ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“കിച്ചൂ….” ചെറിയ ഒരു മയക്കത്തിലായിരുന്ന ഞാൻ തല കുടഞ്ഞെഴുന്നേറ്റു….ദേവു വന്നു ബെഡിൽ എന്റെ സൈഡിൽ ഇരുന്നു. കുറച്ചു നേരം നിശബ്ദത അവിടെ തളം കെട്ടി. അത് എന്നെ കൂടുതൽ വലിഞ്ഞു മുറുകി.തുറന്ന ജനലിലൂടെ ഉച്ചവെയിൽ ചൂടേറ്റ വരണ്ട കാറ്റ് കർട്ടനെ ഇളക്കിയാട്ടി എന്റെ നെറ്റിത്തടത്തിലൂടെ ഒഴുകിയപ്പോൾ വിയർപ്പ് പൊടിഞ്ഞ നെറ്റി ഒന്ന് തണുത്തു.. പടർന്നു കിടക്കുന്ന ദേവുവിന്റെ മുടിയെ ഒന്ന് ഉലച്ചു. നിശബ്ദക്കും എന്തോ പറയാൻ ഉണ്ടെന്ന് അതിന്റെ ഭീകരത്വം ഓർമിപ്പിച്ചു…അവൾ പതിയെ എന്റെ കൈ പിടിച്ചു. അത് ശെരിക്കും വിറക്കുന്നുണ്ടായിരുന്നു.
” റിയ വിളിച്ചിരുന്നു… ” നനുത്ത സ്വരത്തിൽ അവൾ പറഞ്ഞു.. ഞാൻ അവളുടെ നേരെ തിരിഞ്ഞു അച്ചുവിന് എന്തേലും മാറ്റം ഉണ്ടാവണമേ എന്ന് ഞാൻ പ്രാർത്ഥിച്ചു….ദേവു നിറഞ്ഞ കണ്ണുകൾ എന്റെ നേർക്ക് നീട്ടി…അതിൽ ദയനീയത നിറഞ്ഞിരുന്നു…അവൾ എന്റെ മുഖത്തിലൂടെ വിരലോടിച്ചു.. എന്നോട് ചേർന്നു നിന്നു.
” അവൾ പോവ്വും… ” ദേവു ഇടറിയ സ്വരത്തോടെ പറഞ്ഞു എനിക്ക് ഒന്നും മനസ്സിലായില്ല..
“ആര്….” എന്റെ നാക്ക് അതേ പുറത്തേക്ക് തള്ളിയുള്ളു…
“അച്ചു.. അവൾ ഡൽഹിക്ക് പോവ്വാ… ഋഷിയുടെ ഹോസ്പിറ്റലിൽ അവൾക്ക് ജോലി ശെരിയാക്കിയിട്ടുണ്ടെന്ന്.. നാളെ അവൾ പോകും..” ദേവു അതും പറഞ്ഞത് എന്റെ നെഞ്ചത്തു വീണു കരഞ്ഞു.ഞാൻ മരവിച്ച അവസ്ഥയിൽ ആയിപ്പോയി.. അവൾ ഞങ്ങളെ ഇത്രയും വെറുത്തോ.?
” എനിക്ക് അവളില്ലാതെ പറ്റില്ല കിച്ചൂ…. അവളില്ലാതെ നമ്മൾ എങ്ങനെയാണ്…? ” ദേവുവിന് മുഴുവൻ പറയാൻ കഴിയാതെ തളർന്നു പോയി… എനിക്കവളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. അച്ചു ഞങ്ങളെ വിട്ടു പോകുന്നത് ആലോചിക്കാനേ വയ്യ…എന്തു ചെയ്യും എന്നറിയാതെ ഞാൻ പകച്ചു നിന്നു…
നിമിഷങ്ങൾ ഏറെ ആയപ്പോൾ ഞാൻ റോഷനെ വിളിച്ചു… അവന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞപ്പോ ഫ്ലാറ്റിൽ നിന്ന് ഞാൻ ഇറങ്ങി.
