ബിച്ചു ഓൺ ചെയ്തുവെച്ച ലൊക്കേഷൻ ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് കുതിച്ചു വലിയ ഗേറ്റ് കടന്നുള്ളിലേക്ക് കയറിയ വണ്ടി ഗാർഡന് നടുവിലൂടെ ബാങ്ക്‌ളാവിന് മുന്നിൽ ചെന്നു നിന്നു വണ്ടിയിൽ നിന്നുമിറങ്ങി അകത്തേക്ക് നടന്നു വിശാലമായ ലിവിങ്ങിലെ സോഫയിൽ ഇരിക്കുന്ന നാൽപതിനു മേൽ പ്രായമുള്ള വ്യക്തിയെ നോക്കി അയാൾക്ക് എതിരിലുള്ള സോഫയിൽ ഇരുന്ന എനിക്കൊപ്പം അഫിയും നൂറയും ബിച്ചുവും ഇരുന്നയാളെ നോക്കി
കാലിയാൻ സിംഗ്… എന്തുണ്ട് വിശേഷം സുഖമാണോ…
മഹീന്ദറിനെയും ആളുകളെയും ഭയന്ന് ഇരുന്ന ഇരുപ്പിൽ നിന്നുമനങ്ങാതെ അയാൾ ഞങ്ങളെ തറപ്പിച്ച് നോക്കി
സ്വന്തം ഭാര്യയെ തൊഴിച്ചുകൊന്നവൻ സ്റ്റേറ്റ് മിനിസ്ട്രിയെ കൈക്കുള്ളിൽ വെച്ചിരിക്കുന്നവൻ എന്നൊക്കെ നിന്നെ പറ്റി ഒരുപാട് കേട്ടു… കേട്ടപ്പോൾ മനസിൽ കരുതിയ രൂപവുമായി നിനക്കൊരു സാമ്യവുമില്ലല്ലോ…
മിണ്ടാതിരിക്കുന്ന അയാളുടെ കണ്ണിൽ നിറഞ്ഞുനിൽക്കുന്ന ദേഷ്യവും പകയും കാണെ ചിരിയോടെ അവനെ നോക്കി
നീ നിന്റെ പണവും അധികാരവും ഉപയോഗിച്ച് പെണ്ണുപിടിയും മറ്റുമായി കഴിയുമ്പോ ഞാൻ നിന്റെ വഴിയിൽ വന്നോ… ഇല്ലല്ലോ… ഞാൻ ഇങ്ങോട്ട് തിരിക്കും വരെ നീ ആരെന്നോ എന്തെന്നോ എനിക്കറിയില്ലായിരുന്നു… അങ്ങനെ തന്നെ ഇരുന്നിരുന്നേൽ നീ ഇപ്പൊ ഏന്റെ മുന്നിലിങ്ങനെ ഇരിക്കേണ്ടിവരില്ലായിരുന്നു… നീ നിന്റെ ആയുസ്സിൽ വീഴ്ത്തിയ പാവങ്ങളുടെ രക്തവും കണ്ണീരും ഒരുമിച്ച് കൂട്ടി അതിന്റെ പത്ത് മടങ്ങ് കൂട്ടിയാലും ഞാൻ വീഴ്ത്തിയ നിനെപോലുള്ളവരുടെ രക്തത്തിന്റെ പത്തിലൊന്നു പോലും വരില്ല… നീ വീഴ്ത്തിയ പാവങ്ങളുടെ കണ്ണീരിന്റെ ശാപമോ നിന്റെ ആയുസ് ഒടുങ്ങാൻ നേരമായതോ എന്തോ നിന്റെ കണ്ണെന്റെ പെണ്ണിനുമേൽ പതിഞ്ഞു… നീ അവളെ കാണരുതായിരുന്നു കാലിയാൻ എന്തെന്നാൽ അവളെന്റെ റാണി… അവളുടെ മേൽ പതിഞ്ഞ കണ്ണൊന്നു ഇറുക്കെ അടച്ച് അവളെ നീ കണ്ടില്ലെന്നു കരുതിയിരുന്നെങ്കിൽ നിനക്കെന്റെ കണ്ണിൽ പെടാതെ മതിച്ചു വായാമായിരുന്നു കാലിയാൻ… നിന്നെ തേടി നിന്റെ മരണം ഏന്റെ രൂപത്തിൽ നിനക്ക് മുന്നിൽ വന്ന് നിവർന്നിരിക്കില്ലായിരുന്നു…
