ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

” അപ്പോ വിഷമം മാറിയോ ” ഞാൻ കളിമട്ടിൽ ചോദിച്ചപ്പോൾ അവൾ ഒന്ന് മൂളി.ഞാൻ വണ്ടി എടുത്തു പതുക്കെയാണ് പോയത്. നേരത്തെയുള്ള അന്തരീക്ഷം ഒന്ന് അയഞ്ഞ പോലെ. അല്ലെങ്കിലും ആരെങ്കിലും കരയുന്ന കണ്ടാൽ എനിക്ക് വല്ലാതാകും.
“കിച്ചൂ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെടുമോ?” സീറ്റിൽ നിന്ന് കുറച്ചു ചെരിഞ്ഞു എന്റെ നേർക്ക് നോക്കി അവൾ ചോദിച്ചു.
“എന്താ പറ ”
“അത് ഇന്ന് ഞങ്ങൾ വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ല അല്ലെ ” അവൾ പതുങ്ങി ചോദിച്ചു.
“അതെന്താ അങ്ങനെ ചോദിച്ചേ “ഞാൻ അവളുടെ മുഖത്തേക്ക് പാളിനോക്കി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.
” നിന്റെ നോട്ടവും പെരുമാറ്റവും അങ്ങനെ ആയിരുന്നു. പിന്നെ ഞാൻ അച്ചുവിന്റെ കല്യാണകാര്യം പറഞ്ഞപ്പോൾ അല്ലെ നീ തുള്ളിചാടി വാതിലും പൊട്ടിച്ചു ഓടിയത് ” അവൾ പതിയെ ചിരിച്ചു.
ഈശ്വര ഇവൾക്ക് ഇതൊക്കെ മനസ്സിലായോ. അപ്പൊ മറ്റുള്ളവർക്കും ഇത് മനസ്സിലായിട്ടുണ്ടാവല്ലോ? ഞാൻ ഉത്തരം പറയാതെ കുഴങ്ങി.
” അത് റിയേച്ചി…. ”
“പരുങ്ങണ്ട എനിക്കത് മനസ്സിലായി. ഇതുപോലെ തന്നെയാ അച്ചുവും നിന്നെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ…എന്‍റെ മൊനെ അവള്‍ എന്നെ കൊല്ലാൻ വരും. അതു തന്നെ ആവുമല്ലോ നിനക്കും ഉണ്ടാവുക…!! നിങ്ങൾ മൂന്നുപേരുടേയും സ്നേഹം കാണുമ്പോൾ എനിക്ക് എപ്പഴും കൊതിയാകും. നിന്നെ പോലെ ഒരനിയനെ എനിക്ക് കിട്ടിയില്ലല്ലോ എന്നോർത്ത്. അതാ നിന്നെ കാണുമ്പോൾ ഞാന്‍ അച്ചുവും ദേവുവും പെരുമാറുന്നത്പോലെ നിന്നോട് സ്വാതന്ത്ര്യം എടുക്കുന്നത്. എനിക്കറിയാം ഞാൻ നിന്റെ അടുത്ത് വരുന്നത് അച്ചുവിന് തീരെ ഇഷ്ടമല്ലെന്ന്…നീ അവളെ ഒന്നും വിഷമിപ്പിക്കരുത് കേട്ടോ..” നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കവണ്ണം അവൾ തിരിഞ്ഞപ്പോ എന്തോ എന്റെ കണ്ണും നിറഞ്ഞു.അവളെ ഒരു മോശം രീതിയിൽ കണ്ടതിനു എനിക്ക് കുറ്റബോധം തോന്നി. കൂടെ അവളോട് കുറച്ചു അടുപ്പവും.
ഋഷിയുടെയും അച്ചു വിന്റെയും കാര്യം ഇവളോട് തന്നെ ചോദിക്കാമെന്ന് ഞാൻ കരുതി.അവർ തമ്മിലൊന്നും ഉണ്ടാവല്ലേ എന്ന് ഞാൻ മനസ്സു കൊണ്ടു പ്രാർത്ഥിച്ചു.
“റിയേച്ചി….”
“ഹ …” അവൾ കുറച്ചുകൂടെ ഫ്രീ ആയി.

