ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“അവളോട് ഞാൻ പറയണോ ”
“എന്ത്‌ ”
“പെൺപിള്ളേരെ പോട്ടെ അമ്മച്ചിമാരെ വരെ വായി നോക്കുന്നെ ”
” പൊന്നു ദേവു വേണ്ട.
അവൾ എന്നേ കൊല്ലും, നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം ” ഞാൻ പുറത്തേക്ക് അച്ചു വരുന്നത് ഒന്ന് നോക്കി പറഞ്ഞു.
“തരോ ”
” തരാം ” ഞാൻ ദയനീയതയോടെ പറഞ്ഞു.
“എന്നാൽ അച്ചു കേറി വരുമ്പോൾ എനിക്ക് ഒരുമ്മ തരണം.
ചുണ്ടിൽ ” ദേവു നിസാരമട്ടിൽ പറഞ്ഞതും ഞാൻ സ്തംഭിച്ചുപോയി… ഇവളെന്താ ഈ പറയുന്നേ…
“ചുണ്ടിലോ.. അതൊന്നും പറ്റില്ല. അച്ചു എന്ത് വിചാരിക്കും ”
” അത് കൊണ്ടു തന്നെയാ എന്റെ കിച്ചൂ ഞാൻ പറഞ്ഞത്. അവളുടെ റിയാക്ഷൻ ഒന്ന് കാണണമല്ലോ ” ദേവു പിരികം നാലുവട്ടം പൊക്കി കാണിച്ചതും. ഇവൾ എന്തിനുള്ള പുറപ്പാടാ എന്നുള്ള രീതിയിൽ ഞാൻ നോക്കി. അച്ചു കാറിന്റെ അടുത്തേക്ക് എത്തും തോറും എന്റെ നെഞ്ചിടിപ്പ് കൂടി.
“ദേവൂ……” ഞാൻ അവസാനമായി ഒന്ന് കൂടെ വിളിച്ചു.
“ഒന്നുമില്ലടാ അവൾ വന്നു കേറുന്നു ഡോർ അടക്കുന്നു നീ എനിക്ക് ഉമ്മ തരുന്നു അത്ര തന്നെ ”

“ചുണ്ടിൽ വേണോ കവിളിൽ പോരെ ” ഇവൾക്ക് അറീല്ലല്ലോ അച്ചുവും ഞാനും എങ്ങനെ ആണെന്നുള്ളത്. ഇവൾക്ക് ഇതൊക്കെ തമാശ.
“ചുണ്ടിൽ തന്നെ വേണം ” അവൾ വാശി പിടിച്ചു.
അച്ചുവന്നു ബാക്ക് ഡോർ തുറന്നതും ദേവു കള്ളച്ചിരിയുമായി എന്റെ നേർക്ക് തല ചെരിച്ചു.
“വൈകിയോ ഡീ…” അച്ചു ഡോർ അടച്ചു ചോദിച്ചു മുന്നോട്ട് നോക്കിയതും ഞാൻ ദേവുവിന്റെ മുഖത്തേക്ക് ചുണ്ടുകൾ കൊണ്ടുപോയി.ഒരു ചിരിയോടെ ദേവു അതേറ്റുവാങ്ങാൻ നിന്നപ്പോ ഞാൻ ചുണ്ടിൽ കൊടുക്കാതെ കവിൾ കൊടുത്തു.പെട്ടന്നു തന്നെ ഞാൻ നോക്കിയത് അച്ചുവിനെ ആണ് അവൾ കണ്ണ് ഒന്ന് മിഴിഞ്ഞത് ഞാൻ കണ്ടു എന്നാൽ ഒന്നും പറഞ്ഞില്ല.
“ശ്ശേ നിന്നോട് ചുണ്ടിൽ തരാനല്ലേ ഞാൻ പറഞ്ഞെ ” നിരാശയോടെ ദേവു പൊട്ടിത്തെറിച്ചു ചോദിച്ചു. എന്റെ നോട്ടം വീണ്ടും അച്ചുവിലേക്ക് നീണ്ടു.