“നീയെന്ത്‌ പണിയ കാണിച്ചേ ദേവുചേച്ചിയോട് വരുന്നത് പറഞ്ഞില്ലേ?” റോഷന്

ദേഷ്യത്തോടെ ചോദിച്ചപ്പോൾ ഞാൻ തല താഴ്ത്തി.. അവളോട് പറയാതെ അവിടെ നിന്ന് ഞാൻ ഓടുകയായിരുന്നു…എല്ലാത്തിൽ നിന്നും ഓടി പോവാൻ തോന്നി..
“ചേച്ചി വിളിച്ചിരുന്നു. ഞാൻ പറഞ്ഞു നീ ഇവിടെ ഉണ്ടെന്ന്. നിനെക്ക് എന്താ കിച്ചൂ പറ്റിയെ ” അവന് എന്റെ ജീവനില്ലാത്ത മുഖം സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.
“എടാ ഞാൻ ഇപ്പൊ വല്ലാത്ത അവസ്ഥയിൽ ആണ്. എനിക്ക് അറിയില്ല എന്ത്‌ ചെയ്യണമെന്ന് ”
” ഏയ് കിച്ചൂ. എന്താടാ എന്താ പറ്റിയെ…” എന്റെ പരവേശം കണ്ടവനു പേടിയായി…
ഞാൻ എല്ലാ കാര്യവും അവനോട് തുറന്നു പറഞ്ഞു… അവന് ഒന്നും പറഞ്ഞില്ല കുറേ നേരം ഇരുന്നാലോചിച്ചു…
“എനിക്കറിയില്ല കിച്ചൂ എന്ത്‌ പറയണമെന്ന്. എന്തായാലും അച്ചുചേച്ചി ഒരുപാടു വിഷമിച്ചു കാണും.. അല്ലെങ്കിൽ ചേച്ചിക്ക് നിങ്ങളെ വിട്ടു പോകാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഇപ്പോൾ നിങ്ങളെക്കാൾ ഏറെ ചേച്ചി വിഷമിക്കുന്നുണ്ടാകും.”
“എടാ ഞാൻ പോയി അവളെ കാലു പിടിക്കാം.അവൾ എന്നെ എന്തു വേണേലും ചെയ്തോട്ടെ അവൾ പോയാൽ ഞങ്ങൾ തകർന്നു പോകുമെടാ ”
” കിച്ചൂ ഒക്കെ ചേച്ചി തന്നെ വിചാരിക്കണം.ആക്സിഡന്റിന് നിന്റെ അച്ഛനും അമ്മയും പോയ ശേഷം. നിങ്ങളെ കരകേറ്റി കൊണ്ടുവന്നത് ചേച്ചിയല്ലേ. ആ പ്രായത്തിൽ അത്രയും വലിയ തീരുമാനം എടുക്കാൻ ചേച്ചിക്കായെങ്കിൽ. ഇതിൽ അവളുടെ തീരുമാനം മാത്രമായിരിക്കും അന്തിമം. ” റോഷന് പറഞ്ഞു തീർന്നപ്പോൾ ഞാൻ കുറേ കൂടി തളർന്നു..
അവൻ അത് കണ്ട് മുഖത്ത് ദേഷ്യം കാട്ടി.
“എന്റെ കിച്ചൂ.. നീ ഇങ്ങനെ വിഷമിക്കല്ലേ.. നീ ആദ്യം ദേവുചേച്ചിയെ വിളിക്ക്.. അതിനെ അവിടെ ഒറ്റക്കിട്ട്.. അതിനെന്തെങ്കിലും പറ്റിയാൽ?. നിന്റെ അവസ്ഥ തന്നെയല്ലേ ചേച്ചിക്കും..” റോഷന് ചൂടായപ്പോൾ ഞാൻ ദേവുവിനെ വിളിച്ചു. റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല.. ഞാൻ രണ്ടു വട്ടം കൂടെ വിളിച്ചു

എടുക്കുന്നില്ല…കരഞ്ഞു ഉറങ്ങി പോയി കാണും.
