“അച്ചു ഞാൻ….” തലകുനിച്ചു നിന്ന അവളുടെ കൈയിൽ പതിയെ പിടിച്ചു കൊണ്ട് ഞാൻ പറയാൻ തുടങ്ങിയതും അവൾ ദേഷ്യത്തോടെ കുതറി മാറി.
“തൊട്ട് പോവരുത് എന്നെ…” ഒച്ച റൂം ആകെ പതിച്ചു…എന്നെയും ദേവുവിനെയും ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവൾ റൂമിൽ നിന്ന് പുറത്തേക്ക് പോയി.. മെയിൻ ഡോർ ശക്തിയിൽ അടയുന്നത് കേട്ടു… ഞാൻ നിലത്തു ഇരുന്നു പോയി ഹൃദയം പൊളിഞ്ഞ അവസ്ഥ.അത്ര നേരം ദേഷ്യത്തോടെ നിന്ന ദേവു കിടക്കയിൽ കമിഴ്ന്നു കിടന്നു ഏങ്ങി ഏങ്ങി കരഞ്ഞു…
എത്ര നേരം കരഞ്ഞെന്ന് അറിയില്ല.ഞാൻ ദേവുവിനെ പതിയെ വിളിച്ചു. അവൾ നിറഞ്ഞ കണ്ണുകൾ എന്റെ നേരെ നീട്ടിയപ്പോൾ ഹൃദയം തകർന്നു…
“ദേവു നിന്നെ ചതിക്കായിരുന്നില്ല..നീ എങ്ങനെ പ്രതികരിക്കും എന്ന് അറിയാഞ്ഞിട്ടാണ്… സോറി ദേവു… ഇല്ലാത്തിനും ഞാൻ ആണ് കാരണം… എനിക്ക് അവളോടെങ്കിലും പറയാമായിരുന്നു.എനിക്ക് തെറ്റ് പറ്റിപ്പോയി ഞാൻ കാലു പിടിക്കാം..”ദേവുവിന്റെ കാലുകളിലേക്ക് ഞാൻ കൈകൾ നീട്ടിയതും അവൾ പിടഞ്ഞെഴുന്നേറ്റു എന്നെ കെട്ടി പിടിച്ചു…ഞങ്ങൾ പരസപരം കരഞ്ഞു… ദേവു എന്റെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി..
“പോട്ടെ! എനിക്കൊരു ദേഷ്യവുമില്ല.. എന്റെ ചെക്കൻ കരയാതെ നിന്നാമതി. എനിക്കെല്ലാമ റിയായിരുന്നു. നിങ്ങളുടെ മുഖം മറിയാ മനസ്സിലാവുന്ന എന്നോടാണോ ഇതൊക്കെ മറച്ചു വെക്കുന്നത്?. അവളോട് നീ കൊഞ്ചുമ്പോൾ,അവളെ നീ സ്‌നേഹിക്കുമ്പോൾ അതുപോലെന്നെയും നീ സ്നേഹിച്ചങ്കിലെന്ന് എത്ര ഞാനാശിച്ചിട്ടുണ്ടെന്ന് അറിയോ?എന്നോട് നീയെങ്കിലും തുറന്നു പറയുമെന്ന് കരുതി. പക്ഷെ നീ കാട്ടുന്ന സ്നേഹം മാത്രം മതിയായിരുന്നെനിക്ക് “ദേവു ഏങ്ങി കൊണ്ട് എന്റെ കണ്ണീരു തുടച്ചു പറഞ്ഞു.
” എനിക്ക് നിങ്ങളില്ലാതെ പറ്റില്ല ദേവു. നിങ്ങക്ക് രണ്ടുപേരെയും വിഷമിപ്പിക്കാതിരിക്കാൻ ആണ് ഞാൻ ഇത് മറച്ചു വെച്ചത് ” ഞാൻ വീണ്ടും കരഞ്ഞു. ദേവു എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു..അച്ചുവിന്റെ കാര്യമോർത്തായിരുന്നു എനിക്ക് വിഷമം..അവൾ കരഞ്ഞു കൊണ്ടാണ് ഇവിടുന്ന് പോയത്. അവൾക്ക് എത്ര വിഷമം വന്നുകാണും….
