‘എന്നാലും നിന്നോട് ഞാൻ മിണ്ടാൻ പാടില്ലാത്തത് ആണ്.. നീ ഈ ഡ്രസ്സ് ഇട്ടു വന്നപ്പോൾ പെട്ടന്നുള്ള എക്സൈറ്റ്മെന്റിൽ ഞാൻ അറിയാതെ ചിരിച്ചു പോയതാ..’
പിന്നെ അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാൻ പറഞ്ഞു
‘അതെനിക്ക് അറിയാമായിരുന്നു.. അതല്ലേ ഞാൻ ഇന്ന് തന്നെ അതിട്ടോണ്ട് വന്നത് മോനെ..’
ഇഷാനി ഒരു കുസൃതി ചിരിയോടെ പറഞ്ഞു
‘എടി വിളച്ചിൽ പിടിച്ചവളെ.. എന്നാലും ആ ഡ്രസ്സ് നിനക്ക് എവിടുന്ന് കിട്ടി.. ഞാൻ മിക്കയിടത്തും അത് തപ്പിയതാണ് അന്ന്..’
‘അതൊക്കെ സീക്രെട്.. പറയൂല..’
ഇഷാനി ചുമ്മാ പറഞ്ഞു
‘ ഓ അങ്ങനെ ആണോ.. എന്നാൽ നീ പറയണ്ട..’
ഞാൻ ചെറിയ ദേഷ്യം കാണിച്ചു പറഞ്ഞു
‘അയ്യോ പിണങ്ങല്ലേ.. ഞാൻ അത് മിന്ത്രയിൽ നിന്നും വാങ്ങിയതാ.. ഒരു ദിവസം ഞാൻ ചുമ്മാ നോക്കിയപ്പോൾ അതിൽ കിടക്കുന്നത് കണ്ടു. അപ്പോൾ ഓർഡർ ചെയ്തു.. എപ്പോ ഇടണം എന്ന് ആലോചിച്ചോണ്ട് ഇരിക്കുവായിരുന്നു.. അപ്പോളാ നിന്റെ പിണക്കം.. എങ്കിൽ പിന്നെ ഇപ്പോൾ ഇട്ടു ഞെട്ടിക്കാം എന്ന് കരുതി..’
ഇഷാനി ഒറ്റ ശ്വാസത്തിൽ പറഞ്ഞു
‘നീ കൊള്ളാല്ലോ.. എന്നോട് എന്തെങ്കിലും കാര്യത്തിന് പിണങ്ങിയാൽ എത്ര ദിവസം മിണ്ടാതെ മൈൻഡ് ഇല്ലാതെ നടക്കും നീ. ഞാൻ പിണങ്ങിയാൽ അപ്പോൾ തന്നെ മിണ്ടണം അല്ലേ..?
‘മിണ്ടണം.. ഞാൻ പിണങ്ങി ഇരിക്കും. പക്ഷെ എന്നോട് നീ പിണങ്ങി ഇരിക്കാൻ പറ്റില്ല..’
ഒരു അധികാരത്തിൽ എന്ന പോലെ ഇഷാനി പറഞ്ഞു. ശരിക്കും ആ ഫേക്ക് കല്യാണത്തിന്റെ വിഷയത്തിന് ശേഷം ഞങ്ങൾ മനസ് തുറന്നു സംസാരിക്കുന്നത് ഇന്നാണ്. അവളന്നു ആ കള്ളം പറഞ്ഞില്ലായിരുന്നു എങ്കിൽ എല്ലാം വേറെ രീതിയിൽ ആയേനെ. ലച്ചു എന്റെ ജീവിതത്തിലേക്ക് വരികയെ ഇല്ലായിരുന്നു. എല്ലാത്തിനും അപ്പുറം മറ്റൊരു ചിന്ത വീണ്ടും എന്റെ മനസ്സിൽ അലയടിക്കാൻ തുടങ്ങി. ഇഷാനി വിരഹത്തിന്റെ കാര്യം കള്ളം പറഞ്ഞതാണ്.. അതായത് അവളിപ്പോളും സിംഗിൾ ആണ്.. ആ കാര്യം ഓർക്കുമ്പോ എന്തോ ഒരു ചാഞ്ചാട്ടം എന്റെ മനസ്സിൽ ഉള്ളത് പോലെ. എന്നാൽ കൂടുതൽ ഞാൻ ചിന്തിച്ചപ്പോൾ എന്നെ പോലെ ഒരാൾ അവൾക്ക് ഒട്ടും മാച്ച് അല്ല എന്ന് എനിക്ക് തോന്നി. എന്റെ ഈ ദുഷിച്ച സ്വഭാവങ്ങൾ ഒക്കെ അവളുടെ ജീവിതത്തിൽ വേണ്ട.. ഒരുപക്ഷെ അന്ന് അവളാ കള്ളം പറഞ്ഞത് നല്ലതിന് ആകും.. അല്ലെങ്കിൽ ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു ഒരുപക്ഷെ ഞങ്ങൾ ലവേഴ്സ് ആയേനെ. അവൾ കുറച്ചു കൂടി ബെറ്റർ ആയ ഒരാളെ അർഹിക്കുന്നു.. ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു..
