ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“ഹേയ് ഇല്ല ല്ലോ എന്താ അങ്ങനെ ചോദിച്ചേ?……”ഞാൻ ഒന്ന് പരുങ്ങി.
“അല്ല എനിക്കങ്ങനെ തോന്നി ” അവളൊന്നു എന്നെ ചൂഴ്ന്നുകൊണ്ട് പറഞ്ഞു.
“പിന്നെ രാത്രിയിലേക്കുള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് അവൾക്ക് എടുത്ത് കൊടുക്കണം. ഒക്കെ ” അവളെന്റെ കവിൾ ഒന്ന് വലിച്ചു.
ഞാൻ തലയിട്ടി ഒന്ന് ചിരിച്ചപ്പോൾ അവൾ ടാറ്റ പറഞ്ഞു പുറത്തേക്കിറങ്ങി.

തലപെരുക്കുന്നുണ്ടായിരുന്നു.ഹൃദയത്തിൽ കത്തികേറ്റുന്ന വേദന. വരണ്ട വൈകുന്നേര കാറ്റിൽ മനസ്സാടിയുലയുന്ന പോലെ.കണ്ണുകലങ്ങുന്ന പോലെ.ക്ലോക്കിലോടുന്ന സൂചിയും നിരത്തിലോടുന്ന ബുള്ളറ്റും ഹൃദയത്തിനൊപ്പം മുരണ്ടു.അവ ചുമരിൽ തട്ടി തെറിച്ചു.ഹാളിലെ സോഫയിൽ ഒഴിഞ്ഞ മനസ്സുമായി ഞാനിരുന്നു.അച്ചുവിനെ സമീപിക്കാൻ മനസ്സനുവദിക്കുന്നില്ല. ചെയ്തത് എത്ര ന്യായീകരിച്ചാലും തെറ്റ് തന്നെയാണ്. അതിനെന്നെ എങ്ങനെ ശിക്ഷിക്കാണോ??. ഒന്ന് മിണ്ടിയിരുന്നെങ്കിൽ. ആ ഉണ്ടക്കണ്ണ് മിഴിച്ചുള്ള നോട്ടമെങ്കിലും കിട്ടിയിരുന്നെങ്കിൽ. ഇനിയെന്നോട് അവളാ സ്നേഹ കാണിക്കുമോ. അടുത്ത് വരുമ്പോൾ ശരീരത്തിലേക്ക് കണ്ണുകൾ നീളുന്നൊന്നവൾ നോക്കില്ലേ? ദേവുവിനോട് എല്ലാം പറയണോ? പറഞ്ഞു കഴിഞ്ഞാൽ അവളും എന്നെ അതേപോലെ കാണില്ലേ?. പറയാതിരുന്നാൽ നാളെ അച്ചുവിന്റെ മാറ്റം അവൾ കണ്ടുപിടിക്കില്ലേ?. എല്ലാം ആലോചിക്കുമ്പോഴേക്ക് തല വലിഞ്ഞു മുറുകുന്നു.
മടിച്ചു മടിച്ചു ഞാനാ റൂമിലേക്ക് ചെന്നു.അവളുറങ്ങുകയായിരുന്നു.വൈകുന്നേരത്തെ വെയിൽ അലസമായി അവളിലൂടെ ഇഴഞ്ഞു. അര വരെ പുതപ്പുണ്ടായിരുന്നു ആ കാലുകൾ എന്നെ കാണിക്കാതിരിക്കാനായിരിക്കും. മനസ്സിലൊരു കുത്തുകിട്ടിയപോലെ. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ഇടതുവശം ചേർന്ന് ഞാൻ ആ കാലിൽ പിടിച്ചു
“സോറി ചേച്ചി ഞാൻ……”
……ഠപ്പേ…….
പിന്നൊന്നും ഓർമയില്ല. ഒരു മൂളൽ മാത്രമേ എന്നിൽ നിന്നും പുറത്തുവന്നിട്ടുള്ളു. കറങ്ങുന്ന ഫാൻ കാണാം അപ്പോൾ ഞാൻ കിടക്കണോ. അടിവയറിൽ ഒരു മരവിപ്പ് പോലെ.കയ്യിലൊരു ചെറിയ വേദന ഇനി വല്ല സ്വപനവുമാണോ.കണ്ണിലെ മങ്ങലൊന്ന് നിന്നപ്പോ ഞാൻ നിലത്താണ്. ഇവിടെയെങ്ങനെ ഞാൻ….തല ഒന്നു കുടഞ്ഞുയുയർത്തിയപ്പോൾ ഉണ്ടക്കണ്ണിൽ ദഹിപ്പിക്കാനുള്ള ദേഷ്യവുമായി അച്ചു .അപ്പോൾ അവളെന്നെ ചവിട്ടിയതാണ്. ഇത്രക്ക് വെറുപ്പായോ എന്നോട് എന്റെ കണ്ണിലൂടെ വെള്ളം കുതിച്ചൊഴുകി. കൂടെ അടിവയറ്റിലെ വേദനയും. അവൾക്കെന്നോടൊരിക്കലും ക്ഷെമിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി.നിറഞ്ഞ കണ്ണുകൾ ഒന്നുയർത്തിയപ്പോൾ അവൾ വാ തുറന്നു.
“നിനക്ക് പൊട്ടിയ കാൽ തന്നെ പിടിക്കണോടാ പട്ടി… എന്റമ്മേ… …ഞാൻ സ്വർഗം കണ്ടു പോയി. അവന്റെ അമ്മൂമ്മേടെ ഒരു കരച്ചിൽ. നിനക്ക് ഈ ഇടതുകാൽ പിടിച്ചാൽ പോരെ “