“ദേ രണ്ടിനെയും ഞാനുണ്ടല്ലോ… ഇത് വീടല്ല ഉമ്മ വെച്ച് കളിക്കാൻ ആരേലും കണ്ടാൽ ഉള്ള മാനം പോകും “അച്ചു ദേഷ്യത്തിൽ പറഞ്ഞു. എന്നേ അത്ഭുതപ്പെടുത്തിയത് അതല്ല. ദേവുവിന് ഉമ്മ കൊടുത്തപ്പഴോ ദേവു ചുണ്ടിൽ ചോദിച്ചതിനോ അവൾ ഒന്നും പറയാത്തതാണ്. റിയേച്ചി എന്റെ അടുത്തുകൂടെ നടന്നാൽ കൊല്ലാൻ പോവുന്ന മുതലാണ്.
“എനിക്കിപ്പോ ഉമ്മ കിട്ടണം ” ദേവു ബഹളം കൂട്ടി…. ഞാൻ അച്ചുവിനെയും ദേവുവിനെയും മാറി മാറി നോക്കി. ഇങ്ങനെ ഒക്കെ പറയുമ്പോൾ ഞാൻ എന്ത് ചെയ്യാനാ.
“ദേ ദേവു നിന്റെ കളിയല്ലിത് പബ്ലിക് പ്ലേസ് ആണ്. നീ എന്ത് നോക്ക കിച്ചൂ വണ്ടി എടുക്ക് “അച്ചു അവളുടെ തനി ഭദ്രകാളിത്വം പുറത്തെടുത്തു.
“അച്ചു ഇവൻ എനിക്ക് തരാമെന്ന് പറഞ്ഞതാ അത് കിട്ടാതെ ഞാൻ വണ്ടി ഓടിക്കാൻ സമ്മതിക്കില്ല.എനിക്കിപ്പോ വേണം ” വാശിക്കാരി ദേവു ഉമ്മകിട്ടാതെ വിടുന്ന ലക്ഷണമില്ല. അച്ചുവിന്റെ ഈ ഭാവം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇനിയിപ്പോൾ ഫ്ലാറ്റിലെത്തിയാൽ എന്റെ അവസ്ഥ എന്താകും.ഞാൻ അച്ചുവിനെ തന്നെ നോക്കി നിന്നു.
“നീ എന്തിനാ അവളെ നോക്കുന്നെ. അവളൊന്നും പറയില്ല, ” എന്റെ നോട്ടം കണ്ടു ദേവു പറഞ്ഞു. അവസാനമായി അച്ചുവിന്റെ റിയാക്ഷനുവേണ്ടി ഞാൻ നോക്കിയപ്പോൾ അവൾ ഭാവങ്ങളൊന്നും ഇല്ലാതെ പറഞ്ഞു.

“നിന്റെ ചേച്ചില്ലേ എന്താണ് വെച്ചാൽ ചെയ്തോ ” ആ പറഞ്ഞത് ഏതർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ദേവു കുണുങ്ങി ചിരിക്കുന്നത് കേട്ടു.കാറിനകത്തു പ്രഷ
ർ കൂടികൊണ്ടിരുന്നു.പ്രശനപരിഹാരത്തിന് ഞാൻ തന്നെ മുന്നിട്ടിറങ്ങി ഒരുമ്മയല്ലേ, ദേവു അല്ലെ. ചേച്ചിയല്ലേ പോട്ടെ.