ഇഷാനിയെ മനസിൽ നിന്ന് മാറ്റിയത് പോലെ ലച്ചുവിനെ ലൈഫിൽ നിന്നും മാറ്റുക എന്നതായിരുന്നു എന്റെ അടുത്ത ടാസ്ക്. എന്നാൽ അതത്ര എളുപ്പം ആയിരുന്നില്ല. ലക്ഷ്മി ഓരോ ദിവസവും എന്നോട് കൂടുതൽ അടുത്ത് കൊണ്ടിരുന്നു. ആഴ്ചയിൽ ഒരിക്കൽ എങ്കിലും അവൾ എന്നെ കാണാൻ വന്നൊണ്ട് ഇരുന്നു. ഞാൻ ഇടയ്ക്ക് വിളിക്കാതെ ഇരുന്നാൽ പോലും അവൾ പിണക്കം ഒന്നും കാണിക്കാതെ എന്നെ വിളിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ചിലപ്പോൾ ഒക്കെ ഫ്രിഡ്ജിൽ നിന്ന് അവളെന്റെ ലിക്കർ എടുത്തു അടിക്കാറുണ്ട്. ഓവർ ആകാറില്ല എങ്കിലും രണ്ടെണ്ണം ചെന്നു കഴിഞ്ഞാൽ അവളൊരു വൈബ് ആണ്. ആകെ ഉള്ള ബുദ്ധിമുട്ട് എന്നെ ചുമ്മാ കടിക്കുകയും മാന്തുകയും ഒക്കെ ചെയ്യുന്നത് ആയിരുന്നു. തണ്ണി ചെന്നാൽ അവൾക്ക് കുറച്ചു സ്നേഹവും ഉപദ്രവവും ഒക്കെ കൂടും..
‘നീ രണ്ടെണ്ണം ചെന്നാൽ ഭയങ്കര ഡേയ്ഞ്ചർ ആണല്ലോ.. ദേ എന്റെ കയ്യിലെ തൊലി ഒക്കെ പോയി..’
ഞാൻ അവൾ മാന്തിയ കയ്യിലെ പാട് കാണിച്ചു കൊണ്ട് പറഞ്ഞു. അവൾ സോഫയിൽ കാൽ നീട്ടി എന്തോ രസിച്ചു കാണുന്ന ഭാവത്തിൽ എന്നെ നോക്കി ഇരിക്കുക ആയിരുന്നു..
‘സത്യം ആട.. ലിക്കർ ചെന്നാൽ ഞാൻ ചിലപ്പോൾ സൈക്കോ ആണ്.. ഒരു തവണ ഞാനൊരാളെ കൊല്ലണ്ടത് ആയിരുന്നു..’
ലച്ചു മദ്യത്തിന്റെ ലഹരിയിൽ അടിച്ചു വിട്ടതാണെന്ന് ആണ് ഞാൻ ആദ്യം കരുതിയത്..
‘തള്ളാതെ ലച്ചു. ഉള്ളിൽ മില്ലി ചെന്നാൽ നീ ഗില്ലി ഒന്നും ആവില്ല..’
