അവനെയും പിടിച്ചുവലിച്ചു എസ്റ്റേറ്റ് ബാങ്ക്‌ളാവിന്റെ ഹാളിൽ കയറി ഇരുന്നവനെ സോഫക്ക് കീഴെ നിലത്തിരുത്തി ടീ പോയ്ക്ക് മേലേ ഉള്ള സിഗരറ്റ് എടുത്ത് കത്തിച്ചു
എല്ലാരും ടോയ്‌ലെറ്റിൽ പോകുവാനായി പോയി
അമലിനെ വിളിച്ചു അവൻ ഒരു രണ്ട് മണിക്കൂറിൽ എത്താം എന്ന് പറഞ്ഞു
സാം… വീട്ടുകാരൊക്കെ എസ്റ്റേറ്റ് കാണാനും നിൽക്കാനും വരും…
എപ്പോഴാ വരുന്നേ…
അറിയില്ല അവർ സമയം പോലെ വന്നോളും അവർ വരുമ്പോ ഇവരെ ആരെയും കാണരുത്…
ശെരി…
ഇവന് തിന്നാൻ എന്തേലും കൊടുക്ക് ആരോഗ്യം വെക്കട്ടെ…
സാം : ശെരി…
തുടർച്ചയായ യാത്രയുടെ ക്ഷീണം എല്ലാരുടെ മുഖത്തും കാണാനുണ്ട് നൂറ സോഫയിൽ ഇരിക്കുന്ന ഏന്റെ തോളിലേക്ക് ചാഞ്ഞു അഫി നൂറയുടെ മടിയിലേക്ക് കിടന്നു പ്രിയ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്നത് കണ്ട് അവളെ മടിയിലേക്ക് കിടത്തി അവളുടെ തലയിൽ തലോടി അവൾ തല ചെരിചെനെ നോക്കി
കിടന്നോ…
ഏട്ടാ…
മ്മ്…
സോറി…
(അവളുടെ നെറ്റിയിൽ ഉമ്മവെച്ചു ചിരിയോടെ അവളെ നോക്കി) സാരോല്ല പെണ്ണേ… നീ അല്ലേ…
ദേഷ്യമില്ലല്ലോ…
ഇല്ലെന്നേ…
സാം… കുറച്ചുസമയം കിടക്കാൻ പറ്റിയ കോലത്തിൽ ഏതേലും മുറിയുണ്ടോ…
എല്ലാ മുറിയും ക്ലീൻ ആണ് മുകളിലെ രണ്ട് മുറിയിൽ കഴിഞ്ഞ ദിവസം നിങ്ങള് വരുമെന്ന് പറഞ്ഞത് കൊണ്ടു പുതിയ കട്ടിലും കിടക്കയും വാങ്ങിക്കൊണ്ടിട്ട് വിരിച്ചുവെച്ചിട്ടുണ്ട്…
താങ്ക്സ്… ഞങ്ങളൊന്ന് കിടക്കട്ടെ അമൽ വന്നാൽ വിളിക്കാൻ പറ…
അവരെ കൂട്ടി മുകളിലേക്ക് ചെന്നു ദുഃഖംനിറഞ്ഞ പ്രിയയുടെ മുഖത്തു ദുഃഖം മാറി ചിരി വിരിഞ്ഞിട്ടുണ്ട്
ബെഡിലേക്ക് കയറി കിടന്ന എനിക്കരികിലായി പ്രിയ കെട്ടിപിടിച്ചു കിടന്നു മറുവശത്തു കിടക്കണോ വേണ്ടേ എന്ന ചിന്തയോടെ നിൽക്കുന്ന നൂറയെ നോക്കി
അഫി : കയറി കിടക്ക്…
കേട്ടതും സന്തോഷത്തോടെ കയറി അരികിൽ കിടന്ന നൂറ അഫിയെ നോക്കെ ചെരിഞ്ഞു അവളെ കൈക്കുള്ളിലാക്കി മലർന്നു കിടന്നു നെഞ്ചിൽ കിടന്നുകൊണ്ടേനെ നോക്കി
മജ്നൂ… താഴെ ഇറക്ക്…
മിണ്ടാതെ കിടന്നുറങ്ങു നൂറാ…
