അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു
‘അവനെ പിന്നെയും ഇഷ്ടം ഉള്ളത് പോലെ വിശ്വസിപ്പിച്ചു ലാസ്റ്റ് നീയുമായി എനിക്ക് അഫയർ ഉണ്ടെന്ന് അവനെ അറിയിക്കുക ആയിരുന്നു എന്റെ പ്ലാൻ. നിന്നോട് ആദ്യമേ അത് പറയാഞ്ഞത് എന്റെ ഇമ്മാതിരി പ്ലാനൊക്കെ നീ ചിലപ്പോൾ ഉപദേശിച്ചു മാറ്റികളയും. അതോണ്ട് അവസാനം ആകുമ്പോൾ നിന്നോട് പറയാം എന്ന് വച്ചു. എന്റെ കഷ്ടകാലത്തിന് നമ്മൾ അപ്പൊ ഉടക്കിലും ആയി പോയി..’
ഞാൻ അവൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു. എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു
‘എനിക്കറിയാം ഞാൻ പറയുന്നത് കള്ളം ആണെന്ന് നീ കരുതുന്നുണ്ടാവും. എന്റേൽ ഇപ്പൊ അല്ലെന്ന് തെളിയിക്കാൻ തെളിവ് ഒന്നുമില്ല. എന്നെ വിശ്വാസം ഉണ്ടേൽ നീ വിശ്വസിച്ചാൽ മതി. ഇപ്പൊ അവൻ ഇവിടെ വരാൻ ചാൻസ് ഉണ്ട്. ഞാൻ ഒരാളുടെ ഒപ്പം ഇരിക്കുന്നു എന്ന് അവന് ന്യൂസ് ചെന്നിട്ടുണ്ട്..’
‘എങ്ങനെ..?
ഞാൻ ചോദിച്ചു
‘ഇത് ഞാൻ തന്നെ പ്ലാൻ ചെയ്തതാണ്. അവനിപ്പോ വരും നമ്മളെ രണ്ടിനെയും കാണും. ഞാൻ ചീറ്റ് ചെയ്തു എന്ന് അവൻ കരുതും. എനിക്ക് അത്രയേ വേണ്ടിയിരുന്നുള്ളു.. നിനക്ക് എന്നോട് കുറച്ചു എങ്കിലും സ്നേഹം ഉണ്ടേൽ അവൻ വരുന്ന വരെ എന്റെ കൂടെ ഇരിക്കുമോ..?
അവളുടെ ആ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല. അവൾ പറഞ്ഞ കഥ എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ ഉണ്ടായിരുന്നു. അത് അവൾ ഉണ്ടാക്കിയ കഥ അല്ലെന്ന് എനിക്ക് മനസിലായി. ഇപ്പൊ ഞാനാണ് തെറ്റുകാരൻ.. ഞാൻ മാത്രം…
ഞാൻ അവളുടെ കൈകളിൽ മെല്ലെ ചേർത്ത് പിടിച്ചു. ഞാൻ ഒപ്പമുണ്ട് എന്ന് അവൾക്ക് മനസിലായിരിക്കണം. അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു
‘എന്റെ പൊന്ന് ലച്ചു.. നിനക്ക് ഇതൊക്കെ ഒന്ന് വാ തുറന്നു പറഞ്ഞൂടായിരുന്നോ..?
ഞാൻ അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു
‘സോറി ഡാ എന്റെ മിസ്റ്റേക്ക് ആണ്. ഞാൻ അന്ന് അത് സമാധാനത്തിൽ പറഞ്ഞാൽ മതിയായിരുന്നു. നീ എന്തോ പറഞ്ഞപ്പോ എനിക്കും ദേഷ്യം വന്നു. സോറി.. സോറി…’
അവളെന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ പിന്നീട് ഒന്നും സംസാരിച്ചില്ല. കൈകോർത്തു ഇരിക്കുന്ന ഞങ്ങൾക്ക് ഇടയിലേക്ക് അധികം താമസിക്കാതെ ലച്ചുവിന്റെ എക്സ് നവനീത് കടന്ന് വന്നു. അവന്റെ മുഖം വിളറി വെളുത്തിരുന്നു. അവനെ കണ്ടപ്പോൾ ലച്ചു പെട്ടന്ന് പേടിച്ചത് പോലെ എന്റെ കൈ വിട്ടു എന്നിൽ നിന്നും കുറച്ചു മാറി ഇരുന്നു. അതവളുടെ ആക്ടിങ് ആണെന്ന് മനസിലാക്കാൻ എനിക്ക് കുറച്ചു സെക്കന്റ് വേണ്ടി വന്നു
‘ഇതാണോടി നിന്റെ പുതിയ സെറ്റപ്പ്..’
വന്ന ഉടനെ രോഷം കൊണ്ട് അവൻ ലച്ചുവിന് നേരെ തട്ടി കയറി. ഞാൻ അപ്പോൾ ഒന്നും പ്രതികരിച്ചില്ല. ലച്ചു കുറച്ചു പാനിക്ക് ആയത് പോലെ അഭിനയിക്കുന്നുണ്ടായിരുന്നു.
‘നവനീത് നമുക്ക് സംസാരിക്കാം. ഞാൻ നിന്നോട് പറയാം.. പ്ലീസ് സീൻ ഉണ്ടാക്കരുത്..’
കുറച്ചു ഒറിജിനാലിറ്റി കിട്ടാൻ ലച്ചു വളരെ സ്വാഭാവികം ആയി അഭിനയിച്ചു. അന്ന് സെയിൽസ് ഗേൾ പ്ലോട്ട് ചെയ്തപ്പോൾ ഓവർ ആക്കിയ ഇവൾ തന്നെ ആണോ ഇപ്പൊ വളരെ നാച്ചുറൽ ആയി അഭിനയിക്കുന്നത് എന്ന് ഞാൻ ചുമ്മ ഓർത്തു
‘ഒരു പിന്നെയും ഇല്ലടി.. നിന്റെ ഒറിജിനൽ ക്യാരറക്ടർ ഇപ്പൊ മനസിലായടി..’
അവൻ വീണ്ടും ലച്ചുവിന് നേർക്ക് വന്നു ആക്രോശിച്ചു കൊണ്ടിരുന്നു. അവൻ ഓവർ ആയി സൗണ്ട് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവർക്കിടയിലേക്ക് കയറി. അല്ലായിരുന്നു എങ്കിൽ അവൻ ഒരുപക്ഷെ ലച്ചുവിനെ കൈ വക്കും എന്ന് എനിക്ക് തോന്നിയിരുന്നു..
‘മാറി നിക്കടാ മൈരേ..’
അവൻ എന്റെ കോളറിൽ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു. അവൻ എന്നെ തൊട്ടപ്പോൾ ലച്ചു പെട്ടന്ന് എന്റെ അടുത്ത് വന്നു എന്റെ കോളറിൽ നേരെയാക്കി എന്നെയും കൊണ്ട് അവിടുന്ന് പോകാൻ ശ്രമിച്ചു..
‘ അർജു വാ പോകാം..’
‘നീ എങ്ങോട്ടാടി ഓടുന്നെ നിന്റെ മറ്റവനെയും കൊണ്ട്..?
