അത് പറഞ്ഞതും ഇഷാനി കൈ നീട്ടി എന്റെ കയ്യിൽ ഒരടി തന്നു
‘ഇതെന്തിനാ അടിച്ചത്. ഞാൻ കാര്യം അല്ലേ പറഞ്ഞത്..’
‘നിനക്ക് കുറച്ചു കൂടുന്നുണ്ടേ..’
അവൾ എന്റെ അടുത്ത് നിന്നും ഒഴിവാകാൻ ശ്രമിച്ചു
‘ഞാൻ പറഞ്ഞത് ഇല്ലാത്തത് വല്ലോം ആണോ.. ഇനിയിപ്പോ നീ പറഞ്ഞത് സത്യം ആണേൽ തന്നെ ഇതൊക്കെ കല്യാണം കഴിഞ്ഞു സാധാരണ അല്ലേ.. അതിനും നീ എന്തിനാ ചൂടാവുന്നെ. നിങ്ങളുടെ പ്രൈവസി ഞാൻ പറയുന്ന കൊണ്ടാണോ.. എങ്കിൽ നിർത്താം..’
‘നീ ഒന്ന് നിർത്തുവോ.. എനിക്ക് ഇഷ്ടം അല്ല ഈ ടോക്..’
‘ഞാൻ ഇനി ഒന്നും പറയുന്നില്ല. കല്യാണം കഴിഞ്ഞു റൊമാൻസ് ആകുമ്പോൾ നീ ഞാനീ പറഞ്ഞത് ഒക്കെ ഓർത്ത് ചിരിക്കും..’
‘എനിക്ക് ആരെയും കല്യാണവും കഴിക്കണ്ട.. ആരുടെയും റൊമാൻസും വേണ്ട..’
ഇഷാനി പൊട്ടിത്തെറിച്ച പോലെ പറഞ്ഞ. എനിക്ക് പെട്ടന്ന് ഒന്നും മനസിലായില്ല
‘കല്യാണം വേണ്ടന്നോ.. അതെന്ത് പറ്റി..?
എന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി അവൾ പോകാൻ ശ്രമിച്ചു. പക്ഷെ അവളുടെ കയ്യിൽ പിടിച്ചു നിർത്തിയപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കാൻ വിഷമിക്കുന്നത് ഞാൻ ശ്രദ്ധിച്ചു
‘നീ എന്താ പറഞ്ഞത്..? നിന്റെ മാര്യേജ് എന്ത് പറ്റി..?
ഞാൻ അവളെ തടഞ്ഞു നിർത്തി ചോദിച്ചു
‘ഒന്നും പറ്റിയില്ല.. ഞാൻ പോട്ടെ..’
അവൾ കൈ വിടാൻ വേണ്ടി ബലം പിടിച്ചു. പക്ഷേ ഞാൻ മുറുക്കെ തന്നെ പിടിച്ചു
‘എന്തോ പറ്റിയിട്ടുണ്ട്. നീ കാര്യം പറ..’
‘ഒന്നുമില്ലടാ.. അങ്ങനെ ഒന്നും ഇല്ലായിരുന്നു..’
ഒടുവിൽ അവളിൽ നിന്ന് അത് പുറത്ത് വന്നു
‘എന്തില്ല എന്ന്..?
വ്യക്തത വരുത്താൻ ഞാൻ വീണ്ടും ചോദിച്ചു
‘എനിക്ക് കല്യാണ ആലോചന ഒന്നും ഇല്ലായിരുന്നു.. ഞാൻ വെറുതെ കള്ളം പറഞ്ഞതാ..’
പന്ന പുണ്ട മവളെ….. അതാണ് ഞാൻ മനസിൽ വിളിച്ചത്. അപ്പോൾ അങ്ങനെ ഒരു ആലോചന വന്നിട്ടേ ഇല്ലേ..? പിന്നെ എന്തിനാണ് ഇവൾ ഇത്രയും കാലം എന്നേ പറഞ്ഞു പറ്റിച്ചത്.. തെറി ഒഴിവാക്കി ഞാൻ ഈ ചോദ്യം അവളോട് തന്നെ ചോദിച്ചു
‘വെറുതെ.. ഒരു തമാശയ്ക്ക് പറഞ്ഞതാ..’
