ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“ഒന്നുമില്ലെടീ വല്ലാത്ത തലവേദന, ഇപ്പൊ ഒക്കെ ശെരിയായി….” ഞാനൊന്ന് ചിരിച്ചു.
“നിന്നെ ഞാൻ കുറേ ആയി ശ്രെദ്ധിക്കുന്നു എന്തോ നിന്റെ മനസ്സിലുണ്ടല്ലോ…..” അവളുടെ കഴുകൻ കണ്ണ് എന്റെ മുഖത്തെ ചുഴിഞ്ഞു.
“എന്റെ ദേവൂസേ ഒന്നുമില്ല ഈ പൊട്ടതലയിൽ ഒക്കെ വെറുതെ തോന്നുന്നതാ…” ഞാൻ അവളുടെ തലക്ക് ഒരു തട്ടു കൊടുത്തു.
“ടാ ചെക്കാ ന്റെ തല ” അവൾ ചിണുങ്ങി.
“പിന്നെ കിച്ചൂ ഇന്നലെ കണ്ട ഡോക്ടർ ഇല്ലേ ” അവൾ ഇന്നലെഅച്ചുവിന്റെ കൂടെ കണ്ട അവന്റെ കാര്യം പറഞ്ഞതും എന്റെ മുഖം മങ്ങി.
” അവനും റിയയും ഇന്ന് ഇങ്ങട്ട് വരുന്നുണ്ടെന്നു. നീ ഇന്ന് നമുക്കെല്ലാവർക്കുമുള്ള ഫുഡ്‌ വാങ്ങി വരണം എനിക്ക് ണ്ടാക്കാനൊന്നും വയ്യ ” ദേവു പറഞ്ഞു നിർത്തിയതും എന്റെ മനസ്സില് വീണ്ടും അസ്വസ്ഥത നിറഞ്ഞു. അവനെന്തിനാ ഇങ്ങട്ട് വരുന്നേ. അതും റിയയെയും കൂട്ടി.
“എടാ നീയെന്ത്ലോചിക്കയാ ”
“അവരെന്തിനാ ദേവു ഇങ്ങട്ട് വരുന്നേ ” ഞാൻ നിസ്സഹായതയോടെ ചോദിച്ചു.
“അവളുടെ ഫ്രണ്ട്‌സ് അല്ലെ.അവളിങ്ങനെ കിടക്കുമ്പോൾ ഒന്ന് വന്നു കാണാം എന്ന് വച്ചു കാണും “.
“ഇന്നലെ ഹോസ്പിറ്റലിൽ വച്ചു കണ്ടതല്ലേ പിന്നെയും കാണാന്നോ ”
“അതൊന്നും എനിക്കറിയില്ല. പിന്നെ നീ ഇപ്പൊ തന്നെ പോയി കുറച്ചു സാധനങ്ങൾ വാങ്ങണം. അവർ വരുമ്പോൾ എന്തേലും കൊടുക്കണ്ടേ. ഇവിടുള്ള എല്ലാം തീരാറായി. നീ ഒന്ന് ഉഷാറായിക്കെ “ദേവു എന്നെ ഒന്ന് കുലുക്കി. ശെരി ഞാൻ പോവാം.
ഞാനൊന്ന് ഫ്രഷായ് ദേവുവിന്റെ കയ്യിൽ നിന്ന് സാധനകളുടെ ലിസ്റ്റുമായി പുറത്തേക്കിറങ്ങി. അച്ചുവിന്റെ റൂമിന് മുന്നിലൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കാതിരിക്കാൻ ആയില്ല ഒന്ന് പാളിനോക്കി ഞാൻ ഇറങ്ങി. അവൾ ഫോണിൽ തലയാഴ്ത്തി ഇരിക്കുകയായിരുന്നു.
ഷോപ്പിലൂടെ ഓടി നടന്നു സാധനകൾ വാങ്ങി. അധികം ഷോപ്പ് ഒന്നും തുറന്നിട്ടില്ല. തിരിച്ചു വരുമ്പോൾ കുറച്ചു സമയം എടുത്തു. ഫ്ലാറ്റിലേക്ക് ഉള്ളക്കവറും താങ്ങി ഡോർ എത്തിയതും അകത്തു നല്ല ബഹളം. അപ്പോൾ പറഞ്ഞ ആളുകൾ എത്തിയിട്ടുണ്ട്. ദേവു വന്നു ഡോർ തുറന്നു.ഞാൻ ആദ്യം തിരഞ്ഞത് ഇന്നലെ കണ്ട ഡോക്ടറെയാണ്. പുള്ളിയെ കണ്ടില്ല അപ്പോഴാണ് തലക്ക് ഒരു തട്ട്.

