പക്വതകാണിച്ച് എല്ലാ കാര്യങ്ങളും മുന്നിട്ടിറങ്ങി.ഒരു മാസം കൊണ്ട് തന്നെ അവർ എന്നെ പഴയാളക്കി മാറ്റിയെങ്കിലും ആ വീട്ടിൽ നിൽക്കുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ട്തന്നെ യായിരിന്നു.അതൊകൊണ്ട് ഞങ്ങൾ ഫ്ലാറ്റിലേക്ക് താമസം മാറി.ഇവിടുന്ന് എന്റെ കോളേജിലേക്കും, അവർക്ക് ജോലിക്ക് പോകനും എളുപ്പവും ആയിരുന്നതുകൊണ്ടുമാണ് അങ്ങനെ ചെയ്തത്.ഫ്ലാറ്റിലേക്ക് മാറിയതിൽ പിന്നെ ഞങ്ങൾ എല്ലാം മറന്നു പുതിയ ജീവിതം തുടങ്ങി.
പാർക്കിങ്ങിൽ വണ്ടി വെച്ച് ഓടിയാണ് ഞാൻ സ്റ്റെപ്പുകൾ കയറിയത്. ഓടി കിതച്ചു ബെല്ലടിച്ചു.
“ഹ ഇതാരാ എവിടെയായിരുന്നു ” ഡോർ തുറന്നത് ദേവൂചേച്ചിയാണ്. എന്റെ ശ്വാസം ഒന്ന് നേരെ വീണു.
“എന്റെ ദേവുഏച്ചി ഒച്ചവെച്ച് അച്ചുനെ ഇങ്ങട്ട് വരുത്തല്ലേ, അവളെങ്ങാൻ വന്നാൽ അറിയാലോ എന്റെ കൊല നടക്കും ”
“നിക്ക് നിക്ക് നീ എങ്ങട്ടാ കേറി പോവുന്നെ ” അകത്തേക്ക് കേറാൻ നോക്കിയ എന്നെ ദേവു തടഞ്ഞു
“ഡീ ചേച്ചി നീ എന്നെ കൊലക്ക് കൊടുക്കോ ”
“അതല്ല ചെക്കാ നീ ആ കൈനീട്ട്, എവിടൊക്കെ പോയി വരുന്നാന്ന് ആർക്ക് അറിയാം “നീട്ടിയ കൈയിലേക്ക് ഒരു ലോഡ് സാനിറ്റൈസർ അവൾ ചെരിഞ്ഞു.
“ഇതെന്താ കുളിക്കാൻ ആണോ ”
“കളിക്കാതെ വേഗം കേറിക്കോ അവൾ നല്ല ദേഷ്യത്തിലാ. നീ ഇന്ന് അവളെ ഹോസ്പിറ്റൽന്ന് കൂട്ടാന്ന് പറഞ്ഞതല്ലേ?, അതിന്റെയും ദേഷ്യണ്ട് ”
“അങ്ങനെയും ഒന്ന് ഉണ്ടല്ലേ ” അവൾ പറഞ്ഞപ്പോഴാണ് ആ കാര്യവും എനിക്ക് ഓർമ വന്നത്.ദേഷ്യം വന്നാൽ അച്ചു ഭദ്രകാളിയാണ്. ദേവു അങ്ങനെ ഒന്നും അല്ല അവൾ എനിക്കെപ്പോഴും സപ്പോർട്ട് ആണ്.
“ഡാ ഡാ അവൾ വരുന്നുണ്ട് ” കിച്ച്നിൽ നിന്ന് വരുന്ന ഒച്ചകേട്ടതും ഞാൻ എന്റെ റൂമിലേക്ക് ഓടി നേരെ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. ഒരു കുളി പാസാക്കി. ഞാൻ മെല്ലെ ഹാളിലേക്ക് നടന്നു. ദേവു ടീവി കാണുണ്ട്. അച്ചു ഇപ്പഴും കിച്ചനിലാണ്. ഞാൻ ദേവൂന്റെ അടുത്ത് ഇരുന്നു.
“നീ എന്താ ഇവിടെ ഇരിക്കുന്നെ അവളെ സഹായിച്ചുകൂടെ” അച്ചു ഒറ്റക്ക് പണിയെടുക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.
“അവളോട് പുറത്തുനിന്ന് വാങ്ങാമെന്ന് ഞാൻ പറഞ്ഞത. അവൾക്കപ്പൊ പറ്റില്ല എന്നാൽ അവൾ ഉണ്ടാക്കിക്കോട്ടെന്ന് ഞാൻ കരുതി ”
“എടി ചേച്ചി ഞാൻ അവളെ ഒന്ന് സോപ്പിടട്ടെ നീ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണേ”
“സപ്പോർട്ട് ഒക്കെ ചെയ്യാം പക്ഷെ നീ എവിടെയായിരുന്നു ”
“റോഷന്റെ വീട്ടിൽ ആയിരുന്നു. ഉച്ചക്ക് കിടന്നത് ഓർമണ്ട് പിന്നെ എഴുന്നേറ്റപ്പോൾ ഈ നേരമായി “ഞാൻ എന്റെ നിരപരാതിത്വം വ്യക്തമാക്കി.
“ഹ്മ്മ്, ചെല്ല് “
ഞാൻ അവളെ വിട്ടു കിച്ച്നിലേക്ക് നടന്നു.തിരിഞ്ഞു നിന്ന് എന്തോ ഉണ്ടാക്കുകയാണ് അവൾ.കുറച്ച് മുന്നേ ആണ് കുളിച്ചതെന്ന് തോന്നുന്നു മുടി ടവൽ കൊണ്ട് കെട്ടിയിട്ടുണ്ട്. ഒരു മഞ്ഞ ചുരിധാർ ആണ് വേഷം പുറം ഭാഗത്തു മുടിയിൽ നിന്ന് ഉറ്റിയ വെള്ളം കൊണ്ട് ചുരിധാർ ചെറുതായി നനഞ്ഞിട്ടുണ്ട്. പതുക്കെ അവളുടെ പുറകെ പോയി ഞാൻ കെട്ടിപ്പിടിച്ചു. പിടിച്ചതെ ഓര്മയുള്ളു ഒറ്റക്കുതറലും, പട്ടിത്തെറിക്കലും.
