ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു
‘എടാ.. അത്.. അത് കഴിഞ്ഞു പെട്ടന്ന് നീയും ലക്ഷ്മിയും ആയി സെറ്റ് ആയി. ഞാൻ അതാ പിന്നെ….’
‘വേണ്ട.. നീ കൂടുതൽ ഒന്നും പറയണ്ട. നിനക്ക് എന്റെ അടുത്ത് നിന്നും ഒരു ഡിസ്റ്റൻസ് ഇടണമായിരുന്നു.. അതിന് നീ ഒരു കള്ളം കണ്ടു പിടിച്ചു..’
അവളുടെ കൈ വിട്ടു കൊണ്ട് ഞാൻ പറഞ്ഞു
‘എടാ അങ്ങനെ ഒന്നും അല്ലേടാ…’
അവൾ എന്റെ കയ്യിൽ കയറി പിടിച്ചു. ആ കൈ ബലമായി പിടിച്ചു മാറ്റി ഞാൻ അവളോട് ഉച്ചത്തിൽ ദേഷ്യപ്പെട്ടു
‘മതി മൈരേ.. നിർത്ത് നീ.. എല്ലാം നീ കാരണം ആണ്.. നീ കാരണം…’
ഞാൻ തെറി വിളിച്ചത് കേട്ട് ഇഷാനി നല്ല പേടിയിലും വിഷമത്തിലും എന്നെ നോക്കി. അന്ന് മുഴുവൻ അവളെന്നെ പറഞ്ഞു കൺവീൻസ് ചെയ്യിക്കാൻ നോക്കിയെങ്കിലും ഞാൻ അവൾക്ക് ചെവി കൊടുത്തതെ ഇല്ല… ഒരു കണക്കിന് ഞാൻ പറഞ്ഞത് നേരായിരുന്നു.. അവളാണ് എല്ലാത്തിനും കാരണം.. അവളുടെ നശിച്ച കള്ളം.. അവൾ കല്യാണം ഉറപ്പിച്ചു എന്ന കള്ളം പറഞ്ഞില്ല എങ്കിൽ ഒരിക്കലും ഞാൻ ലച്ചുവിനോപ്പം സെറ്റ് ആവില്ലായിരുന്നു. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു…
അന്ന് വൈകിട്ടും ഇഷാനിയുടെ കോൾ ഞാൻ എടുത്തില്ല. അവളുടെ മെസ്സേജ് തുരുതുരെ വന്നൊണ്ട് ഇരുന്നു
‘നമ്മൾ ഇപ്പോൾ അല്ലേടാ ഒന്ന് പഴയ പോലെ മിണ്ടി തുടങ്ങിയെ.. ഇനിയും പിണങ്ങി ഇരിക്കണോ.. എത്ര തവണ സോറി പറഞ്ഞു ഞാൻ..’
സോറി കൊണ്ട് പോയി നിന്റെ കൂതിയിൽ തിരുക് മൈരേ..- എന്ന് തിരിച്ചു അയക്കണം എന്ന് ഞാൻ കരുതിയതാണ്.. പക്ഷെ അവളുടെ ആ മെസ്സേജിന് ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല
പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ അവളെ ഞാൻ കണ്ടില്ല. ബെല്ലടിക്കാൻ ഇനിയും കുറച്ചു മിനിറ്റ് കൂടിയുണ്ട്. ഇനി അഥവാ അവൾ വന്നാൽ കുറച്ചു കുരു പൊട്ടിക്കാൻ ഞാൻ കൃഷ്ണയുടെ സീറ്റിൽ പോയി ഇരുന്നു. കൃഷ്ണ ഒരു കൈ എന്റെ തോളിൽ വച്ചിരുന്നു. ഞങ്ങൾ രണ്ട് പേരും തനിയെ ബെഞ്ചിൽ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ഇഷാനി ക്ലാസ്സിലേക്ക് കയറി വന്നത്. വന്ന ഉടനെ തന്നെ അവൾ എന്റെ അടുത്തേക്ക് വന്നു. കൃഷ്ണ ഉണ്ടെങ്കിലും അവൾ എന്റെ അടുത്തേക്ക് വന്നു. അത് എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും അതിലും ഞെട്ടിച്ചത് അവളുടെ വേഷം ആയിരുന്നു. എന്നെ മാത്രം അല്ല കൃഷ്ണയെയും അത് ചെറുതായ് ഞെട്ടിച്ചു. ഒരിക്കൽ ഞാൻ അവൾക്ക് വാങ്ങി കൊടുത്തെന്നു പറഞ്ഞു അവൾ വഴക്ക് ഉണ്ടാക്കി കളഞ്ഞിട്ട് പോയ, പിന്നീട് കൃഷ്ണ എടുത്തു ഇട്ടപ്പോൾ എന്നോട് വഴക്ക് ഇട്ട അതേ പിങ്ക് ഡ്രസ്സ്.. ഇതെങ്ങനെ ഇവൾക്ക് കിട്ടി
‘നിന്റെ കയ്യിൽ നിന്ന് വാങ്ങിയതാണോ..?
