… അച്ചു പോലും ചിരിച്ചു പോയി… ഞാൻ അതേയെന്ന് തലയിട്ടി…..
“കണ്ടില്ലെടീ…. ” എന്റെ തലയാട്ടൽ കാണിച്ചു ദേവു അച്ചുവിനെ കളിയാക്കി..
“ഓ….ഒരു ചേച്ചിയും അനിയനും… നിങ്ങളെ രണ്ടു പേരെയും അച്ഛനും അമ്മയ്ക്കും കളഞ്ഞു കിട്ടിയതാ ഞാനാ അവരുടെ ശെരിക്കും മോൾ.. അതാ നിങ്ങൾ ഒരു സെറ്റായത് ” അച്ചുവിന്റെ കുറുമ്പ്… അപൂർവമായി മാത്രം വരുന്ന സാധനം അവളുടെ പറച്ചിലിൽ ലയിച്ചിരുന്നു പോയി..ദേവു എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..
“ആണോടാ…?…”
ഞാൻ ചുമല് കുലുക്കി..അറിയില്ലെന്ന് പറഞ്ഞു
“എന്നാലും പ്രശ്നമില്ല എനിക്ക് ദേവൂട്ടി മാത്രം മതി….” അച്ചുവിനെ നോക്കി ഞാൻ ദേവുവിനെ ഇറുകിപുണർന്നതും താടകയുടെ കുശുമ്പ് തുള്ളി ചാടി… അവൾ മുഖം കോട്ടി…
ദേവു അവൾ കേൾക്കെ എന്നോട് ചോദിച്ചു…
“ഇവളെ നമുക്ക് കൂട്ടണോ കിച്ചൂ…”
ഞാൻ അച്ചുവിനെ ഒന്ന് കണ്ണുകൊണ്ട് ഉഴിഞ്ഞിട്ട് പറഞ്ഞു…
“വേണം എന്നില്ല എന്നാലും വേണമെങ്കിൽ കൂട്ടാം അല്ലെ ” ഞാൻ അത് പറഞ്ഞതും കുശുമ്പി പാറു അച്ചു “ഡാ “എന്ന് വിളിച്ചു ഞങ്ങളെ രണ്ടുപേരെയും ചെവിക്ക് പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *