ഫുഡ് മാത്രം നന്നായാൽ പോര പെരുമാറ്റവും നന്നായിരിക്കണം വരുന്നവർക്ക് പുഞ്ചിരിയോടെ സ്വീകരിച്ചു ഭക്ഷണം നൽകണം
ഏറ്റിക്കാ…
കോർണിഷിൽ ചുറ്റിതിരിയെ
വ മാമൻ : നീ സയിദിന്റെ ജോലി കളഞ്ഞെന്ന് അവൻ നാട്ടിലെല്ലാരോടും പറഞ്ഞുനടപ്പുണ്ടല്ലോ… സത്യമാണോ…
അതേ… പുതിയിടത്തെ സലിംക്കയാണ് നാട്ടിൽ ജോലിയൊന്നുമില്ലാതെ നിൽക്കുന്ന സമയത്ത് റംഷാദ് പറഞ്ഞിട്ട് അവനെ ഇവിടെ കൊണ്ടുവന്ന് അവനാ ജോലി ശെരിയാക്കി കൊടുക്കുന്നത്… റംഷാദിന് ഒരാവശ്യം വന്നപ്പോ സഹായിച്ചില്ല എന്നത് പോട്ടേ അവനെ ഇത്രവരെ എത്തിച്ച റംഷാദ് അവന്റെ സ്റ്റാന്റേർഡിന് പറ്റില്ല എന്ന് എന്നോട് പറഞ്ഞപ്പോ ഞാൻ ഉറപ്പിച്ചതാ അവൻ പഴയ പോലെ നാട്ടിലേക്കു തിരിക്കണമെന്ന്… അവനിച്ചിരി ബുദ്ധിയുണ്ടായിരുന്നെങ്കിൽ അവൻ ഉള്ള സാലറിയുടെ കൂടെ ലോണുമെടുത്ത് അത്രയും വലിയ വീടും അടവിനു ഒരു ബി എം ഉം ഒരു ബെൻസും ഇറക്കാൻ നിൽക്കില്ലായിരുന്നു വരുമാനം കിട്ടുന്ന എന്തെങ്കിലും കൂടെ ചെയ്തുവെക്കുമായിരുന്നു ഇനി ഈ അടവൊക്കെ അവൻ എങ്ങനെ അടക്കുമെന്നാ…
ചെറി : പക്ഷേ നാട്ടിൽ നീ അവനെ എന്തോ ചെയ്തപോലെയാ സംസാരം…
അതൊന്നും വിഷയമല്ലെന്നേ…
വ മാമൻ : പ്രശ്നമതല്ല പള്ളി യിലേക്ക് വരിസംഖ്യ കൂടാതെ മാസം ആയിരം രൂപ അവൻ അതികം കൊടുക്കുന്നുണ്ടായിരുന്നതാ അത് നിന്നത് പള്ളികമ്മറ്റിക്കാർക്ക് നിന്നോടുള്ള അനിഷ്ടം കൂട്ടും
അതാണോ പ്രശ്നം… മാമനൊരു കാര്യം ചെയ്യ്… പള്ളി പ്രസിഡന്റിനെ വിളിച്ച് ഇനി അങ്ങോട്ട് മാസ മാസം ഖത്തീബിന്റെയും മുക്രിയുടെയും ശമ്പളവും പള്ളിയുടെ മൈന്റനെൻസും ഞാൻനോക്കിക്കോളാം എന്ന് പറഞ്ഞെന്നു പറഞ്ഞേക്ക്…
വ മാമൻ : എല്ലാം കൂടെ മാസം ഒരു ഇരുപതിനായിരം എങ്കിലും വരും…
അത് സാരമില്ല… വേറെ ആരും അറിയേണ്ട… കമ്മറ്റിയുടെ അക്കൗണ്ട് ഡീറ്റെയിൽസ് അയച്ചാൽ ഓരോ മാസവും ആവശ്യമുള്ള പൈസ എത്തിക്കോളുമെന്ന് പറ…