പെട്ടന്നുള്ള ഒരു ചുമ്പനം ലക്ഷ്യമാക്കി ഞാൻ നീങ്ങി. അച്ചു തലവെട്ടിച്ചു നിൽക്കയാണെന്ന് ഞാൻ മനസ്സില് കണ്ടു . അതോ അവൾ ഇത് നോക്കിനിൽക്കാണോ?. ദേവു ചുണ്ടുകൾ മുന്നോട്ടു നീക്കി. ഞാനും മുന്നോട്ടാഞ്ഞു ദേവുവിന്റെ ഇളം ചൂടുള്ള ശ്വാസം എന്റെ ചുണ്ടുകളിലും മൂക്കിലും തഴുകിയിളക്കി ചുണ്ടുകൾ കൂട്ടി മുട്ടാൻ നേരിയ ഗ്യാപ് മാത്രം. അച്ചുവിന്റെ മുഖമായിരുന്നു മനസ്സുനിറയെ അവളുടെ മുന്നിൽ വച്ചു ഇങ്ങനെ ചെയ്യുമ്പോൾ അവളുടെ അവസ്ഥ. ഞാൻ കണ്ണുമുറുക്കിയടച്ചു.ദേവുവിനോട് എനിക്ക് ദേഷ്യം തോന്നി. കണ്ണുതുറന്നില്ല അങ്ങനെ നിന്നു അവളെന്താന്ന് വെച്ചാൽ ചെയ്യട്ടെ!
ആദ്യം എന്റെ ചുണ്ട് പൊതിഞ്ഞുകൊണ്ട് ഒരു കൈ ആണ് വന്നത് പെട്ടന്നു ഞാൻ കണ്ണുതുറന്നു ദേവു എന്റെ ചുണ്ട് പൊത്തി പിടിച്ചുകൊണ്ടു അതിനുമുകളിൽ അവൾ ഉമ്മവെച്ചു. പുറകിൽ അച്ചു ദീർ ർഘമായി ശ്വാസം വിട്ടു അതുപോലെ എന്റെ ഉള്ളിലെ ആളിയ തീയും ഒന്നണഞ്ഞു.ഞാൻ സ്നേഹത്തോടെ ദേവുവിനെ നോക്കി അവൾ എന്തോ മറച്ചു വെക്കുന്ന പോലെ ചിരിച്ചു.
“ഇനി വണ്ടി എടുത്തോ….” ദേവു പുറത്തേക്ക് നോട്ടം ഇട്ടു പറഞ്ഞു. ഞാൻ പാർക്കിങ്ങിൽ നിന്ന് വണ്ടി മെയിൻ റോട്ടിലേക്ക് കേറ്റി. ആരും ഒന്നും മിണ്ടുന്നില്ല. ദേവു പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്. റിയർ മിററിലൂടെ അച്ചുവിനെ നോക്കിയപ്പോൾ അവളും അതേയിരിപ്പ്. ഇതിനു മാത്രം എന്താ ഇവിടെ സംഭവിച്ചത്. ഒരുമ്മക്ക് ഇത്ര പ്രശ്നവോ. ഇത്രനേരം എന്റെ നാക്ക് ഇറങ്ങി പോയിരുന്നു.ദേവു ഇന്ന് മുഴുവൻ കുഴപ്പിക്കുകയാണല്ലോ.
“അതേ നമുക്ക് മാളിലൊക്കെ ഒന്ന് പോയിട്ട് പോയാൽ പോരെ …എനിക്ക് നല്ല വിശപ്പ് എന്തേലും കഴിച്ചിട്ടൊക്കെ …” ഞാൻ തന്നെ തുടക്കമിട്ടു.എന്തെങ്കിലും ഒക്കെ പറയണ്ടേ?
“അതൊന്നും പറ്റില്ല. ഹോസ്പിറ്റലിൽ നിന്ന് വരാ ഞാൻ ഫ്രഷാവാതെ എങ്ങനെയാ. ഇന്ന് പോസറ്റീവ് കേസുകൾ തന്നെ വളരെ കൂടുതലാ. നമുക്ക് നാളെ പോവാം

Leave a Reply

Your email address will not be published. Required fields are marked *