വേദനയിലവള്‍ പൊട്ടി കാറിയതും എന്താ ഇപ്പോ സംഭവിച്ചേ എന്ന രീതിയിൽ ഞാൻ നിന്നു. അര വരെ പുതപ്പുണ്ടായത് കൊണ്ട് ഞാൻ രണ്ടു കാലിലും കേറി പിടിച്ചോ?.ആ സമയത്ത് അതൊന്നും ആലോചിച്ചില്ലല്ലോ. പാവം വേദനിച്ചു കാണും. ആ കണ്ണ് നിറഞ്ഞിട്ടില്ലേ?.ഞാൻ ഒന്ന് എഴുന്നേറ്റു.
“ചേച്ചി ഞാൻ…..” അവളുടെ അടുത്തേക്ക് നീങ്ങിയതും നിൽക്കെന്ന് അവൾ കൈകൊണ്ട് കാണിച്ചു.
“ആദ്യം നീ കാലു പിടിക്ക്….”          പുതപ്പിനുള്ളിലെ ഇടതുകാൽ വെളിയിലേക്ക് വച്ചുകൊണ്ട് അവൾ കൊരച്ചു. ഒരാൾക്ക് ഇങ്ങനെയും മാറാൻ പറ്റുമോ?.എന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞു. മുട്ടുകുത്തിയിരുന്ന ഞാൻ ആ കണ്ണുകളിൽ നോക്കിയപ്പോൾ അവൾ ഒന്ന് കണ്ണ് എന്നിൽ നിന്നും തിരിച്ചു . തുറന്ന കണ്ണിൽ എന്തായിരുന്നു? ഒരു കുസൃതി മിന്നിമാഞ്ഞോ?.അതോ തോന്നലാണോ?.
ആ തണുത്ത കാലു ഞാൻ രണ്ടു കൈകൊണ്ടും കൂട്ടി പിടിച്ചപ്പോൾ അറിയാതെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ കാലിൽ വീണു. വിരലുകൾക്കിടയിലൂടെ അവ താഴേക്ക് വീണപ്പോ. മുകളിൽ നിന്ന് ഉത്തരവവ് വന്നു.
“നിന്ന് കരയാനല്ല ആ കാലൊന്ന് ഉഴിയ്. നിന്നെ ചവിട്ടിയിട്ട് എന്റെ കാലു വേദനക്കുന്നു ”  പൗരുഷ മായിരുന്നു ഒരിക്കലുംകേട്ടിട്ടില്ലാത്ത അത്ര ശക്തം. എനിക്കങ്ങു ചത്താൽ മതിയെന്നായി. ഒരിക്കലും അവളിൽ കണ്ടിട്ടില്ലാത്ത തരം വേഷപ്പകർച്ച.ആ സൗര്യം.വാക്കുകളിലെ ആ മുഴക്കം. കാലുകളിലൂടെ കൈകളിഴയുമ്പോഴും മനസ്സു മരിച്ചിരുന്നു. ഏറ്റവും വലിയ അപമാനമേറ്റതുപോലെ എനിക്ക് തോന്നി.
“മതി..”         സൗര്യമുള്ള വാക്കുകൾ. ചെവിയിൽ ആണി തറക്കുന്ന പോലെ .ഞാൻ തിരിഞ്ഞു നടന്നു.കണ്ണുകാണാൻ വയ്യ. എവിടേക്കെങ്കിലും ഓടിപ്പോവണമെന്ന് തോന്നി. കാലുകൾ വിറച്ചിരുന്നു.
“നിക്കട ”         വീണ്ടും ആ ശബ്ദത്തിലെ മൂർച്ച. പാതങ്ങൾ തറച്ചു പോയി.
“ഇങ്ങട്ട് തിരിയാടാ”              ശ്വാസം നിലക്കുമെന്ന് തോന്നി.തൊണ്ട വറ്റി.ഹൃദയത്തിന്റെ മുഴക്കം.തിരിയാൻ കുറച്ചു സമയമെടുത്തു. തല താഴ്ന്നുതന്നെയായിരുന്നു.
“ന്നോട് ദേഷ്യ ” പറന്ന കിളികൾ തിരിച്ചു വന്നു വീണ്ടും പറന്നു. കുസൃതി ഒളിപ്പിച്ച വാക്കുകൾ. നിറഞ്ഞടഞ്ഞ കണ്ണുകൾ തള്ളിതുറന്നു കൊണ്ട് ഞാൻ ആ മുഖത്തുനോക്കി. ചിരിച്ച കളിയൊളുപ്പിച്ച മുഖവുമായി അച്ചു. ആ വാക്കുകൾ മാത്ര മതിയായിരുന്നു. ആ ഒരു നോട്ടം മാത്രം മതിയായിരുന്നു.വീണുടഞ്ഞു പോയ എന്നെ തിരിച്ചു കൊണ്ടുവരാൻ. പൊട്ടികരഞ്ഞുകൊണ്ട് ഞാൻ അവളുടെ ബെഡിലേക്ക് കേറി.

Leave a Reply

Your email address will not be published. Required fields are marked *