അഫി അരികിൽ കിടന്നു മൂന്നുപേരും കെട്ടിപിടിച്ചു കിടക്കേ അവർ മൂന്നുപേരും പതിയെ ഉറക്കത്തിലേക്ക് വീണു സമയം കടന്നുപോയ്കൊണ്ടിരുന്നു
ഡോറിൽ മുട്ട് കേട്ട് ഉണരുമ്പോതന്നെ അഫിയും ഉണർന്നു അവൾ കിടന്നിടത്തേക്ക് നൂറയെ മാറ്റി കിടത്തി എഴുന്നേറ്റതും അവളും പ്രിയയും ഉണർന്നു വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന അമലിനെ നോക്കി
എന്തായെടാ…
പി എം നെ യും അവരുടെ പാർട്ടി പ്രസിഡന്റ്റിനെയും കാണാൻ ആദി പോയിട്ടുണ്ട്…
മ്മ്… അതിൽ നമുക്ക് ആവശ്യമുള്ള ടൂൾ എടുത്തു വെച്ചേക്ക് ആദ്യം…
ശെരി…
കുറച്ച് പൗഡറും കുറച്ച് നോട്ടും മാറ്റിവെച്ചേക്ക്…
എത്രവേണം…
കേസായാൽ പത്തുപേർക്കു ജീവിതകാലം ഉള്ളിൽ കിടക്കാൻ മാത്രം…
ശെരി…
നമുക്കവന്മാരെയൊന്നു കാണാം…
മ്മ്…
(അവരെ നോക്കി)നിങ്ങള് കിടക്ക് ഞങ്ങളവരെ ഒന്ന് കണ്ടിട്ട് വരാം…
അഫി : ഞാനും വരുന്നു…
നല്ല യാത്രാക്ഷീണമുള്ളതല്ലേ മൂന്നാളും ചെന്ന് കിടന്നുറങ്ങു യാത്രചെയ്യാനുള്ളതാ…
അഫി : അതൊന്നും സാരോല്ല ഞാനും വരുന്നു…
അവളുടെ പിടിവാശി അറിയുന്നത് കൊണ്ട് സമ്മതിച്ചുകൊടുത്തതും പ്രിയയും നൂറയും കൂടെ വരുന്നെന്നു പറഞ്ഞതിനും എതിര് പറയാൻ നിന്നില്ല സാമിനോട് ചേച്ചി വന്നാൽ ഇരിക്കാൻ പറയാൻ പറഞ്ഞു കുറച്ചുമാറിയുള്ള പന്നി കൂടിന് നടുവിലൂടെ മുന്നോട്ട് നടന്നു മുനിലേ മുറിയുടെ വാതിൽ തുറന്നു അകത്ത് കയറി അട്ടിയിട്ട ചാക്കുകൾക്ക് വശത്തായി ഉള്ള ഇരുമ്പു വാതിൽ തുറന്ന് അകത്തേക്ക് ചെന്നു നിശബ്ദത തളം കെട്ടി കിടക്കുന്ന വിശാലമായ മുറിയിൽ ഇരുവശത്തുമായി ഇരുമ്പിന്റെ കൂടുകൾ ഒരു വാതിൽ തുറന്നതും കുത്തനെ നീളത്തിലുള്ള രണ്ടുപേർക്കുനിൽക്കാൻ മാത്രം കഴിയുന്ന കൂടിനുള്ളിൽ അനങ്ങാൻ കഴിയാതെ ഒട്ടിച്ചേർന്നു നിൽക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും നക്ന രൂപങ്ങൾക്കരികിലേക്ക് ചെന്നു കൂടിന് ചുറ്റും നടന്ന് അവരെ നോക്കി
ജാസ്മിൻ… സുഖമല്ലേ…
അവന്റെ തോളിലായി അനക്കാൻ കഴിയാതെ വെച്ച അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരെന്റെ ഉള്ളിലേ തീയിൽ വീണു വറ്റി അവന്റെ മുന്നിലേക്ക് നിന്ന്