റോഷന് കുറേ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.. ഇടക്ക് ഞാൻ അച്ചുവിനെ ഒന്ന് വിളിച്ചു നോക്കി അവൾ ഒന്ന് എടുത്ത് എന്നോട് സംസാരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.അവൾ ഫോൺ എടുക്കാതെ കട്ട്‌ ചെയ്തപ്പോൾ മനസ്സെവിടെയോ കൊളുത്തി വലിക്കുന്ന പോലെ..
7 മണി വരെ റോഷന്റെ അടുത്തിരിന്നു.. അവന്റെ എടുത്തിരിക്കുമ്പോൾ കുറച്ചു ആശ്വാസം കീട്ടുന്നത് പോലെ… സൈഡിൽ വെച്ചിരുന്ന മൊബൈൽ മുരണ്ടപ്പോൾ റോഷന് അത് എടുത്തു അവന്റെ മുഖം വിരിയുന്നത് കണ്ട് ഞാൻ അതിശയിച്ചു…
“എടാ അച്ചു വിളിക്കുന്നു “അവന് ഫോൺ എന്റെ നേരെ നീട്ടി. എന്റെ കണ്ണുനിറഞ്ഞു കൂടെ സന്തോഷവും എന്റെ ഉള്ളിലെവിടെയോ നിറയുന്ന പോലെ. ഞാൻ ഫോൺ ഓൺ ചെയ്ത് ചെവിയിലേക്ക് വെച്ചു.. അപ്പുറത്തുനിന്ന് അച്ചു കരയുന്ന ശബ്‌ദം എന്റെ നെഞ്ച് ആളി..
“അച്ചൂ…” വളരെ പതിന്റെ ആയിരുന്നു എന്റെ ശബ്‌ദം…
” കിച്ചൂ… കിച്ചൂ… ” വിക്കി വിക്കി അച്ചു കരഞ്ഞപ്പോൾ… അവൾ വിളിച്ച സന്തോഷത്തിൽ ഞാൻ നിലത്തിരുന്നു പോയി…
“കിച്ചൂ ഞാൻ….ഫ്ലാറ്റിൽ വന്നിരുന്നു ദേവുവിനെ അറിയാതെ … അറിയാതെ എന്തൊക്കെയോ….പറഞ്ഞു പോയി.അവൾ കുറേ നേരം ആയി പോയിട്ട് ഇതു…വരെ വന്നില്ല “തകർന്നു പോയ നിമിഷം.അച്ചു വിക്കി വിക്കി കരഞ്ഞു. അറിയാതെ എന്റെയുള്ളിൽ ഭയം നിറഞ്ഞത് ഞാനറിഞ്ഞു. ഫോൺ കയിൽ നിന്നും താഴെ വീണുപോയി.. റോഷന് അതുകണ്ടു എന്റെടുത്ത് വന്നു ഫോൺ എടുത്തു ചെവിയിൽ വെച്ചു. അവന് അച്ചുവിനോട് എന്തോ ചോദിക്കുന്നുണ്ടായിരുന്നു… എന്റെ മുന്നിൽ ഇപ്പൊ വന്നത് അന്നത്തെ സ്വപനം ആയിരുന്നു… കാവിലെ ദേവുവിന്റെ അവസ്ഥ…
“കിച്ചൂ കിച്ചൂ…” റോഷന് പെട്ടന്നു എന്നെ തട്ടി വിളിച്ചു ഞാൻ ബാധത്തിലേക്ക് തിരികെ വന്നു…
” ഇരിക്കാതെ വേഗം വാ ചേച്ചി എവിടെയും പോയീട്ടുണ്ടാവില്ല.. അച്ചുചേച്ചിയോട് ഫ്ലാറ്റിൽ മുഴുവൻ അന്വേഷിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.നീ വാ ” അവന് എന്റെ കൈ പിടിച്ചു വലിച്ചു.. ഞാൻ എഴുന്നേറ്റു അവന്റെ പുറകെ ചെന്നു.. ബൈക്ക് അവനാണ് എടുത്തത് ഞാൻ പിറകിലിരുന്നു… ദേവുവിനെ ഞാൻ ഫോണിൽ വിളിച്ചു… റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല നാശം!!.

Leave a Reply

Your email address will not be published. Required fields are marked *