“ഹാപ്പി ബർത്ത്ഡേ കിച്ചൂ….” ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങുന്നതിന് മുന്നേ എന്റെ നെഞ്ചിലാണ് കൊണ്ടത്… കയ്യും കാലും ഒരുമിച്ചു വിറച്ചു പോയി…കണ്ണിൽ ഇരുട്ട് കേറുന്നത് പോലെ… കാരണം ആ വാക്ക് ഞാൻ ഏറ്റവും വെറുത്തിരുന്ന ഒന്നാണ്. അച്ചുവിന്റെയും ദേവുവിന്റെയും ഇന്നത്തെ മാറ്റം ഇതുകൊണ്ടായിരുന്നു അല്ലെ? അവർ എന്റെ ഫോൺ എടുത്ത് മാറ്റിയത് ഇതുകൊണ്ട് കൂടി ആവും .ഞാൻ സൈഡിൽ നിൽക്കുന്ന എന്റെ ചേച്ചിമാരെ ഒന്ന് നോക്കി.. അച്ചു തലയിൽ കൈ വെച്ചു പോയി കണ്ണിരമ്പാൻ പോകുന്നപോലെ വിളറിയ മുഖം. ദേവുവിന്റെ മുഖത്ത് ബിബിനോടുള്ള ദേഷ്യമാണ്.
ബിബിൻ എന്നെ അടർത്തി മാറ്റി എനിക്കവനോട് ദേഷ്യം തോന്നി എങ്കിലും എങ്ങനെയോ ഞാൻ കടിച്ചുപിടിച്ചു. ഒരു ചിരി കഷ്ടപ്പെട്ട് മുഖത്തു വെച്ചു അല്ലെങ്കിലും അവനെ അറിയിക്കുന്നത് എന്തിനാ…
“നല്ല ആളാ എത്ര ട്രൈ ചെയ്തു ഫോൺ എടുക്കുന്നില്ല… പിന്നെ എന്റെ ഒരു ചേട്ടൻ ഇവിടെ ഉണ്ട് അതാ ഇങ്ങട്ട് കേറിയത്…” അവന് ചെറിയ പരിഭവമെടുത്തു.ഞാൻ ഒന്ന് ചിരിച്ചു കാട്ടി… എനിക്കൊന്നും പറയാൻ കിട്ടുന്നില്ല..ദേവു ദേഷ്യപ്പെട്ടു മുറിയിലേക്ക് പോകുന്നത് ഞാൻ അറിഞ്ഞു..
ഞാൻ എന്തെകിലും അവനോട് പറയണം എന്ന് തോന്നി.
” ചേച്ചി അവന് എന്തെങ്കിലും കൊടുത്തായിരുന്നോ ” ഞാൻ അച്ചുവിനോട് ആരാഞ്ഞു..
“ഓഹ് ഒന്നും വേണ്ടടാ..ഞാൻ ചേച്ചിയോട് കുറച്ചു വെള്ളം ചോദിച്ചു.. അത് കുടിച്ചു… ഇനി നിൽക്കുന്നില്ല… നീ അങ്ങനെ ഒഴിഞ്ഞു മാറാൻ ഒന്നും പറ്റില്ല.. ഇന്നോ ഒന്നും കിട്ടിയില്ല.. നാളെ തന്നെ ഒരുനല്ല ചെലവ് ചെയ്യണം കേട്ടോ ” അവന് എന്റെ തോളിൽ തട്ടികൊണ്ട് ഡോറിലേക്ക് നീങ്ങി.ഞാൻ ഒന്നും അതിന് പറഞ്ഞില്ലെങ്കിലും അവന് ഉറപ്പൊന്നും വേണ്ടിയിരുന്നില്ല…
“അപ്പൊ ചേച്ചി ഞാൻ അങ്ങ്.. മറ്റേ ചേച്ചി കുളിക്കായിരുയ്ക്കും അല്ലെ?” പുറത്തേക്കിറങ്ങി അവന് അച്ചുവിനോട് പറഞ്ഞു.. അച്ചു അവനെ ദേഷ്യത്തോടെ തന്നെയാണ് നോക്കിയത്. ഞാൻ ഡോർ അടച്ചതും അച്ചു ഒറ്റ ഓട്ടമായിരുന്നു റൂമിലേക്ക്. എന്റെ കണ്ണുനിറഞ്ഞു വിങ്ങി.. നെഞ്ചു കൊളുത്തി വലിച്ചു… നിലത്തു മുട്ട് കുത്തി.. ഞാൻ വിങ്ങി കരഞ്ഞു..
ഉള്ളിൽ നിന്നുള്ള അച്ചുവിന്റെ വിതുമ്പൽ കേട്ടപ്പോൾ ഞാൻ റൂമിലേക്ക് നടന്നു.
കരഞ്ഞു വന്ന എന്നെ കണ്ടതും ദേവു ആദ്യം എന്റെ മേത്തേക്ക് ചാടി കെട്ടിപിടിച്ചു കരഞ്ഞു..
