കണ്ണുകൾ തുറിച്ചു കൈകാലുകൾ വില്ലിച്ചു പതിയെ ചലനം നഷ്ടപ്പെട്ട് കിടന്ന കാലിയാനിൽ നിന്നും മാഹീന്ദറും കൂട്ടാളികളും പിടിവിട്ടു
മാഹീന്ദർ : തീർന്നു ഭായ്…
അഫി അയാളുടെ പൾസ് നോക്കി
അഫി : മ്മ്…
ബിച്ചു : (അയാളുടെ തുറിച്ചക്കണ്ണുകൾ കൈയാൽ അടച്ചു മഹീന്ദറിനെ നോക്കി) ജോലിക്കാരെല്ലാം എവിടെയാ…
മഹേന്ദർ : സെക്യൂരിറ്റി മുതൽ തോട്ടക്കാരി വരെ എല്ലാരും അകത്തെ മുറിയിലാണ്…
ആരും അറിയാതെ പോലും ഒരക്ഷരം പുറത്ത് പറയരുത്…
മഹേന്ദർ : ഇല്ല ഭായ്… നിങ്ങൾ വന്നത് അവർക്കറിയില്ല… ഇനി അന്വേഷണം വന്നാലും ഞങ്ങൾ വന്നത് പറയാൻ പോലും ഒരു കുട്ടി വാ തുറക്കില്ല…
മ്മ്… ഗണും പിസ്റ്റലും ഒന്നുമിനി വേണ്ട എല്ലാം വണ്ടിയിലുണ്ട്…
തിരികെ വീട്ടിലെത്തുമ്പോ എല്ലാരും പുറത്ത് തന്നെ നോക്കിയിരിപ്പുണ്ട്
അച്ഛൻ : എവിടെ പോയിരുന്നു കാണാതായപ്പോ തിരക്കിവരാനിരിക്കുകയായിരുന്നു…
ബിച്ചു : പോയ വഴിതെറ്റി കുറച്ച് ചുറ്റിപ്പോയി…
അച്ഛൻ : ഞങ്ങളാരെലും വരില്ലായിരുന്നോ…
അതൊന്നും സാരമില്ലെന്നേ…
അഫി ഉറങ്ങികിടക്കുന്ന പ്രിയയുടെ കവിളിൽ ഒഴിൻമെന്റ് തേച്ചുകൊടുത്തു
അമ്മ : ഡോക്ടറവിടെ ഉണ്ടായിരുന്നോ…
അറിയില്ല ഞങ്ങൾ മെഡിക്കൽ ഷോപ്പിൽ മാത്രമേ കയറിയുള്ളൂ… എന്തേ എന്തെങ്കിലും പ്രശ്നമുണ്ടോ… ഉണ്ടെകിൽ അവളോട് പറഞ്ഞോ അവൾ ഡോക്ടറാണ്…
അച്ഛൻ : ഡോക്ടറോ…
ബിച്ചു : എല്ലൊടിക്കുന്ന വല്ല്യ ഡോക്ടറാ…
അവൻ കളിയാക്കികൊണ്ട് പറഞ്ഞതും
അഫി : ഡാ…
ബിച്ചു : എന്റമ്മോ… ഞാനൊന്നും പറഞ്ഞില്ല…
അവള് ഓർത്തോ സർജൻ ആണ്…
അച്ഛൻ : കണ്ടാൽ പറയില്ല…
ബിച്ചു : അത് ശെരിയാ… ഒന്ന് തല്ലും വാങ്ങി ബോധമില്ലാതെ കിടക്കുന്നത് കണ്ടില്ലേ… കണ്ടാൽ പറയോ പേരുകേട്ട ഐ പി എസ്സുകാരിയാണെന്ന്…
ഡാ… മതി മതി…
പതിയെ ഉണർന്ന പ്രിയയെ നോക്കി
അഫി : എണീറ്റ് വല്ലതും കഴിച്ചിട്ട് കിടന്നുറങ്ങിക്കോ…
പ്രിയ : ഒന്നും വേണ്ട വിശക്കുന്നില്ല…
അഫി : വെറുതെ ഏന്റെ സ്വഭാവം ചീത്തയാക്കരുത്… മര്യാദക്ക് എഴുനേറ്റ് വല്ലതും കഴിക്ക്…
അവൾ എഴുനേറ്റ് അകത്തേക്ക് പോവും മുൻപ് എന്നെ നോക്കിയെങ്കിലും ഞാൻ കണ്ടില്ലെന്ന് നടിച്ചു
