റോക്കി – 3 6അടിപൊളി  

 

‘അർജെന്റ് അല്ല. പക്ഷെ പോണം..’

അർജുൻ അവളുടെ തോളിൽ നിന്നും കൈ മെല്ലെ എടുത്തു. അവൻ പോകാനുള്ള പുറപ്പാടിൽ ആണെന്ന് അവൾക്ക് മനസിലായി. അവൾ പതിയെ നെഞ്ചിൽ നിന്നും മാറി. അർജുൻ പെട്ടന്ന് തന്നെ പാന്റ് വലിച്ചു കയറ്റി. പദ്മ ഒരു പുതപ്പ് വാരി മൂടി അവനെ തന്നെ കൗതുകത്തോടെ നോക്കി ഇരിപ്പാണ്..

 

‘ഇനിയെന്നാ…?

അവൾ ഒരു കുസൃതിയോടെ ചോദിച്ചു

 

‘ഇനി…..’

ഇനി എന്നെന്നു പറയാൻ അർജുന് കഴിഞ്ഞില്ല. അവൻ വെറുതെ പുരികം ഉയർത്തി അവളെ നോക്കുക മാത്രം ചെയ്തു

 

‘തനിക്ക് ഓക്കേ ആണേൽ ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം..’

പദ്മ പറഞ്ഞു. അത് ശരിയെന്ന മട്ടിൽ അർജുൻ തല കുനുക്കി. അടുത്ത തവണ അവൾ വിളിക്കുമ്പോൾ എങ്ങനെ മറുപടി പറയണം എന്ന് അവന് അറിയില്ലായിരുന്നു. എന്തായാലും അതിന്റെ ആവശ്യം വന്നില്ല. അതിന് മുന്നേ തന്നെ ലച്ചുവിന്റെ വിളി വന്നു. പിറ്റേന്ന് കാലത്ത് തന്നെ അവൾ വിളിച്ചപ്പോൾ എന്തെന്നില്ലാതെ അർജുൻ ഭയപ്പെട്ടു. താനും പദ്മയും ആയുള്ളത് അവൾ അറിഞ്ഞിരിക്കുമോ..? അവൾ ചെയ്തതിന് മറുപണി അല്ലേ താനും ചെയ്തുള്ളു. പിന്നെ എന്തിന് ഭയപ്പെടണം…? അർജുൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു. മുമ്പ് പക്ഷെ തന്റെ ഭാഗത്തു ന്യായം പറയാൻ പറ്റുമായിരുന്നു. എന്നാൽ ഇപ്പൊൾ..? ലക്ഷ്മി വിളിച്ചത് എല്ലാം അറിഞ്ഞിട്ട് ആണോന്ന് അറിയാൻ കഴിഞ്ഞില്ല. ഒന്ന് കാണണം എന്ന് മാത്രമേ അവൾ പറഞ്ഞുള്ളു

അന്ന് വൈകിട്ട് പാർക്കിൽ വച്ചാണ് ലച്ചുവുമായി മീറ്റ് ചെയ്തത്. തമ്മിൽ കണ്ടിട്ടും കുറെ നേരം ലച്ചു ഒന്നും സംസാരിച്ചില്ല. മിക്കപ്പോഴും ഫോണിൽ തന്നെ നോക്കി ഇരിപ്പാണ്. ആ മൗനം എന്നെ കൂടുതൽ പേടിപ്പിച്ചു. ഏറെ നേരം മിണ്ടാതെ എന്റെ കൂടെയിരുന്നിട്ട് ഒടുവിൽ ആ മൗനത്തെ ഭഞ്ചിച്ചു കൊണ്ട് അവൾ സംസാരിച്ചു

 

‘ഞാൻ നിന്റെ തോളിൽ ഒന്ന് കിടന്നോട്ടെ..’

വളരെ പതിഞ്ഞ സ്വരത്തിൽ ആയിരുന്നു അവൾ സംസാരിച്ചത്

 

‘നിനക്ക് എന്ത് പറ്റി..?