“ദേവുട്ടി ……അച്ചു?” ഞാൻ വിഷത്തോടെ അവളോട് ചോദിച്ചു.അവൾ എന്നെ ഇറുകി പുണർന്നു… ആ നെഞ്ചിന്റെ ഇടി എനിക്ക് കേൾക്കാമായിരുന്നു.
” അവൾ കേറി വരുമെന്ന് വിചാരിച്ചില്ല ഞാൻ… എന്നെ തല്ലിയ ദേഷ്യത്തിൽ ഞാനങ്ങനെയൊക്കെ പറഞ്ഞു പോയി.. എനിക്കവളോടൊരു ദേഷ്യവുമില്ല ഇല്ല ” ദേവു വിക്കി വിക്കി കരഞ്ഞു.
ഹാളിലിരുന്ന ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഞാൻ അവളെ വിട്ടു. ഡ്രസ്സ് ചെയ്ത ശേഷം പോയി ഫോൺ എടുത്തു റിയേച്ചി ആയിരുന്നു എന്റെ നെഞ്ച് ഒന്ന് കാളി..
“ഹലോ….”
” കിച്ചൂ…..അവൾ .അച്ചു… ” പരിഭവമുള്ള വാക്കുകൾ. എന്റെ നെഞ്ചു കത്തി.അവൾക്കെന്തെങ്കിലും?
” റിയേച്ചി….എന്താ… അച്ചു? ” ഞാൻ പെട്ടന്നു ചോദിച്ചു.
” എടാ അവൾ ഇറങ്ങിയത് മുതൽ കരച്ചിലാ… എന്താ പറ്റിയെ?.. ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.അവളുടെ കരച്ചിൽ കാണുമ്പോൾ സഹിക്കുന്നില്ലെടാ. ” റിയയുടെ വാക്കുകൾ കേട്ടതും. ഞാൻ ഇല്ലാതാവുന്ന പോലെയായി. അച്ചുവിനെ ഒരിക്കലും ഞാൻ കരയിക്കില്ല എന്ന് പറഞ്ഞതാണ്. ഞാൻ കാരണം അവൾ കരയാണെന്ന് കേൾക്കുമ്പോൾ.
” റിയേച്ചി അച്ചുവിന് ഒന്ന് ഫോൺ കൊടുക്കോ.?. ” ഞാൻ വിക്കി വിക്കി ചോദിച്ചു.
” എന്താ പറ്റിയെ കിച്ച?.. നീ എന്തിനാ കരയുന്നെ?..ദേവു എവിടെ അവൾക്ക് ഫോൺ കൊടുക്ക് ” റിയ സീരിയസ് ആയി. റൂമിൽ നിന്ന് ഇറങ്ങി വരുന്ന ദേവു ഞാൻ കരയുന്നത് കണ്ട് വേഗം അടുത്ത് വന്നു.. ഞാൻ ഫോൺ അവൾക്ക് നീട്ടി…റിയ കാര്യങ്ങൾ പറഞ്ഞപ്പോ ദേവു വീണ്ടും കരഞ്ഞു…എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ ഇരുന്നു..
രാത്രി 7 മണി ആയപ്പോൾ റിയ ദേവുവിനെ വീണ്ടും വിളിച്ചു. അവൾ സംസാരിച്ചു കഴിഞ്ഞു എന്റെ അടുത്ത് വന്നു.ദേവു ആകെ തളർന്നിരുന്നു.ഞാൻ ഒഴിഞ്ഞ മനസ്സുമായി അവളെ നോക്കി.
“എടാ അവർ ഇന്ന് ലീവ് ആക്കി. അച്ചു റിയയുടെ വീട്ടിലുണ്ട്. കരയാണെന്ന്. നമുക്കൊന്നവിടെവരെ പോയാലോ? ” ദേവു പ്രതീക്ഷയോടെ എന്റെ മുഖത്തു നോക്കിയപ്പോൾ ഞാൻ തലയാട്ടി.