ഉച്ച ഭക്ഷണം കഴിച്ചു യാത്രാ ക്ഷീണം മാറ്റാൻ എല്ലാരും അൽപ്പം ഉറങ്ങാനായി പോയി അകത്തുകിടക്കാൻ പറഞ്ഞെങ്കിലും മുറ്റത്തെ കയറുകട്ടിലിൽ കിടന്നു ഞാനും മയങ്ങി
മുടിയിലെ തഴുകൽ ആസ്വദിച്ചുറക്കമുണർന്നു നോക്കെ പുഞ്ചിരിയോടെ അടുത്തിരിക്കുന്ന അഫിയെ കണ്ടുകൊണ്ടെഴുനേറ്റു
അവളെന്തായി…
എഴുന്നേറ്റു… ആഫ്റ്ററൊക്കെ മാറി…
മ്മ്…അവിടെ പോവണ്ടേ…
മ്മ്…
കുട്ടികളടക്കം എല്ലാരേയും കൂട്ടി രണ്ടുവണ്ടികളിലായി അങ്ങോട്ട് തിരിച്ചു
ബിച്ചൂ… പ്ലാനെല്ലാം തെറ്റി… ഇന്ന് തന്നെ ഞങ്ങൾക്ക് തിരിക്കണം കൊടകിൽ ചെന്ന് അവന്മാരെ കണ്ടിട്ട് ഞങ്ങൾ തേൻമൊഴിയുടെ നാട്ടിലേക്ക് തിരിക്കും…
അമലിനോട് സാവിത്രിയേച്ചിയെ കൂട്ടി കൊടകിന് വരാൻ പറ… അൽത്തൂനോട് അവരെ കൂട്ടി തേൻമൊഴിയുടെ വീട്ടിലേക്ക് നാളെ കാലത്ത് തിരിച്ചോളാൻ പറ… നീ ഇന്നിവിടെ നിന്നിട്ട് വണ്ടിയും എടുത്ത് അങ്ങ് വന്നാൽ മതി പ്രിയയുടെ വണ്ടി തല്ക്കാലം അച്ഛന്റെ കൈയിൽ നിന്നോട്ടെ… ഇനിയും വൈകിയാൽ പോക്ക് നീളും ഉത്ഘടനത്തിനു മുൻപ് കുറേ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്…
ശെരി…
കാലിയാന്റെ വീട്ടിലേക്ക് വണ്ടിയെത്തി മാഹീന്ദർ റീത്ത് കൊണ്ട് അരികിൽ വന്നു മാഹീന്ദറിനെ കണ്ട അച്ഛൻ ഞങ്ങളെയെല്ലാം നോക്കി
കുറേ ആളുകളുണ്ടവിടെ ആരുടേയും മുഖത്ത് ദുഃഖമില്ല ബന്ധുക്കൾ സ്വത്തുക്കളെ പറ്റി സംസാരിക്കുന്നു മാഹീന്ദർ പ്രിയയുടെ കൈയിൽ കൊടുത്ത റീത്ത് പ്രിയ കാലിയാൻ സിംഗിന്റെ ശവത്തിന് മേൽ വെച്ചു
തിരികെ വീട്ടിലെത്തി കയറിൽ തൂങ്ങി തളർന്നു കിടക്കുന്ന അവനെ കെട്ടഴിച്ചു താഴെയിട്ടു
നിന്റെ സേട്ട് ചത്തു… ഹാർട്ട് അറ്റാക്ക് ആയിരുന്നു… അവൻ മാത്രമല്ല ഇനി എന്റെ കുടുംബത്തിന്റെ മേൽ ആരുടെയെങ്കിലും കണ്ണ് പതിഞ്ഞിട്ടുണ്ടെങ്കിൽ അവരുടെഗതിയും ഇത് തന്നെ ആവും…
എല്ലാരേയും നാട്ടിലേക്ക് വരാൻ ക്ഷണിച്ചു ഞാനും ഏന്റെ പെണ്ണുങ്ങളും ഞങ്ങളെ കാത്തിരിക്കുന്ന ഹെലികോപ്റ്ററിൽ അവളുടെ ചേട്ടനെയും എടുത്തിട്ട് കൊടകിലേക്ക് തിരിച്ചു