“സോറി കിച്ചൂ അവന് വന്നു കുളമാക്കും എന്ന് അറിഞ്ഞില്ല.. ഞങ്ങൾ പതിയെ നിന്നോട് പറയാൻ നിന്നതാ പക്ഷെ അവന്… ” ദേവു എങ്ങലടിച്ചു വിക്കി വിക്കിയാണ് പറഞ്ഞത്..
ഞാൻ അവളെ കൂട്ടി ബെഡിലിരുന്നു… അച്ചുവിന്റെ മടിയിലേക്ക് അവൾ ഞങ്ങളെരണ്ടു പേരെയും കിടത്തി…
എന്റെ മനസ്സ് മൂന്നു വർഷം മുന്നേയുള്ള സംഭവത്തിലേക്കാണ് പോയത്… എന്റെ പിറന്നാൾ ദിനത്തിലേക്ക്.. ആ പ്രായത്തിൽ ഉള്ള പ്രാന്ത് പോലെ എന്റെ പിറന്നാൾ ദിനത്തിൽ ഞാനും ചോദിച്ചു.. ഒരു ബൈക്ക് അതും ബുള്ളറ്റ്. അച്ഛൻ ഒന്ന് മൂളിയെങ്കിലും അമ്മ എതിർത്തു.. വല്ല അപകടവും സംഭവിക്കുമെന്ന് കരുതിയാവണം. എന്നാൽ അച്ഛന്റെ മൂളലിൽ ഞാൻ സന്തോഷിച്ചു… അച്ചു അമ്മയുടെ സൈഡ് നിന്നെങ്കിലും ദേവു എന്റെ ഒപ്പം ബൈക്കിൽ കറങ്ങുന്നത് പറഞ്ഞു എന്നെ കൊതിപ്പിച്ചു.. വാർത്ത അന്നത്തെ സന്തോഷത്തിന് ഞാൻ ക്ലാസ്സിൽ മുഴുവൻ അറിയിച്ചു.. ഞാൻ ഇനി ബുള്ളറ്റിൽ ആയിരിക്കും വരുകയെന്ന് അവരോട് എന്റെ സ്വപ്നം പറഞ്ഞു.. എന്നാൽ പിറന്നാൾ ദിവസം വണ്ടി കിട്ടിയില്ല..നല്ലരീതിയിൽ വീട്ടിൽ ആഘോഷിച്ചപ്പോൾ ഞാൻ അന്ന് ചോദിച്ചില്ല.കൂട്ടുകാർ എല്ലാവരും പിറന്നാൾ സമ്മാനത്തെ കുറിച് ചോദിച്ചപ്പോൾ ഞാൻ ഒന്നും പറയാതെ ഒഴിഞ്ഞു… ദിവസം രണ്ടു കഴിഞ്ഞപ്പോൾ എന്റെ ക്ഷേമ കേട്ടു.. ക്ലാസ്സ് മൊത്തം കളിയാക്കാൻ തുടങ്ങി.. അന്ന് വൈകിട്ട് ഞാൻ അച്ഛനോടും അമ്മയോടും പിണങ്ങി. അമ്മ എതിർത്തമൂലം ബൈക്ക് വേണ്ടെന്ന് അച്ഛൻ പറഞ്ഞു. എന്റെ വാശിക്ക് ഞാൻ പിന്നെത്തെ ദിവസങ്ങളിൽ പട്ടിണി കിടന്നു.. അച്ചുവും ദേവുവും എന്നെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.അച്ഛനും അമ്മയും മിണ്ടാൻ വരുമ്പോൾ ഞാൻ മാറി കളയും. അധിക ദിവസം നീണ്ടില്ല.. ക്ലാസ്സിൽ ഒരുകൂട്ടം കളിയാക്കൽ കഴിഞ്ഞു.. ഏതോ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് എന്നെ ആരോ കാണാൻ വന്നിട്ടിട്ടുണ്ടെന്ന് പറഞ്ഞത്..അങ്ങനെ എത്തിയത് വീട്ടിലാണ്. അച്ചുവിന്റെയും ദേവുവിന്റെയും ആർത്തുള്ള കരച്ചിൽ അകത്തുനിന്നും മുഴങ്ങുന്നുണ്ടായിരുന്നു.. പുറത്ത് നിറയെ ആളുകൾ എല്ലാവരും എന്നെ ദുഃഖത്തോടെ നോക്കുന്നു..
പിന്നെ ഞാൻ അച്ചുവിന്റെ മടിയിൽ കിടക്കുന്നത് ഓർമയുണ്ട്.. എന്തൊക്കെയോ പിറുപിറുത്തു… ദേവു നിലവിളിക്കുന്നത് കണ്ടു…
അച്ഛനും അമ്മയും എന്റെ കാര്യത്തിൽ നല്ല വിഷ്മത്തിലായിരുന്നു.കാറിൽ .
