പോലീസ് വണ്ടിയുടെ സൈറൺ കേട്ട് പുറത്തിറങ്ങി നോക്കിയ ജോലിക്കാരി മുറ്റത്ത് നിൽക്കുന്ന ഞങ്ങളെ കണ്ട് ഞെട്ടിയത് കാര്യമാക്കാതെ ഗേറ്റ് തുറന്നുകൊടുത്തതും പോലീസ് വണ്ടി അകത്തു കയറി ഗേറ്റ് അടച്ച് പോലീസിനെ കൂട്ടി അകത്തേക്ക് ചെന്നു സിക്കിന്തറിനെയും കൂട്ടാളികളെയും ജോലിക്കാരികളെയും മറ്റു നാല് സ്ത്രീകളെയും അവർക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും പോലീസ് പിടിച്ച് വാനിൽ കയറ്റി ആർക്കും തല്ല് കിട്ടാതെ ഒഴിവായില്ല…
ക്ലീനിങ് സർവീസിൽ വിളിച്ചു വീടും വണ്ടിയും ക്ലീൻ ചെയ്യാനുള്ള ആവശ്യം പറഞ്ഞ് ലൊക്കേഷൻ അയച്ചുകൊടുത്തു അവരോട് സ്പോട്ടിൽ എത്തിയിട്ട് വിളിക്കാൻ പറഞ്ഞ് ടൗണിൽ ചെന്ന് സിസിടീവി ഫിക്സ് ചെയ്യുന്ന ഷോപ്പിൽ ചെന്ന് റേറ്റും കാര്യങ്ങളും ഉറപ്പിച്ചു ഇപ്പൊ തന്നെ വരാൻ പറഞ്ഞ്
വീട്ടിൽ ചെന്ന് ആനിനെയും മിഷേലിനെയും സിയയെയും കൂട്ടി ഇറങ്ങുമ്പോയേക്കും ക്ലീനിങ് കമ്പനിയിലെ ആള് വിളിച്ചു ഇപ്പൊ എത്താം എന്ന് പറഞ്ഞ് അവിടേക്ക് തിരിച്ചു അവിടെ എത്തുമ്പോ അവർ ഗേറ്റിന് പുറത്ത് നിൽപ്പുണ്ട് ഗേറ്റ് തുറന്ന് അവരെ അകത്തേക്ക് കയറ്റി
ഗഥാമകളോട് ഒരു മുറിപോലും ഒഴിയാതെ വീട് മുഴുവൻ ക്ലീൻ ചെയ്യണം അവര് ചെയ്തോളും നിങ്ങൾ കൂടെ നിന്ന് നോക്കിയാൽ മതിയെന്ന് പറഞ്ഞു ക്ലീൻ ചെയ്യാനുള്ള ഉപകരണങ്ങളുമായി ക്ലീനിങ് സ്റ്റാഫിനെ അവർക്കൊപ്പം പറഞ്ഞുവിട്ടു വണ്ടികളും മുറ്റവും കാണിച്ചുകൊടുത്തു അവർ ജോലിതുടങ്ങി അല്പം കഴിയുമ്പോയേക്കും സിസിടിവിക്കാരെത്തി അവരോട് ജോലിക്കാരികളുടെ മുറിക്ക് മുന്നിലും വീടിനകത്തേക്കുള്ള എൻട്രൻസുകളും മജിലിസിലേക്കുള്ള വാതിലും ഡ്രൈവർ റൂമിന്റെ വാതിലിന് നേരെയും കിച്ചനിനകത്തും ഗേറ്റ് കടന്നുവരുന്ന ആളുകളെയും വണ്ടികളെയും തിരിച്ചറിയുന്ന തരത്തിലും വോയിസ് റെക്കോർഡിങ് ഉള്ള ക്യാമറകൾ വെക്കാനും മറ്റൊരു വീട്ടിൽ കൂടെ ഫിക്സ് ചെയ്യാനുണ്ടെന്നും പറഞ്ഞു അവർ കൊണ്ടുവന്ന സാധനങ്ങൾ വെച്ച് ജോലിതുടങ്ങി അല്പം കഴിയുമ്പോയേക്കും അവർക്ക് പോരാതെവന്ന വയറുകളും ക്യാമറകളും അവരുടെ കമ്പനിയിലേ ആളുകൾ കൊണ്ടുവന്ന് കൊടുത്തു വണ്ടികളെല്ലാം കുറച്ചുസമയം സ്റ്റാർട്ട് ചെയ്തിട്ടു ഞാനും നൂറയും ചെന്ന് കൂൾഡ്രിങ്ക്സും സാൻവിച്ചും വാങ്ങി വന്ന് എല്ലാർക്കും കൊടുത്തു