“എന്താടാ ചെക്കാ നീ മിഴിച്ചു നിക്കണത് ” നോക്കുമ്പോൾ റിയേച്ചി കയ്യിൽ ഒരു ഗ്ലാസിൽ ഓറഞ്ച് ജ്യൂസുമായി എന്നെ തുറിച്ചു നോക്കുന്നു . ഞാൻ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ റൂമിൽ നിന്ന് കൂട്ടച്ചിരി മുഴങ്ങി. അവിടേക്ക് തല നീട്ടാൻ പോയതും റിയേച്ചി കയ്യിൽ കയറി പിടിച്ചു.
“നിനക്കെന്താ കിച്ചു ഒരു മൈൻഡ് ഇല്ലാത്തെ. നിനക്ക് ജ്യൂസ്‌ വേണോ “അവൾ ജ്യൂസ്‌ ഒരു കവിൾ കുടിച്ചു എന്റെ നേർക്ക് നീട്ടി.എനിക്ക് അപ്പോൾ അവളുടെ കൊഞ്ചിക്കുഴയലിന് നിൽക്കാനുള്ള അവസ്ഥയായിരുന്നില്ല. ഞാൻ മടിച്ചു നിന്നപ്പോ റൂമിൽ നിന്ന് ആരോ റിയേച്ചിയെ വിളിച്ചു.
“എടാ വാ നിനക്ക് എല്ലാവരെയും പരിചയപ്പെടുത്തി തരാം ” എന്റെ കയ്യിൽ കേറി റിയേച്ചി പിടിച്ചപ്പോൾ അനുസരിക്കുകയല്ലാതെ വേറെ നിവർത്തിയില്ലാതെ ഞാൻ അവളുടെ കൂടെ ചെന്നു. റൂമിലേക്ക് തിരിഞ്ഞപ്പോൾ തന്നെ കണ്ടു ബെഡിൽ ചാരിയിരിരുന്ന് അച്ചുവിനോടൊപ്പം സംസാരിക്കുന്ന ഇന്നലെ കണ്ട ഡോക്ടർ എന്റെ പെരുവിരലിൽ തരിച്ചു കയറി. ഞങ്ങൾ റൂമിലേക്ക് എത്തിയതും. എല്ലാവരും ഞങ്ങളുടെ നേരെ നോക്കി. എല്ലാവരും എനിക്കൊരു ചിരി സമ്മാനിച്ചപ്പോ ഞാൻ ഒരു അളിഞ്ഞ ചിരി തിരിച്ചും കൊടുത്തു. അച്ചുവിനെ നോക്കിയപ്പോൾ അവളുടെ ഉണ്ടാക്കണ്ണ് മിഴിയുന്നത് കണ്ടു. നോക്കുമ്പോൾ എന്റെ കൈ റിയേച്ചി പിടിച്ചിരിക്കുകയാണ്. ഞാൻ വേഗം അവളുടെ കൈ വിടുവിച്ചു.
“കിച്ചു ഇത് മായ, സുജിത്, ശ്രീഷ്മ പിന്നെ ഇത് ഡോക്ടർ ഋഷി “അവസാനം അച്ചുവിന്റെ എടുത്തിരിക്കുന്ന ആ ഡോക്ടരുടെ നേരെ ചൂണ്ടി കാട്ടി റിയേച്ചി എനിക്ക് പരിചയപ്പെടുത്തി തന്നു. ഋഷി എന്റെ നേർക്ക് നോക്കി ചിരിച്ചപ്പോൾ ഞാൻ ഒരു മങ്ങിയ ചിരി പാസ്സാക്കി. ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു മെല്ലെ വലിഞ്ഞു. ദേവുവിന്റെ എടുത്തെത്തിയപ്പോൾ അവൾ അവിടത്തെ അവിടത്തെ പാത്രങ്ങൾ കഴുകുകയാണ്. ഞാൻ കൂടെ കൂടി.
“എന്താടാ നിനക്ക് അവർ വന്നത് പിടിച്ചില്ലേ ”
” അങ്ങനെ ഒന്നുമില്ല…… ”
“ഹ്മ്മ്…..” അവൾ ഒന്ന് മൂളി.
എനിക്ക് എവിടെയും ഇരിക്കാൻ വയ്യാത്ത അവസ്ഥ. അച്ചുവീനോട് അവന് കൊഞ്ചികുഴയുന്നതും. കളിക്കുന്നതും കാണുമ്പോൾ എനിക്ക് ചൊറിഞ്ഞ് വന്നു. അവളും അതേ രീതിയിൽ പ്രതികരിക്കുന്നത് കണ്ടപ്പോ മനസ്സില് ഒരു വിങ്ങലായി. അവർ സന്തോഷത്തോടെ ഉള്ളിലിരിക്കുബോൾ. ഞാൻ കലങ്ങിയ മനസ്സുമായി എന്റെ റൂമിൽ പോയി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *