“എന്നെ നിങ്ങൾ കൂട്ടില്ല ല്ലെ ”
വേദനിപ്പിക്കാതെ ചെവിപിടിച്ച അച്ചുവിനെ ദേവു ഒട്ടിനിൽക്കുന്ന ഞങ്ങളിലേക്ക് അടുപ്പിച്ചു അച്ചു രണ്ടു കൈകണ്ടു ഞങ്ങളെ ചുറ്റിപിടിച്ചു. ഞങ്ങൾ പരസരം ചിരിച്ചു.രണ്ടു പേർക്കും എന്നോടുള്ള സ്നേഹം കണ്ടു ഉള്ളം നിറഞ്ഞു.
അച്ചു തലയൊന്ന് പൊക്കി ഞങ്ങളെ രണ്ടുപേരെയും നോക്കി എന്തോ മണം പിടിച്ചു..
. “കിച്ചൂ നീയിന്നു കുളിച്ചില്ലേ ” ഞാൻ തളർന്നു അച്ചു വീണ്ടും ഭദ്രകാളിയായി… ഇളിക്കയല്ലാതെ ഒരു മാർഗവുമില്ല.. ഇളിച്ചു നല്ല ചേലുള്ള ഇളി..ദേവു കുണുങ്ങി..
“ഇങ്ങനെ ഒരു വൃത്തികെട്ടവൻ വിയർപ്പ് മണത്തിട്ട് വയ്യ ” അച്ചു തലയിൽ കൈവെച്ചു കുരച്ചു..
“എവിടെ നല്ല മണമാണല്ലോ? എനിക്കിഷ്ടാ ” ദേവു എന്നെ ഒന്ന് മണത്തുനോക്കി പറഞ്ഞു..
അച്ചു ദേവുവിന്റെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി
“നീയാണ് ഇവനെ ഇങ്ങനെ ആക്കുന്നത്….” അവൾക്കും കിട്ടി…
“അല്ല മക്കളെ നിങ്ങൾ ഇവിടെ കെട്ടിപ്പിടിച്ചു നിൽക്കണോ കഴിക്കാൻ എടുത്ത് വച്ചിട്ട് എത്ര നേരമായി… ” മാമി പിന്നിൽ വാതിലിന്റെ സൈഡിൽ കൈ കെട്ടി നിൽക്കുന്നു കൂടെ അങ്കിളും രണ്ടുപേരും പരസപരം നോക്കി ചിരിച്ചു. ഞങ്ങൾ ചമ്മി.അച്ചു വേഗം ഞങ്ങളെ വിട്ടു മാറിയെങ്കിലും ദേവു അതുപോലെ നിന്നു. ഞാൻ മാറാൻ നോക്കിയതും രക്ഷയില്ല… അച്ചു അവളെ ഒന്ന് ഇടക്കണ്ണിട്ട് നോക്കി മാമിയുടെ അടുത്തേക്ക് നിന്നു…
“മാമി ഇവൻ കുളിച്ചില്ല ഇതുവരെ ” അച്ചു തെണ്ടി അവൾ എന്നെ ഒറ്റി.. അങ്കിൾ സാധാരണ പോലെ ഒന്നു ചിരിച്ചു…
“ആഹ്ഹ ആ വടിയെവിടെ ഇവനെയിന്നു ഞാൻ ” മാമി ബാൽക്കാനിയിലെ പരിസരത്ത് എന്തോ തിരഞ്ഞതും ഞാൻ ദേവുവിനെ വിട്ട് അവരുടെ ഇടയിലൂടെ അകത്തേക്കൊടി… അവർ അവിടെ നിന്ന് അത് കണ്ടു പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു… മാമിയുടെ റൂമിൽ കേറി വേഗം ഒന്ന് കുളിച്ചു പുറത്തിറങ്ങി…
എല്ലാവരും കഴിക്കാനിരുന്നിട്ടുണ്ടായിരുന്നു… എല്ലാവരും സന്തോഷത്തോടെ തമാശയൊക്കെ പറഞ്ഞു ഭക്ഷണം കഴിച്ചു. അത് കഴിഞ്ഞു ഓരോന്ന് പറഞ്ഞു സംസാരിച്ച ശേഷം ഞങ്ങൾ എല്ലാവരും കൂടി ഫോട്ടോയെടുത്തു… അവസാനം. ഞങ്ങളെ മൂന്നു പേരെയും ഒരിടത്തിരുത്തി മാമിയും അങ്കിളും അപ്പുറത്തിരുന്നു…
അവരുടെ കണ്ണുകളുടെ തിളക്കം അത് കണ്ണുനിറഞ്ഞതാണെന്ന് എനിക്ക് പെട്ടന്നു മനസ്സിലായി.. എന്റെ കണ്ണും നിറഞ്ഞു.. മാമിക്ക് രണ്ടു മക്കളാണ് ഒരാൾ അമേരിക്കയിലും, ഒരാൾ ചെന്നൈയിലും അവർ എന്തിനാണ് ഇവിടെ വന്നു താമസിക്കുന്നതെന്ന് ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല പക്ഷെ മക്കളുമായി അത്ര നല്ല രീതിയിലല്ലായിരിന്നു എന്ന് ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്.. മാമിയും അങ്കിളും ഞങ്ങൾക്ക് അച്ഛനമ്മമാരെ പോലെ തന്നെയായിരുന്നു..
“നിങ്ങൾ മൂന്നുപേരും ഞങ്ങളുടെ മക്കൾ തന്നെയാണ്.. പോകാൻ ഇഷ്ടമുണ്ടായിട്ടല്ല പക്ഷെ പോണം… നിങ്ങൾ കാട്ടിയ സ്നേഹം എന്റെ മക്കൾ പോലും എന്നോട് ” മുഴുമിപ്പിക്കാൻ മാമിക്ക് കഴിഞ്ഞില്ല അതിനു മുന്നേ വിതുമ്പി പോയി.. ആ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീരൊഴുകി… .
“ഏയ് യാമിനി എന്നാ ഇത്…” അങ്കിൾ മാമിയെ കൂട്ടിപിടിച്ചാശ്വസിപ്പിച്ചു.എന്റെ കണ്ണും നിറഞ്ഞു.. ദേവുവും അച്ചുവും ഇരു സൈഡിൽ നിന്നും എന്റെ കൈ കൂട്ടി പിടിച്ചു അവരും ഇതേ അവസ്ഥയാണെന്ന് തോന്നി.
“നിങ്ങൾ മൂന്നു പേരും നല്ല കുട്ടികളായി അടങ്ങിയിരിക്കണം കേട്ടോ?…. ” മാമി വുതുമ്പലിൻ ഇടയിലും മുഖത്തു ചിരി പടർത്തി
“കിച്ചൂ….. അച്ചുവിനെ ദേഷ്യം പിടിപ്പിക്കരുത്…ദേവുവിനെ അടിക്കരുത്. നിന്റെ മടിയൻ കളിയെല്ലാം മാറ്റണം..പിന്നെ അവർക്ക് നീയേ ഉള്ളു…അതോർമ്മ വേണം കേട്ടോ ” മാമി എന്നെ നോക്കി പറഞ്ഞതും ഞാൻ വേഗം മാമിയെ പോയി കെട്ടി പിടിച്ചു. അങ്കിൾ കണ്ണുനിറഞ്ഞത് കാട്ടാതെ മെല്ലെ റൂമിലേക്ക് നീങ്ങി…
“ദേവൂ…” മാമി എന്നോട് ചേർന്ന് വിളിച്ചു…ദേവു സങ്കടത്തോടെ മാമിയെ നോക്കി.
“കുറുമ്പ് കാണിച്ചു എന്റെ ചെക്കനെ വിഷമിപ്പിക്കരുത് , ” ഞാൻ ഒന്ന് അത്ഭുതപെട്ടു നേരത്തെ സംഭവം ഒക്കെ മാമി കണ്ടോ…
ഇറങ്ങാൻ നേരം മാമി എന്നെ മാത്രം വിളിച്ചു മാറ്റി നിർത്തി
” കിച്ചൂ…ദേവുവിനെ നീ വിഷമിപ്പിക്കരുത്, ആവൾ എല്ലാം സമ്മതിക്കും. നമ്മുടെ ദേവു അല്ലെ കുറച്ചു കുറുമ്പി ആണെന്നെ ഉള്ളു പാവമാ അവൾ … “ഞാൻ തലകുലുക്കി സമ്മതിച്ചു.
