നാളെ രാവിലെ നേരത്തെ പോവുമെന്നും. എന്താവിശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു ഞങ്ങളെ മാമി ഉമ്മകൾ കൊണ്ട് മൂടി. അങ്കിളിനോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ദേവു കരയുകയായിരുന്നു.. അച്ചുവിന്റെ അവസ്ഥയും അത് തന്നെ.. ഞാൻ രണ്ടുപേരെയും കൂട്ടി ഫ്ലാറ്റിലേക്ക് പോയി.
റൂമിൽ എത്തിയതും ദേവു എന്നെ ചുറ്റി തന്നെ നിന്നു….
“കിച്ചൂ പോയി കിടന്നോ സമയം ഒരുപാടായി….ദേവു ചെല്ല്….” വിഷമം ഉണ്ടെങ്കിലും അത് കാണിക്കാതെ അച്ചു പഴയ അച്ചുവായി.
“ഞാനിന്ന് കിച്ചുവിന്റെ കൂടെയ… കിച്ചൂ ഞാനും കൂടെ പ്ലീസ്….” ദേവു ചിണുങ്ങികൊണ്ട് എന്നോട് ചോദിച്ചു…. ഞാൻ അച്ചുവിനെ നോക്കി..
“അതൊന്നും വേണ്ട നീ പോയി കിടന്നേ ” കുശുമ്പി അച്ചു മെല്ലെ ദേവുവിന്റെ പ്ലാൻ മാറ്റി ദേവു മനസ്സില്ല മനസ്സോടെ ചിന്നുങികൊണ്ടു അവളുടെ റൂമിലേക്ക് നടന്നു പിന്നെ തിരിച്ചു എന്നെയും അച്ചുവിനെയും നോക്കി… ഓടിവന്നു എന്റെ കവിളിലും അച്ചുവിന്റെ കവിളിലും ഓരോ ഉമ്മവീതം തന്നു തിരിച്ചോടി….”കുറുമ്പി…. ” അച്ചു അവൾ പോകുന്നതും നോക്കി പറഞ്ഞു…
ഞാൻ റൂമിലേക്ക് പോകാൻ നേരം അച്ചുവിനെ നോക്കി… എന്റെ കൂടെ കിടക്കുന്നോ എന്ന് റൂമിലേക്ക് നോട്ടമിട്ടു ചോദിച്ചു… അവൾ ഒന്ന് വശ്യമായി ചിരിച്ചു എന്റെ തൊട്ടു മുന്നിൽ വന്നു….
“ഞാനിന്ന് ദേവുവിന്റെ കൂടെയാ, അതുകൊണ്ട് മോൻ ഒറ്റക്ക് കിടന്നാൽ മതിട്ടോ “എന്റെ ചുണ്ടുകൾ കൂട്ടി പിടിടിച്ചു അച്ചു അത് പറഞ്ഞപ്പോൾ ഞാൻ രണ്ടുകൈകൊണ്ടും അവളുടെ ടി ഷർട്ട് അല്പം പൊക്കി ആ ഇടുപ്പിൽ പിടിച്ചു തഴുകി…. അച്ചു പെട്ടന്നു തിരിഞ്ഞു നോക്കി എന്നിട്ട് കണ്ണുരുട്ടി.
” ദേ ചെക്കാ ദേവു ഉറങ്ങീല്ല ട്ടോ ”
” എനിക്കൊരു ഉമ്മ തന്നാലേ…..ഞാൻ പോയി കിടന്നോളാം….. മോളേ….” ഞാൻ കൊഞ്ചികൊണ്ട് അവളുടെ മുഖത്തേക്ക് എന്റെ മുഖം നീട്ടിയതും അച്ചു അതിൽ നിന്നും മാറി ബാക്കിലേക്ക് നീങ്ങി…
കുതറി മാറി ദേവുവിന്റെ റൂമിന്റെ ആകത്തേക്ക് കേറി തിരിഞ്ഞു നോക്കി ഞാൻ മിണ്ടൂല്ലാന്ന് കവിളുകോട്ടി കാട്ടിയപ്പോൾ അച്ചു ചുണ്ടുകൂർപ്പിച്ചു ഉമ്മതന്നു വശ്യമായി ചിരിച്ചു… പിന്നെ ആ വാതിലടച്ചു. ഞാൻ എന്റെ റൂമിലേക്ക് പോയി. നല്ല ഉറക്കം വന്നതിനാൽ എല്ലാ ദുഖവും മറന്നു കിടന്നു…
ഞാൻ അച്ചുവിനെയും,ദേവുവിനെയും കത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ പഴയ വീട്. വീടിന്റെ സൈഡിൽ നിന്ന് ജനലിലേക്ക് പടരുന്ന മുല്ലയിൽ കിഴക്കുനിന്ന് പറന്നെത്തിയ ഇളം കാറ്റ് അത് പടർന്നു അവിടമാകെ നിറയുന്ന സുഗന്ധം…. ആ പഴയവീടിന്റെ തണുപ്പും, മണവും, ഇളം വെയിലിന്റെ ചൂടും ഞാൻ വരാന്തയിലെ തിണ്ണയിലിരുന്നു അവരെ നീട്ടി വിളിച്ചു…
“വരുന്നെടാ….” അച്ചുവിന്റെ മറുപടി.. കൂടെ ഒഴുകി വരുന്ന പാദസരങ്ങളുടെ കിലുക്കം…, പട്ടുതുണിയുടെ ഇഴയുന്ന ശബ്‌ദം. പിറകിൽ നിന്നാരോ കണ്ണുപൊത്തി…ചന്ദനത്തിന്റെ മണം മൂക്കിൽ തറച്ചു കയറി ഞാൻ അത് ശരീരത്തിലേക്ക് വലിച്ചാവാഹിച്ചു…
“ദേവൂട്ടി…..” ഞാൻ ചെറുചിരിയോടെ വിളിച്ചു… അവളുടെ മൃദുലമായ കുണുങ്ങൽ… കയ്യിലെ കുപ്പിവളകൾ ചിരിച്ചു. ഞാൻ പെട്ടന്നു തിരിഞ്ഞു നോക്കി…
എന്റെ കണ്ണു വിടർന്നു…. അച്ചു നല്ല ചുവപ്പ് പട്ടുസാരിയിൽ തിളങ്ങുന്ന മുഖം നെറ്റിയിൽ ചന്ദനം, പടർത്തിയിട്ട മുടികൾ,അതിൽ തുളസിക്കതിർ..കണ്ണുകളിൽ തിളക്കം എടുത്ത് നിൽക്കുന്ന ആ ശരീരം.
“എന്നെ നോക്കടാ പട്ടി…” ദേവു എന്നെ അവളുടെ നേരെ തിരിച്ചു…
ആ ഊരയിൽ കൈ കുത്തി എന്നെ നോക്കി….
പച്ച പട്ടുപാവാടയും,ബ്ലൗസും നെറ്റിയിൽ ചന്ദനം, ഐശ്വര്യമുള്ള അവളുടെ കുഞ്ഞി മുഖം. ഞാൻ അവാൾക്കൊരു ഉമ്മകൊടുത്തു… അവർ എന്റെ രണ്ടു കൈയും കോർത്തുകൊണ്ട് നടക്കാനിറങ്ങി… എങ്ങാട്ടാണ് ഞാൻ പോവുന്നത്…? അവർ എന്നെ കൊണ്ടുപോവുകയാണ്… നീണ്ട വള്ളി പിളർപ്പുകൾ താണ്ടി… വലിയ കൂറ്റൻ മരങ്ങളുടെ ഇടയിലൂടെ അതിന്റെ തണൽ വിരിച്ച ഇരുട്ടിലൂടെ…ചെറുചെടികളുടെ തടസ്സങ്ങൾ കടന്ന് . പെട്ടന്നു എനിക്ക് ഒന്നും കാണാതെയായി.ഒരു ഇരുട്ട് വന്നു എന്നെ മൂടി….തലയിൽ ആരോ ആണിതറക്കുന്ന പോലെ പുളയുന്ന വേദന..ഞാൻ കണ്ണുകൾ മുറുക്കിയടച്ചു… എന്റെ കയ്യിൽ ആരോ വന്നു തലോടി… ഒരു സ്വാന്തനം പോലെ എന്റെ വേദനയെല്ലാം അലിഞ്ഞില്ലാതാവുന്ന.പോലെ ഞാൻ അച്ചുവിനെയും ദേവൂവിനെയും മാറി മാറി വിളിച്ചു… അവസാനം ഞാൻ കണ്ണുകൾ പതിയെ തുറന്നു… പന്തലിച്ചു നിൽക്കുന്ന ഒരു ഭീമൻ മരത്തിന്റെ ചുവട്ടിൽ… അച്ചു
