ഞാൻ നിസ്സഹായനായി പറഞ്ഞു
‘നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞില്ല. അത് ഇത്രയ്ക്ക് വലിയ തെറ്റാണോടാ..? ഒഴിവാക്കാൻ മാത്രം ഒക്കെ ഞാൻ നിന്നോട് ചെയ്തോ..?
‘നിന്റെ തെറ്റാണ് എന്നാരു പറഞ്ഞു.. നീ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തത് ഞാനാണ്.. അത് കൊണ്ട് തന്നെ ആണ് എന്റെ ഈ തീരുമാനം..’
ഞാൻ അവളുടെ കണ്ണിൽ നോക്കാതെ പറഞ്ഞു
‘നീ എന്ത് ചെയ്തു.. പറ. എന്നോട് പറ.. ഞാനല്ലേ തീരുമാനിക്കേണ്ടത് അത് ബിയർ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന്..’
‘അതൊരിക്കലും നീ അറിയില്ല. അറിഞ്ഞാൽ നീ എന്നോട് ക്ഷമിച്ചു എന്നും വരില്ല..’
അത് പറയുമ്പോൾ എന്റെ നാവ് പൊള്ളുക ആയിരുന്നു
‘അറിയണം.. എനിക്ക് അറിയണം.. നീ പറ..’
ലച്ചു വാശി പിടിച്ചു
‘നീ അത് ചോദിക്കണ്ട.. ഞാൻ പറയില്ല..’
‘എന്നോട് എന്തോ തെറ്റ് ചെയ്തു എന്ന് പറഞ്ഞു നീ എന്നെ ഒഴിവാക്കുന്നു.. പക്ഷെ ആ തെറ്റ് എന്താണെന്ന് പോലും നീ പറയുന്നില്ല.. ഇത് നിനക്ക് തന്നെ ശരിയാണ് എന്ന് തോന്നുന്നുണ്ടോ അർജുൻ..?
‘പറയാതെ ഇരിക്കുന്നത് തന്നെ ആണ് ശരി..’
ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.
‘നീ ഇത് പറയാതെ എന്നെ ഒഴിവാക്കാമെന്ന് കരുതണ്ട. ഇത് പറയാതെ ഞാൻ ഇവിടുന്ന് പോകില്ല. നീ എന്നെ തല്ലി ഇറക്കിയാലും ഈ ഗേറ്റ് ന്റെ ചോട്ടിൽ ഞാൻ ഇരിക്കും.. എത്ര വേണേലും..’
വാശി കയറ്റിയാൽ ജയിക്കാതേ വിടുന്ന പ്രശ്നം ഇല്ലാത്ത ഒരുത്തിയാണ് ആ പറഞ്ഞത് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ലച്ചു വെറും വാക്ക് പറഞ്ഞത് അല്ലെന്ന് തെളിയിക്കാൻ അവൾ എന്റെ കട്ടിലിൽ വന്നു ഇരുന്നു. ഞാൻ പിന്നീട് ചോദിച്ചതിന് ഒന്നും അവൾ വാ തുറന്നു ഒരക്ഷരം മറുപടി തന്നില്ല. എന്റെ വായിൽ നിന്ന് സത്യം അറിഞ്ഞാൽ മാത്രം അവൾ ഇനി വായ തുറക്കൂ എന്ന് എനിക്കറിയാം.. ആകെപ്പാടെ ഒരു കാര്യം മാത്രം അവൾ വാ തുറന്നു പറഞ്ഞു
‘എന്തെങ്കിലും കള്ളത്തരം പറഞ്ഞു എന്നെ ഒഴിവാക്കാൻ നീ നോക്കണ്ട. എന്റെ തലയിൽ കൈ വച്ചു നീ സത്യം ചെയ്താലേ നിന്നെ ഞാൻ വിശ്വസിക്കൂ..’
അവളുടെ വാശിക്ക് മുമ്പിൽ ഒടുവിൽ എനിക്ക് കീഴ്പ്പെടേണ്ടി വന്നു
‘നീ ഇത് അറിയുമ്പോ എന്നെ വെറുക്കും എന്ന് എനിക്കറിയാം. അത് ഉണ്ടാകാതെ ഇരിക്കാൻ ആണ് ഞാൻ പറയില്ല എന്ന് പറഞ്ഞത്. നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഞാൻ പറയാം..’
ഞാൻ പറയുന്നത് കേൾക്കാൻ അവൾ മുഖമുയർത്തി എന്നെ നോക്കി
‘നീ എന്നെ ചീറ്റ് ചെയ്തു എന്നാണ് ഞാൻ കരുതിയത്.. സോ.. സോ.. ഞാനും നിന്നെ ചീറ്റ് ചെയ്തു..’
‘എങ്ങനെ..?
ലച്ചുവിന്റെ മുഖം ഏറെക്കുറെ കാര്യങ്ങൾ ഊഹിച്ച മട്ടാണ്
‘അത് നീ അറിയണ്ട..’
‘അറിയണം..’
ലച്ചു വാശിയിൽ നിന്ന് അണുവിട പിന്നോട്ട് മാറിയില്ല..
‘ഞാൻ.. ഞാൻ മറ്റൊരു ആളായി സെക്സ് ചെയ്തു.. ഐ ഷുഡ്ന്റ് ഹാവ് ഡൺ ദാറ്റ്..’
ഞാൻ ഒരു തരത്തിൽ അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ ഒരു കൈ എന്റെ താടിയിൽ വന്നു ഒരു കൊട്ട് തന്നു. എന്തോ ഭാഗ്യം അടി കിട്ടിയില്ല. അവളുടെ സ്‌ഥിരം താടിക്കിട്ട് കൊട്ടിൽ ഒതുങ്ങി..
‘ഞാൻ പറഞ്ഞതല്ലേ..’
‘നീ പറഞ്ഞത് നിന്നെ വെറുക്കും എന്നല്ലേ.. എനിക്ക് നിന്നോട് ദേഷ്യമേ ഉള്ളു. അതും പിന്നെ തെറ്റിദ്ധാരണയുടെ പുറത്ത് ആയത് കൊണ്ട് കുറച്ചു സമയം എടുത്തായാലും ഞാൻ ക്ഷമിച്ചോളാം..’
ലച്ചു കുറച്ചു ഗൗരവത്തോടെ എന്നാൽ ഒരു സ്നേഹത്തോടെ പറഞ്ഞു
‘അങ്ങനെ അല്ലടാ.. നിനക്ക് ഇപ്പോളും ഫുൾ സ്റ്റോറി അറിയില്ല..’
‘ഫുൾ സ്റ്റോറി പറ എങ്കിൽ. ഇത്രയും കേട്ടിട്ട് ഞാൻ നിനക്ക് ചെറിയൊരു അടിയല്ലേ തന്നുള്ളൂ.. നീ ആൾ ആരാന്നു പറ..’
‘അതെനിക്ക് പറയാൻ പറ്റില്ല..’
‘അറിയണം.. അല്ലാതെ ഞാൻ ഇവിടുന്ന് പോകില്ല..’
‘ആളിന്റെ അടുത്ത് ഞാൻ വാക്ക് കൊടുത്തത് ആണ് മറ്റൊരാൾ ഇത് അറിയില്ല എന്ന്.. നീ എത്ര വാശി പിടിച്ചാലും അത് മാത്രം ഞാൻ പറയില്ല..’
‘ഉറപ്പാണോ..?
ലച്ചു ചോദിച്ചു