കൊല്ലുമെന്നു കേട്ടതും ഭയം നൽകിയ ധൈര്യത്തിൽ സോഫയിൽ നിന്നും ചാടി എഴുന്നേറ്റ അയാളെ മാഹീന്ദറിന്റെ ആളുകൾ സോഫയിലേക്ക് പിടിച്ചിരുത്തി കണ്ണിൽ നിറഞ്ഞു നിൽക്കുന്ന മരണ ഭയത്തെ മുഖത്ത് കാണിക്കാതെ
ഡാ… എന്നെ കൊന്നാൽ ഒരുത്തനും രക്ഷപ്പെടുമെന്ന് കരുതണ്ട…
നിന്നെ കൊല്ലുകയല്ലല്ലോ കാലിയാൻ നീ മരിക്കുകയല്ലേ… അഫീ… ആസ് എ ഡോക്ടർ കാലിയാനെ പോസ്റ്റ് മോർട്ടം ചെയ്താൽ എന്താവും പോസ്റ്റ് മോർട്ടം റിപ്പോർട്ട്…
അഫി : ഹൃദയാഘാതം മൂലം മരണപെട്ടു…
അതാണ്… ചിലപ്പോ അതിന് കാരണം ഞാൻ ആയേക്കാം…
അഫി : (കൈയിലെ സിറിഞ്ചുയർത്തി കാണിച്ചു സിറിഞ്ചിൽ കാറ്റ് നിറച്ചുകൊണ്ടായാളെ നോക്കി) കാലി സിറിഞ്ചിലെ കാറ്റ് ഞരമ്പിലൂടെ കയറിച്ചെന്ന് രക്തത്തെ കട്ടപിടിപ്പിച്ചതാവാം… പക്ഷേ അത് പുറത്ത് പറയാൻ കാലിയാൻ സിംഗ് ജീവനോടെ ഉണ്ടാവില്ലല്ലോ…
അയാളുടെ കണ്ണിൽ മരണ ഭയം ഉച്ചസ്ഥായിയിൽ നിന്നു
നിന്നോട് സംസാരിക്കാൻ നിൽക്കാതെ നിന്നെ കൊല്ലാമായിരുന്നു അത് പോര കാലിയാൻ… എന്റെ പെണിനെ കണ്ട് മോഹിച്ച നിന്റെ ഈ കണ്ണിൽ എനിക്ക് മരണഭയം കാണണമായിരുന്നു…
ചിരിയോടെ അഫിയുടെ കൈയിലെ സിറിഞ്ചു കൈയിൽ വാങ്ങി എഴുന്നേറ്റതും മാഹീന്ദറിന്റെ ആളുകൾ അനങ്ങാൻ കഴിയാതെ പിടിച്ചുവെച്ച അയാൾക്കഅരികിലേക്ക് നടന്നു
വേണ്ട വിട്ടേക്ക് ഞാനിനി ഒന്നിനും വരില്ല…
ചിരിയോടെ നോക്കികൊണ്ട്
നീ ഇനി ഞങ്ങളുടെയെന്നല്ല ആരുടെ നേരെയും ഒന്നിനും പോവില്ല… നീ അവസാനമായി കാണുന്ന മുഖങ്ങളാണിത്…
അതേ ചിരിയോടെ അഫി വിരലിനാൽ ചൊട്ടി ചൊട്ടി തെളിയിച്ചെടുത്ത ഞരമ്പിലേക്ക് സൂചി പതിയെ കയറ്റി കാറ്റിനെ ഇഞ്ചെക്റ്റ് ചെയ്തു സൂചി പിൻവലിച്ച് അയാളെ നോക്കി സോഫയിലേക്കിരുന്നു മരണ വേദനയാൽ മാഹീൻദറിന്റെ ആളുടെ കൈ കരുത്തിൽ പിടയാൻ പോലും കഴിയാതെ വിയർത്തൊഴുകുന്ന കാലിയാനെ നോക്കി ഇരുന്നു