വലിയമ്മാവൻ അപ്പൊത്തന്നെ പ്രസിഡന്റിനെ വിളിച്ചു കാര്യം പറഞ്ഞുകൊണ്ടിരിക്കെ മൂസി നാട്ടിലെ വാട്സപ്പ് ഗ്രൂപ്പുകളിൽ സെയ്‌ദ് പറഞ്ഞ കാര്യങ്ങൾ എനിക്ക് കാണിച്ചുതന്നശേഷം ഞാൻ പറഞ്ഞ കാര്യങ്ങൾ വെച്ചതിന് മറുപടി എഴുതി പോസ്റ്റ് ചെയ്തതിനൊപ്പം ഈ കാര്യം സയിദ് നിരസിക്കുകയാണെങ്കിൽ അവസാനമായി സയിതിനെ കാൾ ചെയ്ത കാൾ റെക്കോർഡ് പോസ്റ്റ് ചെയ്യാൻ തയ്യാറാണെന്നുകൂടെ ചേർത്തതോടെ ഓരോ ഗ്രൂപ്പുകളിലും ഇതിനേ ചൊല്ലിയുള്ള ചർച്ചകൾ നടക്കേ
അനുവിന്റെ വക ജോലി ഒഴിവുകളുടെയും വേണ്ട ക്വാളിഫിക്കേഷനു കളുടെയും പോസ്റ്റിനൊപ്പം നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിൽ ആർകെങ്കിലുമോ മേൽ പറഞ്ഞ ജോലികളിൽ ഏതെങ്കിലും ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ലിസ്റ്റിൽ കൊടുത്ത മെയിൽ ഐഡിയിലേക്ക് സിവി സെന്റ് ചെയ്യാനും സിവി സെലക്റ്റ് ആവുന്നവർക്ക് ഇന്റർവ്യൂ കാൾ വരുമെന്നും ചേർത്തു പോസ്റ്റ് ചെയ്തതോടെ ഗ്രൂപ്പുകളിൽ ജോലിയെ പറ്റിയുള്ള ചർച്ചകളും ചോദ്യങ്ങളും സജീവമായത് കണ്ട് അനു എന്നെ നോക്കി
ഇപ്പൊ ഞാൻ പറഞ്ഞതെന്തായി…
അനു : എന്നാലുമെങ്ങനെ ഇത്ര കൃത്യമായി ഗസ്സ് ചെയ്തു…
ആൾക്കാർക്ക് വെറുതെയിരിക്കുമ്പോ സംസാരിക്കാൻ ഒരു വിഷയം വേണമെന്നേ ഉള്ളൂ… നാട്ടിലാണെങ്കിൽ മിക്കവീട്ടിലും ജോലി ഇല്ലാത്ത ഒരാളെങ്കിലും കാണും… അതുകൊണ്ട് നാളെ ഇതുമാത്രമാവും സംസാരം സൈദിന്റെ ജോലിപോയതിനെപ്പറ്റി അവനും അവന്റെവീട്ടുകാരും അല്ലാതെ ആരും ഇനി ചർച്ചചെയ്യില്ല…
ചിരിയോടെ നിൽക്കുന്ന എന്നെ നോക്കുന്ന അവരെ നോക്കി
പഠിച്ചുവെച്ചോ ഭാവിയിൽ ആവശ്യം വരും…
അനു : ശെരി…
അനൂ…
ഇക്കാ…
നിനക്കീയിടയായി വിനയമല്പം കൂടിയോ എന്നെനിക്കൊരു സംശയം… നിനക്ക് തോന്നുന്നുണ്ടോ മൂസീ…
മൂസി : ചെറുതായിട്ടെനിക്കും തോന്നുന്നുണ്ട്…
അനു : അല്ല ഇപ്പൊ എന്റെ കടയുടെ ഓണറൊക്കെ അല്ലേ… അതിന്റെ ആവും…
ആണോ മൂസീ… എനിക്കങ്ങനെ തോന്നുന്നില്ല…
മൂസി : ഇതെന്തോ കാര്യസാധ്യത്തിനു വേണ്ടിയുള്ള പോലെയാ എനിക്ക് തോന്നുന്നേ…
മ്മ്… ജോലി ആയ സ്ഥിതിക്ക് ഇനി വല്ല കല്യാണലോചനക്കുള്ള റക്കമ്മന്റേഷനോ മറ്റോ വേണ്ടിയാണോടാ…
