“നീ എ..എ..ന്ത് പറയും ”
“എന്താടാ നീ വിക്കുന്നത് പേടിയുണ്ടല്ലേ?”
“പേടിയോ……എനിക്കോ ഒന്ന് പോടീ…. അവൾക്കേ…അവൾക്ക് ..നിന്നെക്കാളും സ്നേഹം എന്നോടുണ്ട്. ഞാൻ പറഞ്ഞാൽ അവൾ അത് പോലെ വിശ്വസിക്കുകയും ചെയ്യും നിനക്കെന്നേ ഒന്നും ചെയ്യാൻ കഴിയില്ലെടി മഞ്ഞ തവളെ..”
“എടാ തെണ്ടി ചെക്കാ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ആ പേരു വിളിക്കരുതെന്ന്.ഇതും ഞാൻ ദേവുവിനോട് പറയുമെടാ പട്ടി ”
അച്ചുവിന്റെ മൂക്ക് വരെ ചുമന്നു. അവൾ ഇടതു കൈ പൊക്കി അടിക്കാൻ നോക്കിയെങ്കിലും വിതക്ത മായി ഒഴിഞ്ഞു മാറി.ഞാൻ പണ്ട് അവളെ കളിയാക്കിയിരുന്ന പേരാണ് മഞ്ഞ തവള അവൾ മഞ്ഞളു തേച്ചു നടന്നപ്പോൾ എനിക്ക് കിട്ടിയ പേരാണ്. ദേവു പിന്നെ വിളിക്കരുതെന്ന് പറഞ്ഞപ്പോ ഞാൻ നിർത്തി. പക്ഷെ ചിലസമയങ്ങളിൽ അത് കേറി നാക്കിലെത്തും.
“എടാ നാളെ അവൾ ഇങ്ങു വരട്ടെ നീയെന്റെ അമ്മിഞ്ഞക്ക് കേറി പിടിച്ചില്ലേ അത് ഞാൻ പറയുമെടാ, അവളെ കയ്യിൽ നിന്ന് അടി വാങ്ങിപ്പിച്ചിട്ടേ എനിക്ക് ഇനി സമാധാനമുള്ളു “ഞാൻ ഒന്ന് വിറച്ചു
“ചേച്ച്യേ “വായിൽ കേറി ആരോ വിളിച്ചപോലെ തോന്നി. ദയനീയമായിരുന്നു വളരെ ദയനീയം.പെട്ടന്നുതന്നെ ഞാൻ ടോൺ മാറ്റി.
“എടി നമുക്ക് ചീച്ചി മുള്ളണ്ടെ ഇങ്ങനെ പിടിച്ചു കിടന്നാലേ എന്തേലും അസുഖം വരും വാ എണീക്ക് ” എടുതു കൈ ആദ്യമേ ഞാൻ പിടിച്ചിരുന്നു. അത് വിട്ടു കൊടുത്താൽ അടിയുറപ്പാ.അവളെന്റെ പുറം പൊളിക്കും.എത്ര തവണ ഒരു ദയയുമില്ലാതെ അവളെന്നെ തല്ലിയിരിക്കുന്നു.
“വേണ്ടടാ വേണ്ട എനിക്ക് ഒരു ദൃതിയുമില്ല, ഞാൻ ഇവിടെക്കിടന്ന് മുള്ളിക്കോളാം നാളെ ദേവൂവന്ന് ഇതല്ലാം നേരിട്ട് കാണടട്ടെ, നീയെന്റെ അമ്മിഞ്ഞക്ക് പിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രെമിച്ചെന്നും ഭക്ഷണം പോലും തന്നില്ലെന്നും ഞാൻ പറഞ്ഞോളാം” അവൾ ഒറ്റ ശ്വാസത്തിൽ അത് മൊത്തം പറഞ്ഞപ്പോ എന്റെ കണ്ണു തള്ളി.
“പീഡിപ്പിക്കാനോ….”
“ഹാ പീഡിപ്പിക്കാൻ ” അവൾ സിമ്പിലായി കൈ മലർത്തി.നല്ല ദേഷ്യത്തിലാണ് കക്ഷി ഇനിയും ബലം പിടിച്ചുനിന്നാൽ.ചിലപ്പോ അവൾ ഇതിനപ്പുറവും നാളെ പറയും. സോപ്പിടുക തന്നെ, ഞാൻ അവളിലേക്ക് കുറച്ചു ചേർന്നുനിന്നു.
