“പതുക്കെയിരിക്ക് ” ഞാൻ അവളെ ടോയ്‌ലെറ്റിന് മുകളിലിരുത്തി. ആ നീലപ്പാവാട ഒന്ന് നേരെയാക്കി അവൾ എൻറെ മുഖത്തു നോക്കിയപ്പോ ഞാൻ തലവെട്ടിച്ചു.നേരെ തിരിഞ്ഞു നിന്നു.
“എടീ അച്ചു നീ ഷണ്ടിയുടുത്തിലായിരുന്നോ ” നേരത്തെ ഷണ്ടിയിൽ മൂത്രമൊഴിക്കുമെന്ന് പറഞ്ഞവളല്ലേ ഇവൾ?
“ഇല്ലടാ ഇടക്കിടക്ക് പോകണ്ടി വരുമല്ലോന്ന് ഓർത്തു.ഇട്ടില്ല ”
“അപ്പൊ നീ നേരത്തെ പറഞ്ഞതോ ”
“അത് ഞാൻ വെറുതെ പറഞ്ഞതല്ലേ, വേഗം ഒഴിക്കാൻ വേണ്ടി ”
“ഓഹോ അപ്പൊ നിനക്ക് വെറുതെ ഓരോന്നു പറയമല്ലേ? ഞാൻ നേരത്തെ തമാശ പറഞ്ഞതിന് അവൾ കണ്ണുനിറചിരിക്കുന്നു.”
“നീയൊന്ന് പോടാ ആ കണ്ണുനിറച്ചതും എന്റെ അഭിനയമായിരുന്നു. ഇ ഹ ഹ ഹ….. ഇതൊന്നുമറിയാത്ത പൊട്ടൻ”അവളുടെ ആ കാടൻ ചിരി ചേ!! അതവൾ അഭിമയിക്കുകയായിരുന്നോ. കുറച്ചുകൂടെ അവിടെന്ന് കളിപ്പിച്ചാൽ മതിയായിരുന്നു.
“എന്നാൽ ഒന്ന് ഞാൻ പറയട്ടെ അഭിനയം പക്കാ ബോറായിരുന്നു.പിന്നെ നിന്നെ വിഷമിപ്പിക്കേണ്ടല്ലോന്ന് വിചാരിച്ചു പറയാഞ്ഞ” വിട്ടുകൊടുക്കാതെ ഞാൻ തിരിച്ചടിച്ചു.
“നീ പോടാ ചെള്ളുചെക്കാ ” അവൾ ഫ്ലഷ് ടാങ്കിന് മുകളിലിരുന്ന ഒരു ചെറിയ ഷംബൂ ബോട്ടിലെടുത്തു എന്റെ നേർക്ക് എറിഞ്ഞു. ഇടതുകൈകൊണ്ടായതുകൊണ്ട് തന്നെ അത് എന്റെ മേത്തേ കൊണ്ടില്ല.തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് വന്നു വീണപ്പോഴാണ് ഞാൻ അത് കണ്ടത്.
“ചെള്ളു ചെക്കൻ നിന്റെ ഓൻ ” അവൾ ബോട്ടിലെറിഞ്ഞ ദേഷ്യത്തിൽ ഞാൻ ചീറി.
“അതുതന്നെയാടാ……പ……” അവൾ മുഴുവനാക്കാതെ വിക്കി. ഞാൻ പെട്ടന്ന് തല തിരിച്ചു.
“എന്ത്?” അവൾ ശിലപോലെ നിന്നു. മുഖം വിളറി വെളുത്തിരിക്കുന്നു.
“നീയെന്താ ഇപ്പം പറഞ്ഞത് ” അവള് പറഞ്ഞത് വ്യക്തമാവാതെ ഞാൻ ആ മുഖത്തു നോക്കി.
“നീ ഒന്ന് മിണ്ടാതിരിക്കുവോ കിച്ചൂ.എനിക്ക് കോണ്സെന്ട്രേഷൻ കിട്ടണില്ല ” അവൾ വിഷയത്തിൽ നിന്ന് തെന്നിമാറുകയാണോ? കുറേ നേരമായിട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് അവളുടെ ഒരു പരുങ്ങൽ. ഇടക്കുള്ള ആ നോട്ടത്തിൽ എന്തെക്കെയോ ഒരു വശപ്പിശക് ഹാ കണ്ടുപിടിക്കാം.ഇവളെങ്ങട്ടും ഓടിപ്പോവില്ലല്ലോ.
“ഹേ ഇത്രനേരായിട്ടും നീ ഒഴിച്ചില്ലേ നീയാരെ ക്കാത്തു നിൽക്ക ”
“എന്റെ കിച്ചൂ ഇത് പോണ്ടേ…. കുറേ നേരം പിടിച്ചു നിന്നിട്ടാണെന്ന് തോന്നുന്നു. “അവളുടെ സ്ഥിരം കണ്ണുരുട്ടിയുള്ള നോട്ടം എന്നെ നോക്കി.
“നല്ലോണം ശ്രമിച്ചുനോക്ക് ഞാൻ വേണേൽ വയറു ഞെക്കി പിടിക്കാം “സൈഡിലെ ചുമരിൽ ചാരിനിന്നു ഒരു വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു.