എല്ലാം കഴിഞ്ഞു ഫോണിൽ ക്യാമറ കണക്റ്റ് ചെയ്ത് തരികയും കണക്റ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് കാണിച്ചുതരികയും ചെയ്ത് ക്യാമറകളുടെ വാറണ്ടി കാർഡും തന്ന അവരോട് ക്ലീനിങ് കാരുടെ ജോലിക്കൂടെ കഴിഞ്ഞ് മറ്റേ വീട്ടിൽ പോവാം എന്നും വെയിറ്റ് ചെയ്യാനും പറഞ്ഞതിന്നവർ ഒക്കെ പറഞ്ഞു ക്ലീനിങ്ങിന്റെ ആളുകൾക്ക് പേയ്‌മെന്റ് കൊടുത്ത് സിസി ടീവി കാർക്ക് വീടിന്റെ ലൊക്കേഷൻ അയച്ചുകൊടുത്തു വീടും പൂട്ടി ഖഥാമകളെയും കൂട്ടി വീട്ടിൽ ചെന്ന് ഖധാമകൾ റൂമിൽ നിന്ന് ഇറങ്ങുന്നത് കാണുന്ന തരത്തിലും ഗേറ്റുകളിൽ നിന്ന് അകത്തേക്ക് വരുന്നവരെ കാണുന്ന തരത്തിലും ക്യാമറ വെച്ചു
എല്ലാം കഴിയുമ്പോയേക്കും രാത്രിയായി നൂറയോട് ഞാൻ സൂക്കിൽ പോയി വരാം റെഡിയായിനിൽക്കെന്നു പറഞ്ഞ് സൂക്കിലേക്ക് ഇറങ്ങാൻ വണ്ടിയിൽ കയറി ആനും മിഷേലും സൂക്കിലേക്ക് പോകാൻ വരുന്നത് കണ്ട് അവരെയും കൂട്ടി സൂക്കിലേക്ക് തിരിച്ചു
ആൻ : എന്താ… പുതിയ ക്യാമറയൊക്കെ വെച്ചത്…
ബാബയുടെ വീട്ടിൽ ജോലിക്കാർ അങ്ങനെകാണിച്ചത് കൊണ്ട് ഖാലിദ് ഇവിടെയും ക്യാമറ വെക്കാൻ പറഞ്ഞു
മിഷേൽ : അവരങ്ങനെ കാണിച്ചത് കൊണ്ട് നമ്മളും പെട്ടല്ലേ… ഇന്ന് ഞാൻ നിന്റെ റൂമിൽ വരാൻ വിചാരിച്ചതായിരുന്നു… ഇനി ഒന്നും നടക്കില്ല…
സാരോല്ല എന്തേലും വഴിയുണ്ടോന്ന് നോക്കാം…
അവരെ ഇറക്കി കൗണ്ടറിൽ അനുവും അഷറഫികയും നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്
ഗ്ലാസ് ഡോർ തുറന്ന് അകത്തെക്ക് കയറി അവരോട് സംസാരിച്ചുകൊണ്ടിരിക്കെ ഖാലിദ് ഫോൺ ചെയ്തു
അസ്സലാമു അലൈക്കും…
വ അലൈകും അസ്സലാം… എന്താണ് വിശേഷം…
സുഖം… നിനക്കോ…
സുഖം… ബാബയുടെ വീട്ടിലെ ഡ്രൈവർ സികിന്തറിനെയും ഖഥാമകളെയും പോലീസ് കൊണ്ടുപോയി…