“എവിടെ ആയിരുന്നെടാ നീ, എത്ര പ്രാവശ്യം നിന്നെ ഞാൻ വിളിച്ചു. നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കൊറോണ സമയത്ത് പുറത്ത് കറങ്ങാൻ പോകരുതെന്ന്. എന്നാൽ ഒന്ന് നേരത്തെ ഇവിടെ എത്തണ്ടേ അതും ഇല്ല. നിന്നെ കാത്തു എത്രനേരം ഞാൻ ആ ബസ് സ്റ്റോപ്പിൽ നിന്നൂന്ന് അറിയോ. അതെങ്ങനെയാ എന്റെ വാക്കിന് ഒരു വിലയുമില്ലല്ലോ. ആ റോഷൻ ഒന്ന് വിളിച്ചാൽ നീ ഇവിടുന്ന് ഓടുമല്ലോ ” .അവൾ നിർത്താനുള്ള ഉദ്ദേശമില്ല എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇത് തുടര്‍ന്ന്കൊണ്ട് പൊകും . എന്റെ ആയുധം എടുക്കുക തന്നെ. കണ്ണുകളിൽ പരമാവധി വെള്ളം നിറക്കാൻ നോക്കിയിട്ടും കഴിയുന്നില്ല.അവൾ ഒന്ന് തിരിഞ്ഞ സമയത്ത് കണ്ണിൽ ഒന്ന് തൊടണ്ടിവന്നു. നിറഞ്ഞ കണ്ണുകൾ അവളുടെ മുന്നിൽ കാണിച്ചുകൊണ്ട് ഞാൻ നേരെ അവിടെനിന്നും തിരിഞ്ഞു. ഇറങ്ങാൻ നേരം ദേവൂചേച്ചി കേറിവന്നു.
“ഡീ അച്ചു അവൻ മനപ്പൂർവം ചെയ്തതൊന്നുമല്ലല്ലോ, അവൻ അവിടെ കിടന്ന് ഉറങ്ങി പോയതാ” ദേവു എന്നെ ന്യായീകരിക്കാൻ നോക്കുന്നുണ്ട് ഞാൻ നേരെ റൂമിലേക്ക് പോന്നു.
“നീയാണ് അവന് വളം വെച്ച് കൊടുക്കുന്നത്” ബെഡിൽ കിടന്നപ്പോഴും കിച്ചണിൽ ദേവുവിനോട് തകർക്കിക്കുന്ന അച്ചു വിന്റെ ഒച്ചയായിരുന്നു. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ട്. എന്ത് പറഞ്ഞാലും കുറച്ചു നേരമേ അവരുടെ പിണക്കം ഉണ്ടാകാറുള്ളു. അത് കഴിഞ്ഞാൽ അവർ സെറ്റ്. പക്ഷെ എനിക്കാണെങ്കിൽ നേരെ തിരിച്ചാണ് ഞാൻ കുറേ നേരം പിടിച്ചു നിൽക്കും ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല. എന്റെ വ്യക്തിത്വം ആതിന് സമ്മതിക്കില്ല.
റൂമിൽ കേറി ഞാൻ വാതിൽ അടച്ചു. കണ്ണുനിറച്ചതുകൊണ്ട് എന്തായാലും അവൾ ഇങ്ങട്ട് കേറി വരുമെന്നത് ഉറപ്പാണ്. ഡോർ തുറക്കുന്ന സൗണ്ട് കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറച്ചു നിൽക്കലോ. അല്ലെങ്കിൽ കള്ളത്തരം അവൾ കണ്ടുപിടിക്കും.
ഡോറിന് ഓപ്പോസിറ്റ് ആയിട്ടാണ് ഞാൻ കിടന്നത്. ഫോൺ കയ്യിലെടുത്തത് ഭാഗ്യം അല്ലെങ്കിൽ വെറുതെ കിടക്കേണ്ടി വന്നേനെ. വാട്സ്ആപ്പ് തുറന്നപ്പോൾ റോഷന്റെ മെസ്സേജ് ഉണ്ട്.
“കുഴിയെടുക്കാൻ ഞാൻ വരണോ”. തെണ്ടിക്ക് എന്റെ ശവം കാണാഞ്ഞിട്ടാണ് ഒരു ഇളിച്ച സ്മൈലി ഇട്ടു. അവൻ ഓൺലൈനിൽ ഇല്ല. കുറച്ചു നേരം ഇൻസ്റ്റയിൽ നോക്കിയപ്പോഴേക്കും ഡോർത്തുറക്കുന്ന ശബ്‌ദം കേട്ടു. നേരെ ഫോൺ ഓഫ് ചെയ്ത്. മുഖത്തു സെന്റി വാരി വിതറി.
അവൾ നടന്നടുത് എന്റെ ബെഡിൽ കേറി ഇരുന്നു എന്റെ തലയിൽ ഒന്ന് തലോടി.
“കിച്ചൂ…. ” ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല എന്നെ കുറേ ചീത്ത വിളിച്ചതല്ലേ.
“ഡാ കിച്ചൂ സോറി. ഞാൻ അങ്ങനെ ഉദേശിച്ചത് പറഞ്ഞതല്ല. നിനക്കറിയാലോ