“എടി അച്ചു ” ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ തോളിലൊന്ന് തോണ്ടി
“പോടാ എനിക്ക് നിന്നോട് സ്നേഹമില്ലല്ലേ?? ആയിക്കോട്ടെ നീ അവളെ പോയി കൊഞ്ചിച്ചോ എന്റടുത്തു വരണ്ട ” അവൾ കണ്ണിൽ വെള്ളം നിറച്ചു.ഹോ ഇങ്ങനെയൊരു പെണ്ണ്.ഇന്നലെ എന്നോട് മിണ്ടാതിരിക്കുമ്പോഴൊന്നും ഈ കണ്ണുനീർ കണ്ടിട്ടില്ല. ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അപ്പം കണ്ണുനിറച്ചോളും.
“എന്റെ പൊന്നീച്ചേ……ശ്ശെ!! ശ്ശെ… എന്റെ പൊന്ന് ചേച്ച്യേ ഞാൻ ഇങ്ങനെ നിന്നെ കളിപ്പിക്കാൻ ഓരോന്ന് പറയിണതല്ലേ…. നീ ദേ ഇങ്ങട്ട് ഹാ ഇങ്ങട്ട് നോക്ക്യേ നീ ഇങ്ങനെ സീര്യസാക്കിയാലോ?? അയ്യേ…. വാ വന്നേ. ഇനി നീ എനിക്ക് പണിതരാൻ വേണ്ടി മാത്രം ഇവിടെകിടന്നു മുള്ളും ” ഞാൻ കുനിഞ്ഞു അവളെ വാരിയെടുത്തു. അവൾക്ക് വലിയ മൈൻഡ് ഒന്നുമില്ല മുഖം വീർപ്പിച്ചു മിണ്ടാതെ നിൽക്കാണ്.
“ഡീ പെണ്ണെ കഴുത്തിലൂടെ കൈയ്യിട്ട് പിടിച്ചേ ഇല്ലേൽ നീ താഴെ പോകും “ഞാൻ കുറച്ചു സീരിയസ് ആയി പറഞ്ഞു. അവൾ ഒന്ന് മടിച്ചു കൈകൾ കഴുത്തിലൂടെയിട്ടു.
“ഇനി ഒന്ന് ചിരിച്ചേ “വലത്തേ നെഞ്ചിൽ തലവെച്ച അവളുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞതും മുഖം വക്രിച്ചുകൊണ്ട് അവൾ കൊഞ്ഞനം കാട്ടി. ആ മുഖം കാണുമ്പോൾ കയ്യിലിരുക്കുന്നത് ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നി. അവളുടെ ആ നീണ്ട മൂക്ക് പിടിച്ചു വലിച്ചു കൊഞ്ചിക്കാൻ മനസ്സ്സ് പറഞ്ഞു.
“മര്യാദക്ക് ചിരിച്ചോ ഇല്ലേൽ നിന്നെ ഞാൻ നിലത്തിടും ”
“ഹോ ഇങ്ങനെയൊരു സാധനം ചിരിക്കാം ഈൗഈ…” അവളൊരു അളിഞ്ഞ ചിരിച്ചിരിച്ചു.
“അപ്പൊ നിനക്ക് അനുസരണയൊക്കെയുണ്ടല്ലേ ”
“ആവശ്യം എന്റെയായി പോയില്ലേ “അവളൊന്നും നെടുവീർപ്പിട്ടു.അവളെയും കൊണ്ടുഞാൻ ബാത്‌റൂമിലേക്ക് നീങ്ങി.
“ഡീ പെണ്ണെ നീ ഗുണ്ട് മണിയാവണ്ട് ട്ടോ നല്ല വെയ്റ്റ് “കൈയ്യിൽ നിന്ന് ഊർന്ന് പോയ അവളെ ഒന്നുടെ വലിച്ചു നെഞ്ചത്തേയ്ക്കിട്ട് ഞാൻ പറഞ്ഞു.
“എടുത്ത് പഠിച്ചോ ഇനിയും ആവശ്യമുണ്ടാകും ”
“എന്താവിശ്യം ” ഞാൻ പെട്ടന്നു ചോദിച്ചു.
“അ..ത്.. എന്റെ കാലു ശെരിയാക്കണ്ടേ അതുവരെ നീ എടുക്കേണ്ടേ ” അവളുടെ മുഖത്ത് ഒരു പരിഭ്രമം പോലെ.ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ തലതാഴ്ത്തി.