” അതേ അച്ചുവും ഋഷിയും തമ്മില്‍ എന്തെങ്കിലുമുണ്ടോ ” ഞാൻ മടിച്ചു മടിച്ചാണ് ചോദിച്ചത്. കൂടെ ആ ഉത്തരം എന്താവും എന്നുള്ള പേടിയും.റിയേച്ചി കുറച്ചു നേരം എന്നെ തുറിച്ചു നോക്കി. പിന്നെ ഒറ്റ ചിരിയായിരുന്നു….. ഞാൻ എന്തോ പൊട്ടത്തരം പറഞ്ഞപോലെ. വണ്ടി ഞാന്‍ റിയേച്ചിയുടെ വീടിന്റെ മുന്നിൽ നിർത്തി.
“അതേ ചിരിക്കാതെ കാര്യം പറയോ” ഞാന്‍ എന്റെ ടോൺ മാറ്റി.
“ഓ ബല്ല്യ ദേഷ്യക്കാരൻ.. അല്ല ഇങ്ങനെ തോന്നാൻ എന്താ കാരണം ” താടിക്ക് കൈ കൊടുത്തു കൊണ്ട് അവൾ എന്റെ കണ്ണിൽ നോക്കി.
“അല്ല അവർ ക്ലോസ് ആയി സംസാരിക്കുമ്പോൾ… പിന്നെ അവന് തന്നെ അവൾക്ക് ചോരുവാരി കൊടുക്കുന്നു.. ഇതൊക്കെ കണ്ടപ്പോൾ “.. ഞാനും വെറും ഒരു സംശയം ചോദിക്കുന്ന പോലെയാണ് ചോദിച്ചത്. പക്ഷെ എന്റെ നെഞ്ച് കാളുകയായിരുന്നു. അവളുടെ മറുപടിക്ക് ഞാൻ കാതോർത്തു.
“എന്റെ കിച്ചൂ ഋഷി അവന് എല്ലാവരോടും അങ്ങനെയാ. എല്ലാവരോടും വളരെ ക്ലോസ് ആണ്. പിന്നെ അവൾക്ക്. അവനല്ലല്ലോ ചോറ് വാരി കൊടുത്തത്…..”
“ഹേ പിന്നെ ആരാ…..ഒന്ന് പോ റിയേച്ചി ഞാൻ കണ്ടതല്ലേ അവന് അവൾക്ക് വാരി കൊടുക്കുന്നത്.”
” എന്റെ പൊട്ടാ ദേവു ഒഴികെ അവിടെയുള്ള എല്ലാവർക്കും അവന് ആദ്യം ഓരോ ഉരുള വീതം കൊടുത്തു നീ ഉണ്ടെകിൽ നിനക്കും തന്നേനെ.. അവന് അങ്ങനത്തെ ഒരു ടൈപ്പ് ആണ് .ഞാനാ പിന്നെ അച്ചുവിന് വാരി കൊടുത്തേ.. നീ വന്നപ്പോ കണ്ടത് അച്ചുവിന് കൊടുക്കുന്നതായിരിക്കും. പിന്നെ അച്ചുവും അവനുമായി സംസാരിക്കുന്നത് നീ എത്ര തവണ കണ്ടു ആകെ നീ ആ റൂമിലേക്ക് വന്നത് രണ്ടു പരാവിശ്യം അല്ലെ. അപ്പോഴേക്കും നീ തീരുമാനിച്ചോ അവർ തമ്മിൽ എന്തോ ഉണ്ടെന്ന്.” ഞാനും ആകെ ചിന്തകുഴപ്പത്തിലായി. ശെരിക്കും ഞാൻ അവരുടെ അടുത്തേക്ക് പോവുക പോലും ചെയ്തില്ല. എല്ലാം എന്റെ സംശയം ആയിരുന്നോ.?
“ഡാ ” റിയേച്ചി എന്നെ വിളിച്ചു.
” അപ്പൊ റിയേച്ചി എന്തിനാ അവരുടെ കല്യാണം നടത്തിയാലോ എന്ന് ദേവുവുനോട് ചോദിച്ചത് “അവസാനത്തെ സംശയം കൂടെ ഞാൻ നേരിട്ട് ചോദിച്ചു.
” ഓഹ് അപ്പോഴേക്കും നീ പോയല്ലോ അല്ലെ.. അത് കഴിഞ്ഞു ഉണ്ടായ പുകില് നിനക്ക് അറിയോ.. ” ഞാൻ ഇല്ലെന്ന് ചുമല് കുലുക്കി കാണിച്ചു
” ആ ശ്രീഷമ എന്റെ പുറം പൊളിച്ചു… അവളെ കളിയാക്കാൻ ഞാൻ പറഞ്ഞതാ…. ഋഷിയും അവളും തമ്മിൽ സെറ്റായിട്ട് കുറേ കാലമായി… അടുത്ത വർഷം

Leave a Reply

Your email address will not be published. Required fields are marked *