ഞാൻ കൃഷ്ണയോട് ചോദിച്ചു
‘ഏയ് അല്ല. അവൾ വേറെ വാങ്ങിയത് ആണ്..’
കൃഷ്ണ എന്നോട് പറഞ്ഞു
കൃഷ്ണ ഇരിക്കുന്നത് വക വയ്ക്കാതെ ഇഷാനി എന്റെ മുന്നിൽ വന്നു ഡ്രസ്സ് ശരിക്കും കാണത്തക്ക വിധം ഒന്ന് വട്ടം കറങ്ങി. ഡിറ്റർജന്റിന്റെ പരസ്യത്തിലെ മോഡൽ കറങ്ങുന്നത് പോലെ. പക്ഷെ നല്ല രസം ഉണ്ടായിരുന്നു. ഒരു ബേബി ഡോൾ മാതിരി.. നല്ല ക്യൂട്ട് ആയിരുന്നു ഇഷാനിയെ ആണ് ഡ്രെസ്സിൽ കാണാൻ.. അവൾ കറങ്ങി തിരിഞ്ഞു നിന്നപ്പോൾ ഞാൻ അറിയാതെ പുഞ്ചിരിച്ചു പോയി. എന്റെ പിണക്കം എനിക്കിനിയും തുടർന്ന് കൊണ്ട് പോകാൻ പറ്റില്ല. ചിരിച്ചു പോയില്ലേ.. എന്റെ ചിരി കണ്ടപ്പോ അവൾക്കും ആശ്വാസം ആയി. പിണക്കം തീർന്നു കിട്ടിയല്ലോ..
‘നീ കൂടെ ഇട്ടോണ്ട് വന്നിരുന്നേൽ നല്ല രസം ആയിരുന്നു.. ആരാ കൂടുതൽ ഗ്ലാമർ എന്ന് നോക്കായിരുന്നു..’
ഞാൻ കൃഷ്ണയോട് അവളുടെ ഡ്രെസ്സിനേ പറ്റി പറഞ്ഞു
‘ഓ അതിപ്പോ ഞാൻ ഇടണ്ടല്ലോ.. ജുന് ജി ഹ്യുന് തന്നെ ഗ്ലാമർ..’
കൃഷ്ണ ഇടയ്ക്ക് അവളെ കളിയാക്കി കൊറിയൻ നടിമാരുടെ പേര് വിളിക്കുന്നത് അവൾക്ക് അറിയില്ല. ഇഷാനി കാര്യം അറിയാതെ എന്നെ നോക്കി കണ്ണ് മിഴിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല എങ്കിലും അവളെ നോക്കി കണ്ണിറുക്കി. എന്റെ പിണക്കം മാറിയത് ആയിരുന്നു അവൾക്ക് വലിയ കാര്യം. അതോണ്ട് അവൾ അത് മറന്നു