അവൾ ഓക്കേ ആണോന്ന് അറിയാൻ ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു ചോദിച്ചു. അവളുടെ മുഖം വല്ലാതെ തളർന്നത് പോലെ ഉണ്ടായിരുന്നു.

 

‘പ്ലീസ് ഒന്ന് കിടന്നോട്ടെ..’

അവൾ വീണ്ടും ചോദിച്ചപ്പോൾ നിരസിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവളെന്നോട് ചെയ്തു ചതി ഞാൻ മറന്നതല്ല. പക്ഷെ എന്തോ അവളെ ഇങ്ങനെ കണ്ടപ്പോ ഒരു വിഷമം എന്നിൽ ഉണ്ടായി.. എന്റെ തോളിൽ ചാഞ്ഞു കിടന്നിട്ടും അവൾ എന്നോട് ഒരുപാട് നേരം ഒന്നും സംസാരിച്ചില്ല.. ഞാൻ മുൻകൈ എടുത്തു സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മറുപടി തരാൻ മാത്രം അവൾ മിണ്ടി. ഒടുവിൽ പറയാൻ വച്ചിരുന്ന വിഷയം അവൾ പറഞ്ഞു

 

‘എനിക്ക് അവനെ ഇഷ്ടം അല്ല. ഞാൻ ഒരിക്കലും നിന്നെ പറ്റിച്ചിട്ടില്ല..’

അവൾ പതിയെ പറഞ്ഞു

 

‘പിന്നെ ഞാൻ അറിഞ്ഞത് ഒക്കെ നുണ ആയിരുന്നോ ലച്ചു..? നീ തന്നെ സമ്മതിച്ചത് അല്ലേ അവന്റെ കൂടെ പോയ കാര്യം..?

ഞാൻ അവളോട് തിരിച്ചു ചോദിച്ചു

 

‘ഞാൻ ഒന്ന് പറഞ്ഞോട്ടെടാ.. വഴക്കിട്ട് ഇരിക്കാൻ എനിക്ക് വയ്യ ഇനിയും..’

 

‘മ്മ്.. ശരി നീ പറ..’

ഞാൻ അവളോട് പറഞ്ഞു

 

‘അന്ന് ഇഷാനിയുടെ പേര് പറഞ്ഞു ഞാൻ നിന്നോട് അടി വച്ചില്ലേ.. നമ്മൾ പിണങ്ങിയ അന്ന് വൈകിട്ട് ആണ് അവൻ എനിക്ക് മെസ്സേജ് അയക്കുന്നത്. വേറെ പുതിയ നമ്പർ ആയിരുന്നു. അവന് എന്നെ മിസ്സ്‌ ചെയ്യുന്നു, ഞാനുമായി ഉള്ള വൈബ് വേറെ ആരുമായും കിട്ടുന്നില്ല എന്നൊക്കെ അവൻ കുറെ പറഞ്ഞു.. ഞാൻ പക്ഷെ വലിയ മൈൻഡ് കൊടുത്തില്ല..’

 

അത്രയും പറഞ്ഞിട്ട് അവളെന്നെ നോക്കി. ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കി അവൾ വീണ്ടും തുടർന്നു

‘അവൻ പിന്നെയും മെസ്സേജ് അയച്ചോണ്ട് ഇരുന്നപ്പോൾ ആണ് എനിക്ക് തോന്നിയത് അവനെന്നെ പറ്റിച്ചത് പോലെ അവനെ പറ്റിച്ചാൽ എന്താണ് എന്ന്. ആ പെയിൻ അവൻ കൂടി കുറച്ചെങ്കിലും അറിയട്ടെ എന്ന് ഞാൻ കരുതി. അവനായി മിണ്ടിയതും അവനോട് കമ്പനി ആയത് പോലെ നിന്നതും അവന്റെ കൂടെ കറങ്ങാൻ പോയതും ഒക്കെ അത് മനസ്സിൽ വച്ചാണ്.. അല്ലാതെ അവനെ ഇഷ്ടം ആയിട്ടല്ല.. എന്റെ അച്ഛൻ സത്യം..’

Leave a Reply

Your email address will not be published. Required fields are marked *