“മോനൊന്നും ചെയ്യണ്ട അടങ്ങി അവിടെ നിന്നാൽ മതി “അവൾ ഇടതുകൈ വയറിൽ വച്ചു ഒന്ന് ഉഴിഞ്ഞു.അവസാനം തുള്ളി തുള്ളിയായി വീഴുന്ന സൗണ്ട് കേട്ടപ്പോ അച്ചുവിന്റെ മുഖത്തു ആശ്വാസം വിരിഞ്ഞു. പിന്നെ പൈപ്പിൽ നിന്ന് വെള്ളം പോകുന്നപോലെ സൗണ്ട് മാറിയപ്പോ ഞാൻ ഒന്ന് കുണുങ്ങി ചിരിച്ചു.
“ന്താടാ ചിരിക്കുന്നത് “ഓഹ് ഭദ്രകാളിയുണർന്നു.
“ഒന്നുല്ല കൊച്ചേ ആ സൗണ്ട് കേട്ടപ്പോ ഒരു കൗതുകം തോന്നി ചിരിച്ചതാ ”
“അതിലെന്താ ഇത്ര കൗതുകം “ഞാൻ കൊടുത്ത ഹാൻഡ് സ്പ്രേ വാങ്ങി അവൾ ചോദിച്ചു.
“അത് എവിടുന്ന് വരുന്നുന്ന് ആലോചിക്കുമ്പോഴാണ് ” ശ്ശെ! നശിപ്പിച്ചു.വായിൽ നിന്ന് അതേ വന്നുള്ളൂ. ചിന്ത എവിടെയായിരുന്നു ആർക്കറിയാം.പറഞ്ഞു കഴിഞ്ഞപ്പോഴാണ് അപത്തം മനസ്സിലായത്. ഇടകണ്ണിട്ട് അച്ചുവിനെ നോക്കിയപ്പോൾ. ദഹിപ്പിക്കുന്ന നോട്ടം കിട്ടി.
“എന്റെ കിച്ചൂ നീ എവിടെനിന്നാടാ ഇത്രേം വൃത്കേട് പഠിക്കുന്നത് ” അവൾ തലയിൽ കൈവെച്ചു.
“അതേ മാഡം എനിക്ക് വയസ്സ് പത്തല്ല ഇരുപതിയൊന്ന. പിന്നെ ഇതൊന്നും അത്ര വൃത്തികേടുമല്ല.എല്ലാവർക്കും ഉള്ള സാധനം തന്നെയല്ലേ “ഞാൻ നിന്ന് പ്രസംഗിച്ചപ്പോ അച്ചു എന്നെ അത്ഭുതത്തോടെ നോക്കി.ഇതൊക്ക എന്തെന്ന് പറഞ്ഞു ഞാൻ അവളെ വാരിയെടുത്തു. നേരെ റൂമിലേക്ക് നടന്നു.
“എടാ കിച്ചൂ എനിക്ക് ഇവിടെ കിടന്നു മടുത്തു നീ എന്നെ ആ ബാൽക്കണിയിൽ ഇരുത്തോ “പോകുന്നിടയിൽ നെറ്റിയിലേക്ക് വീണ എന്റെ മുടികകൾ നേരയാക്കികൊണ്ടവൾ കൊഞ്ചി.
“പറ്റില്ല മോളെ അവിടെയെത്തിയിട്ട് നിനക്കെന്നെ താഴേക്ക് തള്ളിയിടാനല്ലേ ഒരു രക്തസാക്ഷിയാവാൻ എനിക്കാഗ്രഹമില്ല ” ബെഡിലേക്ക് വെക്കുന്നതിന് മുന്നേ അവളെ ചൊടിപ്പിക്കാൻ ഞാൻ കളി മട്ടിൽ പറഞ്ഞു അവളുടെ ഉയർന്ന മൂക്കിൽ എന്റെ മൂക്ക് കൊണ്ട് ഉരസി.
“പ്ലീസ് കിച്ചൂ പ്ലീസ്……”
“പറ്റില്ല പറ്റില്ല ” ഞാൻ സ്വരം കടുപ്പമാക്കി. അത് കണ്ട് അവൾ ഒന്ന് ഞെട്ടി ഞാൻ അങ്ങനെ കടുപ്പിച്ചൊന്നും പറയാത്തതാണ്.പെട്ടന്ന് കേട്ടപ്പോ ഉള്ള റിയാക്ഷനായിരുന്നു.അവളുടെ കാലധികം അനക്കരുതെന്ന് പറഞ്ഞതാണ് ഇനി അഥവാ ബാൽക്കാണിയിൽ പോയി എങ്ങാനും തട്ടിയാൽ അവൾ വീണ്ടും വേദന സഹിക്കേണ്ടി വരും. അത് കാണുമ്പോൾ അവളെക്കാൾ വേദന എനിക്കുണ്ടാകും. അവൾ വലിയ നഴ്സാണെങ്കിലും ചില സമയും കുട്ടികളുടെ സ്വഭാവമാണ്.
