ഞാൻ കളിയാക്കി പറഞ്ഞു.
‘തള്ളല്ല മോനെ.. സത്യം.. ‘
അന്നത്തെ ആ വീരകൃത്യം ലച്ചു എനിക്ക് മുന്നിൽ വെള്ളമടിച്ചു കുഴഞ്ഞ ശബ്ദത്തിൽ അവതരിപ്പിച്ചു
‘കഴിഞ്ഞ വർഷം ആണ്.. നമ്മുടെ കോളേജിൽ എന്തോ പരുപാടി നടക്കുവാണ്… കോപ്പ് അതെന്താ എന്ന് ഇപ്പോൾ ഓർമ കിട്ടുന്നില്ല.. ആ എന്തോ പരുപാടി.. അന്ന് ഞാൻ അടിച്ചു നല്ല ഫിറ്റ് ആരുന്നു. ഞങ്ങൾ എല്ലാം ഫിറ്റ് ആയിരുന്നു.. ആ ഫിറ്റിന്റെ പുറത്താണ് ഞങ്ങൾ പൊളിറ്റിക്സ് ലെ വർഷയേ സ്കെച്ച് ഇടുന്നത്. അവൾ കുറെ ആയി ഞങ്ങൾ ആയി സീൻ ആയിരുന്നു.. അന്ന് അവളെ ഞങ്ങൾക്ക് കെമിസ്ട്രി ലാബിന്റെ അവിടെ വച്ചു ഒറ്റയ്ക്ക് കിട്ടി.. ആ ഫിറ്റിന്റെ പുറത്ത് ഞങ്ങൾ അവളെ പിടിച്ചു കുറെ പൊട്ടിച്ചു.. എന്നിട്ടും കലി തീരാതെ ഞങ്ങൾ ലാബിൽ നിന്ന് എന്തോ കുന്ത്രാണ്ടം എടുത്തു അവളുടെ അണ്ണാക്ക് വഴി ഒഴിച്ചു. മൈര് അതിന്റെ പേര് എന്തായിരുന്നു…?
ലച്ചു ലാബിൽ വച്ചു ഒഴിച്ച സാധനത്തിന്റെ പേര് ആലോചിച്ചു
‘സൽഫ്യൂരിക് ആസിഡ്..!
ഞാൻ വെറുതെ പറഞ്ഞു
‘പോടാ പൊട്ടാ.. അതൊക്കെ ഒഴിച്ചാൽ ചത്തു പോകും. ഇതത്ര വിഷയം ഒന്നും അല്ലെന്നാണ് അലീന പറഞ്ഞത്. ആ സംഭവം ഞങ്ങൾ കുറച്ചു അവളുടെ വായിൽ ഒഴിച്ച് കൊടുത്തു..’
‘എന്നിട്ട്..’
കഥയുടെ രസം മുറിയാതെ ഇരിക്കാൻ ഞാൻ ചോദിച്ചു. ഞാൻ കഥ ഇഷ്ടപ്പെടുന്നുണ്ട് എന്ന് കണ്ടു ആവേശത്തിൽ അവൾ ബാക്കി പറഞ്ഞു
‘ എന്നിട്ട് എന്താ അവളുടെ വായ കുറച്ചു പൊള്ളി സീനായി.. ഞങ്ങളെ ആരോ ഒറ്റി. വർഷ ഞങ്ങളുടെ പേര് പറയാതെ കോളേജിൽ ഞങ്ങൾ ആണ് അതെന്ന് ടീച്ചഴ്‌സ് ഒക്കെ അറിഞ്ഞു..’
‘എന്നിട്ട് വേറെ സീൻ ഒന്നും ഉണ്ടായില്ലേ..?
‘ഉണ്ടായി. പ്രിൻസിപ്പൽ ഞങ്ങളുടെ പേരെന്റ്സ് നേ എല്ലാം വിളിച്ചു പൂരത്തെറി. ഞാൻ അച്ഛന്റെ ബലത്തിൽ ഊരി. കൂടെയുള്ളവരും അങ്ങനെ തന്നെ വലിയ വിഷയം ആക്കാതെ അത് ഒതുക്കി. പക്ഷെ ഞങ്ങളുടെ കൂടെ അർച്ചന എന്നൊരാൾ ഉണ്ടായിരുന്നു.. ഞങ്ങളുടെ ചങ്ക് ആയിരുന്നു. കൂട്ടത്തിൽ അവൾക്ക് മാത്രം ഞങ്ങളുടെ അത്രയും ഹൈ പ്രൊഫൈൽ ഇല്ലായിരുന്നു. അതോണ്ട് എല്ലാ പണിയും അവൾക്ക് കിട്ടി.. ഡിസ്മിസ്സൽ…!
‘അശോ… നിങ്ങൾക്ക് വേണ്ടി അവൾ ബലിയാട് ആയല്ലേ..’
ഞാൻ ചോദിച്ചു
‘അതാടാ ഞങ്ങൾക്ക് ഏറ്റവും സങ്കടം വന്നത്.. പക്ഷെ അതിന് കാരണക്കാരിയെ ഞങ്ങൾ കണ്ടു പിടിച്ചു..’
ലച്ചു കുറച്ചു ദേഷ്യത്തോടെ എന്നോട് പറഞ്ഞു
‘ആര്..?
ഞാൻ കഥ വേറെ എങ്ങോട്ടോ പോകുന്ന ആവേശത്തിൽ ചോദിച്ചു
‘ഞങ്ങളെ ഒറ്റിയത് ആരാണെന്ന്.. അവൾ ആരാണെന്നു ഞങ്ങൾ കണ്ടു പിടിച്ചു.. ഒരു ജൂനിയർ പെൺകൊച്ചു ആയിരുന്നു. അവൾ ഞങ്ങളുടെ പരാക്രമം ഒക്കെ കണ്ടു പേടിച്ചു പോയി പറഞ്ഞതാണ്…’
‘മ്മ് എന്നിട്ട് അവളെ നിങ്ങൾ എന്ത് കുടിപ്പിച്ചു..?
‘അവളെ കുടിപ്പിച്ചില്ല. പക്ഷെ ഞങ്ങളുടെ പാങ്ങിനു കിട്ടി. അന്ന് ശരിക്കും പെരുമാറി. മുടിക്കുത്തിന് പിടിച്ചു അവളുടെ മോന്തക്ക് നല്ലത് പോലെ കൊടുത്തു. അവളുടെ ചുണ്ടിൽ നിന്നൊക്കെ ചോര ഒക്കെ വന്നു.. ഇനി മേലാൽ കോളേജിൽ കണ്ടേക്കരുത് എന്നും പറഞ്ഞു. ഞങ്ങളുടെ ചങ്ക് പോകാൻ കാരണം അവളല്ലേ.. അവളും ഇനി കോളേജിൽ വേണ്ട..’
‘അപ്പോൾ ഈ പരുപാടി നിനക്ക് പണ്ടും ഉണ്ടല്ലേ.. എന്നിട്ട് അവൾ പഠിത്തം നിർത്തി പോയോ..?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
‘ഇല്ലടാ.. അവൾ കരുതിയത് ഞങ്ങൾ വെറുതെ പറഞ്ഞത് ആയിരിക്കും എന്നാണ്.. അടി കൊടുത്തപ്പോൾ ഞങ്ങളുടെ ദേഷ്യം എല്ലാം പോയെന്നും അവൾ കരുതി.. പക്ഷെ ശരിക്കുള്ള പണി ഞങ്ങൾ കൊടുക്കാൻ പോണേ ഉള്ളായിരുന്നു..’
ലച്ചു ഒരു കൊലച്ചിരി മുഖത്ത് വരുത്തി പറഞ്ഞു
‘എന്താന്ന് പറയടി..?
‘അവളെ വീണ്ടും ഞങ്ങൾ കൊണ്ട് പോയി ശരിക്കും തല്ലി. എന്റെടാ.. ഞങ്ങൾ എത്രയൊക്കെ അടിച്ചിട്ടും അവളുടെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ വന്നില്ല..’
‘അവൾക്ക് നല്ല മനോബലം കാണും..’
ഞാൻ പറഞ്ഞു
‘അത് കണ്ടപ്പോൾ എനിക്ക് വാശി കൂടി വന്നു.. എന്റെ കയ്യിൽ ഒരു ചെറിയ കത്തി ഉണ്ടായിരുന്നു. ഭയങ്കര മൂർച്ച ഒന്നും ഇല്ലേലും അത്യാവശ്യം ഉണ്ട്. ഞാൻ അത് വച്ചു അവളുടെ വയറ്റിൽ ഒറ്റ കുത്ത് വച്ചു കൊടുത്തു..’