അവൾ നിഷ്കളങ്കമായി പറയുന്നത് കണ്ടു എനിക്ക് പെരുത്ത് കയറി
‘എന്തിന്…?
എന്റെ ചോദ്യം ഉറച്ചതായിരുന്നു. അവൾ മറുപടി പറയാൻ തെല്ലൊന്ന് ഭയന്നത് പോലെ തോന്നി
‘ചുമ്മാ.. ഒരു പ്രാങ്ക് പോലെ.. നിന്നെ പറ്റിക്കാൻ..’
തന്റെ ഉള്ളിലെ അപകർഷതാ ബോധം ആണ് ആ കള്ളം പറയിച്ചത് എന്ന് അവൾ പറഞ്ഞില്ല. എന്ത് പറഞ്ഞാലും അർജുൻ തന്നോട് പിണങ്ങും എന്ന് അവൾക്ക് നല്ല ഉറപ്പായിരുന്നു
‘കല്യാണം പറഞ്ഞാണോ പ്രാങ്ക് നിന്റെ..?
ഞാൻ ദേഷ്യത്തിൽ ചോദിച്ചു
‘അത്.. നീ പണ്ട് ഒരു ജൂനിയർ പെണ്ണിനോട് ഇഷ്ടം ആണെന്ന് പറയാൻ പോയില്ലേ.. ഞാനും അത് പോലെ ഉദ്ദേശിച്ചുള്ളൂ..’
അവൾ പേടിച്ചു വിക്കി വിക്കി പറഞ്ഞു
മുമ്പൊരിക്കൽ അവളെ ചുമ്മാ ഒന്ന് ഇളക്കാൻ വേണ്ടി അങ്ങനെ ഒന്ന് ഞാൻ പറഞ്ഞിരുന്നു. അതിന് ശേഷം ആണ് ലക്ഷ്മി അവളുടെ പിക് എടുക്കുന്നതും ഇഷാനി കോളേജ് വിട്ടു പോകാൻ തീരുമാനിച്ചതും എല്ലാം. അതും ഇതും പക്ഷെ ഒരു ബന്ധം ഇല്ലാത്ത കേസ് ആണല്ലോ
‘അത് ഞാൻ പിറ്റേന്ന് തന്നെ നിന്നോട് പറഞ്ഞില്ലേ വെറുതെ ആണെന്ന്… നീയൊ..? ഇപ്പോൾ എത്ര മാസം ആയി എന്നെ പറ്റിക്കുന്നു..’
‘കുറെ ആയപ്പോ നീ ശരിക്കും വിശ്വസിച്ച പോലെ ആയി. പിന്നെ നിന്നോട് കള്ളം പറഞ്ഞെന്ന് പറയാൻ ഒരു പേടി ആയി. ഞാൻ സത്യം ആയും നിന്നോട് തുറന്നു പറഞ്ഞെന്നെ. പക്ഷെ പറ്റിയില്ല..’
ഇഷാനി എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. അതൊന്നും പക്ഷെ അർജുന്റെ ഉള്ളിൽ കയറിയില്ല
‘ഒരു കാര്യം ഞാൻ ചോദിക്കട്ടെ. നമ്മൾ നല്ല കമ്പനി ആയി വരുമ്പോൾ ആണ് നീ ഇത് പറയുന്നത്. അതിൽ പിന്നെ ഞാൻ നിന്നോട് ഒരു ഗ്യാപ് ഇട്ടത് നീ കല്യാണം ഉറപ്പിച്ച കൊച്ചാണ്, നമ്മൾ ആയി ആൾറെഡി കഥകൾ ഒക്കെ ഉള്ളത് കൊണ്ടും അതൊന്നും നിനക്ക് പിന്നെ ഒരു ബുദ്ധിമുട്ട് ആകാതെ ഇരിക്കാനും ആണ്. പക്ഷെ അങ്ങനെ ഒന്നും ഇല്ല എന്നറിഞ്ഞിട്ടും നീ എന്തിനാണ് എന്റെ അടുത്ത് നിന്ന് അകലം ഇട്ടത്.. എന്റെ അടുത്ത് വരാതെ ഇരുന്നത്..?
