റോക്കി – 3 6അടിപൊളി  

ലച്ചു ആക്ഷൻ അടക്കം കാണിച്ചു എന്നോട് പറഞ്ഞു

 

‘പോടീ.. എന്നിട്ട് അവൾക്ക് ഒന്നും പറ്റിയില്ലേ..?

ഞാൻ ആകാംക്ഷ അടക്കാൻ വയ്യാതെ ചോദിച്ചു

 

‘ഹഹഹ.. കണ്ടോ നീ വിശ്വസിച്ചു.. ‘

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘അപ്പോൾ നീ കുത്തിയില്ലേ..? എല്ലാം നുണ ആയിരുന്നോ..?

ഞാൻ ചോദിച്ചു

 

‘ ഇല്ലടാ അത് ഞാൻ നിന്നെ പറ്റിക്കാൻ പറഞ്ഞതാ.. എന്റേൽ കത്തി ഉണ്ടായിരുന്നു എന്നത് സത്യം ആണ്.. ഞാൻ കുത്തും എന്നൊക്കെ പറഞ്ഞു ഷോയുമിറക്കി. പക്ഷെ ആ പെണ്ണ് എന്നിട്ടും കരഞ്ഞില്ല..’

 

‘ഹോ ഞാൻ അവളുടെ ഫാനായി.. നിന്നെ പോലെ ഒരു മറുത അങ്ങനെ വന്നു നിന്നിട്ടും കരയാതെ പിടിച്ചു നിന്നല്ലോ.. ആ കൊച്ചിന്റെ പേരും ഡിപ്പാർട്മെന്റും പറ.. ഇവിടെ ഉണ്ടേൽ ഞാൻ ഒന്ന് കൺഗ്രാറ്റ്ലേറ്റ് ചെയ്യട്ടെ..’

ഞാൻ പറഞ്ഞത് അവൾക്ക് അത്ര സുഖിച്ചില്ല എന്ന് തോന്നി

 

‘നീ അല്ലേലും അവളുടെ ഫാനാകും എന്നെനിക്കറിയാം.. എന്റെ കൂടെ നീ നിക്കില്ലല്ലോ..’

ലച്ചു പിണങ്ങിയ പോലെ പറഞ്ഞു

 

‘ഞാൻ നിന്റെ കൂടെ അല്ലേ ലച്ചു.. നീ ബാക്കി കഥ പറ..’

അത് പറഞ്ഞു ഞാൻ അവളുടെ ഒപ്പം സോഫയിൽ വന്നു ഇരുന്നു

 

‘ അതിന് ഞാൻ എവിടാ നിർത്തിയത്..?

 

‘നീ കത്തി കൊണ്ട് കുത്താൻ പോയത് വരെ..’

ഞാൻ അവളെ കഥ നിർത്തിയ ഭാഗം ഓർമിപ്പിച്ചു

 

‘ആ അവിടെ. അവളെ ഞാൻ കുത്തുമെന്ന് പറഞ്ഞു, പക്ഷെ കുത്തിയില്ല. എനിക്ക് വാണിങ്ങ് ഉള്ളതല്ലേ. അത് കൊണ്ട് ഞാൻ ദേഷ്യം കയറി അവളുടെ മുടിക്കുത്തിന് പിടിച്ചു അവളുടെ മുടി ചന്നം പിന്നം കണ്ടിച്ചു..’

 

അത്രയും നേരം രസം പിടിച്ചു കേട്ട കഥ പെട്ടന്ന് എന്റെ ഉള്ളിൽ ഒരു ദുസ്വപ്നത്തിന്റെ പ്രതീതി സൃഷ്ടിച്ചു

 

‘നല്ല നീണ്ട മുടി ആയിരുന്നു ആ പെണ്ണിന്റെത്.. അത് മൊത്തം ഞാൻ തോളിന്റെ അവിടെ വച്ചു കണ്ടിച്ചു കളഞ്ഞു. ഇനി കോളേജിൽ കണ്ടാൽ നിന്റെ തല കണ്ടിക്കും എന്നും പറഞ്ഞു..

 

അവൾ പറയുന്ന കഥ ആരെ കുറിച്ചാണ് എന്ന് എനിക്ക് വ്യക്തത വന്നു. ആരെ ഉപദ്രവിച്ച കഥയാണ് ഞാൻ ഒരു കള്ളിൻ പുറത്ത് വെറുതെ രസിച്ചു കേട്ടതെന്ന് ഓർത്തപ്പോൾ എനിക്ക് സ്വയം വെറുപ്പ് തോന്നി

 

‘നിനക്ക് കഥ ബാക്കി കേൾക്കണ്ടേ..?

ലച്ചു ഒരു കളിയാക്കൽ പോലെ ചോദിച്ചു. ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി..

 

‘നീ കഥ ഇത്രയും ആയപ്പോ തന്നെ പേടിച്ചു പോയോ.. ചേച്ചി ബാക്കി കൂടി പറയാം.. ഞങ്ങൾ അത്രയൊക്കെ ചെയ്തിട്ടും അവൾ കോളേജിൽ വന്നു. ഞാൻ വെട്ടിക്കളഞ്ഞ മുടി കുറച്ചു ഷേപ്പ് ഒക്കെ ചെയ്തു ഒന്നും സംഭവിക്കാത്തത് പോലെ അവൾ കോളേജിൽ വന്നു. ഇത്തവണ അവൾ ഞങ്ങളുടെ മുന്നിൽ വന്നു അപേക്ഷിച്ചു. അറിയാതെ പറ്റി പോയതാണ്, ഇനി ആവർത്തിക്കില്ല, പഠിക്കാൻ അനുവദിക്കണം എന്നൊക്കെ തൊഴുതു പറഞ്ഞു..’

ഇതൊക്കെ പറയുമ്പോൾ എന്റെ മുഖം മാറുന്നത് ലച്ചു ശരിക്കും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

‘ഞങ്ങൾ അവളോട് ക്ഷമിച്ചു. സോറി അങ്ങനെ അവൾ കരുതി. പക്ഷെ അവളെ ആ കോളേജിൽ കാണുമ്പോൾ എനിക്ക് പുറത്തായ എന്റെ ഫ്രണ്ടിനെ ഓർമ വരും. സോ അങ്ങനെ അവളെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചില്ല.. അവളുടെ ക്ലാസ്സിൽ എനിക്ക് അറിയാവുന്ന കുറച്ചു പേര് ഉണ്ടായിരുന്നു. അവരോട് ഞാൻ ഇവളെ ഒന്ന് നാണം കെടുത്തണം എന്ന് പറഞ്ഞു. പ്ലാനും കൊടുത്തു. അവളെ എല്ലാവരുടെയും മുന്നിൽ കള്ളി ആക്കണം. പക്ഷെ അത് കൊണ്ട് അവളെ കോളേജിൽ നിന്ന് പറഞ്ഞു വിടാനോ ഒന്നും പറ്റില്ലായിരിക്കും. അത് കൊണ്ട് അവരുടെ അടുത്ത് ഞാൻ കുറച്ചു സാധനം കൊടുത്തു. കുറച്ചു കഞ്ചാവ്..’

 

അവളുടെ കഥ ഇനിയും കേൾക്കണോ വേണ്ടയോ എന്ന അവസ്‌ഥയിൽ ആയിരുന്നു ഞാൻ. എന്തായാലും മുഴുവൻ അറിയുക തന്നെ

 

‘പക്ഷെ പിള്ളേർക്ക് അത് വയ്ക്കാൻ പേടി. അത് കൊണ്ട് അവളുടെ ബാഗിൽ കാണാതെ പോയ കാശിനു ഒപ്പം അവർ ഒരു തമാശക്ക് കോണ്ടം കൊണ്ട് ഇട്ടു.. കാശ് കാണാതെ പോയ കേസിൽ അവൾ കള്ളി ആയെങ്കിലും അവരാരും അവളുടെ പേരിൽ കംപ്ലയിന്റ് കൊടുത്തില്ല. അതോണ്ട് അവളെ പുറത്താക്കൽ നടന്നില്ല. പക്ഷെ കോണ്ടം ബാഗിൽ നിന്ന് കിട്ടിയ കഥ കോളേജ് മുഴുവൻ ഞങ്ങൾ ഫ്ലാഷ് ആക്കി. ആ നാണക്കേട് സഹിച്ചു ഇനി അവൾ ഇവിടെ പഠിക്കാൻ വരുന്നത് ഒന്ന് കാണണം എന്ന് ഞാൻ കരുതി…’

Leave a Reply

Your email address will not be published. Required fields are marked *